Thursday, May 7, 2026
Home Blog Page 31

മരണാനന്തര നടപടികള്‍ ലഘൂകരിക്കാന്‍ പുതിയ സംവിധാനം

0


ദുബൈയില്‍ മരണാനന്തര നടപടികള്‍ ലഘൂകരിക്കാന്‍ പുതിയ സംവിധാനമൊരുങ്ങുന്നു. ജാബര്‍ എന്നപേരിലാണ് ദുബൈ ഹെല്‍ത്ത് അതോറിറ്റി പുതിയ ഏകീകൃത സംവിധാനം തുടങ്ങിയിരിക്കുന്നത്.

പ്രവാസികള്‍ക്ക് ഉള്‍പ്പടെ ഗുണകരമാവുന്ന പദ്ധതിക്കാണ് ദുബൈ ഹെല്‍ത്ത് അതോറിറ്റി തുടക്കമിട്ടിരിക്കുന്നത്. 22 സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് ജാബര്‍ എന്ന പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത്. മരിച്ചവരുടെ രേഖകള്‍ തയ്യാറാക്കാന്‍ വിവിധ ഓഫീസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കുന്നതിന് പുതിയ സംവിധാനം സഹായിക്കും. പുതിയ സംവിധാനത്തിന് കീഴില്‍ മരിച്ചവരുടെ കുടുംബത്തിന് സേവനം നല്‍കാന്‍ പ്രത്യേകമായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ടാകും. മരണം സംഭവിക്കുന്നത് ഇനിമുതല്‍ ആശുപത്രിയില്‍ വെച്ചാണ് എങ്കില്‍ പ്രത്യേക അപേക്ഷ നല്‍കാതെ തന്നെ മരണസര്‍ട്ടീഫിക്കറ്റ് ലഭ്യമാക്കും. മയ്യത്ത് പരിപാലനം, കബറടക്കം തുടങ്ങിയ ചടങ്ങുകള്‍ക്കായി വളണ്ടിയര്‍മാരെയും ലഭ്യമാക്കുന്നതാണ് സംവിധാനം. പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന നടപടികള്‍ വേഗത്തിലാക്കാനും ഈ സംവിധാനം സഹായകമാവും

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്

0

യുഎഇ പാസ്‌പോര്‍ട്ട് തുടര്‍ച്ചയായ ഏഴാം വര്‍ഷവും ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന സ്ഥാനം നിലനിര്‍ത്തി. ആര്‍ട്ടണ്‍ കാപ്പിറ്റല്‍ പുറത്തിറക്കിയ ‘പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2025’ പ്രകാരമാണ് ഈ സ്ഥാനം ലഭിച്ചത്

2025ല്‍ ലോകത്തിലെ പലപ്രധാന പാസ്‌പോര്‍ട്ടുകള്‍ക്കും യാത്രാ സ്വാതന്ത്ര്യം നഷ്ടമായപ്പോഴും യുഎഇ അതിന്റെ ആധിപത്യം ഉറപ്പിച്ചു. ലോക മെമ്പാടുമുള്ള യാത്രാ നിയന്ത്രണങ്ങള്‍ വര്‍ധിക്കുകയും ആഗോള മൊബിലിറ്റി കുറയുകയും ചെയ്യുന്ന ഈ സമയത്ത് യുഎഇയുടെ ഈ നേട്ടം ശ്രദ്ധേയമാണ്. യുഎഇ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 129 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 45 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ ആയും 8 രാജ്യങ്ങളില്‍ ഇടിഎ വഴിയും പ്രവേശനം നേടാന്‍ സാധിക്കും. ഇതോടെ 179 മൊബിലിറ്റി സ്‌കോറാണ് യുഎഇ കരസ്ഥമാക്കിയത്. യുഎഇയുടെ ദീര്‍ഘകാല നയതന്ത്ര ബന്ധങ്ങളും സ്ഥിരതയുള്ള വിദേശനയവും സാമ്പത്തികമായി സ്വാധീനമുള്ള ആഗോള കേന്ദ്ര മെന്ന നിലയിലെ വിജയവുമാണ് ഈ കരുത്തിന് കാരണം. കൂടുതല്‍ രാജ്യങ്ങള്‍ യുഎഇയുമായി സാമ്പത്തികവും തന്ത്രപരവുമായ ബന്ധം ആഗ്രഹിക്കുന്നതിനാല്‍ എമിറാത്തി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ പ്രവേശനം നല്‍കാന്‍ അവര്‍ തയ്യാറാകുന്നു. ആഗോള യാത്ര സ്വാതന്ത്ര്യം കുറയുമ്പോള്‍, ശക്തമായ ഒരു പാസ്‌പോര്‍ട്ട് പൗരന്മാര്‍ക്ക് കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കുകയും രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമത വര്‍ദ്ധിപ്പിക്കുകയും ആഗോള നിക്ഷേപകരെയും പ്രതിഭകളെയും ആകര്‍ഷആകര്‍ഷിക്കുകയും ചെയ്യുന്നു.
പ്രധാന യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, യുഎസ്, കാനഡ തുടങ്ങിയ പല രാജ്യങ്ങളുടെയും പാസ്‌പോര്‍ട്ടുകള്‍ക്ക് ഈ വവര്‍ഷം വിസരഹിത പ്രവേശനം കുറയുകയും റാങ്കിംഗില്‍ താഴോട്ട് പോകുകയും ചെയ്തു.

