Sunday, August 9, 2026
Home Blog Page 95

ഗാസ വെടിനിര്‍ത്തല്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച് ഖത്തര്‍

0

ഗാസ യുദ്ധം താത്കാലികമായി അവസാനിപ്പിച്ചതില്‍ ഖത്തര്‍ വഹിച്ചത് സുപ്രധാന പങ്കാളിത്തം.മധ്യസ്ഥ ചര്‍ച്ചകളില്‍ ഖത്തര്‍ നിര്‍ണ്ണായക പങ്കാളിത്തം വഹിച്ചെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.വെടിനിര്‍ത്തലിന്റെ അടുത്ത ഘട്ടങ്ങള്‍ സംബന്ധിച്ചും ഖത്ത്റിന്റെയും അമേരിക്കയുടെയും നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കും.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ആണ് ഗാസയില്‍ വെടിനിര്‍ത്തിലിന് ധാരണയായത്.അമേരിക്ക ഈജിപ്ത് ഖത്തര്‍ എന്നി രാജ്യങ്ങള്‍ ആണ് മധ്യസ്ഥശ്രമങ്ങള്‍ നടത്തിയത്.ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ താനിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.ഹമാസിനും ഇസ്രയേലിനും ഇടയില്‍ ഏറ്റവും ഒടുവില്‍ രൂപപ്പെട്ട ഭിന്നതപോലും പരിഹരിച്ചാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിയത്.

വെടിനിര്‍ത്തല്‍ ധാരണ രൂപപ്പെടുത്തുന്നതില്‍ ഖത്തര്‍ വഹിച്ച പങ്കിന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നന്ദി പറഞ്ഞു.സമാധാനം നിലനിര്‍ത്തുന്നതിന് ഖത്തറിന്റെ ഭാഗത്ത് നിന്നും ഇനിയും ശ്രമങ്ങള്‍ ഉണ്ടാകണം എന്നും ബ്ലിങ്കന്‍ ആവശ്യപ്പെട്ടു.വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടം സംബന്ധിച്ചാണ് നിലവില്‍ ധാരണ രൂപപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം.രണ്ടുംമൂന്നൂം ഘട്ടങ്ങള്‍ സംബന്ധിച്ച് ഖത്തറിന്റെ നേതൃത്വത്തില്‍ തന്നെ ചര്‍ച്ചകള്‍ നടക്കും.യുദ്ധം അവസാനിപ്പിച്ച് ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങണം എന്നതാണ് ഹമാസിന്റെ ആവശ്യം.ഇതടക്കം സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ആണ് ഇനി ചര്‍ച്ചകള്‍ നടക്കേണ്ടത്.ഗാസയുടെ നിയന്ത്രണം സംബന്ധിച്ചും വരും ഘട്ടങ്ങളിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക.

തൊണ്ണൂറ് പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേല്‍ മോചനം നല്‍കി

0

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തൊണ്ണൂറ് പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേല്‍ മോചനം നല്‍കി.മൂന്ന് ബന്ദികള്‍ക്ക് ഹമാസും മോചനം നല്‍കി.ഗാസയിലേക്ക് കൂടുതല്‍ സഹായവും എത്തിത്തുടങ്ങി.ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം ആണ് തൊണ്ണൂറ് പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേല്‍ മോചനം നല്‍കിയത്.സ്ത്രീകളും പതിനെട്ട് വയസില്‍ താഴെ പ്രായമുള്ളവരും ആണ് മോചിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും.വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 1890 തടവുകാരെയാണ് ഇസ്രയേല്‍ മോചിപ്പിക്കുക.ഹമാസ് മോചിപ്പിക്കുന്ന ഓരോ ബന്ദിക്കും പകരമായി മുപ്പത് പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേല്‍ മോചനം നല്‍കും.

ഈ ആഴ്ച നാല് ബന്ദികളെകൂടി ഹമാസ് മോചിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.ആഴ്ച്ചയില്‍ മൂന്ന് ബന്ദികളെ വീതം മോചിപ്പിക്കുന്നതിന് ആണ് ധാരണയില്‍ എത്തിയിരിക്കുന്നത്. ഇന്നലെ രാത്രി മൂന്ന് ബന്ദികള്‍ക്ക് ഹമാസ് മോചനം നല്‍കിയിരുന്നു.വെടിനിര്‍ത്തലിന്റെ ഒന്നാംദിനം 630 ട്രക്കുകളില്‍ ഗാസയിലേക്ക് സഹായം എത്തി.ഭക്ഷ്യവസ്തുക്കളും മരുന്നും അടക്കമുള്ളവയാണ് എത്തിച്ച് നല്‍കുന്നത്.ഗാസയുടെ പ്രധാന തെരുവുകളില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറി.ഇവിടെ പ്രാദേശിക സുരക്ഷാ സേനയെ വിന്യസിച്ചതായി ഗാസ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.യുദ്ധംഭയന്ന് പലായനം ചെയ്ത പലസത്‌നീകള്‍ സ്വദേശങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

