ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈയിലെ ബിസിനസ് സംരംഭകരുമായി കൂടിക്കാഴ്ച്ച നടത്തി. രാജ്യം സുരക്ഷിതമാണെന്ന് ഹംദാന്‍ വാണിജ്യ സംരംഭകര്‍ക്ക് ഉറപ്പ് നല്‍കി. സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുന്നതിനും എമിറേറ്റിന്റെ ആഗോള നിലവാരം ശക്തിപ്പെടുത്തുന്നതിനുമായി സ്വകാര്യ മേഖലയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നത് ലക്ഷ്യമിട്ട് ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പാണ് യോഗം സംഘടിപ്പിച്ചത്.
ദുബായിയുടെ സാമ്പത്തിക പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് ദുബായിലെ ബിസിനസ് സമൂഹത്തിലെമ്പാടുമുള്ള ഏകദേശം 300 മുതിര്‍ന്ന നേതാക്കളെ ഒരുമിച്ച് കൊണ്ടുവന്ന ദുബായ് മജ്‌ലിസില്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പങ്കെടുത്തത്. ശൈഖ് ഹംദാന് പുറമെ വിവിധ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. വ്യാപാരം, ടൂറിസം, നിക്ഷേപം എന്നിവയ്ക്കുള്ള ഒരു പ്രമുഖ ആഗോള കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനത്തെ പിന്തുണയ്ക്കുന്നതിനും പ്രധാന മേഖലകളില്‍ സുസ്ഥിര വളര്‍ച്ച കൈവരിക്കാനുള്ള അതിന്റെ കഴിവ് ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളും തന്ത്രങ്ങളും യോഗം അവലോകനം ചെയ്തു. ദുബായ് തങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും വ്യാപാരം, ടൂറിസം, നിക്ഷേപം എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നത് തുടരുമെന്നും ശൈഖ് ഹംദാന്‍ വ്യവസായികള്‍ക്ക് ഉറപ്പ് നല്‍കി. സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിനും വികസന നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും തുടര്‍ന്നും സ്വീകരിക്കും, ഇത് ദുബായിയുടെ മത്സരശേഷി കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ബിസിനസ് സമൂഹവും വിശാലമായ സമൂഹവും പ്രകടമാക്കിയ ആത്മവിശ്വാസത്തെയും സ്ഥിരതയെയും അവര്‍ അഭിനന്ദിച്ചു. ദുബായിയുടെ വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിന് കൂട്ടായ ശ്രമങ്ങള്‍ തുടരണമെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമി ആഹ്വാനം ചെയ്തു. മജ്‌ലിസില്‍ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗെര്‍ഗാവി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കണോമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹമന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ, പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ അബ്ദുള്‍ നാസര്‍ അല്‍ ഹുമൈദി, എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക്ക് എന്നിവരരും സംസാരിച്ചു.
ബിസിനസുകാരുമായി ശൈഖ് ഹംദാന്‍ കൂടിക്കാഴ്ച്ച നടത്തി
ഒമാനിൽ വൈദ്യൂതി ഉത്പാദനം കൂടി
ഒമാനില്‍ ആകെ വൈദ്യുതി ഉല്‍പാദനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തുവി’ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ജനുവരി അവസാനത്തോടെ 14.6 ശതമാനം ആണ് വൈദ്യുതി ഉത്പാദനം വര്‍ധിച്ചത്.