അബുദബിയില്‍ റോബോ ടാക്‌സികള്‍ ഉടനെത്തും

0


അബുദബിയില്‍ റോബോ ടാക്‌സികള്‍ ഉടനെത്തും. ഇതിനായി മെഴ്‌സിഡസ് ബെന്‍സുമായും എഐ വിധഗ്ധരായ മൊമെന്റയുമായും യുഎഇ ദേശിയ കമ്പനിയായ ലുമോ കരാര്‍ ഒപ്പിട്ടു.

ദുബൈയ്ക്ക് പിന്നാലെ രാജ്യതലസ്ഥാനമായ അബുദബിയിലും റോബോ ടാക്‌സി അവതരിപ്പിക്കാനൊരുങ്ങുകയാണ് യുഎഇ. യുഎഇയുടെ ദേശിയ കമ്പനിയായ ലുമോയാണ് ആഢംബര സെല്ഫ് ഡ്രൈവിങ് റോബോ ടാക്‌സികള്‍ പുറത്തിറക്കുന്നത്. അടുത്തവര്‍ഷം തന്നെ ഇത് അവതരിപ്പിക്കാനായി കാര്‍ നിര്‍മാതാക്കളായ മെഴിസഡസ് ബെന്‍സുമായും എഐ വിദഗ്ധരായ മൊമന്റോയുമായി കരാറിലൊപ്പിട്ടിരിക്കുന്നത്. മൊമന്റോയുടെ ലെവല്‍ 4 ഓട്ടോണോമസ് ഡ്രൈവിങ് സംവിധാനത്തിലൂടെ മേഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസിലാണ് റോബോ ടാക്‌സികള്‍ നിര്‍മിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ പ്രീമിയം റോബോട്ട് ടാക്‌സി മോഡലായിരിക്കും ഇതെന്നും അധികൃതര്‍ അറിയിച്ചു. വരും വര്‍ഷം തന്നെയാണ് ദുബൈയിലും റോബോ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നത്. പൂര്‍ണമായും ഡ്രൈവറില്ലാ വാഹനങ്ങളുടെ വാണീജ്യപ്രവര്‍ത്തനം ആരംഭിക്കുന്ന നെന മേഖലയിലെ ആദ്യത്തെ നഗരമാണ് അബുദബി. കഴിഞ്ഞമാസമാണ് ഈ അംഗീകാരം അബുദബി സ്വന്തമാക്കിയത്.

ഷെയറിങ് ടാക്‌സി കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കും

0

ദുബൈയില്‍ ഷെയറിങ് ടാക്‌സി സംവിധാനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ആര്‍ടിഎ. പുതിയ റൂട്ടുകളില്‍ ആറുമാസം പരീക്ഷണ സര്‍വ്വീസ് നടത്താനാണ് തീരുമാനം.

കഴിഞ്ഞ വര്‍ഷമാണ് ആര്‍ടിഎ ഷെയറിങ് ടാക്‌സി സേവനം ദുബൈയില്‍ ആരംഭിച്ചത്. നിലവില്‍ ദുബൈ ഇബിന്‍ ബത്തുത്ത മാളില്‍ നിന്ന് അബുദാബിയിലെ അല്‍ വഹ്ദ മാളിലേക്കാണ് ആണ് ഷെയറിങ് ടാക്്‌സി സേവനം നല്‍കുന്നത്. സൗകര്യപ്രദവും വേഗമേറിയതുമെന്നനിലയില്‍ ഷെയറിങ് ടാക്‌സി സേവനം ജനങ്ങളക്കിടയില്‍ വേഗത്തില്‍ തന്നെ പ്രിയങ്കരമായി. ഇതോടെയാണ് ഇതക് കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ തീരുമാനിച്ചത്. ഷെയറിങ് സേവനത്തിന്റെ സാധുത, റൂട്ടുകളുടെ വിശദമായ പഠനം എന്നിവ നടത്തിയ ശേഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ വ്യാപിപ്പിക്കുന്നത്. അല്‍മക്തും വിമാനത്താവളത്തില്‍ നിന്ന് മറീന മാള്‍, ബിസിനസ് ബേ മെട്രോ എന്നിവിടങ്ങളിലേക്കും പാം ജുമൈറയില്‍ നിന്ന് അറ്റ്‌ലാന്റിസ് മോണോ റെയിലിലേക്കും വേള്‍ഡ് ട്രേഡ് സെന്ററില്‍ നിന്ന് ബിസിനസ് ബേ മെട്രോ സ്‌റ്റേഷന്‍, മറീന മാള്‍ എന്നിവിടങ്ങളിലേക്കുമാണ് പുതിയ സര്‍വ്വീസുകള്‍. ഈ റൂട്ടുകളില് ആറ് മാസം പരീക്ഷണ സര്‍വ്വീസ് നടത്തും. ഷെയറിങ് ടാക്‌സികള്‍ വ്യാപിപ്പിക്കുന്നത് നിരത്തിലെ ട്രാഫിക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും ആര്‍ടിഎ വിലയിരുത്തുന്നു.

യാത്രാനിരക്കില്‍ വര്‍ധന

0


യുഎഇ ഇന്ത്യ യാത്രാനിരക്കില്‍ 30 ശതമാനത്തിന്റെ വര്‍ധന. ശൈത്യകാല അവധി തുടങ്ങിയതും ഇന്‍ഡിഗോ പ്രതിസന്ധിയുമാണ് നിരക്ക് ഉയരാന്‍ കാരണായത്,

യുഎഇ യില്‍ ശൈത്യകാല അവധി ആരംഭിച്ചതോടെ ഇന്ത്യയിലേക്കുള്ള വിമാനനിരക്കും കുത്തനെ ഉയര്‍ന്നു. സാധാരണഗതിയില്‍ 20 ശതമാനം വരെയാണ് നിരക്ക് ഉയരാറ് എങ്കില്‍ ഇത്തവണയിത് 30 ശതമാനം വരെയാണ് ഉയര്‍ന്നത്. ഇന്‍ഡിഗോ വിമാനത്തിന്റെ പ്രതിസന്ധിയാണ് ഇത്തവണ റേറ്റ് കുത്തനെ ഉയരാന്‍ ഇടയാക്കിയത്. തിരക്കേറിയ നഗരങ്ങളിലേക്കുള്ള യാത്രാനിരക്കാണ് കുത്തനെ ഉയര്‍ന്നത്. ഷാര്‍ജയില് നിന്ന് കൊച്ചിയിലേക്ക് കഴിഞ്ഞദിവസം ടിക്കറ്റിന് 1800 ദിര്‍ഹത്തിനും മുകളിലായിരുന്നു ടിക്കറ്റ് നിരക്ക്. അതായത് ഏകദേശം 45,000 രൂപ വരെ. അവധി അവസാനിക്കുന്ന ജനുവരി ആദ്യവാരത്തില്‍ തിരികെയുള്ള ടിക്കറ്റുകളുടെ നിരക്ക് 2000 ദിര്‍ഹത്തിനും മുകളിലാണ്. നിലവിലെ ടിക്കറ്റ് നിരക്ക് പ്രകാരം ഒരു കുടുംബത്തിന് അവധിക്ക് നാട്ടിലേക്ക് പോകണമെങ്കില്‍ ലക്ഷങ്ങളാണ് ടിക്കറ്റിനത്തില്‍ മാത്രം ചിലവിടേണ്ടത്.

യുഎഇയില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്ക് സാധ്യത

0

യുഎഇയിലുടനീളം മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്നും ദ്വീപുകളിലും പടിഞ്ഞാറന്‍ മേഖലയുടെ ചില ഭാഗങ്ങളിലും താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. പകല്‍ സമയത്ത് താപനില ചെറുതായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.രാത്രിയിലും ചൊവ്വാഴ്ച രാവിലെയും, പ്രത്യേകിച്ച് ചില പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍, കാലാവസ്ഥ ഈര്‍പ്പമുള്ളതായിരിക്കും. തെക്ക്കിഴക്ക് നിന്ന് വടക്ക്കിഴക്ക് ദിശയില്‍ മണിക്കൂറില്‍ 10-20 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും, ചിലപ്പോള്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും സ്ഥിതി നേരിയതായിരിക്കും.തീരദേശ, ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നേരിയ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പകല്‍ മുഴുവന്‍ കാലാവസ്ഥ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും, താപനില സീസണല്‍ ശരാശരിയേക്കാള്‍ കൂടുതലായിരിക്കും.രണ്ട് ജലാശയങ്ങളിലും കടല്‍ നേരിയതായി തുടരും.ബുധനാഴ്ച, യുഎഇയില്‍ ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും.രാത്രിയില്‍ ഈര്‍പ്പം വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചയോടെ മൂടല്‍മഞ്ഞോ നേരിയ മൂടല്‍മഞ്ഞോ രൂപപ്പെടാന്‍ സാധ്യതയുണ്ട്.

നടിയെ ആക്രമിച്ച കേസ് : ദിലീപിനെ കുറ്റവിമുക്തനാക്കി

0

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപിനെ കോടതി കുറ്റവിമുക്തനാക്കി, ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദിലീപിനെ വെറുതെ വിട്ടത്. കേസി പള്‍സര്‍ സുനിയടക്കം ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു.

2017 ഫെബ്രുവരി 17 നായിരുന്നു തൃശ്ശൂരില്‍ നിന്ന് സിനിമയുടെ ഡബ്ബിങ്ങിനായി എറണാകുളത്തേക്ക് വരുന്നതിനിടെ നടി ആക്രമിക്കപ്പെട്ടത്. കേസില്‍ പള്‍സര്‍ സുനിയടക്കമുള്ളവരെ ആദ്യഘട്ടത്തില്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ദിലീപിലേക്ക് കാര്യങ്ങള്‍ എത്തിയത് അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ മാത്രമായിരുന്നു. ഗുഢാലോചന കുറ്റമാണ് ദിലിപിനുമേല്‍ ചുമത്തപ്പെട്ടിരുന്നത്. വ്യക്തിവൈരാഗ്യം തീര്‍ക്കാനായി പള്‍സര്‍ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രൊസീക്യൂഷന്റെ ആരോപണം. എന്നാലിത് കോടതിയില്‍ തെളിയിക്കാന്‍ ആയില്ലെന്ന് ജഡ്ജി ഹണി വര്‍ഗീസ് വിധിച്ചു. കേസില്‍ ദിലീപിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ കുറ്റവിമുക്തനാക്കിയത്. കേസിലെ ആദ്യത്തെ ആറ് പ്രതികളായ പള്‌സര്‍ സുനിമ, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സലിം, പ്രദീപ് എന്നിവര്‍ക്കെതിരെ മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍, അന്യായമായ തടങ്കല്‍, ബലപ്രയോഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ 12 ന് പ്രഖ്യാപിക്കും. തനിക്കെതിരെയാണ് ഒരു മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥയും പൊലീസും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതെന്നും മാധ്യമങ്ങളും ഇതില്‍ പങ്കാളികളായെന്നും ദിലീപ് വിധി വന്നശേഷം പ്രതികരിച്ചു. മഞ്ജുവാര്യര്‍ക്കെതിരെയും ദിലീപ് കോടതിവളപ്പില്‍ വെച്ച് പ്രതികരണം നടത്തി.

മരണപ്പെട്ടവരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാല്‍ കനത്ത പിഴ

0


മരണപ്പെട്ടവരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. ഔചിത്യമില്ലാതെ ഇത്തരം ഫോട്ടോകള്‍ വ്യാപകമായി പ്രചരിപ്പിക്കു്ന്നച് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്

മരണപ്പെട്ടവരുടെ ഫോട്ടോ ബന്ധപ്പെട്ടവരുടെ അനുമതിയും ഔചിത്യവുമില്ലാതെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിനെതിരെയാണ് യുഎഇയിലെ നിയമ മനശാസ്ത്ര വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം ചിത്രങഅങള്‍ പങ്കുവെക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണേന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. 5 ലക്ഷം വരെ പിഴ, നാടുകടത്തല്‍ തുടങ്ങിയ ശിക്ഷകളാണ് ലഭിക്കുക. അപകട സ്ഥലങ്ങള്‍, ആശുപത്രി എമര്‍ജന്‍സി മുറികള്‍, സെമിത്തേരികള്‍, എന്നിവിടങ്ങളില്‍ നിന്നെടുത്ത ദൃശ്യങ്ങള്‍ പ്രചരിപ്പി്കുവാന്‍ പാടില്ല. 2021 ലെ സൈബര്‍ ക്രൈം ഫെഡറല്‍ ഡിക്രി നിയമപ്രകാരം മരിച്ചവരുടെ ചിത്രങ്ങള്‍ ബന്ധുക്കളുടെ അനുമതിയില്ലാതെ പോസ്റ്റ് ചെയ്യാന്‍ പാടില്ല. അനുമതിയില്ലാതെ പടം പങ്കുവെക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്കപ്പുറം വൈകാരികമായ പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുമെന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

കളഞ്ഞു കിട്ടുന്ന വസ്തുക്കള്‍ പൊലീസിനെ ഏല്‍പ്പിച്ചാല്‍ അര ലക്ഷം ദിര്‍ഹം സമ്മാനം ലഭിക്കുമെന്ന്‌ യു എ ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

0

കളഞ്ഞു കിട്ടുന്ന വസ്തുക്കള്‍ ദുബൈ പൊലീസിന് കൈമാറിയാല്‍ അര ലക്ഷം ദിര്‍ഹം വരെ സമ്മാനം ലഭിക്കും. ഇത് സംബന്ധിച്ച പുതിയ ലോസ്റ്റ് & ഫൗണ്ട് നിയമത്തിന് യു എ ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.പൊലീസിന് കൈമാറുന്ന വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം വരെ പ്രതിഫലം ലഭിക്കാമെന്നും ദുബൈ പൊലീസിന്റെ ഇലക്ട്രോണിക് സിസ്റ്റത്തില്‍ വസ്തുക്കള്‍ ലഭിക്കുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശം നല്‍കി.48 മണിക്കൂറിനുള്ളില്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വസ്തു ഏല്‍പിക്കണം. ഈ വസ്തുവിന്റെ അവകാശവാദം ഉന്നയിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഉടമസ്ഥന്‍ എത്തിയില്ലെങ്കില്‍ നിയമ വിധേയമായി കണ്ടെത്തിയയാള്‍ക്ക് സ്വന്തമാക്കാം.ഒരു വര്‍ഷത്തിന് ശേഷം ഉടമസ്ഥന്‍ എത്തിയാല്‍ വസ്തു തിരികെ നല്‍കുകയും വേണം. ഈ നിയമം ലംഘിച്ചാല്‍ വസ്തു കണ്ടെത്തിയ ആള്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും 2 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും അധികൃതര്‍ വ്യക്തമാക്കി.അവകാശി എത്താതെയിരുന്നാല്‍ വസ്തു ലേലത്തില്‍ വെക്കും. ലേലത്തില്‍ വിറ്റു പോയാലും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉടമസ്ഥന്‍ അവകാശ വാദം ഉന്നയിച്ചു മുന്നോട്ട് വന്നാല്‍ അതിന്റ മൂല്യം നല്‍കേണ്ടി വരും. പുതിയ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച്ച അനുസ്മരണദിനം

0


രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളെ സ്മരിക്കാനായി ഞായറാഴ്ച്ച യുഎഇ യില്‍ അനുസ്മരണ ദിനം ആചരിക്കും. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യുഎഇ പുറത്തിറക്കി.


ഇമറാത്തി രക്തസാക്ഷികളുടെ ത്യാഗങ്ങളെ ആദരിക്കനാണ് എല്ലാവര്‍ഷവും നവംബര്‍ 30 ന് അനുസ്മരണദിനം ആചരിക്കുന്നത്. അന്തസോടെയും അഭിമാനത്തോടെയും സവിശേഷദിനം ആചരിക്കുന്നതിന് ഫെഡറല്‍, തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണം. ഞായറാഴ്ച്ച രാവിലെ 8.30 മുതല്‍ 11.30 വരെ ദേശിയ പതാക താഴ്ത്തികെട്ടണം. രാവിലെ കൃത്യം 11.30 ന് ഒരുമിനുട്ട് മൗന പ്രാര്‍ത്ഥന നടത്തണം. തുടര്‍ന്ന് ദേശിയ ഗാനം ആലപിക്കുകയും പതാക ഉയര്‍ത്തുകയും ചെയ്യണം. പതാക ഉയര്‍ത്തുമ്പോഴും താഴ്ത്തുമ്പോഴും യുഎഇയുടെ ഔദ്യോഗിക പതാക പ്രോടോക്കോള്‍ ഗൈഡ് പിന്തുടരണം. മറ്റ് ആഘോഷപരിപാടികളെ അനുസ്മരണദിനവുമായി സംയോജിപ്പിക്കരുത്. ദേശിയ ചിഹ്നങ്ങളെ ബഹുമാനിക്കണമെന്നും ലോഗോയുടെ നിറങ്ങള്‍ മാറ്റാനോ രൂപകല്‍പനകള്‍ പുനക്രമീകരിക്കാനോ പരിഷ്‌ക്കരിക്കാനോ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.