Sunday, August 9, 2026
Home Blog Page 94

കശ്മീരിലെ മരണങ്ങളില്‍ ദുരൂഹതയില്ലെന്ന് കേന്ദ്രസംഘം

0

ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ 45 ദിവസത്തിനിടയില്‍ 17 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ട്.സമീപത്തെ ജലസംഭരണിയില്‍ നിന്ന് കീടനാശിനിയുടെ അംശം കണ്ടെത്തി. ഈ വെള്ളം കുടിച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്ന് ആണ് കേന്ദ്രസംഘത്തിന്റെ നിഗമനം.14 കുട്ടികള്‍ അടക്കം മൂന്ന് കുടുംബങ്ങളില്‍ നിന്നായി 17 പേരാണ് മരിച്ചത്. അജ്ഞാത രോഗത്തിനുള്ള സാധ്യത കേന്ദ്രം സംഘം തള്ളി. വൈറസോ ബാക്ടീരിയയോ അല്ല മരണത്തിന് കാരണം.

കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ അടങ്ങിയ സംഘം ആണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.ഇവര്‍ നടത്തിയ പരിശോധനകളിലാണ് പ്രദേശത്തെ വെള്ളത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയത്.രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തിലാണ് സംഭവം.

നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു

0

അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സെയ്ഫിനെ ഡിസ്ചാര്‍ജ് ചെയ്തതായി ലീലാവതി ആശുപത്രി അറിയിച്ചു. ബാന്ദ്രയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് താരത്തിന് കുത്തേറ്റത്. അതിക്രമിച്ച കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ കുത്തുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ നടനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

ആഴ്ത്തിലുള്ള രണ്ട് മുറിവുകള്‍ ആണ് ശരീരത്തിലാണ്ടായിരുന്നത്.സെയ്ഫിനെ ആക്രമിച്ച ബംഗ്ലാദേശ് സ്വദേശിയെ മുംബൈ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.മുഹമ്മദ് ഷെരീഫുള്‍ ഷെഹ്‌സാദ് എന്ന വ്യക്തിയാണ് പിടിയിലായത്.ആറ് ദിവസം ആണ് സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്:പരാതിയില്ലെങ്കില്‍ കേസ് എന്തിനെന്ന് സുപ്രീംകോടതി

0

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ അപ്പീലുകളില്‍ സുപ്രീംകോടതി ഉത്തരവ് ഈ മാസം ഇരുപത്തിയേഴിന്. കേസ് എടുക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീലുകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.പരാതികളില്ലെങ്കില്‍ പിന്നെ എന്തിനാണ് കേസ് എടുത്തത് എന്ന് കോടതി ചോദിച്ചു. പരാതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്തത് വിചിത്രമാണെന്നും കോടതി പറഞ്ഞു. ഹേ കമ്മിറ്റിക്ക് മുന്‍പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കുന്നതിന് സംസ്ഥാന സര്‍ക്കാരും വനിതാ കമ്മിഷനും എതിര്‍ത്തു.

ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം എന്നും സിനിമ രംഗത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് ആണ് നടപടി എന്നും സര്‍ക്കാര്‍ വാദിച്ചു.സിനിമ നിര്‍മ്മാതാവായ സജിമോന്‍ പാറയില്‍ എന്തിനാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും കോടതി ചോദിച്ചു