ജനുവരി അവസാനത്തോടെ വൈദ്യുതി ഉത്പാദനം 3,256.5 ജിഗാവാ’് അവറില്‍ എത്തി. 2025ല്‍ ഇതേ കാലയളവില്‍ ഇത് 2,841.5 ജിഗാവാട്ട് അവര്‍ ആയിരുു.രാജ്യത്തെ അറ്റ വൈദ്യുതി ഉല്‍പാദനത്തിലും 13.9 ശതമാനത്തിന്റെ വര്‍ധനവുണ്ടായി’ുണ്ട്. ഒമാന്‍ പവര്‍ ആന്‍ഡ് വാ’ര്‍ പ്രൊക്യൂര്‍മെന്റ് കമ്പനി, റൂറല്‍ ഏരിയ ഇലക്ട്രിസിറ്റി കമ്പനി എിവയുടെ വിവിധ മേഖലകളിലെ പര്‍ച്ചേസുകള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്.2025 ജനുവരിയിലെ 2,749.2 ജിഗാവാട്ട് അവറില്‍ നി് ഈ വര്‍ഷം ജനുവരിയില്‍ ഇത് 3,132.6 ജിഗാവാട്ട്് അവര്‍ ആയി ഉയര്‍ു.രാജ്യത്തെ വര്‍ധിച്ചുവരു ഊര്‍ജ ആവശ്യകതയും വ്യാവസായിക പുരോഗതിയുമാണ് ഉല്‍പാദനത്തിലെ ഈ വര്‍ധനവിന് പിിലെ പ്രധാന ഘടകങ്ങള്‍. സുസ്ഥിരമായ ഊര്‍ജ വിതരണം ഉറപ്പാക്കുതിനായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുത്.
ബഹ്‌റൈനിൽ അടിയന്തരഘട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി
ഗര്‍ഭച്ഛിദ്രം സംബന്ധിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നിര്‍ദേശത്തിന് ബഹ്‌റൈന്‍ ശൂറ കൗസില്‍ ഏകകണ്ഠമായി അംഗീകാരം നല്‍കി. എം.പി ലീന ഖാസിം, ഡോ. ജമീല അല്‍ സല്‍മാന്‍ എിവരടക്കം അഞ്ച് അംഗങ്ങള്‍ സമര്‍പ്പിച്ച ഭേദഗതി നിര്‍ദേശത്തിനാണ് അംഗീകാരം.
കഴിഞ്ഞ ആഴ്ച്ചയാണ് അടിയന്തരഘ’ങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്കുതിനുള്ള ബില്‍ അംഗങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 1989 ലെ മെഡിക്കല്‍ ബില് പരിഷ്‌ക്കരിച്ച് ഇതിന് അനുമതി നല്കണമൊയിരുു ബില്ലിലെ ആവശ്യം. ഈ ബില്ലിനാണ് ശൂറ കമ്മിറ്റി അംഗീകാരം നല്‍കിയത്. ഗര്‍ഭധാരണം അമ്മയുടെ ജീവന് ഗുരുതരമായ ഭീഷണിയാകുമ്പോഴോ, ജനനശേഷം കുഞ്ഞിന് ജീവിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടെ് മെഡിക്കല്‍ വിദഗ്ധര്‍ സ്ഥിരീകരിക്കുതോ ആയ സാഹചര്യങ്ങളില്‍ മാത്രമാണ് ഗര്‍ഭച്ഛിദ്രം അനുവദിക്കുക.ഗവമെന്റ് ഈ നിര്‍ദേശം ഔദ്യോഗിക നിയമമായി കരട് തയാറാക്കിയ ശേഷം പാര്‍ലമെന്റിന്റെയും ശൂറ കൗസിലിന്റെയും അന്തിമ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഒബ്സ്റ്റട്രിക്‌സ്, പീഡിയാട്രിക്‌സ് തുടങ്ങിയ മേഖലകളിലെ മൂ് കസള്‍’ന്റുമാര്‍ അടങ്ങു സമിതിയുടെ മെഡിക്കല്‍ റിപ്പോര്‍’് ഇതിനായി നിര്‍ബന്ധമാണ്. മാതാപിതാക്കളുടെ സമ്മതം, അംഗീകൃത മെഡിക്കല്‍ സ്ഥാപനങ്ങളില്‍ മാത്രം ചികിത്സ, ഗര്‍ഭകാലത്തിന്റെ 120 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കണം തുടങ്ങിയ നിബന്ധനകളും ഉള്‍പ്പെടുത്തിയി’ുണ്ട്.1989ന് ശേഷം വൈദ്യശാസ്ത്രരംഗത്തുണ്ടായ വലിയ പുരോഗതി കണക്കിലെടുക്കുമ്പോള്‍ ഈ നിയമഭേദഗതി അനിവാര്യമാണെ് ശൂറ കൗസില്‍ അംഗങ്ങള്‍ വ്യക്തമാക്കി. ഇസ്‌ലാമിക കാര്യങ്ങള്‍ക്കായുള്ള സുപ്രീം കൗസില്‍, സുപ്രീം കൗസില്‍ ഫോര്‍ വിമന്‍, ആരോഗ്യ മന്ത്രാലയം, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എിവയുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഈ നിര്‍ദേശം സമര്‍പ്പിച്ചത്
ആരെയും ആക്രമിക്കാന്‍ രാജ്യത്തെ മണ്ണ് വിട്ടുനല്‍കില്ല: കുവൈത്ത് അമീര്‍
ഒരു രാജ്യത്തേയും ആക്രമിക്കാന്‍ കുവൈത്തിന്റെ മണ്ണോ ആകാശമോ വിട്ടുനല്‍കില്ലെന്ന് കുവൈത്ത് അമീര്‍. രാജ്യം നേരിടുന്ന എല്ലാ പ്രതിസന്ധികളേയും ഒറ്റക്കെട്ടായി നേരിടുമെന്നും അമീര്‍ വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരു്‌നു അദ്ദേഹം.
റമദാനിലെ അവസാനത്തെ പത്ത് രാവുകളെ അനുസ്മരിച്ച് നടത്തിയ പ്രസംഗത്തിലാണ് അമീര്‍ ശൈഖ് മിശ് അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് കുവൈത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു രാജ്യത്തേയും ആക്രമിക്കാന്‍ കുവൈത്ത് കൂട്ടുനില്‍ക്കില്ല. ആരെയും ആക്രമിക്കാന്‍ കുവൈത്തിന്റെ കരയോ കടലോ ആകാശമോ വിട്ടുനല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിനമുനേരെയുള്ള ആക്രമണത്തില്‍ നിരപരാധികളായ സാധാരണക്കാര്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും നഷ്ടമുണ്ടായത് അമീര്‍ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ആക്രണത്തില്‍ രക്തസാക്ഷിയായവര്‍ക്ക് അമീര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രതിസന്ധിഘട്ടത്തില്‍ സഹോദരരാജ്യങ്ങള് കാണിച്ച ഐക്യദാര്‍ഢ്യത്തെയും അമീര്‍ പ്രശംസിച്ചു. ഐക്യരാഷ്ട്ര സഭയുടെ ആര്‍ട്ടിക്കള്‍ 51 പ്രകാരം കുവൈത്ത് അതിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതില്‍ ഉറച്ചുനില്‍ക്കുമെന്നും അമീര്‍ വ്യക്തമാക്കി. രാജ്യത്തെ സംരക്ഷിക്കുക എന്നത് ഏവരുടേയും പൊതു ഉത്തരവാദിത്വമാണ്. സമൂഹത്തെ അസ്ഥിരപ്പെടുത്തുന്ന തെറ്റായ വിവരങ്ങളേയും പ്രവര്ത്തനങ്ങളേയും കുറിച്ച് ജാഗ്രത പാലിക്കണം എ്ന്നും അമീര്‍ ഓര്‍മിപ്പിച്ചു.
ആറാം തവണയും വൃത്തിയില്‍ മുന്നില്‍ ദുബൈ
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന കിരീടനേട്ടം തുടര്‍ച്ചയായ ആറാം വര്‍ഷവും സ്വന്തമാക്കി ദുബൈ . ജപ്പാനിലെ മോറി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ ഗ്ലോബല്‍ പവര്‍ സിറ്റി ഇന്‍ഡക്‌സിലാണ് നേട്ടം.താമസിയ്ക്കാനും ജോലി ചെയ്യാനും സന്ദര്‍ശിയ്ക്കാനും ഏറ്റവും ആകര്‍ഷകമായ നഗരങ്ങളിലൊന്നാണ് ദുബൈ.ലോകത്തെ മുന്‍നിര നഗരങ്ങളെ പിന്നിലാക്കിയാണ് ഏറ്റവും വൃത്തിയുള്ള നഗരമെന്ന കിരീടനേട്ടം ദുബൈ ആവര്‍ത്തിച്ചത്. നഗര ശുചിത്വത്തില്‍ 100 ശതമാനം സംതൃപ്തി രേഖപ്പെടുത്തിയ ഏക നഗരമെന്ന സവിശേഷതയും ഇത്തവണ ദുബായ് നിലനിര്‍ത്തി. നഗരത്തിന്റെ പശ്ചാത്തല സൗകര്യങ്ങളും പരിസ്ഥിതി സൗഹൃദ നടപടികളും ഈ നേട്ടത്തിന് കരുത്തായി.ദുബൈ മുനിസിപ്പാലിറ്റി 24 മണിക്കൂറും സമഗ്രമായ ശുചിത്വ പരിപാടികളാണ് നടത്തുന്നത്.നൂതന സാങ്കേതികവിദ്യയും സ്മാര്‍ട്ട് വാഹനങ്ങളും ഉപയോഗിച്ചാണ് ദുബായ് മുന്‍സിപ്പാലിറ്റി ശുചിത്വ പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.785 വാഹനങ്ങളും, പ്രത്യേക ഉപകരണങ്ങളും, റെസിഡന്‍ഷ്യല്‍, പൊതു മേഖലകളിലായി വിതരണം ചെയ്യുന്ന 23,300ലധികം മാലിന്യ സംഭരണ, ശേഖരണ യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.സംയോജിത പ്രവര്‍ത്തന ചട്ടക്കൂടിനുള്ളില്‍ 2,876 സാനിറ്റേഷന്‍ എഞ്ചിനീയര്‍മാരും 280 സൂപ്പര്‍വൈസറി, ഇന്‍സ്‌പെക്ഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഈ സംവിധാനം കൈകാര്യം ചെയ്യുന്നത്.
