നീലേശ്വരത്ത് അമ്മയെ മകൻ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മണിയെയാണ് മകൻ സുജിത്ത് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രുഗ്മിണി അതീവ ഗുരുതരാവസ്ഥയിലാണ്.
വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. തുടർച്ചയായി ഫോൺ ചെയ്തത് ചോദ്യം ചെയ്തതിനാണ് അമ്മയെ തലക്കടിച്ച് വീഴ്ത്തിയത്. രുഗ്മണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തടയാൻ നോക്കിയെങ്കിലും അയല്‍വാസികളെ ഇയാള്‍ വീട്ടിനകത്തേക്ക് കയറ്റിയില്ല. തുടർന്ന് ഇവർ നീലേശ്വരം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സുജിത്തിനെ ബലപ്രയോഗത്തിലൂടെ കീഴടക്കിയ ശേഷമാണ് രുഗ്മിണിയെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ചതിനുശേഷവും സുജിത്ത് ആക്രമണശ്രമം തുടർന്നു.