വെടിനിര്‍ത്തല്‍

സെയ്ഫ് അലി ഖാനെ ആക്രമിച്ചത് ബംഗ്ലാദേശ് പൗരന്‍ എന്ന് പൊലീസ്

0

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി ബംഗ്ലാദേശ് പൗരനെന്ന് മുംബൈ പൊലീസ്.വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് പ്രതി ഇന്ത്യയില്‍ കഴിഞ്ഞെതെന്നും പൊലീസ് അറിയിച്ചു.മുഹമ്മദ് ഷെരീഫുള്‍ എന്നാണ് പ്രതിയുടെ പേര്. ഇയാള്‍ ഇന്ത്യയില്‍ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണ്. ഹൗസ് കീപ്പിംഗ് ഏജന്‍സിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യം നടത്തിയത് എന്തിനാണെന്ന് മുഹമ്മദ് ഷെരീഫുള്‍ വ്യക്തമാക്കിയിട്ടില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് അറിയിച്ചു.അഞ്ച് മാസം മുന്‍പാണ് ഇയാള്‍ ഇന്ത്യയില്‍ എത്തിയത്.

യുഎഇയില്‍ താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തുന്നു

0

യുഎഇയില്‍ താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തുന്നു. കുറഞ്ഞ താപനില വീണ്ടും അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ
എത്തി. രാജ്യത്ത് മഴയും രേഖപ്പെടുത്തി.റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ 3.8 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.വരും ദിവസങ്ങളിലും യുഎഇയില്‍ തണുപ്പ് തുടരും. കുറഞ്ഞ താപനില അഞ്ചിനും പത്ത ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. കൂടിയ താപനില ഇരുപത്തിയൊന്നിനും ഇരുപത്തിയഞ്ച് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

റാസല്‍ഖൈമയുടെ ചില ഭാഗങ്ങളില്‍ മഴ അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഫുജൈറ റാസല്‍ഖൈമ എമിറേറ്റുകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.കാറ്റിന്റെ വേഗതയിലും വര്‍ദ്ധന രേഖപ്പെടുത്തിയേക്കും.

ഗാസ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു

0

ഗാസ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.പ്രാദേശികസമയം 11.15-ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.ഇന്ന് മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന്.


വെടിനിര്‍ത്തല്‍ മൂന്ന് മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്.സാങ്കേതിക കാരണങ്ങളാലാണ് ബന്ദികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ വൈകിയതെന്ന് ഹമാസ് വിശദീകരിച്ചു.ദോഹയില്‍ രൂപപ്പെട്ട ധാരണപ്രകാരം പ്രാദേശികസമയം രാവിലെ എട്ടരയ്ക്ക് ആയിരുന്നു വെടിനിര്‍ത്തല്‍ തുടങ്ങേണ്ടിയിരുന്നത്.ഇതിന് ശേഷവും ഇസ്രയേല്‍ സൈന്യം ഗാസയില്‍ ആക്രമണം തുടരുന്നു.പത്ത് പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

ദുബൈയില്‍ സാലിക്ക് നിരക്ക് വര്‍ദ്ധന ജനുവരി 31 മുതല്‍

0

ദുബൈയില്‍ സാലിക്ക് നിരക്ക് വര്‍ദ്ധന ജനുവരി മുപ്പത്തിയൊന്നിന് പ്രാബല്യത്തില്‍ വരും.തിരക്കേറിയ സമയങ്ങളില്‍ ആറ് ദിര്‍ഹമായിട്ടാണ് നിരക്ക് വര്‍ദ്ധിക്കുന്നത്.ഞായറാഴ്ചകളില്‍ നാല് ദിര്‍ഹമായിരിക്കും നിരക്ക്.സാധാരണദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ പത്ത് വരെയും വൈകിട്ട് നാല് മുതല്‍ രാത്രി എട്ട് വരെയും ആറ് ദിര്‍ഹമായിരിക്കും സാലിക്ക് നിരക്ക്.രാവിലെ പത്ത് മുതല്‍ നാല് വരെയും വൈകിട്ട് എട്ട് മുതല്‍ രാത്രി ഒരു മണി വരെയും നാല് ദിര്‍ഹവും സാലിക്ക് നിരക്ക് ഈടാക്കും.രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ ആറ് വരെ സാലിക്ക് നിരക്ക് ഈടാക്കില്ല.

പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളില്‍ നാല് ദിര്‍ഹം ആണ് നിരക്ക്. രാത്രി ഒരുമണി മുതല്‍ രാവിലെ ആറ് വരെ ടോള്‍ നല്‍കേണ്ടതില്ല.റമദാന്‍ മാസം നിരക്ക് ഈടാക്കുന്ന സമയക്രമത്തില്‍ മാറ്റമുണ്ടാകും എന്നും സാലിക്ക് കമ്പനി അറിയിച്ചു.റമദാനില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയായിരിക്കും ആറ് ദിര്‍ഹം ഈടാക്കുക.രാവിലെ ഏഴ് മുതല്‍ ഒന്‍പത് വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി രണ്ട് മണിവരെയും നാല് ദിര്‍ഹവും നിരക്ക് ഈടാക്കും.രാത്രി രണ്ട് മുതല്‍ല രാവിലെ ഏഴ് വരെ സൗജന്യമായി ടോള്‍ഗേറ്റ് കടക്കാം.ഞായറാഴ്ചകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി രണ്ട് മണി വരെ നാല് ദിര്‍ഹം ആയിരിക്കും നിരക്ക്. രാത്രി രണ്ട് മുതല്‍ രാവിലെ ഏഴ് വരെ നിരക്കിടാക്കില്ല.റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിനാണ് സാലിക്ക് നിരക്കുകളില്‍ മാറ്റം വരുത്തുന്നതെന്ന്് കമ്പനി അറിയിച്ചു.

ഉപതെരഞ്ഞെടുപ്പിനില്ലെന്ന് ടിവികെ

0

നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം അടുത്ത ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. വരാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ടിവികെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കില്ലെന്നും ടിവികെ വ്യക്തമാക്കി. ഭരണകക്ഷിയായ ഡിഎംകെ തിരഞ്ഞെടുപ്പ് പ്രക്രിയ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എഐഡിഎംകെയും എന്‍ഡിഎയും നേരത്തെ ഉപതിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. പിന്നാലെയാണ് ടിവികെയും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ടിവികെയുടെ ലക്ഷ്യമെന്ന് അധ്യക്ഷന്‍ വിജയ് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് വ്യക്തമാക്കി

ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു

0

ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ഡേവിഡ് ലിഞ്ച്(78) അന്തരിച്ചു.കുടുംബമാണ് മരണവിവരം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസറ്റില്‍ ഡേവിഡ് ലിഞ്ചിന് എംഫിസീമിയ കണ്ടെത്തിയിരുന്നു.ബ്ലുവെല്‍റ്റ് , ദി എലഫന്റ്മാന്‍,
മുള്‍ഹോണ്ട് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഡേവിഡ് ലിഞ്ച്.മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നോമിനേഷനും ഡേവിഡ് ലിഞ്ചിന് ലഭിച്ചിട്ടുണ്ട്. 2019-ല്‍ ലൈഫ് ടാം അച്ചീവ്‌മെന്റിനുള്ള അക്കാദമി പുരസ്‌കാരവും ലഭിച്ചു.

പ്രേക്ഷക ഹൃദയം കീഴടക്കി എന്ന് സ്വന്തം പുണ്യാളന്‍

0

പ്രേക്ഷക ഹൃദയം കീഴടക്കി 2025-ലെ ആദ്യ റിലീസ് ചിത്രം എന്ന് സ്വന്തം പു്ണ്യാളന്‍. രണ്ടാമത്തെ ആഴ്ച്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ വന്‍ പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.യുഎഇയില്‍ ഇരുപതിലധികം തിയേറ്റുകളില്‍ ആണ് നിറഞ്ഞ സദസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അര്‍ജുന്‍ അശോകന്‍,ബാലു വര്‍ഗീസ്,അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലായി എത്തിയ എന്ന് സ്വന്തം പുണ്യാളന് യുഎഇയിലും മികച്ച പ്രതികരണം.എല്ലാ വിഭാഗം പ്രേക്ഷകരുടെയും മികച്ച അഭിപ്രായം നേടിയാണ് എന്ന് സ്വന്തം പുണ്യാളന്‍ പ്രദര്‍ശനം തുടരുന്നത്.

ഖത്തര്‍ ബഹറൈന്‍ ഒമാന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളിലും ചിത്രം തിയേറ്ററുകളില്‍ ഉണ്ട്.ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് മധുവാണ്.രഞ്ജി പണിക്കര്‍,ബൈജു, അല്‍ത്താഫ്,അഷ്ഫഫ്, മീനാ രാജ് പള്ളുരുത്തി,വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍

………………..

ഒറ്റക്കൊമ്പനിലൂടെ കബീര്‍ ദുഹാന്‍ സിങ് വീണ്ടും മലയാളത്തില്‍

0

വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ വീണ്ടും ബോളിവുഡ് താരം കബീര്‍ ദുഹാന്‍ സിങ് വീണ്ടും മലയാളത്തില്‍ എത്തുന്നു.ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയിലെ വില്ലന്‍ വേഷത്തിന്ശേ ഷം കബീര്‍ ദുഹാന്‍ സിങ് അഭിനയിക്കുന്ന മലയാളിചിത്രമാണ്ഒറ്റക്കൊമ്പന്‍.തെലുങ്ക് കന്നഡ തമിഴ് ഹിന്ദി ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധനേടിയ താരമാണ് കബീര്‍ ദുഹാന്‍ സിങ്.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മമ്മൂട്ടി വൈശാഖ് ചിത്രം ടര്‍ബോയിലൂടെയാണ് കബീര്‍ സിംഗ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.സുരേഷ് ഗോപിയുടെ 250-ആം ചിത്രമാണ് ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഒറ്റക്കൊമ്പന്‍.നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.പാല സ്വദേശി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.