Sunday, August 9, 2026
Home Blog Page 97

ഗാസ വെടിനിര്‍ത്തല്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വന്നേക്കും

0

ഗാസവെടിനിര്‍ത്തല്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വന്നേക്കും.ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരത്തോട്് കൂടിയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരിക.ബന്ദികളുടെ മോചനത്തിനും ഞായറാഴ്ച തുടക്കമാകും.പതിനഞ്ച് മാസം നീണ്ട ഗാസ യുദ്ധത്തിന് ആണ് വിരാമമാകുന്നത്.മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടമാണ് ഞായറാഴ്ച തുടങ്ങുന്നത്. ബന്ദികളുടെ മോചനത്തിനും ഞായറാഴ്ച തുടക്കമാകും.

ആദ്യ ദിനം മൂന്ന് ബന്ദികളെ ആയിരിക്കും ഹമാസ് മോചിപ്പിക്കുക.മൂന്നാംഘട്ടത്തിലായിരിക്കും ഗാസ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയിലേക്ക് എത്തുക.എന്നാല്‍ ഇസ്രയേല്‍ സൈന്യം ഗാസ ഈജിപ്ത് അതിര്‍ത്തിയില്‍ ഫിലാഡല്‍ഫി ഇടനാഴിയില്‍ തുടര്‍ന്നേക്കും. ഗാസയുടെ അധികാരം സംബന്ധിച്ചും മൂന്നാംഘട്ടത്തിലാകും തീരുമാനം.അതെസമയം വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയതിന് ശേഷവും ഗാസയില്‍ ആക്രമണം തുടരുകയാണ് ഇസ്രയേല്‍ സൈന്യം.32 പലസ്തീനികള്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു

മയോനിയെ ചേര്‍ത്തുപിടിച്ച് ഗോപി സുന്ദര്‍

0

Happier together .മയോനിയെ ചേര്‍ത്തുപിടിച്ച് ഗോപി സുന്ദര്‍ , വൈറലായി ചിത്രങ്ങള്‍ ഗോപി സുന്ദറുമായുള്ള ചിത്രം വീണ്ടും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് ഗായികകൂടിയായ പ്രിയാ നായര്‍ എന്ന മയോനി. വെളളയും കറുപ്പും ചേര്‍ന്ന ഷര്‍ട്ട് ധരിച്ച ഗോപി സുന്ദര്‍ കടല്‍ തീരത്തിന് സമീപം മയോനിയെ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. കമന്റ് ബോക്‌സ് ഓഫ് ആക്കിയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ചൂടുപിടിച്ചിരിക്കെയാണ് ഈ ഫോട്ടോകളും. എന്നാല്‍ ഔദ്യോഗികമായി ഇരുവരും പ്രതികരിച്ചിട്ടില്ല.

ശശി തരൂരിന്റെ മടിയിലിരുന്ന അതിഥി

0

ശശി തരൂര്‍ എംപിയുടെ മടിയിലേക്ക് വിളിക്കാതെ വന്നുകയറി ഇരുന്ന ഒരാളുണ്ട്. ഒരു കുരങ്ങന്‍. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ പത്രം വായിക്കാനായി ഇരുന്ന ശശി തരൂരിന്റെ മടിയിലേക്കാണ് കുരങ്ങന്‍ വന്നിരുന്നത്. ഒന്ന് ഞെട്ടി. ഒപ്പമുള്ളവര്‍ അതിന് പഴം നല്‍കി. കിട്ടിയത് അത്രയും കഴിച്ച ശേഷം തരൂരിനെ കെട്ടിപിടിച്ച് അല്‍പം മയങ്ങാനും കുരങ്ങന്‍ മറന്നില്ല. പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുരങ്ങന്‍ ചാടി പോകുകയും ചെയ്തു. എക്‌സിലൂടെയാണ് തരൂര്‍ അനുഭവം ഫോട്ടോ അടക്കം പങ്കുവച്ചത്

രാഹുല്‍ മാങ്കൂട്ടത്തിലും യു.ആര്‍ പ്രദീപും സത്യപ്രതിജ്ഞ ചെയ്തു

0

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ.ആദ്യമായാണ് രാഹുല്‍ എംഎല്‍എയാകുന്നത്. രണ്ടാം തവണയാണ് യുആര്‍ പ്രദീപ് എംഎല്‍എയാകുന്നത്. നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു.

