സൗദി അറേബ്യ: വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കനത്ത പിഴ ഈടാക്കും. 500 മുതല്‍ 900 സൗദി റിയാല്‍ വരെയാണ് പിഴ. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ഗതാഗത ലംഘനമാണ്. അശ്രദ്ധമായ പെരുമാറ്റം ഡ്രൈവറേയും ചുറ്റുമുള്ളവരേയും അപകടത്തിലാക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. നിയമലംഘനത്തിന് കനത്ത പിഴ നല്‍കേണ്ടി വരും. 500 മുതല്‍ 900 സൗദി റിയാല്‍ വരെയാണ് പിഴ ചുമത്തുക. നിയമലംഘനം നടത്തിയാല്‍ പ്രാവസികള്‍ക്ക് രൂപ റിയാല്‍ വിനിമയ നിരക്ക് പ്രകാരം 11000 രൂപ മുതല്‍ 20000 രൂപ വരെയാണ് നഷ്ടമാകുക. എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ നിയമലംഘനം നടത്തരുതെന്ന മുന്നറിയിപ്പ് നല്‍കിയത്. മൊബൈല്‍ ഫോണും കയ്യില്‍പിടിച്ച് വാഹനം ഓടിക്കുന്നതാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് അധികൃതര്‍ നേരത്തെ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ സ്വദേശികളും പ്രവാസികളും ഗതാഗത നിയമങ്ങളും റോഡ് സുരക്ഷാ ചട്ടങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. ഗതാഗത ലംഘനം രേഖപ്പെടുത്താന്‍ രാജ്യത്തുടനീളമായി സെന്‍സറുകളും റഡാറുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു: വാഷിങ്ടനില്‍ ഇരുവരും കൂടിക്കാഴ്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. അടുത്തമാസം വാഷിങ്ടനില്‍ ഇരുവരും തമ്മില്‍ കാണുന്നതിനുള്ള തയാറെടുപ്പു നടക്കുന്നതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തതിനു പിന്നാലെ വിവാദ ഉത്തരവുകള്‍ പുറത്തിറക്കിയിരുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച ഇരുരാജ്യങ്ങള്‍ക്കുമിടിയില്‍ കൂടുതല്‍ ബന്ധത്തിനു വഴി തെളിക്കുമെന്നാണ് സൂചന. കുടിയേറ്റവും വ്യാപാരവുമായിരിക്കും പ്രധാന ചര്‍ച്ചാവിഷയം. ഇന്ത്യക്കാര്‍ക്ക് യുഎസില്‍ തൊഴില്‍ വീസ എളുപ്പമാക്കുന്നതിനും വ്യാപാരബന്ധം ശക്തമാക്കുന്നതിനുമാണ് ഇന്ത്യ ഊന്നല്‍ നല്‍കുന്നത്. ട്രംപ് പൊതുവേ പ്രഖ്യാപിച്ച ഭീമമായ ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ ഇന്ത്യ വിട്ടുവീഴ്ചയ്ക്കു തയാറായേക്കും. യുഎസ് നിക്ഷേപം ആകര്‍ഷിക്കാനുള്ള ഇന്‍സെന്റീവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ട്രംപിന്റെ സത്യപ്രതിജ്ഞച്ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയിലെ പ്രധാന വിഷയവും കുടിയേറ്റമായിരുന്നു. യുഎസിന് ഇന്ത്യ വന്‍തുക ഇറക്കുമതിതീരുവയായി ഈടാക്കുന്നെന്ന് ട്രംപ് മുന്‍പേ ആരോപിച്ചിട്ടുള്ളതാണ്. അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് യുഎസും തീരുവ കൂട്ടുന്നത്. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവര്‍ ചേര്‍ന്നുള്ള ചതുര്‍രാഷ്ട്ര കൂട്ടായ്മയുടെ വാര്‍ഷിക ഉച്ചകോടി ഈ വര്‍ഷം ഇന്ത്യയിലാണ്.
