Thursday, August 6, 2026
Home Blog Page 27

പുതുവത്സരാഘോഷം – വിസ്മയം തീര്‍ക്കാന്‍ ബഹ്‌റിന്‍

0


പുതുവര്‍ഷത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണ് പ്രവാസ ലോകം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബഹ്റിനില്‍ ഇത്തവണ വെടിക്കെട്ടും ഡ്രോണ്‍ ഷോയും ഉള്‍പ്പെടെയുളള വ്യത്യസ്തമായ പരിപാടികളാണ് അരങ്ങേറുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അണിനിരക്കുന്ന ലൈവ് സംഗീത പരിപാടി ഉള്‍പ്പെടെയുളള പരിപാടികളും പുതുവത്സരാഘോഷത്തിന്‍രെ മാറ്റ് കൂട്ടും

പുതുവര്‍ഷത്തെ വരവേല്‍ക്കാനായി വലിയ ആഘോഷ പരിപാടികളാണ് ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ ഒരുങ്ങുന്നത്. രാത്രി 12 മണിക്ക് എട്ട് സ്ഥലങ്ങളില്‍ ഒരേ സമയം വെടിക്കെട്ട് ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍. വെടിക്കെട്ടിലെ ഓരോ ഘട്ടവും വ്യത്യസതമായിരിക്കും. ബഹ്റൈന്‍ ദേശീയ പതാകയുടെ നിറങ്ങളും പരമ്പരാഗത എമിറാത്തി സംഗീതത്തെ ആസ്പദമാക്കി ക്രമീകിച്ച ദൃശ്യവിസ്മയങ്ങളും കാണികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും. വെടിക്കെട്ടിനൊപ്പം ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. എമിറാത്തി പൈതൃകവും ദേശീയ സ്വത്വവും പ്രതിഫലിപ്പിക്കുന്ന ത്രിമാന രൂപങ്ങള്‍ ആകാശത്ത് സൃഷ്ടിച്ച് കൊണ്ടാകും ഡ്രോണുകളുടെ പ്രകടനം. മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് വിസ്മയ കാഴ്ചകള്‍ ഒരുക്കാന്‍ സംഘാടകര്‍ തയ്യാറെടുക്കുന്നത്. സംഗീത പരിപാടി, രുചി വൈവിധ്യങ്ങള്‍ എന്നിവ ആസ്വിക്കാനും അവസരമുണ്ടാകും. ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് പുറമെ നിരവധി സ്വകാര്യ പരിപാടികളും പുതുവത്സരത്തലേന്ന് രാജ്യത്ത് അരേങ്ങറും..ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ വലിയ സംഘവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ബഹ്റൈനില്‍ എത്തുന്നുണ്ട്..

വിഷപ്പുകയില്‍ ശ്വാസംമുട്ടി ഡല്‍ഹി

0

ഡല്‍ഹിയില്‍ വായു മലിനീകരണം വീണ്ടും അതീവ ഗുരുതരാവസ്ഥയിലേക്ക്.തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ വായുനിലവാര സൂചിക 400 നു മുകളില്‍ എത്തി.

പലയിടത്തും വായുഗുണനിലവാരം തോത് 450ന് മുകളിലാണ്. ഇതോടൊപ്പം ശക്തമായ മൂടല്‍മഞ്ഞും അനുഭവപ്പെട്ടതോടെ ദില്ലിയിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വായുനിലവാരം ശരാശരി വായുഗുണനിലവാരം 403 ആയി ഉയര്‍ന്നപ്പോള്‍, ആനന്ദ് വിഹാറില്‍ ഇത് 459 വരെ എത്തി. ഐടിഒ, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിലും വായുനിലവാരം അപകടകരമായ നിലയിലാണ്.അതിശക്തമായ മൂടല്‍മഞ്ഞ് മൂലം കാഴ്ചാ പരിധി പൂജ്യത്തിനടുത്തേക്ക് താഴ്ന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. 120ലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങള്‍ വൈകി.ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കടുത്ത തണുപ്പും മലിനീകരണവും പരിഗണിച്ച് നോയിഡയിലെ സ്‌കൂളുകള്‍ക്ക് ജനുവരി ഒന്ന് വരെ അവധി പ്രഖ്യാപിച്ചു. വായുനിലവാരം 400 കടന്നത് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.


