രാജ്യാന്തരവിപണിയില്‍ അംസ്‌കൃത എണ്ണവിലയില്‍ വീണ്ടും ഇടിവ്. ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ അഞ്ച് ശതമാനത്തിലധികം ആണ് ഇടിവ്. ആഗോളതലത്തില്‍ വീണ്ടും സാമ്പത്തികമാന്ദ്യ ഭീതി വര്‍ദ്ധിക്കുന്നതാണ് എണ്ണവിപണിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്.
ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 72.90 പൂജ്യം ഡോളറായും യുഎഇയുടെ മര്‍ബാന്‍ ക്രൂഡിന്റെ വില എഴുപത്തിമൂന്ന് ഡോളറായും ആണ് കുറഞ്ഞത്. അമേരിക്കന്‍ ക്രൂഡായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന്റെ വില 69.50 ഡോളറായും താഴ്ന്നു.പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ചതിന് ശേഷം കഴിഞ്ഞ ഒരു കൊല്ലത്തേളമായി എണ്‍പത് ഡോളറിന് മുകളിലോ സമീപത്തോ ആയിരുന്നു ബ്രെന്റ് ക്രൂഡിന്റെ വില. ഏറ്റവും വലിയ എണ്ണഉപയോക്താക്കളായ അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ ആണ് എണ്ണയുടെ വില ദിവസങ്ങളായി കുറയുന്നതിന് വഴി വെയ്ക്കുന്നത്.
അമേരിക്കയിലെ ഫാക്ടറി ഉത്പാദന സൂചികയില്‍ സംഭവിച്ച ഇടിവ് എണ്ണയുടെ ആവശ്യകതയില്‍ കുറവ് വരുത്തും എന്നതാണ് വിപണിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ചൈനയില്‍ ഉത്പാദന നിരക്ക് ആറാമാസത്തിനിടയിലെ താഴ്ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം ലിബിയയില്‍ നിന്നുള്ള കൂടുതല്‍ എണ്ണവിപണിയിലെക്ക് എത്താനുള്ള സാധ്യത തുറന്നതും വിലയിടിവിന് കാരണമാണ്.ലിബിയയില്‍ എണ്ണകയറ്റുമതി തടസ്സമായിരുന്ന രാഷ്ട്രിയപ്രശ്‌നത്തിന് പരിഹാരമായതായാണ് റിപ്പോര്‍ട്ടുകള്‍