ദുബൈയിലെ വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ വൈകാതെ ഇല്ലാതാകും എന്ന് ജിഡിആര്‍എഫ്എ. യാത്രക്കാരുടെ മുഖം സ്‌കാന്‍ ചെയ്ത് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനം പ്രാബല്യത്തില്‍ വരികയാണ്. സ്മാര്‍ട്ട് ഗെയ്റ്റുകളും പുതിയ സംവിധാനത്തിന് വഴിമാറും എന്നാണ് ജിഡിആര്‍എഫ്എ വ്യക്തമാക്കുന്നത്.
അതിര്‍ത്തികളില്ലാതെ യാത്ര ചെയ്യുക എന്ന പേരില്‍ ദുബൈ ജിഡിആര്‍എഫ്എ നടപ്പാക്കുന്ന പദ്ധതിയാണ് എമിറേറ്റിലെ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ രീതികളില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതിക വിദ്യകളുടെ കൂട്ടുപിടിച്ചാണ് മാറ്റം സാധ്യമാക്കുന്നത്.വ്യക്തികളുടെ മുഖം സ്‌കാന്‍ ചെയ്ത് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കുന്ന സംവിധാനം ഉടന്‍ തന്നെ ദുബൈയിലെ വിമാനത്താവളങ്ങളില്‍ പ്രാബല്യത്തില്‍ വരുമെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു.ഏതെങ്കിലും കൗണ്ടറില്‍ നില്‍ക്കാതെ യാത്രക്കാര്‍ക്ക് മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാം. \
ഏതെങ്കിലും രേഖകള്‍ എവിടെയും കാണിക്കേണ്ടിയും വരില്ല.പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറുകളും ഇമിഗ്രേഷന്‍ ഓഫീസര്‍മാരും സ്മാര്‍ട്ട്‌ഗേയ്റ്റുകള്‍ തന്നെയും പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വിമാനത്താവളങ്ങളില്‍ ഇല്ലാതാകും എന്നും ജിഡിആര്‍എഫ്എ അധികൃതര്‍ വ്യക്തമാക്കി.പുതിയ ഇമിഗ്രേഷന്‍ സംവിധാനം ആദ്യഘട്ടത്തില്‍ ബിസിനസ് ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ആയിരിക്കും ആരംഭിക്കുക.ക്രമേണ അത് എല്ലാം ടെര്‍മിനലുകളിലേക്കും എല്ലാം യാത്രക്കാരിലേക്കും വ്യാപിപ്പിക്കും എന്നും ജിഡിആര്‍എഫ്എ അറിയിച്ചു.