ഏവിയേഷന്‍ ഇന്ധനത്തിന് വില കൂടി; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനകമ്പനികള്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ ടിക്കറ്റ് വില വര്‍ദ്ധിപ്പിച്ച് അന്താരാഷ്ട്ര വിമാനകമ്പനികള്‍. എവിയേഷന്‍ ഇന്ധനത്തിന്റെ വില വര്‍ദ്ധിച്ചതോടെയാണ് ടിക്കറ്റ് നിരക്കും കുത്തനെ വര്‍ദ്ധിപ്പിച്ചത്.
ഇറാന്‍ അമേരിക്ക യുദ്ധം ആരംഭിച്ചതോടെ പശ്ചിമേഷ്യയില്‍ നിന്നുള്ള ലിമിറ്റഡ് വിമാനസര്‍വ്വീസുകളുടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതിന് പുറമെയാണ് എവിയേഷന്‍ ഫ്യുവലിന്റെ വില കുടിയത് ചൂണ്ടിക്കാട്ടി വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് വേറെയും വര്‍ദ്ധിപ്പിച്ചത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ബാരലില് 85 മുതല്‍ 90 ഡോളര്‍ വരെ വിലയുണ്ടായിരുന്ന ജെറ്റ് ഫ്യുവല്‍ യുദ്ധം ആരംഭിച്ചതോടെ കുത്തനെയാണ് ഉയര്‍ന്നത്. ബാരലിന് 150 മുതല്‍ 200 ഡോളര്‍വരെയാണ് ഏവിയേഷന്‍ ഇന്ധനത്തിന്റെ ഇപ്പോഴത്തെ വില. യുദ്ധം നീളുകയും ഇന്ധനവില ഇനിയും ഉയരുകയും ചെയ്താല്‍ വീണ്ടും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്നാണ് വിവിധ കമ്പനികള്‍ പറയുന്നത്. ഇന്ധന വില ഉയര്‍ന്നതോടെ വിമാനങ്ങളുടെ പ്രവര്‍ത്തന ചിലവ് 60 മുതല്‍ 70 ശതമാനം വരെ ഉയര്‍ന്നതായും കമ്പനികള്‍ അവകാശപ്പെടുന്നു. ജിസിസി രാജ്യങ്ങളിടെ വ്യോമപാത ഇനിയും ഏറെ നാള്‍ അടഞ്ഞുകിടക്കുകയും വിമാനസര്‍വ്വീസ് നടക്കാതിരിക്കുകയും ചെയ്താല്‍ അത് വിമാനകമ്പനികളുടെ നഷ്ടം കൂട്ടുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു
സിബിഎസ്ഇ പരീക്ഷ: ബദല്‍സംവിധാനം വേണമെന്ന് ആവശ്യം
ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കാനിരുന്ന സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചതോടെ, വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. പരീക്ഷ എന്ന് നടക്കുമെന്നതില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സിബിഎസ്ഇക്ക് കത്ത് നല്‍കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായി സിബിഎസ്ഇ പരീക്ഷ മാറ്റിവെച്ചതോടെ വെട്ടിലായത് ഗള്‍ഫ് രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. പരീക്ഷാതിയതി കൃത്യമായി പ്രഖ്യാപിക്കാന്‍ കഴിയാത്തതിനാല്‍ മാര്‍ക്ക് നല്‍കുന്നതിന് ബദല്‍ സംവിധാനം വേണമെന്നതടക്കമുളള ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അനുയോജ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സിബിഎസ്ഇക്ക് കത്ത് നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കാനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഇന്നലെ വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഈ മാസം 12 മുതല്‍ 16 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് നിലവിലെ യുദ്ധസാഹചര്യം പരിഗണിച്ച് നീട്ടിയത്. മേഖലയില്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് സിബിഎസ്ഇ ബോര്‍ഡിന്റെ ഈ തീരുമാനം. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. നേരത്തെ നിശ്ചയിച്ചിരുന്ന ടൈംടേബിള്‍ പ്രകാരം പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് തീരുമാനം ബാധിക്കുന്നത്. മാര്‍ച്ച് 14ന് സിബിഎസ്ഇ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളും.
ദുബൈ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരം
ദുബൈ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന കിരീടം തുടര്‍ച്ചയായ ആറാം വര്‍ഷവും സ്വന്തമാക്കി. ജപ്പാനിലെ മോറി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ ഗ്ലോബല്‍ പവര്‍ സിറ്റി ഇന്‍ഡക്‌സിലാണ് നേട്ടം
ലോകത്തെ മുന്‍നിര നഗരങ്ങളെ പിന്നിലാക്കിയാണ് വിജയകഥ ആവര്‍ത്തിച്ചത്. ജപ്പാനിലെ മോറി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ ഗ്ലോബല്‍ പവര്‍ സിറ്റി ഇന്‍ഡക്‌സിലാണ് നേട്ടം. നഗര ശുചിത്വത്തില്‍ 100 ശതമാനം സംതൃപ്തി രേഖപ്പെടുത്തിയ ഏക നഗരമെന്ന സവിശേഷതയും ഇത്തവണ ദുബായ് നിലനിര്‍ത്തി. നഗരത്തിന്റെ പശ്ചാത്തല സൗകര്യങ്ങളും പരിസ്ഥിതി സൗഹൃദ നടപടികളും ഈ നേട്ടത്തിന് കരുത്തായി. നൂതന സാങ്കേതികവിദ്യയും സ്മാര്‍ട്ട് വാഹനങ്ങളും ഉപയോഗിച്ചാണ് ദുബായ് മുന്‍സിപ്പാലിറ്റി ശുചിത്വ പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.
ദുബൈ മുനിസിപ്പാലിറ്റിയിൽ തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഫീഡിങ് സ്റ്റേഷന്‍
ദുബൈ എമിറേറ്റിലുടനീളുമുള്ള അലഞ്ഞുതിരിയുന്ന തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഫീഡിങ് സ്റ്റേഷന്‍ അവതരിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി.ഇഹ്‌സാന്‍ സ്റ്റേഷന്‍’ എന്ന പേരിലാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.
