ലോകത്തിലെ ഏറ്റവും വലിയ കുപ്പിവെള്ള ഉപഭോക്താക്കള്‍ യുഎഇ താമസക്കാര്‍ എന്ന് ഊര്‍ജ്ജമന്ത്രാലയ റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ശരാശരി അഞ്ചൂറ് ലീറ്റര്‍ കുപ്പിവെള്ളം ആണ് ഒരാള്‍ കുടിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജലം പാഴാക്കുന്നതിനായി ദേശീയ കാമ്പയിന്‍ നടപ്പാക്കുകായണ് യുഎഇ ഊര്‍ജ്ജ-പശ്ചാത്തല സൗകര്യമന്ത്രാലയം.വലിയ ബോട്ടിലുകളിലും കുപ്പികളിലും ഉള്ള ജല ഉപയോഗത്തിലാണ് ആഗോളതലത്തില്‍ തന്നെ യുഎഇ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെന്ന് ഊര്‍ജ്ജമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിവര്‍ഷം ബോട്ടിലുകളില്‍ ലഭിക്കുന്ന 497.3 ലീറ്റര്‍ ജലം ആണ് ഒരു യുഎഇ താമസക്കാരന്‍ ഉപയോഗിക്കുന്നത്. ആഗോളതലത്തില്‍ ഇത് നൂറ്റിയമ്പത് മുതല്‍ മുന്നൂറ് ലീറ്റര്‍ വരെ മാത്രാമാണ്. ഉപ്പുവെള്ള ശുദ്ധീകരിച്ചെത്തുന്നതാണ് ഭൂരിഭാഗം കുപ്പിവെള്ളവും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജലശുദ്ധീകരണത്തിനായി യുഎഇയില്‍ പ്രതിവര്‍ഷം 1180 കോടി ദിര്‍ഹം ആണ് ചിലവാകുന്നത്. രാജ്യത്തെ മൊത്തം ജല ഉപയോഗത്തില്‍ ഒന്‍പത് ശതമാനം മാത്രമാണ് വ്യവസായ മേഖലയില്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വീടുകളില്‍ വ്യക്തികള്‍ പാഴാക്ക്ി കളയുന്ന ജലത്തിന്റെ അളവ് സംബന്ധിച്ച മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ജലം പാഴാക്കുന്നത് ഒഴിവാക്കുന്നതിനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന് പദ്ധതികള്‍ നടപ്പാക്കണം.