2026 ൽ ദുബൈയിൽ വാടക നിരക്ക് കൂടുമെന്ന് റിപ്പോര്‍ട്ട്

0

പുതുവര്‍ഷത്തില്‍ ദുബൈയിലെ കെട്ടിക വാടക ആറ് ശതമാനത്തോളം ഉയരുമെന്ന് റിപ്പോര്‍ട്ട്. ജനപ്രിയ മേഖലകളിലെ താമസക്കാരെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. അതേ സമയം കഴിഞ്ഞ വര്‍ഷത്തെപ്പോലെ വാടകയില്‍ ഉണ്ടായ കുതിച്ചുചാട്ടം ഇത്തവണ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

ദുബൈയിലെ താമസക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ഈ സാഹചര്യം പരിഗണിച്ചാണ്് 2026ല്‍ വാടകയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. നാല് മുതല്‍ ആറ് ശതമാനം വരെ വര്‍ദ്ധന ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളതും വാടക കെട്ടിടങ്ങളുടെ ലഭ്യത കുറവുമുളളതുമായ മേഖലകളിലായിരിക്കും ഇത് ഏറ്റവ് കൂടുതല്‍ പ്രതിഫലിക്കുക. ഡൗണ്ടൗണ്‍ ദുബായ്, പാം ജുമൈറ, ദുബായ് മറീന തുടങ്ങിയ പ്രധാന പ്രദേശങ്ങളില്‍ ഉയര്‍ന്ന വാടക നല്‍കേണ്ടി വരും. സ്‌കൂളുകള്‍, ബിസിനസ് മേഖലകള്‍, വേഗത്തില്‍ പൊതുഗതാഗത സംവിധാനം ലഭ്യമാകുന്ന ഇടങ്ങള്‍ എന്നിങ്ങനെ സൗകര്യങ്ങള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളിലും വാടകയില്‍ വര്‍ദ്ധനവ് ഉണ്ടാകും. അതേ സമയം കൂടുതല്‍ കെട്ടിടങ്ങള്‍ ഉളളതും ഡിമാന്റ് കുറവുമുളളതുമായ പ്രദേശങ്ങളെ ഇത് കാര്യമായി ബാധിക്കില്ല. ദുബായിലെ ജനസംഖ്യയുടെ വര്‍ദ്ധനവിന് അനുസരിച്ച് പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം വാടകയില്‍ ഉണ്ടായതുപോലെയുളള വലിയ കുതിച്ചുചാട്ടം ഈ വര്‍ഷം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. 2026ന്റെ നാലാം പാദത്തില്‍ നിരവധി കെട്ടിങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. 2027ല്‍ രണ്ട് ലക്ഷം യൂണിറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും റിയല്‍ എസ്റ്റേറ്റ് വ്യാപാരികള്‍ വ്യക്തമാക്കുന്നു. 2030ല്‍ ആകുമ്പേഴേക്കും 22,000 പുതിയ വില്ലകളും 42,000 ടൗണ്‍ഹൗസുകളും പൂര്‍ത്തിയാകും. കെട്ടിട വാടകയിലെ വര്‍ദ്ധനവ് മൂലം സ്വന്തമായി ഫ്‌ളാറ്റുകളും വില്ലകളും വാങ്ങുന്ന പ്രവാസികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. യുവാക്കളാണ് ഇതില്‍ മുന്‍പന്തിയിലെന്ന് അടിത്തിടെ പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം നാലാം ഘട്ടത്തിലേക്ക്

0

ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം നാലാം ഘട്ടത്തിലേക്ക്. ജനുവരി ഒന്ന് മുതല്‍ കൂടുതല്‍ മേഖലകളില്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് പരിസ്ഥിതി വിഭാഗം അറിയിച്ചു.

