Monday, December 9, 2024
HomeMovieഇന്ത്യൻ 2 ഡിജിറ്റൽ റൈറ്റ്സ് വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

ഇന്ത്യൻ 2 ഡിജിറ്റൽ റൈറ്റ്സ് വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

ശങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’ന്റെ ചിത്രീകരണത്തിലാണ് കമൽ ഹാസൻ. 1996ൽ പുറത്തിറങ്ങിയ ‘ഇന്ത്യന്റെ’ രണ്ടാം ഭാഗമാണിത്. സിനിമയുടെ ഒടിടി അവകാശങ്ങൾ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയതായാണ് റിപ്പോർട്ട്. ഒരു രാജ്യാന്തര ഒടിടി പ്ലാറ്റ്‌ഫോം 200 കോടി മുടക്കി സിനിമ സ്വന്തമാക്കിയെന്നാണ് വിവരം.

ഉലകനായകൻ കമൽ ഹാസനും ശങ്കർ എന്ന ബ്രഹ്മാണ്ഡ സംവിധായകനും ഒന്നിച്ച ചിത്രമാന് ഇന്ത്യൻ. ദൃശ്യ മികവ് കൊണ്ടും, ഹിറ്റ് ഗാനങ്ങൾ കൊണ്ടുമെല്ലാം ചിത്രം ശ്രദ്ധനേടി. ദക്ഷിണേന്ത്യയിൽ നിന്നും അമ്പതു കോടി കളക്ഷൻ നേടിയ ആദ്യത്തെ സിനിമ എന്ന റെക്കോർഡും ഇന്ത്യൻ കരസ്ഥമാക്കിയിരുന്നു. മികച്ച നടനുള്ള അവാർഡ് കമൽ ഹാസന് ലഭിച്ച്‌. മൂന്ന് ദേശീയ അവാർഡുകളും ചിത്രം നേടിയിരുന്നു.

അതേ സമയം കമല്‍ ഹാസന്റെ 233-ാം ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്നാണ് റിപോർട്ടുകൾ.
ലോകേഷ് കനകരാജ് ചിത്രം ‘വിക്രമി’ന്റെ വിജയത്തിന് ശേഷം കമലിന്റെ താരമൂല്യം ഉയർന്നതാണ് ഡിജിറ്റൽ അവകാശങ്ങൾ ഇത്രയും വലിയ തുകയ്ക്ക് വിറ്റുപോകാൻ കാരണമെന്നാണ് വിലയിരുത്തൽ. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് വിക്രം നേടിയത് 435 കോടിയിലധികമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments