അമേരിക്കയിലെ വാഷിങ്ടന്‍ ഡിസിയിലുണ്ടായ വെടിവെയ്പില്‍ ഇസ്രയേല്‍ എംബസിയിലെ രണ്ട് ജീവനക്കാര്‍ കൊല്ലപ്പെട്ടു.വെടിയുതിര്‍ത്ത മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ലോകമെമ്പാടുമുള്ള ഇസ്രയേല്‍ നയതന്ത്രകാര്യാലയങ്ങള്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിക്കും എന്ന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു.
വാഷിങ്ടന്‍ ഡിസിയിലെ ജൂത മ്യൂസിയത്തില്‍ ആയിരുന്നു ആക്രമണം.
ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥരായ ദമ്പതികള്‍ ആണ് കൊല്ലപ്പെട്ടത്.യാരോണ്‍ ലിസ്ച്ചിന്‍സ്‌കി സാറാ മില്‍ഗ്രാം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കയിലെ ഇസ്രയേല്‍ എംബസി അറിയിച്ചു.മ്യൂസിയത്തില്‍ അമേരിക്കയിലെ ജൂത സമൂഹം നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കിയ കൊക്ക്‌ടെയ്ല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയവരായിരുന്നു ഇരുവരും.പലസ്തീന്‍ അനുകൂലിയായ ഇലിയാസ് റോഡ്രിഗസ് എന്നയാള്‍ ആണ് വെടിയുതിര്‍ത്തത്.ഇയാളെ പൊലീസ് പിടികൂടുമ്പോള്‍ പലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അമേരിക്കന്‍ തലസ്ഥാനത്ത് വൈറ്റ് ഹൗസില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് രണ്ട് നയതന്ത്ര ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചത്.ജൂതവിരുദ്ധത അവസാനിപ്പിക്കണം എന്നും വെറുപ്പിനും ഭീകരതയ്ക്കും അമേരിക്കയില്‍ സ്ഥാനം ഇല്ലെന്നും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു.സംഭവത്തിന് പിന്നാലെ രാജ്യത്തെ ജൂത ആരാധനാലയങ്ങള്‍ക്കും മ്യൂസിയങ്ങള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചു.ജൂതവിരുദ്ധതയുടെ ഭയനകമായ കാഴ്ചയാണ് വാഷിങ്ടണ്ണില്‍ കണ്ടതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു.
അമേരിക്കയില്‍ വെടിവെയ്പില്‍ ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
RELATED ARTICLES