അസംസ്‌കൃത എണ്ണവില കുറയ്ക്കാന്‍ ഒപെക് രാഷ്ട്രങ്ങള്‍ തയ്യാറാകണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.അമേരിക്കയില്‍ നിന്നുള്ള ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കും എന്നും ട്രംപ് പറഞ്ഞു.ട്രംപിന്റെ നയങ്ങളും നിലപാടുകളും വരും ആഴ്ച്ചകളില്‍ എണ്ണവിപണിയേയും ബാധിക്കും എന്നാണ് വിലയിരുത്തല്‍
ഉത്പാദനം കുറച്ച് എണ്ണവിലയില്‍ സ്ഥിരത നിലനിര്‍ത്തുന്നതിന് സൗദി അറേബ്യയും റഷ്യയും നേതൃത്വം നല്‍കുന്ന ഒപെക് പ്ലസ് സഖ്യം ശ്രമിച്ച് വരവേയാണ് ഡൊണള്‍ഡ് ട്രംപിന്റെ ഇടപെടല്‍.എണ്ണവില കുറയ്ക്കുന്നതിന് ഉത്പാകരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും നേതൃത്വം വഹിക്കുന്ന സൗദി അറേബ്യുയം തയ്യാറാകണം എന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.എണ്ണവില കുറഞ്ഞാല്‍ റഷ്യ-യുക്രൈന്‍ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കുന്നതിന് സഹായകമാകും.
എണ്ണവില ഉയര്‍ന്നുനില്‍ക്കുന്നതാണ് യുദ്ധം തുടര്‍ന്നുപോകുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന്.വില കുറയുന്നത് റഷ്യയുടെ സാമ്പത്തിക ശേഷിയില്‍ കുറവ് വരുത്തുമെന്നും വെടിനിര്‍ത്തലിലേക്ക് കാര്യങ്ങള്‍ എത്തും എന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്.അമേരിക്കയുടെ എണ്ണസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്തും എന്നും ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവ് നല്‍കുമെന്നും ട്രംപ് പ്ര്ഖ്യാപിച്ചിട്ടുണ്ട്.ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ആണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.ഒപെക് രാഷ്ട്രങ്ങള്‍ ട്രംപിന്റെ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കും എന്ന് വ്യക്തമല്ല.നിലവില്‍ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന് എഴുപത്തിയെട്ട് ഡോളറാണ് വില.അമേരിക്കന്‍ ക്രൂഡായ വെസ്റ്റ് ടെകസസ് ഇന്റര്‍മീഡിയറ്റിന് എഴുപത്തിനാല് ഡോളറും.