കേരളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സെക്ടറുകളിലേക്കും വിവിധ വിദേശരാജ്യങ്ങളിലേക്കും കുറഞ്ഞനിരക്കില്‍ വിമാനടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ എയര്‍ലൈനായ എയര്‍അറേബ്യ.വിവിധ സെക്ടറുകളില്‍ ജൂലൈയ് ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലെ ടിക്കറ്റുകള്‍ ആണ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കിയിരിക്കുന്നത്.കേരളത്തില്‍ നിന്നും യുഎഇയിലേക്കുള്ള ടിക്കറ്റുകള്‍ക്കും നിരക്കിളവുണ്ട്.149 ദിര്‍ഹം മുതല്‍ ആരംഭിക്കുന്ന വണ്‍വേ ടിക്കറ്റുകള്‍ ആണ് എയര്‍ അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്.ജൂലൈയ് ആറ് വരെയുള്ള ദിവസങ്ങളില്‍ ആണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക.ജുലൈയ് പതിനാല് മുതല്‍ സെപ്റ്റംബര്‍ മുപ്പത് വരെയുള്ള ടിക്കറ്റുകള്‍ ഈ ദിവസങ്ങളില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക.കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ 315 ദിര്‍ഹം മുതല്‍ ആണ് ആരംഭിക്കുന്നത്.
ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലാണ് കേരളത്തിലേക്ക് കുറഞ്ഞ നിരക്കുകളില്‍ എയര്‍അറേബ്യ ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുള്ളത്.കരളത്തില്‍ നിന്നും തിരികെ യുഎഇ നഗരങ്ങളിലേക്ക 293 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.ജുലൈയ് 14 മുതലുള്ള ദിവസങ്ങളിലേക്കാണ്് യുഎഇയിലേക്കുള്ള ടിക്കറ്റുകള്‍ ലഭിക്കുക.ചെന്നൈയിലേക്ക് 275 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ ലഭിക്കു.ഷാര്‍ജയില്‍ നിന്നും ബഹ്‌റൈന്‍,മസ്‌ക്കത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 149 ദിര്‍ഹം മുതല്‍ ആണ് നിരക്ക്.സലാല,റിയാദ്,കുവൈത്ത് എന്നിവടങ്ങളിലേക്ക് 199 ദിര്‍ഹം മുതലും ടിക്കറ്റുകള്‍ ലഭിക്കും.എയര്‍അറേബ്യയുടെ ബുക്കിംഗ് പോര്‍ട്ടില്‍ നിരക്കിളവിലുള്ള ടിക്കറ്റുകളുടെ പ്രത്യേക പട്ടിക നല്‍കിയിട്ടുണ്ട്.ഇതില്‍ നിന്നും അനുയോജ്യമായ തീയതികള്‍ തെരഞ്ഞെടുക്കാം.