ദുബൈയില്‍ പാര്‍ക്കിങിന് കൂടുതല്‍ സേവനങ്ങള്‍: പണം പിന്നീട് നല്‍കാം
ദുബൈ: പാര്‍ക്കിംഗ് സേവനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങി പാര്‍ക്ക് ഇന്‍ കമ്പനി. ഉപയോക്താക്കള്‍ക്കായി ഓട്ടോപേയും, പേ ലേറ്റര്‍ സേവനങ്ങളും ആസൂത്രണം ചെയ്യുന്നതായി കമ്പനി അറിയിച്ചു. റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി ഡയറക്ടര്‍ ജനറല്‍ മറ്റര്‍ അല്‍ തായര്‍ പാര്‍ക്ക് ഇന്‍ കമ്പിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുതിയ സേവനം ആരംഭിക്കുന്നതു സംബന്ധിച്ച് പ്രഖ്യാപനം. ദുബൈയില്‍ വാഹന പാര്‍ക്കിംഗ് സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയാണ് ലക്ഷ്യം. പാര്‍ക്കിംഗ് ഫീസുകള്‍ ഈടാക്കുന്നതിന് ഓട്ടോ പേ സംവിധാനവും പിന്നീട് പണം അടക്കുന്നതിനുള്ള പേ ലേറ്റര്‍ സേവനവും ആരംഭിക്കുന്നതിനാണ് തീരുമാനം. എമിറേറ്റിലെ പൊതു പാര്‍ക്കിംഗ് മേഖലകള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃതമാക്കുകയാണ് ലക്ഷ്യമെന്ന് പാര്‍ക്ക് ഇന്‍ കമ്പനി അറിയിച്ചു. ദുബൈയിലുടനീളം പാര്‍ക്കിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി പാര്‍ക്ക് ഇന്‍ സിഇഒ മുഹമ്മദ് അബ്ദുള്ള അല്‍ അലി അറിയിച്ചു. സേവനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കസ്റ്റമര്‍ കോള്‍ സെന്ററും ആരംഭിക്കും. നഗരത്തിലെ തെരഞ്ഞെടുത്ത പാര്‍ക്കിങ് മേഖലകളില്‍ വാഹനങ്ങള്‍ക്കായി വിവിധ സേവനങ്ങള്‍ നല്‍കുമെന്ന് പാര്‍ക്ക് ഇന്‍ കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വാഹനം കഴുകല്‍, ഇന്ധനം നിറക്കല്‍, ഓയില്‍ മാറ്റം, ടയര്‍ പരിശോധനകള്‍, ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ നല്‍കുന്നതിനാണ് തീരുമാനം.
യുഎയില്‍ പുതിയ 50 ദിര്‍ഹത്തിന്റെ വെള്ളി നാണയം
അബുദബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ചിത്രമുള്ള അമ്പത് ദിര്‍ഹത്തിന്റെ വെള്ളിനാണയം പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്. സെന്‍ട്രല്‍ ബാങ്കിന്റെ അമ്പതാം വര്‍ഷികത്തിന്റെ ഭാഗമായാണ് നാണയം പുറത്തിറക്കിയത്. ഷെയ്ഖ് മുഹമ്മദിന്റെ പേരും, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് എന്ന വാചകവും അറബിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ ചിത്രവും അറബിയിലും ഇംഗ്ലീഷിലുമായി 50 ഇയേഴ്‌സ് ഓഫ് ദി സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ എന്ന വാചകവും 1973, 2023 എന്ന വര്‍ഷങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറുപത് ഗ്രാമാണ് നാണത്തിന്റെ തൂക്കം. സെന്‍ട്രല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ പതിയ ഡിജിറ്റല്‍ സേവനത്തിലൂടെ നാണയം വാങ്ങാം. ഡെലവറി ചാര്‍ജ് ഉള്‍പ്പെടെ 650 ദിര്‍ഹം നല്‍കണം. മൂവായിരം നാണയങ്ങളാണ് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്.
മലയാളിക്ക് പത്ത് ലക്ഷം ഡോളറിന്റെ ദുബൈ ലോട്ടറി
ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം.മുപ്പത്തിയെട്ടുകാരനായ സഹീര്‍സുല്‍ത്ത അസഫലിക്ക് ആണ് എട്ട് കോടിയിലധികം രൂപ മൂല്യം വരുന്ന സമ്മാനം ലഭിച്ചത്.
4031 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം.കേരളത്തില്‍ ഒപ്ടിക്കല്‍ ഷോപ്പ് നടത്തുന്ന അസഫലി ഡിസംബര്‍ ഇരുപതിന് ഓണ്‍ലൈനായിട്ടാണ് ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുത്തത്.ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിലെ വിജയിയാകുന്ന 245-ആമത് ഇന്ത്യക്കാരനാണ് അസഫലി.അസഫലിക്ക് ഒപ്പം നികോളസ് എന്ന ജര്‍മ്മന്‍ സ്വദേശിക്കും ഒരു ദശലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചു.അബുദബിയില്‍ സ്വദേശിയായ ഇമാറാത്തി പൗരന്‍ അഹമ്മദ് അല്‍ ബലൂഷിക്ക് മെഴ്‌സിഡിസ് ബെന്‍സ് കാറും ഇന്ത്യന്‍ പൗരനായ സുജിത് പനക്കലിന് ബി.എം.ഡബ്ല്യു മോട്ടോര്‍ബൈക്കും സമ്മാനമായി ലഭിച്ചു.