യുഎഇയില്‍ പുതിയ എയര്‍ബോണ്‍ ബ്രിഗേഡ് കമാന്‍ഡ് നിലവില്‍ വന്നു

0

യുഎഇയില്‍ പുതിയ എയര്‍ബോണ്‍ ബ്രിഗേഡ് കമാന്‍ഡ് നിലവില്‍ വന്നതായി പ്രതിരോധ മന്ത്രാലയം. ഖലീഫ ബിന്‍ സായിദ് ടു ബ്രിഗേഡ് കമാന്‍ഡ് എന്ന പേരിലാണ് പുതിയ വ്യോമ ബ്രിഗേഡ് കമന്‍ഡ് രൂപീകരിച്ചത്. പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന് കീഴിലായിരിക്കും പ്രവര്‍ത്തനം.

ഖലീഫ ബിന്‍ സായിദ് ടു എയര്‍ബോണ്‍ ബ്രിഗേഡ് കമാന്‍ഡ് എന്ന പേരിലാണ് പുതിയ വ്യോമ കമാന്‍ഡ്. പുതിയ കമാന്‍ഡ് പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക എന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. അല്‍ സാമിഹ് മേഖലയില്‍ നടന്ന ലോയല്‍റ്റി സ്റ്റാന്‍ഡ് ലൈനപ്പ് ചടങ്ങിനിടെയാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചടങ്ങിന്റെ രക്ഷാധികാരി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മുഖ്യകാര്‍മികത്വത്തില്‍ പതാകയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. രാജ്യത്തിന്റെ സൈനിക നവീകരണത്തെ പിന്തുണയ്ക്കുന്നതിനതിനാണ് പുതിയ സേന.

സങ്കീര്‍ണ്ണമായ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമായ ഒരു നൂതന പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനുള്ള യുഎഇയുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ വ്യോമ ബ്രിഗേഡ് രൂപീകരിച്ചത്.

ദക്ഷിണ കൊറിയയില്‍ പ്രഖ്യാപിച്ച പട്ടാള നിയമം പിന്‍വലിച്ചു

0

ദക്ഷിണ കൊറിയയില്‍ പ്രഖ്യാപിച്ച പട്ടാളനിയമം പിന്‍വലിച്ച് പ്രസിഡന്റ് യൂന്‍ സുക് യോല്‍.പ്രസിഡന്റിന് എതിരെ എം.പിമാര്‍ ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങളും ആരംഭിച്ചു.പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ജനരോഷമാണ് ദക്ഷിണ കൊറിയയില്‍ അലയടിച്ചത്.

ഇന്നലെ രാത്രിയാണ് അടിയന്തര പട്ടാളഭരണ ഭരണം ഏര്‍പ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് യൂന്‍ സുക് യോല്‍ പ്രഖ്യാപനം നടത്തിയത്.ഇതിന് പിന്നാലെ സൈന്യം പാര്‍ലമെന്റ് വളയുകയും ചെയ്തു.എന്നാല്‍ പാര്‍ലമെന്റില്‍ എംപിമാര്‍ ഒറ്റക്കെട്ടായി പട്ടാളഭരണത്തിന് എതിരെ വോട്ട് ചെയ്തു.പാര്‍ലമെന്റ് എതിര്‍ത്ത് വോട്ട് ചെയ്തതോടെ പട്ടാളനിയമം പിന്‍വലിക്കുകയാണെന്ന് യൂന്‍ സുക് യോല്‍ പ്രഖ്യാപിച്ചു.രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ച പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷ എംപിമാര്‍.വരും ദിവസങ്ങളില്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന്‍മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.പ്രതിപക്ഷ കമ്മ്യൂണിസ്റ്റ് ഏകാധിപത്യം നിലനില്‍ക്കുന്ന ഉത്തരകൊറിയയോട് അഭുമുഖ്യം പുലര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് യൂന്‍ സുക് യോല്‍ പാട്ടാളനിയമം പ്രഖ്യാപിച്ചത്.

