വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ വീണ്ടും ബോളിവുഡ് താരം കബീര്‍ ദുഹാന്‍ സിങ് വീണ്ടും മലയാളത്തില്‍ എത്തുന്നു.ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയിലെ വില്ലന്‍ വേഷത്തിന്ശേ ഷം കബീര്‍ ദുഹാന്‍ സിങ് അഭിനയിക്കുന്ന മലയാളിചിത്രമാണ്ഒറ്റക്കൊമ്പന്‍.തെലുങ്ക് കന്നഡ തമിഴ് ഹിന്ദി ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധനേടിയ താരമാണ് കബീര്‍ ദുഹാന്‍ സിങ്.
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മമ്മൂട്ടി വൈശാഖ് ചിത്രം ടര്‍ബോയിലൂടെയാണ് കബീര്‍ സിംഗ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.സുരേഷ് ഗോപിയുടെ 250-ആം ചിത്രമാണ് ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഒറ്റക്കൊമ്പന്‍.നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.പാല സ്വദേശി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.