ജന്മാവകാശ പൗരത്വം:വിവാദ ഉത്തരവുകളില്‍ ഒപ്പുവെച്ച് യു.എസ് പ്രസിഡന്റ്

0

അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ വിവാദ ഉത്തരവുകളില്‍ ഒപ്പുവെച്ച് ഡൊണള്‍ഡ് ട്രംപ്.ജന്മാവകാശ പൗരത്വ നിയമം റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാന്‍ ട്രംപ് നിര്‍ദ്ദേശം നല്‍കി.ക്യാപിറ്റോള്‍ ആക്രമണക്കേസിലെ 1600-ഓളം പ്രതികള്‍ക്ക് മാപ്പ് നല്‍കിക്കൊണ്ടുള്ള ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു.ഇരുനൂറോളം എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ആണ് ഡൊണള്‍ഡ് ട്രംപ് ഓവല്‍ ഓഫീസില്‍ ഒപ്പുവെച്ചത്.ഇതില്‍ പ്രധാനമാണ് ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവ്.പൗരത്വം ഇല്ലാത്തവര്‍ക്ക് അമേരിക്കയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇനി പൗരത്വം നല്‍കരുതെന്ന് ട്രംപ് സര്‍ക്കര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന ഭരണഘടനയുടെ പതിനാലാം ഭേദഗതിയില്‍ മാറ്റം വരുത്തുന്നതിന് ആണ് ട്രംപിന്റെ നീക്കം.എന്നാല്‍ ഇത് കോടതികള്‍ ചോദ്യം ചെയ്യപ്പെടും എന്നാണ് നിയമവിദഗദ്ധര്‍ വ്യക്തമാക്കുന്നത്.ആഗോളതലത്തില്‍ തന്നെ ചലനങ്ങള്‍ സൃഷ്ചിക്കുന്നവയാണ് ട്രംപ്പിന്റെ ആദ്യ ഉത്തരവുകളില്‍ ചിലത്.ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും പിന്മാറുന്നതിനുള്ള ഉത്തരവ് ആണ് ഇതില്‍ പ്രധാനം.വലിയതോതില്‍ പ്രവര്‍ത്തനഫണ്ട് നല്‍കുന്ന അമേരിക്കയുടെ പിന്‍മാറ്റം ലോകാരോഗ്യസംഘടനയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും.

അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥാ പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് മറ്റൊരു ഉത്തരവ്.ഇതിന് ഭരണഘടനാ ഭേദഗതി വേണ്ടിവരും.2021 ജനുവരി ആറിലെ ക്യാപിറ്റോള്‍ ആക്രമണകേസിലെ 1600-ഓളം പ്രതികള്‍ക്ക് സമ്പൂര്‍ണ്ണ മാപ്പ് നല്‍കിക്കൊണ്ടും ട്രംപ് ഉത്തരവിട്ടു.

ദുബൈ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരം

0

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ദുബൈ. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ആഗോളതലത്തില്‍ ദുബൈ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 47 നഗരങ്ങളെ പിന്തള്ളിയാണ് ദുബൈയുടെ നേട്ടം.ജപ്പാനിലെ മോറി മെമ്മോറിയല്‍ ഫൗണ്ടേഷനിലെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അര്‍ബന്‍ സ്ട്രാറ്റജീസ്, പുറത്തിറക്കിയ ഏറ്റവും പുതിയ ഗ്ലോബല്‍ പവര്‍ സിറ്റി ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം, നഗര ശുചിത്വത്തില്‍, ദുബൈ വീണ്ടും, ആഗോളതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷാണ് ഈ അഭിമാനകരമായ അംഗീകാരത്തിന് ദുബൈനഗരം അര്‍ഹമാകുന്നത്. സുസ്ഥിരത, ആഗോള ആകര്‍ഷണം എന്നിവയ്ക്ക് ദുബൈ നല്‍കുന്ന പ്രാധാന്യമാണ്, ഈ നേട്ടത്തിന് പിന്നിലെന്ന് ദുബൈ മുനിസിപ്പാലിറ്റി പറഞ്ഞു.

ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറാനുള്ള ദുബൈയുടെ കാഴ്ചപ്പാടാണ് ആഗോള റാങ്കിങ്ങില്‍ ദുബൈയുടെ മികച്ച പ്രകടനത്തിന് പിന്നിലെന്ന് ദുബൈ മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മര്‍വാന്‍ ബിന്‍ ഗാലിത പറഞ്ഞു. തുടര്‍ച്ചയായി അഞ്ച് വര്‍ഷമായി നഗരത്തിന്റെ ശുചിത്വം കാത്ത് സംരക്ഷിക്കുന്നതിനായി 3,200 ലധികം മോണിറ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരടങ്ങുന്ന ദുബൈ മുനിസിപ്പാലിറ്റിയുടെ ശുചിത്വ സംഘങ്ങളുടെ ശ്രമങ്ങളെ ബിന്‍ ഗാലിത അഭിനന്ദിച്ചു. 855 നൂതന വാഹനങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ പിന്തുണയോടെയാണ് ദുബൈ മുനിസിപ്പാലിറ്റി നഗരശുചിത്വം ഉറപ്പാക്കുന്നത്. പാര്‍പ്പിട മേഖലകള്‍, വാണിജ്യ മേഖലകള്‍, സ്‌കൂള്‍ സോണുകള്‍, നഗര പ്രദേശങ്ങള്‍, വ്യവസായ മേഖലകള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും ഫീല്‍ഡ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്.