ഉത്തരകൊറിയയുമായി ചേര്‍ന്ന് സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും യൂന്‍ ആരോപിച്ചു.പ്രതിപക്ഷത്തിനാണ് പാര്‍ലമെന്റില്‍ നിലവില്‍ ഭൂരിപക്ഷമുള്ളത്.യൂനിന്റെ പവര്‍ പാര്‍ട്ടിയും പ്രതിപക്ഷത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ ശക്തമായ ഏറ്റമുട്ടല്‍ നടക്കുന്നതിനിടയില്‍ ആണ് പാട്ടളനിയമം പ്രഖ്യാപിക്കപ്പെടുന്നത്. അത് യൂന്‍ സൂക് യോലിന് തന്നെ തിരിച്ചടിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്

യുദ്ധാനന്തര ഗാസയില്‍ സംയുക്തഭരണത്തിന് ധാരണ

0

യുദ്ധാനന്തര ഗാസയില്‍ സംയുക്തഭരണം ഏര്‍പ്പെടുത്തുന്നതിന് ഹമാസും പലസ്തീന്‍ അതോറിട്ടിയും തമ്മില്‍ ധാരണയിലെത്തി.ഇതിനായി ഒരു സംയുക്തസമിതിക്ക് രൂപം നല്‍കും.എന്നാല്‍ സംയുക്തസമിതിക്ക് ഇസ്രയേലിന്റെ അംഗീകാരം ലഭിക്കുമോ എന്ന് വ്യക്തമല്ല.അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചതിന് പിന്നാലെയാണ് യുദ്ധാനന്തര ഗാസയുടെ നിയന്ത്രണകാര്യത്തില്‍ ഹമാസും ഫതാ പാര്‍ട്ടിയും തമ്മില്‍ ധാരണയില്‍ എത്തിയത്.പത്ത് മുതല്‍ പതിനഞ്ച് വരെ അംഗങ്ങള്‍ വരുന്ന സംയുക്ത സമിതിക്ക് രൂപം നല്‍കാന്‍ ആണ് കെയ്‌റോയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയില്‍ എത്തിയിരിക്കുന്നത്.സമ്പദ്ഘടന,വിദ്യാഭ്യാസം,ആരോഗ്യം,പുനര്‍നിര്‍മ്മാണം,മാനുഷികസഹായം എന്നിവയുടെ ചമതല സംയുക്തസമിതിക്കായിരിക്കും.

ഗാസ-ഈജിപ്ത് അതിര്‍ത്തിയിലെ റഫാ ചെക്ക്‌പോയിന്റും സംയുക്തസമിതി നിയന്ത്രിക്കും.സംയുക്തസമിതിയുടെ രുപീകരണം പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിന്റെ അംഗീകാരത്തോടെ നടപ്പാക്കുന്നതിനാണ് ചര്‍ച്ചകളില്‍ ധാരണയായിരിക്കുന്നത്.ഈജിപ്ത് ആണ് പലസ്തീന്‍ അതോറിട്ടിയേയും ഹമാസ് പ്രതിനിധികളേയും പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തിയത്.എന്നാല്‍ സംയുക്തസമിതി എന്ന തീരുമാനം ഇസ്രയേല്‍ അംഗീകരിക്കാനിടയില്ല.യുദ്ധത്തിന് ശേഷം ഗാസയുടെ ഭരണത്തില്‍ ഹമാസിന്റെ പങ്കാളിത്തം അനുവദിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.ഗാസ അതിര്‍ത്തിയുടെ നിയന്ത്രണത്തിലും ഹമാസിനെ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇക്കാര്യത്തില്‍ അമേരിക്കയും നിലപാടും നിര്‍ണ്ണായകമാണ്.

ലബനന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച അന്തിമഘട്ടത്തില്‍

0

ലബനന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച അന്തിമഘട്ടത്തില്‍. അറുപത് ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിന് ആണ് നീക്കം.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ചേര്‍ന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും.അമേരിക്കയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആണ് ഫലപ്രാപ്തിയിലേക്ക് എത്തുന്നത്.വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഹിസ്ബുള്ള അംഗീകരിച്ചുകഴിഞ്ഞു.ഇസ്രയേലും സമ്മതമറിയിച്ചതായാണ് റിപ്പോര്‍ട്ട്.