യുഎഇയില്‍ സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍
യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ സര്‍വകാല റെക്കോര്‍ഡ്.ഗ്രാമിന് മൂന്ന് ദിര്‍ഹത്തിലധികം ആണ് കൂടിയത്.കേരളത്തില്‍ ആദ്യമായി ഒരു പവന്‍വില അറുപതിനായിരം കടന്നു.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിന് തൊട്ടുപിന്നാലെ രാജ്യാന്തരതലത്തില്‍ സ്വര്‍ണ്ണവിലയില്‍ 1.34 ശതമാനത്തിന്റെയാണ് വര്‍ദ്ധന.ഔണ്‍സ് വില 2750 ഡോളര്‍ കടന്നു.യുഎഇ വിപണിയില്‍ ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 308 ദിര്‍ഹം അന്‍പത് ഫില്‍സായിട്ടാണ് കൂടിയത്.ഇരുപത്തിനാല് ക്യാരറ്റിന്റെ വില 333 ദിര്‍ഹം ഇരുപത്തിയഞ്ച് ഫില്‍സായും ഇരുപത്തിയൊന്ന് ക്യാരറ്റിന്റെ വില 298 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സായും കൂടി.
ഗോഫസ്റ്റ് എയര്‍ലൈന്റെ ആസ്തി വിറ്റ് ബാധ്യത തീര്‍ക്കണം
സാമ്പത്തികപ്രതിസന്ധിയിലായ ഗോഫസ്റ്റ് എയര്‍ലൈന്‍ ഓര്‍മ്മയാകുന്നു.എയര്‍ലൈന്റെ ആസ്തി വിറ്റ് ബാധ്യത തീര്‍ക്കാന്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ ഉത്തരവ് നല്‍കി.ഗോഫസ്റ്റില്‍ നിന്നും പണം ലഭിക്കാനുള്ളവരുടെ കൂട്ടായ്മയാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.6521 കോടി രൂപയാണ് ഗോഫസ്റ്റിന്റെ ബാധ്യത.ഇന്ത്യയിലെ പ്രമുഖ ബാങ്കുകള്‍ക്ക് അടക്കം ഗോഫസ്റ്റില്‍ നിന്നും വന്‍തുക ലഭിക്കാനുണ്ട്.കമ്പനിയുടെ ആസ്തികള്‍ പണമാക്കി മാറ്റി വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് അടക്കം നല്‍കുന്നതിനാണ് നിര്‍ദ്ദേശം.പതിനേഴ് വര്‍ഷത്തോളം സര്‍വീസ് നടത്തിയ ഗോഫസ്റ്റ് 2023 മെയ് മൂന്നിന് ആണ് പ്രവര്‍ത്തനം നിര്‍ത്തിയത്.2023 മെയില്‍ തന്നെ ഗോഫസ്റ്റ് പാപ്പര്‍ ഹര്‍ജി നല്‍കിയിരുന്നു.
എയര്‍ലൈന്‍ ഏറ്റെടുക്കുന്നതിന് പലരും മുന്നോട്ട് വന്നെങ്കിലും അതൊന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല.ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 6.4 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്ന ഗോഫസ്റ്റ് യുഎഇ അടക്കം ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസ് നടത്തിയിരുന്നു.ഗോഎയര്‍ എന്ന പേരില്‍ സര്‍വീസ് നടത്തിയിരുന്ന എയര്‍ലൈന്‍ 2023-ലാണ് ഗോഫസ്റ്റ് എന്ന് പേര് മാറ്റിയത്.കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ 27 വിമാനകമ്പനികള്‍ ആണ് അടച്ചുപൂട്ടുകയോ മറ്റ് കമ്പനികളുമായി ലയിപ്പിക്കുകയോ ചെയ്തത്.