പ്ലാസ്റ്റിക് ഫ്രീ ഒമാന്‍’ നടപടികളിലേക്ക് നീങ്ങുകയാണ് രാജ്യം. ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാനാണ് നീക്കം. ഘട്ടം ഘട്ടമായാണ് പ്ലാസ്റ്റിക് ഭാഗുകള്‍ ഇല്ലാതാക്കുന്നത്. 2027 ജൂലൈ ഒന്നോടെ പൂര്‍ണമായും പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ ഇല്ലാത്ത രാജ്യമായി ഒമാന്‍ മാറും എന്നാണ് വിലയിരുത്തല്‍. നിയമ ലംലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ലഭിക്കും.നിയമം ലംഘിച്ച് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നവരില്‍ നിന്ന് 1,000 റിയാല്‍ ആയിരിക്കും പിഴ ഈടാക്കുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും.2026 ജനുവരി ഒന്നിന് നിരോധനം പ്രാബല്യത്തില്‍ വരുന്ന വിഭാഗങ്ങള്‍: ബില്‍ഡിങ്, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ സ്‌റ്റോര്‍, പണിയായുധ കടകള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, ജീവികളുടെ ഭക്ഷണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, ഐസ്‌ക്രീം, കോണ്‍, നട്ട്‌സ് വില്‍പന ശാലകള്‍, ജ്യൂസ് കടകള്‍, മില്ലുകള്‍, തേന്‍ വില്‍പന, ഈത്തപ്പഴ വില്‍പന, വാട്ടര്‍ ഫില്‍ട്ടര്‍ വില്‍പന സര്‍വീസിങ്, വാട്ടര്‍ പമ്പ് വില്‍പനസര്‍വീസിങ്, കാര്‍ പമ്പ് വില്‍പന, വളര്‍ത്തു ജീവികളെയും ഭക്ഷണങ്ങളും വില്‍ക്കുന്ന കടകള്‍, നഴ്‌സറികള്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ വിതരണം,എന്നിവിടങ്ങളിലാണ് . 2026 ജൂലൈ ഒന്ന് മുതല്‍ , ബ്ലാങ്കറ്റ് സ്‌റ്റോര്‍, സ്വര്‍ണം, വെള്ളി ആഭരണ സ്ഥാപനങ്ങള്‍, കാര്‍ കെയര്‍ സെന്റര്‍, കാര്‍ ഏജന്‍സികള്‍ എന്നിവിടങ്ങളിലും നിരോധനം നടപ്പിലാക്കും.

യുക്രൈന്‍ – റഷ്യ യുദ്ധം : സമാധാന പദ്ധതികളില്‍ പുരോഗതിയെന്ന് ട്രംപ്

0


യുക്രെയിന്‍ റഷ്യ യുദ്ധമവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. 20 ഇന സമാധാന പദ്ധതികളില്‍ ഭൂരിഭാഗവും അംഗീകരിക്കപ്പെട്ടതായും ട്രംപ് പറഞ്ഞു.

അമേരിക്കയിലെ മാര്‍ ല ഗോയില്‍ യുക്രൈന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് യുദ്ധം അവസാനിപ്പിക്കാനായി തയ്യാറാക്കിയ 20 ഇന സമാധാന പദ്ധതികളുടെ 95 ശതമാനവും അംഗീകരിക്കപ്പെട്ടതായി ട്രംപ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇനിയും കടമ്പകള്‍ ഏറെയാണ്. അതേസമയം തന്നെ വലിയ ചില മുള്ളുകള്‍ അവശേഷിക്കുന്നുണ്ട്. ഇത് കൂടി പരിഹരിക്കപ്പെട്ടാല്‍ യുദ്ധം അവസാനിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. പുടിനുമായി രണ്ടരമണിക്കൂറോളം ടെലിഫോണിലൂടെ സംസാരിച്ചശേഷമായിരുന്നു സെലന്‍സ്്ക്കിയുമായുള്ള കൂടിക്കാഴ്ച്ച. അതേസമയം സമാധാനകരാറിന്റെ 90 ശതമാനത്തില്‍ മാത്രമേ ധാരണയിലെത്തിയിട്ടുള്ളുവെന്ന് യുക്രൈയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി തിരുത്തി. റഷ്യ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ തിരികെ നല്‍കുന്നത് സംബന്ധിച്ചുള്ള കാതലായ പ്രശ്‌നങ്ങളാണ് തിരുമാനത്തിലെത്താതെ നില്‍ക്കുന്നത്. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധത്തില്‍ യുെൈക്രെയിനിന്റെ 20 ശതമാനം പ്രദേശങ്ങള്‍ ഇപ്പോള്‍ റഷ്യയുടെ കൈവശമാണ്. റഷ്യയുടെ കീഴിലുള്ള ഡോണ്‍ബാസ് റീജിയിണ്‍ വിട്ടുകിട്ടണമെന്ന യുക്രൈയിന്റെ ആവശ്യത്തോട് പ്രതികൂലമായാണ് റഷ്യ പ്രതികരിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങള്‍ തിരികെ യുക്രൈന് കൈമാറുന്നകാര്യത്തില്‍ പലപ്പോഴും ട്രംപ് പല നിലപാടുകള്‍ ആണ് സ്വീകരിച്ചത്. ആദ്യം റഷ്യ പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട ട്രംപ് പിന്നീട് നിലപാട് മാറ്റിപറഞ്ഞിരുന്നു. ഇക്കാര്യത്തില് കൂടി ധാരണയിലെത്തിയാല്‍ നാല് വര്‍ഷത്തോളമായി തുടരുന്ന യുദ്ധം അവസാനിച്ചേക്കും.