കരാര്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ഇസ്രയേല്‍ സൈന്യം ലബനനില്‍ നിന്നും പിന്‍വാങ്ങും.ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്നും ഹിസ്ബുള്ളയും മാറും.ഇസ്രയേല്‍-ലബനന്‍ അതിര്‍ത്തിയുടെ മുപ്പത് കിലോമീറ്റര്‍ പരിസരത്ത് ഹിസ്ബുള്ളയുടെ സാന്നിധ്യം ഉണ്ടാകില്ല.പകരം ഇവിടെ ലബനന്‍ സൈന്യത്തെ വിന്യസിക്കും.വെടിനിര്‍ത്തല്‍ ധാരണലംഘിച്ച് ഹിസ്ബുള്ള ആക്രമണം നടത്തിയാല്‍ പ്രത്യാക്രമണം നടത്തുന്നതിന് ഇസ്രയേലിന് അധികാരമുണ്ടാകും.വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നതിന് അമേരിക്കയുടെ നേതൃത്വത്തില്‍ അഞ്ച് രാജ്യങ്ങളുടെ ഒരുസമിതിക്കും രൂപം നല്‍കും.വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതിന് ശേഷം ആയിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ലബനനില്‍ നിന്നും ഇസ്രയേലിലേക്ക് ഹിസ്ബുള്ള ആക്രമണം നടത്തുന്നുണ്ട്.രണ്ട് മാസം മുന്‍പാണ് ലബനനില്‍ പ്രവേശിച്ച് ഹിസ്ബുള്ളയ്ക്ക് എതിരെ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചത്.

കലാപകലുഷിതം:ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ പ്രതിഷേധം

0

മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ മോചനം ആവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ വന്‍പ്രക്ഷോഭം.ഇമ്രാന്‍ അനുകൂലികളും പൊലീസും തമ്മിലും ഏറ്റുമുട്ടി.പ്രതിഷേധം അക്രമാസക്തമായതോടെ തലസ്ഥാനമായ ഇസ്ലാമാബാദില്‍ സൈന്യത്തെ വിന്യസിച്ചു.
മാസങ്ങളായി ജയിലില്‍ കഴിയുന്ന ഇമ്രാന്‍ഖാന്റെ മോചനം ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇസ്ലാബാദിലേക്ക് മാര്‍ച്ച് ചെയ്തത്.ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫ് ആണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുന്നതിന് ആണ് ആഹ്വനം.

ഇമ്രാന്റെ ഭാര്യ ബുഷറ ബിബി അടക്കമുള്ളവര്‍ ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.വിവിധയിടങ്ങളില്‍ പൊലീസും അര്‍ദ്ധനസൈനിക വിഭാഗവുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി.പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണൂര്‍വാതകവും റബര്‍ബുള്ളറ്റും പ്രയോഗിച്ചു.രണ്ട് ദിവസങ്ങള്‍ക്കിടയില്‍ പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടെന്നും ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റന്നും സര്‍ക്കാര്‍ അറിയിച്ചു.സമാധാനപരമായ പ്രതിഷേധമല്ല നടക്കുന്നതെന്നും ഇത് തീവ്രവാദമാണെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഇസ്ലാമാബാദില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ഇരുപതിനായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.മൊബൈല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.പൊതുയോഗങ്ങള്‍ക്കും നിരോധനമുണ്ട്.അഴിമതി കേസില്‍ മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഇമ്രാന്‍ഖാന്‍.ഇമ്രാന്റെ മോചനത്തിന് ഒപ്പം സര്‍ക്കാരിന്റെ രാജിയും തെഹരീകെ ഇന്‍സാഫ് ആവശ്യപ്പെടുന്നുണ്ട്.
……………….

യുഎഇയില്‍ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

0

യുഎഇയില്‍ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം.വരും ദിവസങ്ങളില്‍ രാജ്യത്ത് താപനിലയിലും കുറവ് വരും.അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്.

വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ അബുദബിയില്‍ ആയിരിക്കും മഴ ആരംഭിക്കുക.എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മഴ അനുഭവപ്പെടും.വ്യാഴാഴ്ച രാവിലെയോട് കൂടി ദുബൈയുടെ ഷാര്‍ജയുടെയും മറ്റ് വടക്കന്‍ എമിറേറ്റുകളൂടെയും തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.പിന്നീട് റാസല്‍ഖൈമയിലും മഴ പെയ്‌തേക്കും.വെള്ളിയാഴ്ച ഉച്ചയോട് കൂടി മേഘങ്ങള്‍ മാറി ആകാശം തെളിയുമെന്നും ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.വെള്ളിയാഴ്ച താപനിലയിലും കുറവ് വരും.

രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് നിന്നും എത്തുന്ന ന്യൂനമര്‍ദ്ദനം ആണ് മഴയ്ക്ക് കാരണം.നിലവില്‍ ശരാശരി മുപ്പത്തിയഞ്ച് ഡിഗ്രി സെല്‍ഷ്യസ് ആണ് രാജ്യത്ത് കൂടിയ താപനില രേഖപ്പെടുത്തുന്നത്.കുറഞ്ഞ താപനില പതിനഞ്ച് ഡിഗ്രി സെല്‍ഷ്യസും.