ഗാസയില്‍ വീണ്ടും പിടിമുറുക്കി ഹമാസ്
ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ ഗാസയില്‍ വീണ്ടും പിടിമുറുക്കി ഹമാസ്.നിരത്തുകളില്‍ പൊലീസ് ഉദ്യോഗസ്ഥരെ ഹമാസ് വിന്യസിച്ചു.അടിസ്ഥാന സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനും നീക്കം തുടങ്ങി.ഹമാസ് വീണ്ടും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയത് ഗാസവെടിനിര്‍ത്തലിന് ഭീഷണിയാകും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
വെടിനിര്‍ത്തലിന് പിന്നാലെ നീല യൂണിഫോം ഇട്ട ഹമാസിന്റെ പൊലീസ് ഉദ്യോഗസ്ഥര്‍ ഗാസയുടെ സുരക്ഷാ ചുമതല ഏറ്റെടുത്തിരിക്കുകയാണ്.തെരുവുകളില്‍ പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ട്.ഗാസക്കുള്ളില്‍ സഹായവുമായി എത്തുന്ന ട്രക്കുകള്‍ക്ക് ഹമാസ് പൊലീസാണ് സുരക്ഷ ഒരുക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിസായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.എഴുനൂറോളം പൊലീസ് ഉദ്യോഗസ്ഥരാണ് ട്രക്കുകള്‍ക്ക് സുരക്ഷ ഒരുക്കുന്നത്.മോഷണം തടയുന്നതിനാണ് പൊലീസിനെ വിന്യസിച്ചത് എന്ന ഗാസ മീഡിയ ഓഫീസ് അറിയിച്ചു.ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും ഹമാസ് ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നത് അടക്കമുള്ള മറ്റ് പ്രവര്‍ത്തനങ്ങളും ഹമാസ് ഭരണകൂടം ആരംഭിച്ചു.ഹമാസ് ഭരണകൂടം ഗാസയുടെ നിയന്ത്രണം തുടരുകയാണെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫീസ് ഡയറക്ടര്‍ ഇസ്മയില്‍ അല്‍ തവാബ്ത പറഞ്ഞു.
ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പതിനെണ്ണായിരത്തിലധികം ഉദ്യോഗസ്ഥര്‍ ഹമാസ് ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ഞായറാഴ്ച ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തിന്റെ നടുവിലൂടെ പരേഡ് നടത്തിയാണ് ഹമാസ് ആഘോഷിച്ചത്.ഹമാസ് വീണ്ടും ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് വെടിനിര്‍ത്തലിന് ഭീഷണിയാണ്.ഗാസയുടെ നിയന്ത്രണം ഹമാസിന്റെ കൈകളിലെത്താന്‍ ഇനി അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്.ഒന്നാം ഘട്ടവെടിനിര്‍ത്തലിന്റെ പതിനാറാം ദിവസം മുതല്‍ രണ്ടാംഘട്ടവെടിനിര്‍ത്തലിനെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിക്കാം എന്നതാണ് നിലവിലെ ധാരണ.സ്ഥിരവെടിനിര്‍ത്തല്‍ അടക്കമുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്.എന്നാല്‍ ഹമാസ് വീണ്ടും ഗാസയില്‍ പിടിമുറുക്കുന്നത് ഈ ചര്‍ച്ചകളെപ്പോലും ഇല്ലാതാക്കിയേക്കും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍
ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം
ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം.പരമ്പരയ്ക്ക് മുന്നോടിയായി കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ ടീം പരിശനം നടത്തി. ഒരു വര്‍ഷത്തിന് ശേഷം പേസ് ബൗളര്‍ മുഹമ്മദ് ഷമി ടൂര്‍ണമെന്റിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും.2023-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനിടെയാണ് മുഹമ്മദ് ഷമിക്ക് പരുക്കേറ്റത്.മുപ്പത്തിനാലുകാരനായ ഷമിയെ ചാമ്പ്യന്‍സ് ട്രോഫി ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടംകിട്ടാത്ത സഞ്ജു സാംസണും ടി20 ടീമില്‍ ഉണ്ട്. സഞ്ജു അഭിഷേക് സഖ്യമാകും ഇംഗ്ലണ്ടിന് എതിരെ ഓപ്പണിങ്ങില്‍.
പുഷ്പ 2 നിര്‍മ്മാതാക്കളുടെ വീടുകളില്‍ റെയ്ഡ്
പുഷ്പ ടു:ദി റൂള്‍ സിനിമയുടെ നിര്‍മ്മാതാക്കളായ നവീന്‍ യെര്‍നേനി യാലമഞ്ചിലി രവി ശങ്കര്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ആണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.നവീനും രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിച്ച അല്ലു അര്‍ജുന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു.ആഗോളതലത്തില്‍ 1734.65 കോടി രൂപയാണ് പുഷ്പ ടുവിന്റെ കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ട്.ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ഗെയിംചെയഞ്ചര്‍ സിനിമയുടെ നിര്‍മ്മാതാവ് ദില്‍ രാജുവിന്റെ വീട്ടില്‍ റെയ്ഡ് നടന്നു.ഹൈദരാബാദിലെ എട്ട് കേന്ദ്രങ്ങളിലായിട്ടാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.ശ്രീവെങ്കടേശ്വര ക്രിയേഷന്‍സ് ഉടമയും തെലുഗു സിനിമയിലെ പ്രമുഖ നിര്‍മ്മാതാവും ആണ് ദില്‍ രാജു