അബുദബി വിദഗ്ദ്ധ അധ്യാപകരെ തേടുന്നു

0

വിവിധ മേഖലകളില്‍ വൈദഗദ്ധ്യമുള്ള വ്യക്തികളെ വിദ്യാഭ്യാസമേഖലയിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയുമായി അബുദബി വിദ്യാഭ്യാസ വകുപ്പ്.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീനത്തിന് ശേഷം അബുദബി സ്‌കൂളുകളില്‍ നിയമനം നല്‍കും.
വിവിധ മേഖലകളില്‍ വൈദഗദ്ധ്യമുള്ളവരെ വിദ്യാഭ്യാസമേഖലയിലേക്ക് എത്തിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് അബുദബി വിദ്യാഭ്യാസ വകുപ്പ്.പ്രവാസികള്‍ക്കും ഇമാറാത്തികള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാം.അധ്യാപകരില്‍ വൈവിധ്യം കൊണ്ടുവരുന്നതിനും സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും ആണ് പുതിയ പരീക്ഷണം.

തൊഴില്‍രഹിതരോ വിരമിച്ചവരോ വിശ്രമജീവിതം നയിക്കുന്നവരോ ആര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാം.മികച്ച ആശയവിനിമയ വൈദഗദ്ധ്യവും അറിവ് പങ്കിടാനുള്ള അഭിനിവേശവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ അംഗീകൃത പി.ജി ഡിപ്ലോമ പൂര്‍ത്തിയാക്കണം.അബുദബി യൂണിവേഴ്‌സിറ്റി,അലൈന്‍ യൂണിവേഴ്‌സിറ്റി,എമിറേറ്റ്‌സ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് എജ്യുക്കേഷന്‍ എന്നിവിടങ്ങളിലാണ് പരീശീലനം.ബാച്ചിലര്‍ ഡിഗ്രി ഉള്ളവര്‍ ആണ് അപേക്ഷിക്കേണ്ടത്.പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അബുദബിയിലെ ചാര്‍ട്ടര്‍ സ്‌കൂളുകളില്‍ ആണ് നിയമനം ലഭിക്കുക.

ഗൂഗിളില്‍ ട്രെന്‍ഡിംഗ് ആണ് ജോജുവിന്റെ ‘പണി’

0

ഗൂഗിളിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ച് ജോജി ജോര്‍ജ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം പണി. ജോജി തന്നെയാണ് ചിത്രത്തില്‍ നായകനായും എത്തിയത്.ഗൂഗിളില്‍ എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ രാജ്യത്ത് തന്നെ രണ്ടാമതായാണ് പണി ഇടം നേടിയിരിക്കുന്നത്.ജനുവരി പതിനാറ് മുതല്‍ സോണി ലിവില്‍ ആണ് പണി സ്ട്രീംമിംഗ് ആരംഭിച്ചത്.

സാഗര്‍ സൂര്യ,ജുനൈസ്,ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സാണ്ടര്‍,ബോബി കുര്യന്‍ സുജിത് ശങ്കര്‍ തുടങ്ങിയ താരങ്ങള്‍ ആണ് പണിയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.അഭിനയ ആണ് ജോജുവിന്റെ നായികയായി ചിത്രത്തില്‍ വേഷമിട്ടത്.നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടു

വിജയ്ക്ക് ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണം

0

നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിനെ ഇന്‍ഡ്യ സഖ്യത്തിലേക്ക് ക്ഷണിച്ച് തമിഴ്നാട് കോണ്‍ഗ്രസ്. രാജ്യത്തെ വിഘടന ശക്തികള്‍ക്കെതിരെ ഒന്നിച്ചു പോരാടാണമെന്ന് അടുത്തിടെ ഒരു പൊതുയോഗത്തില്‍ വിജയ് പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാന്‍ തമിഴ്നാട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സെല്‍വപെരുന്തുഗൈ അഭ്യര്‍ത്ഥിച്ചത്.
വിജയ് തന്റെ പൊതുപ്രസംഗത്തില്‍ മതകീയമായ, ഹിന്ദുത്വ ശക്തികള്‍ക്കെതിരെ പ്രസംഗിച്ചിരുന്നു. അത്തരം ശക്തികള്‍ക്കെതിരെ ഇല്ലാതാക്കണമെന്നാണ് അദ്ദേഹം ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമാകുകയാണ് വിജയ്ക്കും രാജ്യത്തിനും നല്ലത്. ഇന്‍ഡ്യയിലെ ഒരു പൗരനെന്ന നിലയിലുള്ള തന്റെ എളിയ അഭിപ്രായമാണിതെന്നുമാണ് സെല്‍വപെരുന്തുഗൈ പറഞ്ഞത്.

