Friday, July 24, 2026
Home Blog Page 253

Style Spy: Fashion Model Goes Casual in Faux Furr and Plaid

0

We woke reasonably late following the feast and free flowing wine the night before. After gathering ourselves and our packs, we headed down to our homestay family’s small dining room for breakfast.

Refreshingly, what was expected of her was the same thing that was expected of Lara Stone: to take a beautiful picture.

We were making our way to the Rila Mountains, where we were visiting the Rila Monastery where we enjoyed scrambled eggs, toast, mekitsi, local jam and peppermint tea.

We wandered the site with other tourists

Yet strangely the place did not seem crowded. I’m not sure if it was the sheer size of the place, or whether the masses congregated in one area and didn’t venture far from the main church, but I didn’t feel overwhelmed by tourists in the monastery.

Headed over Lions Bridge and made our way to the Sofia Synagogue, then sheltered in the Central Market Hall until the recurrent (but short-lived) mid-afternoon rain passed.

Feeling refreshed after an espresso, we walked a short distance to the small but welcoming Banya Bashi Mosque, then descended into the ancient Serdica complex.

We were exhausted after a long day of travel, so we headed back to the hotel and crashed.

I had low expectations about Sofia as a city, but after the walking tour I absolutely loved the place. This was an easy city to navigate, and it was a beautiful city – despite its ugly, staunch and stolid communist-built surrounds. Sofia has a very average facade as you enter the city, but once you lose yourself in the old town area, everything changes.

Clothes can transform your mood and confidence. Fashion moves so quickly that, unless you have a strong point of view, you can lose integrity. I like to be real. I don’t like things to be staged or fussy. I think I’d go mad if I didn’t have a place to escape to. You have to stay true to your heritage, that’s what your brand is about.

ഉറങ്ങുമ്പോഴും വാട്സാപ് പ്രവർത്തിക്കുന്നുവെന്ന് ട്വിറ്റർ എൻജിനീയർ, ആപ്പിനെ വിശ്വസിക്കാനാവില്ലെന്ന് മസ്ക്

0

പുലർച്ചെ ഉറങ്ങുന്ന സമയത്തും തന്റെ വാട്സാപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവുകളുമായി ട്വിറ്റർ എൻജനീയര്‍. ഉപയോഗിക്കാത്ത സമയത്ത് പോലും വാട്സാപ്പിന്റെ മൈക്രോഫോൺ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ട്വിറ്റർ എൻജിനീയർ ഫോഡ് ഡാബിരിയുടെ ട്വീറ്റിന് താഴെ ഇലോൺ മസ്കും പ്രതികരിച്ചു. വാട്സാപ്പിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തത്.

തന്റെ അവകാശവാദങ്ങൾ വ്യക്തമാക്കുന്നതിനായി ട്വിറ്റർ ജീവനക്കാരൻ ആൻഡ്രോയിഡ് ഡാഷ്‌ബോർഡിന്റെ സ്‌ക്രീൻഷോട്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോൺ ഉപയോഗിക്കാത്ത സമയത്തും വാട്സാപ് രഹസ്യമായി മൈക്രോഫോൺ ഉപയോഗിച്ചതായാണ് ട്വിറ്റർ എൻജിനീയർ പറയുന്നത്. പുലർച്ചെ 4.20 മുതൽ 6.53 വരെ പശ്ചാത്തലത്തിൽ വാട്സാപ് ഫോണിലെ മൈക്രോഫോൺ ആക്‌സസ് ചെയ്തതായാണ് സ്ക്രീൻഷോട്ടിൽ കാണിക്കുന്നത്.

എന്നാൽ ഇക്കാര്യത്തിൽ വാട്സാപ്പിന്റെ പ്രതികരണവും വന്നിട്ടുണ്ട്. ഇത് ആൻഡ്രോയിഡ് ഫോണിലെ സാങ്കേതിക പ്രശ്നമാണെന്നാണ് വാടസാപ്പിന്റെ വാദം. ഉപയോക്താവിന്റെ പക്കലുണ്ടായിരുന്ന ഫോൺ പിക്സലും വാട്സാപ്പും ഇക്കാര്യം അന്വേഷിച്ച് പ്രതിവിധി നൽകാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. 

