മസ്‌ക്കത്ത്: ബജറ്റ് എയര്‍ലൈന്‍ എന്നറിയപ്പെട്ടിരു സലാം എയറാണ് ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകള്‍ പൂര്‍ണമായും നിര്‍ത്താലാക്കുന്നത്. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവതിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വ്വീസുകള്‍ നിര്‍ത്തുന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കമ്പനി വ്യക്തമാക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന എല്ലാ യാത്രക്കാര്‍ക്കും സര്‍വ്വീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചു. ബുക്കിംഗിനായി അടച്ച മുഴുവന്‍ തുകയും തിരികെ നല്‍കും. ടിക്കറ്റ് റീ ഫണ്ടിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള ഏജന്‍സികളെയോ ബന്ധപ്പെടണം. കഴിഞ്ഞ ദിവസമാണ് സലാം എയര്‍ കോഴിക്കോട്ടേക്കും, തിരുവനന്തപുരത്തേയ്ക്കും പുതിയ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചത്. മസ്‌കത്ത്, സലാല എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വ്വീസ് പ്രവാസികള്‍ക്കും ആശ്വാസകരമായിരുന്നു. കേരത്തിന് പുറമേ മസ്‌കത്തില്‍ നിന്നും ലക്ക്‌നൗ, ജയ്പൂര്‍ സെക്ടറുകളിലേക്കും സര്‍വ്വീസ് നടത്തിയിരുന്നു.
ടിക്കറ്റ് നിരക്ക് കുറവായതിനാല്‍ സലാം എയറിന്റെ കണക്ഷന്‍ വിമാനങ്ങളും യാത്രക്കായി നിരവധി ആളുകള്‍ തിരഞ്ഞെടുത്തിരുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ സെക്ടറുകളിലേക്ക് സര്‍വ്വീസ് ഉണ്ടായിരിക്കില്ല. എത്രകാലത്തേക്കാണ് സര്‍വ്വീസ് നിര്‍ത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തു നിന്നും വിശദീകരണം ഉണ്ടായിട്ടില്ല. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്ന സലാം എയറിന്റെ പിന്‍മാറ്റം സാധാരണക്കാരായ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ തിരിച്ചടിയാണ്. സര്‍വീസുകള്‍ കുറയുന്നതോടെ ടിക്കറ്റ് നിരക്കുകള്‍ ഉയരാന്‍ ഇത് കാരണമാകും. നിരവധി പേരാണ് സലാം എയറിനെ ആശ്രയിച്ചിരുതെന്നും അടുത്ത മാസങ്ങളിലേക്ക് ടിക്കറ്റെടുത്തിരുന്ന മുഴുവന്‍ ആളുകള്‍ക്കും ടിക്കറ്റുകള്‍ റീ ഫണ്ട് ചെയ്യുതിനുള്ള നടപടികള്‍ പുരോഗമിക്കുയാണെന്ന് ട്രാവല്‍ ഏജന്‍സികളും പറയുന്നു.