ട്രയിനിന് തീപിടിച്ച് ഒരാള്‍ മരിച്ചു

0

ടാറ്റാ നഗര്‍ – എറണാകുളം എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ബി 1, എം 2 കോച്ചുകളാണ് കത്തിയത്. കോച്ചുകളില്‍ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി. മരിച്ചയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ടാറ്റാനഗര്‍ – എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകളില്‍ തീപിടിത്തമുണ്ടായത്. പുലര്‍ച്ചെയാണ് സംഭവം. തീപിടിത്തമുണ്ടായപ്പോള്‍ ഒരു കോച്ചില്‍ 82 യാത്രക്കാരും രണ്ടാമത്തെ കോച്ചില്‍ 76 യാത്രക്കാരുമുണ്ടായിരുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റുമാര്‍ ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി. റെയില്‍വെ ഉദ്യോഗസ്ഥര്‍ അഗ്‌നിശമന സേനയെ വിവരമറിയിച്ചു. കനത്ത പുക പടര്‍ന്നതോടെ യാത്രക്കാര്‍ കോച്ചുകളില്‍ നിന്ന് പുറത്തേക്ക് ഓടി. ഫയര്‍ എഞ്ചിനുകള്‍ എത്തുന്നതിനുമുമ്പ്, രണ്ട് കോച്ചുകളും പൂര്‍ണമായും കത്തിനശിച്ചിരുന്നു.രക്ഷാപ്രവര്‍ത്തനത്തിന് മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി. തീപിടിച്ച രണ്ട് കോച്ചുകളും ട്രെയിനില്‍ നിന്ന് വേര്‍പെടുത്തി. യാത്രക്കാരെ ഉടനെ പുറത്തിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ദക്ഷിണ മേഖലാ റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് വിശാഖപട്ടണം – വിജയവാഡ റൂട്ടിലെ നിരവധി ട്രെയിനുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. കത്തിനശിച്ച കോച്ചുകള്‍ നീക്കം ചെയ്ത ശേഷം ടാറ്റാനഗര്‍ – എറണാകുളം എക്‌സ്പ്രസ് യാത്ര പുനരാരംഭിച്ചു.

ഇന്ത്യക്കാരുടെ നാടുകടത്തില്‍: മുന്നില്‍ സൗദി അറേബ്യ

0

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം സൗദി അറേബ്യയെന്ന് കണക്കുകള്‍. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്ത 10,884 പേരെയാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്. ആഗോള തലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് കണക്കാണിത

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തിനുളളില്‍ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ കണക്കുകള്‍ പുറത്ത് വിട്ടത്. സൗദി അറേബ്യയാണ് ഇതില്‍ മുന്നില്‍. സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് 7,019 പ്രവാസികളെയും ജിദ്ദയില്‍ നിന്ന് 3,865 പേരെയും ഈ വര്‍ഷം നാടുകടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 81 രാജ്യങ്ങള്‍ നാടുകടത്തിയ ഇന്ത്യക്കാരുടെ കണക്കുകള്‍ പരിശോധിച്ചശേഷമാണ് ഇത്തരത്തില്‍ ഒരു നിഗമനത്തിലേക്ക് വിദേശകാര്യ മന്ത്രാലയം എത്തിച്ചേര്‍ന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമേരിക്ക നടത്തിയ ഏറ്റവും ഉയര്‍ന്ന നാടുകടത്തല്‍ 2025-ലായിരുന്നു. ഈ വര്‍ഷം 3800 ഇന്ത്യക്കാരെയാണ് യു.എസ് ഭരണകൂടം നാടുകടത്തിയത്. യു.ഇഎയില്‍ നിന്ന് ഈ വര്‍ഷം നാടുകടത്തിയ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 1,469 ആണ്. 2021 മുതല്‍ ഇതുവരെ യു.എഇയില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഏകദേശം നാലായിരത്തോളം വരും. ബഹ്റൈറില്‍ നിന്ന് 764 പ്രവാസികളെയും ഈ വര്‍ഷം നാടുകടത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേ സമയം ഒമാനില്‍ നിന്ന് പതിനാറ് ഇന്ത്യക്കാരെ മ്ര്രാതമാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. മലേഷ്യ 1,485, മ്യാന്‍മര്‍ 1591, തായ്ലന്‍ഡ് 481, ശ്രീലങ്ക 372,ആസ്ട്രേലിയ 34, കാനഡ 188, യുകെ 203, എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍. സാധുവായ വിസയില്ലാതെ രാജ്യത്ത് തുടരുക,തൊഴില്‍ നിയമങ്ങളുടെ ലംഘനം,വിവിധ കേസുകളില്‍ പ്രതിയാകല്‍ തുടങ്ങിയ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിക്കെപ്പെട്ടവരെയാണ് വിവിധ രാജ്യങ്ങള്‍ നാടുകടത്തലിന് വിധേയരാക്കിയതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു

ശബരിമല സ്വര്‍ണക്കൊള്ള – മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അറസ്റ്റില്‍

0


ശബരിമല സ്വര്‍ണകൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍ അറസ്റ്റില്‍. പ്രത്യേക അന്വേഷണസംഘത്തിന്റെ ഓഫീസില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു വിജയകുമാര്‍. കേസില്‍ ജയിലില്‍ കഴിയുന്ന പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിലെ അംഗമായിരുന്നു വിജയകുമാര്‍.

ശബരിമല സ്വര്‍ണപാളി കൊള്ളകേസില്‍ അന്നത്തെ ദേവസ്വം ബോര്‍ഡിലെ അംഗമായിരുന്ന വിജയകുമാര് ഉച്ചയോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തി കീഴടങ്ങിയത്. കേസില്‍ മുന്‍കൂര് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്ന വിജയകുമാര്‍ അത് പിന്‍വലിച്ചാണ് കീഴടങ്ങിയത്. ഇദ്ദേഹത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുമെന്ന് വാര്‍ത്തകള്‍ക്കിടിയൊണ് നാടകീയമായ നീക്കം. സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങിയതെന്നാണ് വിജയകുമാര്‍ പറയുന്നത്. അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വിജയകുമാര്‍ പറഞ്ഞു. കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യപങ്കാളിത്തമുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം പരാമര്‍ശിച്ചതോടെയാണ് വിജയകുമാറിനേയും ബോര്‍ഡിലെ മറ്റൊരു അംഗമായ ശങ്കര്‍ദാസിനേയും അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം ശക്തമായത്. ഇരുവരും തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ബോര്‍ഡിലെ എല്ലാവരും ചേര്‍ന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൈമാറാനുള്ള തീരുമാനമെടുത്തത് എന്ന് എ പത്മകുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. മറ്റ് അംഗങ്ങളിലേക്ക് അന്വേഷണം നീളാത്തതില്‍ കോടതി അതൃപ്തി രേഖ്‌പെടുത്തുകയും ചെയ്തതോടെയാണ് വിജയകുമാറിന്റേയും ശങ്കര്‍ ദാസിന്റേയും അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. 2018 ലാണ് സിപിഎം പ്രതിനിധിയായി വിജയകുമാര്‍ ദേവസ്വം ബോര്‍ഡിലെത്തിയത്. സ്വര്‍ണപ്പാളി കേസില്‍ മെറ്റൊരു സിപിഎം നേതാവ് കൂടി അകത്തായതോടെ പാര്‍ട്ടിയും കൂടുതല്‍ പ്രതിസന്ധിയിലായി.

തടവുകാരെ നല്ല മനുഷ്യരാക്കാം , പുതിയ പുനരധിവാസ പദ്ധതിയുമായ റാസല്‍ ഖൈമ

0


തടവുകാരെ നല്ലമനുഷ്യരായി സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പുതിയ പുനരധിവാസ പദ്ധതിയുമായി റാസല്‍ഖൈമ. വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, മാനസിക പരിചരണം എന്നിവ സംയോജിപ്പിച്ചുള്ള പദ്ധതി ലക്ഷ്യമിടുന്നത് ജയില്‍ മോചിതരായതിന് ശേഷമുള്ള ജീവിതത്തിനായി അവരെ സജ്ജമാക്കുന്നതും വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സാധ്യത കുറയ്ക്കുന്നതുമാണ്.

പുനരധിവാസവും സമൂഹസുരക്ഷയും ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ജയിലില്‍ നിന്ന് ഇറങ്ങിയശേഷം വീണ്ടും തെറ്റുകളുടേയും കുറ്റകൃത്യങ്ങളുടേയും ലോകത്തേക്ക് ഇവര്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ഉദ്ദേശം. ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഫൗണ്ടേഷന്‍ ഫോര്‍ പോളിസി റിസര്‍ച്ച് ആണ് ഈ പദ്ധതി നടപ്പാക്കുന്നത്. പലപ്പോഴും വിദ്യാഭ്യാസം, നൈപുണ്യ പരീശീലനം, എന്നിവയുടെ അപര്യാപ്തതയും സാമൂഹിക പശ്ചാത്തലവുമാണ് പലരേയും കുറ്റകൃത്യത്തിന്റെ പാതയിലേക്ക് തിരിച്ചുവിടുന്നത്. ഇതിനെ മറികടക്കാനാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. വ്യക്തിഗത പുനരധിവാസ ആവശ്യങ്ങള്‍ പരിഹരിക്കുക മാത്രമല്ല, ശക്തമായ കുടുംബ സ്ഥിരത, മെച്ചപ്പെട്ട സാമൂഹിക ഐക്യം, മെച്ചപ്പെട്ട പൊതു സുരക്ഷ എന്നിവയുള്‍പ്പെടെ വിശാലമായ സാമൂഹിക നേട്ടങ്ങള്‍ നല്‍കാനും ഈ പരിപാടി ലക്ഷ്യമിടുന്നുവെന്ന് സംഘാടകര്‍ വിശദീകരിക്കുന്നു. വിദ്യാഭ്യാസം, നൈപുണ്യ വികസനം, മാനസിക ക്ഷേമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ചില മൂലകാരണങ്ങള്‍ പരിഹരിക്കാന്‍ ഈ സംരംഭം ശ്രമിക്കുന്നുണ്ട്. 2027 വരെ നീണ്ടുനില്‍ക്കുന്ന ഈ പരിപാടി, ആവശ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതും ഡാറ്റാധിഷ്ഠിതവുമായ ഒരു വിലയിരുത്തല്‍ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന തടവുകാര്‍ സാക്ഷരത, സംഖ്യാശാസ്ത്രം, ഭാഷാ പ്രാവീണ്യം, ജീവിത നൈപുണ്യം, മാനസിക ക്ഷേമം എന്നിവ അളക്കുന്ന സമഗ്രമായ വിലയിരുത്തലുകള്‍ക്ക് വിധേയരാകുന്നു. ഫലങ്ങളെ അടിസ്ഥാനമാക്കി, വ്യക്തിഗതമാക്കിയ പഠന, പുനരധിവാസ പാതകള്‍ വികസിപ്പിച്ചെടുക്കുന്നു, ഓരോ പങ്കാളിക്കും അവരുടെ പ്രത്യേക ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായി ലക്ഷ്യമിട്ടുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. മൂന്ന് പ്രധാന തത്ത്വങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ സംരംഭം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആദ്യത്തേത് അടിസ്ഥാന വിദ്യാഭ്യാസവും ജീവിത നൈപുണ്യവും, ആശയവിനിമയ കഴിവുകള്‍ ശക്തിപ്പെടുത്തല്‍, അടിസ്ഥാന അക്കാദമിക് കഴിവുകള്‍, വ്യക്തിപരമായ അച്ചടക്കം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രണ്ടാമത്തെത് അംഗീകൃത തൊഴില്‍ പരിശീലനം നല്‍കുന്നു, തടവുകാര്‍ക്ക് തൊഴില്‍ക്ഷമതയും മോചിതരാകുമ്പോള്‍ തൊഴില്‍ സന്നദ്ധതയും മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത പ്രായോഗികവും ജോലിക്ക് തയ്യാറായതുമായ കഴിവുകള്‍ നല്‍കുന്നു. മാനസിക പിന്തുണയും അവബോധ പരിപാടികളും, പോസിറ്റീവ് ഐഡന്റിറ്റി വികസനവും ദീര്‍ഘകാല പെരുമാറ്റ മാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി കൗണ്‍സിലിംഗ്, പെരുമാറ്റ തെറാപ്പി, മാനസികാരോഗ്യ സെഷനുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് അവസാനത്തേത്. ”വ്യക്തിപരമായ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിലൂടെയാണ് ഫലപ്രദമായ പുനരധിവാസം ആരംഭിക്കുന്നത്. തിരുത്തല്‍ ക്രമീകരണങ്ങള്‍ക്കുള്ളില്‍ വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നത് തടവുകാര്‍ക്ക് അവരുടെ ജീവിതം പുനര്‍നിര്‍മ്മിക്കാനും മോചിതരായ ശേഷം സമൂഹത്തിന് പോസിറ്റീവായി സംഭാവന നല്‍കാനുമുള്ള യഥാര്‍ത്ഥ അവസരങ്ങള്‍ നല്‍കുന്നുവെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഫൗണ്ടേഷന്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നതാഷ റിഡ്ജ് വ്യക്തമാക്കി. നിലവില്‍ റാസല്‍ ഖൈമയില്‍ ആരംഭിച്ചിരിക്കുന്ന പദ്ധതി യുഎഇയിലുടന്നീളം ഭാവിയില്‍ നടപ്പാക്കുന്നതും ആലോചനയിലുണ്ട്.

ആഷസില്‍ ഇംഗ്ലീഷ് ജയം…ഓസീസ് മണ്ണില്‍ ജയിക്കുന്നത് 15 വര്‍ഷത്തിന് ശേഷം

0

15 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിച്ചു. ആഷസ് പരമ്പരയിലെ നാലാമത് മത്സരത്തില്‍ ഓസ്‌ട്രേലിയയെ മെല്‍ബണില്‍ 4 വിക്കറ്റിന് തോല്‍പിച്ചതോടെയാണ് ഇത്.നീണ്ട 5468 ദിവസത്തെ കാത്തിരിപ്പ്, 19 ടെസ്റ്റുകള്‍.ഒടുവില്‍ ആ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കി. ഓസീസ് മണ്ണില്‍ കഴിഞ്ഞ് 15 വര്‍ഷത്തിനിടെയിലെ ആദ്യ ടെസ്റ്റ് വിജയം. ബാറ്റ്‌സ് മാന്‍മാരുടെ ശവപറമ്പായ മെല്‍ബണിലെ പിച്ചില്‍ 4 വിക്കറ്റിനാണ് മൈറ്റി ഓസീസിനെ ഇംഗ്ലണ്ട് അടിയറവ് പറയിപ്പിച്ചത്. ആദ്യദിവസം തന്നെ 20 വിക്കറ്റ് വീണ മെല്‍ബണില്‍ രണ്ടാം ദിവസം ഓസീസിനെ രണ്ടാം ഇന്നിംഗസില്‍ 132 പുറത്താക്കിയപ്പോഴേ ഇംഗ്ലണ്ട് വിജയം മണത്തിരുന്നു. എന്നാല്‍ വിജയത്തിലേക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. ഒരുഘട്ടത്തില്‍ ഇതിനേക്കാ്ള്‍ മികച്ച വിജയം നേടുമെന്ന് തോന്നിപ്പിച്ചിടത്ത് ിനന്നാണ് 6 വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായത്. ജേക്കബ് ബെത്തല്‍, സാക്ക് ക്രാവ്‌ളി, ബെന്‍ ഡുക്കറ്റ് എന്നിവര്‍ ഓസ്‌ട്രേലിയയുടെ പേസ് ആക്രമണത്തെ ചെറുത്ത് പൊരുതിയതാണ് വിജയത്തിന് വഴിതുറന്നത്. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 42 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയ ഓസീസിന് പരമ്പര തൂത്തുവാരാമെന്ന മോഹത്തിനാണ് അടിയേറ്റത്. രണ്ടാം ഇന്നിങ്‌സില്‍ ട്രാവിസ് ഹെഡും നായകന്‍ സ്റ്റീവ് സ്മിത്തും മാത്രമാണ് പിടിച്ചുനിന്നത്. കാര്‍സെ 4 ഉം സ്റ്റോക്‌സ് 3 ഉം വിക്കറ്റ് വീഴ്ത്തി. മെല്‍ബണിലെ തോല്‍വിയോടെ തോല്‍വിയറിയാത്ത പകരക്കാരനായ ക്യാപ്റ്റന്‍ എന്ന സ്മിതിന്റെ റെക്കോര്‍ഡിനും തിരിച്ചടിയായി. പരമ്പരയിലെ അവസാനത്തെ മത്സരം സിഡ്‌നിയില്‍ ജനുവരി 4 ന് നടക്കും.