അബുദബിയില്‍ സ്വയംനിയന്ത്രിത വാഹനങ്ങള്‍ക്കായി പ്രത്യേക ക്ലസ്റ്റര്‍ ആരംഭിക്കാന്‍ പദ്ധതി. മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് പദ്ധതി. അബുദബി വാണിജ്യവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
കര-വ്യോമ-ജല പാതകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സ്വയംനിയന്ത്രിത വാഹനങ്ങളും സ്മാര്‍ട്ട് വാഹനങ്ങളും വികസിപ്പിക്കുന്നതിനുള്ള പ്രത്യേക ക്ലസ്റ്റര്‍ ആരംഭിക്കുന്നതിനാണ് അബൂദബിയുടെ പദ്ധതി. യുഎഇ സമ്പദ്ഘടനയിലേക്ക് തൊണ്ണൂറ് മുതല്‍ 120 ബില്യണ്‍ ദിര്‍ഹം വരെ സംഭാവന ചെയ്യാന്‍ കഴിയുന്നതാണ് പദ്ധതി. അബുദബി കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പദ്ധതിക്ക് അംഗീകാരം നല്‍കി.
വാണിജ്യവികസന വകുപ്പ് ചെയര്‍മാന്‍ അഹമ്മദ് ജസീം അല്‍ സാആബിയാണ് കിരീടവകാശിക്ക് മുന്‍പില്‍ പ്രത്യേക ക്ലസ്റ്റര്‍ പദ്ധതി അവതരിപ്പിച്ചത്. ആധുനിക വ്യവസായ രംഗത്തും സാങ്കേതിക രംഗത്തും വന്‍ നിക്ഷേപം നടത്തുന്നതിനാണ് അബുദബി ഒരുങ്ങുന്നത്