ഗള്‍ഫ് യാത്രക്കാരുടെ ബാഗേജ് അലവന്‍സ് വര്‍ദ്ധിപ്പിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്. ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ മുപ്പത് കിലോ ലഗേജ് അനുവദിക്കും. നേരത്തെ ഇരുപത് കിലോ മാത്രമായിരുന്നു അനുവദിച്ചിരുന്നത്.ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങൡലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കാശ്വാസമായാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി. ചെക്ക് ഇന്‍ ബാഗേജ് പരിധി 20 കിലോയില്‍ നിന്നും 30 കിലോയായി വര്‍ദ്ധിപ്പിച്ചു. ഇതോടെ നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 30 കിലോ വരെ ലഗേജ് അനുവദിക്കും.
രണ്ട് പെട്ടികളിലോ ബാഗുകളിലോ ആയി ബാഗേജ് കൊണ്ടുപോകാം. കൂടുതല്‍ ബാഗുകള്‍ ചെക്ക് ഇന്‍ ബാഗേജില്‍ അനുവദനീയമല്ല. അതേസമയം എക്‌സ്പ്രസ് ബിസ് വിഭാഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പുതിയ മാറ്റം ബാധകമല്ല. പുതിയ തീരുമാനം പ്രാബല്യത്തിലായതായും എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്ക് 30 കിലോ ബാഗേജാണ് നിലവില്‍ അനുവദിക്കുന്നത്.