തമിഴ് നടന്‍ വിജയുടെ തമിഴക വെട്രി കഴകം പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം.ടിവികെയുടെ ആദ്യ സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു.ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു.
ആദ്യ വാതില്‍ തുറന്നു എന്ന് പറഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം വിജയ് പ്രഖ്യാപിച്ചത്.തമിഴ്‌നാടിനെ നയിക്കുന്ന പാര്‍ട്ടിയായി ടി.വി.കെ മാറും. എല്ലാവരും തുല്യരാണെന്ന കാഴ്ച്ചപ്പാടില്‍ മുന്നോട്ടുപോകും.
രണ്ടാഴ്ച മുന്‍പാണ് വിജയ് പാര്‍ട്ടിയുടെ ഔദ്യോഗിക പതാക പുറത്തിറക്കിയത്. ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ ആനകളുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് ടി.വി.കെയും പതാക. 2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് വിജയ് പ്രഖ്യാപിചിട്ടുണ്ട്. പാര്‍ട്ടിയുടെ ആദ്യ സമ്മേളനവും ഉടന്‍ വിളിച്ച് ചേര്‍ക്കുന്നതിന് വിജയ്യുടെ പദ്ധതി. സമ്മേളനത്തിന് പൊലീസ് അനുമതി നല്‍കുന്നില്ലെന്നും പരാതിയുണ്ട്.
പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, രേവന്ത് റെഡ്ഡി,കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവരെ പങ്കെടുപ്പിക്കാന്‍ നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ആരാധക സംഘടനയുടെ ജനറല്‍സെക്രട്ടറി ബുസി ആനന്ദ് ആണ് ദില്ലിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് എത്തി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