മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ മോചനം ആവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ വന്‍പ്രക്ഷോഭം.ഇമ്രാന്‍ അനുകൂലികളും പൊലീസും തമ്മിലും ഏറ്റുമുട്ടി.പ്രതിഷേധം അക്രമാസക്തമായതോടെ തലസ്ഥാനമായ ഇസ്ലാമാബാദില്‍ സൈന്യത്തെ വിന്യസിച്ചു.
മാസങ്ങളായി ജയിലില്‍ കഴിയുന്ന ഇമ്രാന്‍ഖാന്റെ മോചനം ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇസ്ലാബാദിലേക്ക് മാര്‍ച്ച് ചെയ്തത്.ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫ് ആണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുന്നതിന് ആണ് ആഹ്വനം.
ഇമ്രാന്റെ ഭാര്യ ബുഷറ ബിബി അടക്കമുള്ളവര്‍ ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.വിവിധയിടങ്ങളില്‍ പൊലീസും അര്‍ദ്ധനസൈനിക വിഭാഗവുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി.പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണൂര്‍വാതകവും റബര്‍ബുള്ളറ്റും പ്രയോഗിച്ചു.രണ്ട് ദിവസങ്ങള്‍ക്കിടയില്‍ പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടെന്നും ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റന്നും സര്‍ക്കാര്‍ അറിയിച്ചു.സമാധാനപരമായ പ്രതിഷേധമല്ല നടക്കുന്നതെന്നും ഇത് തീവ്രവാദമാണെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഇസ്ലാമാബാദില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ഇരുപതിനായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.മൊബൈല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.പൊതുയോഗങ്ങള്‍ക്കും നിരോധനമുണ്ട്.അഴിമതി കേസില്‍ മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഇമ്രാന്‍ഖാന്‍.ഇമ്രാന്റെ മോചനത്തിന് ഒപ്പം സര്‍ക്കാരിന്റെ രാജിയും തെഹരീകെ ഇന്‍സാഫ് ആവശ്യപ്പെടുന്നുണ്ട്.
……………….