Tuesday, September 10, 2024
HomeNewsInternationalഎംപോക്‌സ് ഭീതി:ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

എംപോക്‌സ് ഭീതി:ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

എംപോക്‌സ് ആഗോളതലത്തില്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍
വീണ്ടും ആഗോള ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗവ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് വിലയിരുത്തിയാണ് ലോകാരോഗ്യസംഘടനയുടെ നടപടി. രോഗലക്ഷണങ്ങളില്‍ വന്ന മാറ്റവും ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് അറിയിച്ചു.ആഫ്രിക്കയ്ക്ക് പുറത്തും എംപോക്‌സ് അതിവേഗത്തില്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് ലോകാരോഗ്യസംഘടന വീണ്ടും ഒരു ആരോഗ്യഅടിയന്തരവാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്ന ഗ്രോഡ്-ത്രി വിഭാഗത്തില്‍ ആണ് രോഗത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍വര്‍ഷത്തേക്കാള്‍ 160 ശതമാനം ആണ് ഈ വര്‍ഷം രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധന. പതിമൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആണ് എംപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.ലോകത്ത് ആകെ 116 രാജ്യങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.രോഗത്തിന്റെ പുതിയ വകഭേദം കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നുവെന്നും മരണനിരക്കിലും വര്‍ദ്ധന വന്നുവെന്നും ആരോഗ്യവിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രോഗം കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യത ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ മേധാനി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

രോഗവ്യാപനം തടയുന്നതിന് രാജ്യാന്തര തലത്തില്‍ ഏകോപിത പ്രതികരണം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു. മങ്കിപോക്‌സ് എന്ന പേരില്‍ മുന്‍പ് അറിയപ്പെട്ടിരുന്ന എംപോക്‌സ് 2022 മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോള്‍ അത് തീവ്രവ്യാപനമായി മാറിയിരിക്കുകയാണ്.ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ പതിനായിരങ്ങളെയാണ് രോഗം ബാധിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments