ഇന്ത്യയ്ക്കും ദുബൈയ്ക്കുമിടയില്‍ വാണിജ്യ-വ്യാപാരബന്ധത്തില്‍ വന്‍ വളര്‍ച്ച എന്ന് കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മാത്രം 3500 കോടിയിലധികം ദിര്‍ഹത്തിന്റെ പരസ്പര നിക്ഷേപം ആണ് നടന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മാത്രം ഇന്ത്യയിലേക്ക് ദുബൈയില്‍ നിന്നും ഒഴുകിയത് 1720 കോടി ദിര്‍ഹത്തിന്റെ നിക്ഷേപമാണ്.ഇതെ കാലയളവില്‍ ദുബൈയിലേക്ക് ഇന്ത്യയില്‍ നിന്നും 1500 കോടി ദിര്‍ഹത്തിന്റെ നിക്ഷേപവും എത്തി.2024-ല്‍ മാത്രം 16623 ഇന്ത്യന്‍ കമ്പനികള്‍ ദുബൈയില്‍ ആരംഭിച്ചു.ദുബൈയിലെ ഇന്ത്യന്‍ കമ്പനികളുടെ എണ്ണം ഇന്ന് എഴുപതിനായിരത്തിലധികം ആണ്.ദുബൈയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികളില്‍ മുന്‍നിരയിലാണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം.ദുബൈ പോര്‍ട്ട് വേള്‍ഡ് കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിവിധ ഇന്ത്യനഗരങ്ങള്‍ക്കും ദുബൈയ്ക്കും ഇടയില്‍ ആഴ്ച്ചയില്‍ പറക്കുന്നത് 538 വിമാനങ്ങളാണ്.2024-ല്‍ മാത്രം പന്ത്രണ്ട് ദശലക്ഷം യാത്രക്കാര്‍ ദുബൈയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ സഞ്ചരിച്ചു.ദുബൈ മീഡിയ ഓഫീസ് പുറത്തുവിട്ടതാണ് ഈ കണക്കുകള്‍.സമസ്ത മേഖലകളിലും ദുബൈയും ഇന്ത്യയും തമ്മിലുള്ള സഹകരണം അനുദിനം വളരുകയാണ്.ആ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതാണ് ദുബൈ കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ ഇന്ത്യാ സന്ദര്‍ശനം.
ന്യൂസ് ഡസക്ക്,എന്‍ടിവി