ടിവികെ വരാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കില്ലെന്നും ടിവികെ വ്യക്തമാക്കിയിട്ടുണ്ട്.

സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ അബുദബിക്ക് ഒന്നാംസ്ഥാനം

0

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി അബുദബി. തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് അബുദബി ഒന്നാം സ്ഥാനത്ത് എത്തുന്നത്. നംബിയോയുടെ റിപ്പോര്‍ട്ട് പ്രകരമാണ് അബുദബിയുടെ നേട്ടം.
2025 ലും ലോകത്തിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അബുദബി. 382 ആഗോള നഗരങ്ങളെ പിന്തള്ളിയാണ് അബുദബിയുടെ നേട്ടം. 2017 മുതല്‍ തുടര്‍ച്ചയായ ഒമ്പത് വര്‍ഷങ്ങളില്‍ അബുദബി ഒന്നാം സ്ഥാനത്താണ്. എമിറേറ്റിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ജീവിത നിലവാരം ഉയര്‍ത്താനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമാണ് നേട്ടത്തിനു പിന്നില്‍.

ഓണ്‍ലൈന്‍ വിവരശേഖര സര്‍വ്വേ നടത്തുന്ന നംബിയോയുടെ റിപ്പോര്‍ട്ടിലാണ് അബുദബി വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അബുദബി പൊലീസിന്റെ നേതൃത്വത്തില്‍ നല്‍കുന്ന സുരക്ഷയും പരിശോധനകളുമാണ് എമിറേറ്റിനെ സുരക്ഷിത നഗരമായി തീര്‍ക്കുന്നതെന്ന് അബുദബി പൊലീസ് അറിയിച്ചു. മികച്ച തൊഴില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തുടങ്ങിയവയിലും മുന്നിലുള്ള യുഎഇയില്‍ നിയമനിര്‍വ്വഹണത്തില്‍ നടത്തുന്ന കൃത്യതയും നേട്ടങ്ങളെ എടുത്തു കാണിക്കുന്നു. ഓരോ വര്‍ഷവും എമിറേറ്റിലേക്ക് എത്തുന്ന ഇതര രാജ്യക്കാരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്.


ഷാരോണ്‍ വധം:ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍

0

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അമ്മാവന് നിര്‍മ്മല കുമാരന് മൂന്ന് വര്‍ഷം തടവും ശിക്ഷ വിധിച്ചു.

പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. വധശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിധികേട്ട് ഷാരോണിന്റെ കുടുംബം കോടതിക്ക് അകത്തിരുന്ന് പൊട്ടിക്കരഞ്ഞു. രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി നേരത്തേ വെറുതേവിട്ടിരുന്നു. കൊല നടത്താന്‍ ഗ്രീഷ്മയെ സഹായിച്ചുവെന്നായിരുന്നു അമ്മ സിന്ധുവിനെതിരേയും അമ്മാവന്‍ നിര്‍മല്‍കുമാരനെതിരേയുമുള്ള കുറ്റം.

586 പേജുള്ള വിധിപ്രസ്താവമാണുള്ളത്. ദൃസാക്ഷികള്‍ ഇല്ലാത്തൊരു കേസില്‍ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റം ചെയ്തതായി തെളിയിക്കാന്‍ അന്വേഷണസംഘത്തിനായെന്നു പറഞ്ഞ കോടതി, പോലീസിനെ അഭിനന്ദിച്ചു. വിധി പ്രസ്താവത്തിനിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ കേസ് അതിസമര്‍ത്ഥമായി അന്വേഷിച്ചു. പൊലീസിന് അഭിമാനിക്കാം. മീഡിയ നോക്കിയല്ല മെറിറ്റ് നോക്കിയാണ് വിധി പ്രസ്താവമെന്നും ജഡ്ജി പറഞ്ഞു. അതിവിദഗ്ധമായ കൊലയെന്നാണ് ജഡ്ജി നിരീക്ഷിച്ചത്. 2022 ഒക്ടോബര്‍ 14 നാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയത്. ഒക്ടോബര്‍ 25 ന് ചികിത്സയിലിരിക്കേ ഷാരോണ്‍ മരണപ്പെട്ടു.