Sunday, July 13, 2025
HomeNewsGulfഅറഫയില്‍ സംഗമിച്ച് തീര്‍ത്ഥാടക ലക്ഷങ്ങള്‍

അറഫയില്‍ സംഗമിച്ച് തീര്‍ത്ഥാടക ലക്ഷങ്ങള്‍

അറഫയില്‍ സംഗമിച്ച് തീര്‍ത്ഥാടക ലക്ഷങ്ങള്‍.കനത്ത സുരക്ഷയിലാണ് ഇത്തവണ അറഫ സംഗമം.നാളെയാണ് ഗള്‍ഫില്‍ ബലിപെരുന്നാള്‍.വിശുദ്ധഹജ്ജിലെ ഏറ്റവും സുപ്രധാനചടങ്ങാണ് അറഫയിലെ മഹാസംഗമം.അറഫ സംഗമത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ഹജ്ജ് പൂര്‍ണ്ണമാകില്ല എന്നാണ് വിശ്വാസം.നമീറപള്ളിയിലെ പ്രഭാഷണത്തോട് കൂടിയാണ് അറഫസംഗമത്തിന് തുടക്കമായത്.പതിനെട്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ആണ് ഇത്തവണ ഹജ്ജില്‍ പങ്കെടുക്കുന്നത്.പൂലര്‍ച്ചെ മുതല്‍ തന്നെ മിനായില്‍ നിന്നും തീര്‍ത്ഥാടകര്‍ അറഫയിലേക്ക് എത്തിത്തുടങ്ങിയിരുന്നു.മിനയാല്‍ നിന്നും പതിനാല് കിലോമീറ്റര്‍ അകലെയുള്ള അറഫാ മൈതാനിയിലേക്ക് മെട്രോയിലും ബസിലും ആണ് തീര്‍ത്ഥടകരെ എത്തിച്ചത്.ഫീല്‍ഡ് ആശുപത്രി അടക്കം വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ അറഫ സംഗമത്തിന് സൗദി ഭരണകൂടം ഒരുക്കിയത്.

ഇന്ന് മുസ്ദലിഫയില്‍ തങ്ങുന്ന ഹാജിമാര്‍ നാളെ പുലര്‍ച്ചയോടെ മിനായിലേക്ക് നീങ്ങിത്തുടങ്ങും.സാത്താന്റെ പ്രതീക്ഷമായ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ചാകും മുസ്ദലിഫയില്‍ നിന്നുള്ള മടക്കം.നാളെ മിനായില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ കല്ലേറ് കര്‍മ്മം,ബലിയറുക്കല്‍,തവമുണ്ഡനം തുടങ്ങിയ ചടങ്ങുകള്‍ പൂര്‍ത്തിയാക്കും.ഇത്തവണ കടുത്ത ചൂടിലാണ് ഹജ്ജ് പുരോഗമിക്കുന്നത്.തീര്‍ത്ഥാടകര്‍ക്ക് അധികൃതര്‍ ജാഗ്രതാനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments