ഇന്ത്യയില്‍ ഏഴ് കോവിഡ് മരണങ്ങള്‍ കൂടി.മഹാരാഷ്ട്രയില്‍ ആണ് കൂടുതല്‍ മരണങ്ങള്‍.കേരളത്തില്‍ 114 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു.മഹാരാഷ്ട്രയില്‍ മൂന്നും ദില്ലിയിലും കര്‍ണ്ണാടകയിലും രണ്ടുംവീതവും മരണങ്ങളാണ് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രാജ്യത്ത് ആക്ടീവ് കോവിഡ് കേസുകള്‍ 4866 ആയി ഉയര്‍ന്നു.ഇന്ന് 564 പേര്‍ക്കാണ് കോവിഡ് ബാധസ്ഥിരീകരിച്ചിരിക്കുന്നത്.കര്‍ണ്ണാടകയില്‍ 114 പേര്‍ക്കും പശ്ചിമബംഗാളില്‍ 106 പേര്‍ക്കും ദില്ലിയില്‍ 105 പേര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു.
പശ്ചിമ ബംഗാള്‍ കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്.പശ്ചിമബംഗാളില്‍ സജീവ കേസുകള്‍ 538-ആയി ഉയര്‍ന്നു.കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മോക്ഡ്രില്‍ നടത്തുന്നതിന് കേന്ദ്രആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രോഗവ്യാപനമുണ്ടായാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുക,ഓക്‌സിജന്‍ വിതരണവും വെന്റിലേറ്റര്‍ സംവിധാനവും ഉറപ്പാക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.