നഗരത്തിലെ 10 പൊതു പാര്‍ക്കുകളിലും ദുബൈ ഹോള്‍ഡിങ്ങിന്റെ രണ്ട് സ്ഥാപനങ്ങള്‍ക്ക് സമീപത്തും ഇഹ്‌സാന്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും.അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്ക് സുരക്ഷിതമായി ഭക്ഷണമെത്തിക്കുന്ന പദ്ധതി മേഖലയില്‍ ആദ്യമായാണ്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റേഷനിലൂടെ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ തിരിച്ചറിയാനും അവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും അതനുസരിച്ച് ഭക്ഷണം വിതരണം ചെയ്യാനും കഴിയും.നഗരത്തിന്റെ രൂപഭംഗിയേയും പൊതു ഇടങ്ങളേയും മോശമായി ബാധിക്കുന്ന രീതിയില്‍ തെരുവ് മൃഗങ്ങള്‍ക്ക് ക്രമരഹിതമായി തീറ്റ നല്‍കുന്നത് കുറക്കാന്‍ പുതിയ സംരംഭം സഹായകമാവും.ക്രമരഹിതമായ തീറ്റ നല്‍കുന്ന പ്രവണത കുറച്ച് മൃഗങ്ങളുടെ സംരക്ഷണവും ഉറപ്പു നല്‍കുന്ന രീതിയാകും ഇഹ്‌സാന്‍ സ്റ്റേഷന്‍. പൂച്ചകള്‍ ഉള്‍പ്പെടെയുള്ള തെരുവ് മൃഗങ്ങള്‍ക്ക് തീറ്റ നല്‍കാനുള്ള ‘ഇഹ്‌സാന്‍ സ്റ്റേഷനുകള്‍’ അവതരിപ്പിക്കുന്നതിലൂടെ മാനുഷിക, പരിഷ്‌കൃത മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയാണ് പ്രതിഫലിക്കുന്നതെന്ന് പരിസ്ഥിതി, ആരോഗ്യ, സുരക്ഷ ഏജന്‍സി ആക്ടിങ് സി.ഇ.ഒ ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു.
യുഎഇയില്‍ മിസൈല്‍ മുന്നറിയിപ്പ് അലേര്‍ട്ടിന്റെ ശബ്ദം മാറ്റി
യുഎഇയില്‍ മിസൈല്‍ മുന്നറിയിപ്പ് അലേര്‍ട്ടിന്റെ ശബ്ദം മാറ്റി. രാത്രി പത്തര മുതല്‍ രാവിലെ 9 വരെയുള്ള സമയത്തെ അലേര്‍ട്ടിന്റെ ശബ്ദമാണ് മെസേജ് ടോണിലേക്ക് മാറ്റിയത്. പകല്‍ സമയത്ത് നിലവിലെ ശബ്ദം തുടരും.
മേഖലയിലെ സംഘര്‍ഷത്തിന്റെ ഭാഗമായി രാജ്യത്തിലേക്കും ആക്രമണ ശ്രമങ്ങള്‍ തുടങ്ങിയപ്പോഴാണ് താമസക്കാരുടെ സുരക്ഷക്കായി പ്രതിരോധ മന്ത്രാലയം വാണിംഗ് അലേര്‍ട്ടുകള്‍ നല്‍കിത്തുടങ്ങിയത്. ആക്രമണ ശ്രമം നടക്കുമ്പോഴാണ് വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും ജനലിനരികില്‍ നിന്ന് മാറി നില്‍ക്കണമെന്നും അറിയിച്ചുള്ള അലര്‍ട്ട് വാണിംഗ് ശബ്ദത്തോടെ വരുന്നത്. ആക്രമണ ശ്രമം തകര്‍ത്തുകഴിഞ്ഞാല്‍ വീണ്ടും മറ്റൊരു മെസേജ് കൂടി എത്തും. അതോടെ ജനങ്ങള്‍ക്ക് സാധാരണ പ്രവര്‍ത്തികളിലേക്ക് മടങ്ങുകയും ചെയ്യാം. ഇനി മുതല്‍ രാത്രി വരുന്ന വാണിംഗ് മെസേജിന് സാധാരണ മെസേജ് ശബ്ദം മാത്രമേ ഉണ്ടാകൂ. വലിയ നീണ്ട അലേര്‍ട്ട് മെസേജിന്റെ ശബ്ദം ഒഴിവാക്കും. എന്നാല്‍ പകല്‍ സമയത്ത് നിലവിലെ അലേര്‍ട്ട് ശബ്ദം തന്നെയാകും ഉണ്ടാകുക. മെസേജിന്റെ ശബ്ദമാറ്റം ഇന്ന് മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. അതേസമയം വാഹനമോടിക്കുമ്പോഴാണ് അലേര്‍ട്ട് വരുന്നത് എങ്കില്‍ യാത്ര തുടരണം എന്നും. റോഡില്‍ വാഹനം നിര്‍ത്തരുതെന്നും പോലീസ് നേരത്തെ അറിയിച്ചിരുന്നു.