വാട്സാപ് ഉപയോക്താക്കൾക്ക് അവരുടെ മൈക്രോഫോൺ സെറ്റിങ്സിൽ പൂർണ്ണ നിയന്ത്രണം ഉണ്ടെന്നും ഉപയോക്താവ് കോൾ ചെയ്യുമ്പോഴോ വോയ്‌സ് കുറിപ്പോ വിഡിയോയോ റെക്കോർഡു ചെയ്യുമ്പോഴോ മാത്രമാണ് മൈക്ക് ആക്‌സസ് ചെയ്യാൻ കഴിയുക എന്നും മറ്റൊരു ട്വീറ്റിൽ വാട്സാപ് പറയുന്നുണ്ട്. എന്നാൽ, വാട്സാപ്പിന് സമാനമായ വോയ്‌സ്, വിഡിയോ കോൾ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ട്വിറ്ററിലും കൊണ്ടുവരുമെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചിരുന്നു.

300 കോടിക്ക് 300 ഏക്കർ സ്ഥലം വാങ്ങി ഫോക്സ്കോൺ, ആഘോഷമാക്കി ബിജെപി

0

കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് മേയ് 9ന് തായ്‌വാനീസ് കമ്പനിയായ ഫോക്‌സ്‌കോൺ ബെംഗളൂരുവിൽ 300 കോടി രൂപയ്ക്ക് 300 ഏക്കര്‍ സ്ഥലം വാങ്ങിയതായി പ്രഖ്യാപിച്ചത്. ഫോക്സ്കോണിന്റെ ഈ നീക്കം ബിജെപി പ്രവർത്തകർ ആഘോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ വോട്ടെടുപ്പിന് തൊട്ടുമുൻപ് വന്ന പ്രഖ്യാപനത്തെ പ്രതിപക്ഷം കുറ്റപ്പെടുത്തുകയും ചെയ്തു. ഐഫോൺ നിർമാണ പ്ലാന്റ് സ്ഥാപിക്കാനാണ് ഫോക്സ്കോൺ സ്ഥലം വാങ്ങിയിരിക്കുന്നത്.

നിരവധി പ്രശ്നങ്ങൾ കാരണം പ്രതിസന്ധിയിലായ ചൈനയിലെ പ്ലാന്റുകൾ ഇന്ത്യയിലേക്ക് മാറ്റിസ്ഥാപിക്കാനാണ് ഫോക്സ്കോൺ ശ്രമിക്കുന്നത്. ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്‌ട്രി എന്ന ഔദ്യോഗിക പേരിലും അറിയപ്പെടുന്ന ഫോക്‌സ്‌കോൺ കരാർ അടിസ്ഥാനത്തിൽ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങൾ നിര്‍മിച്ചു നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളൊന്നാണ്. ആപ്പിളിന് ഏറ്റവും കൂടുതൽ ഐഫോണുകൾ നിര്‍മിച്ചു നല്‍കുന്നതും ഫോക്സ്കോൺ തന്നെ.

ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള ദേവനഹള്ളിയിൽ 1.2 ദശലക്ഷം ചതുരശ്ര മീറ്റർ (13 ദശലക്ഷം ചതുരശ്ര അടി) ഭൂമി ഏറ്റെടുത്തതായി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അറിയിച്ചിട്ടുണ്ട്. മറ്റൊരു ഫോക്‌സ്‌കോൺ യൂണിറ്റിനായി വിയറ്റ്‌നാമിലെ എൻഗെ ആൻ പ്രവിശ്യയിൽ 480,000 ചതുരശ്ര മീറ്റർ സ്ഥലവും വാങ്ങിയിട്ടുണ്ട്.

ആപ്പിൾ ഉടൻ തന്നെ സംസ്ഥാനത്തെ പുതിയ പ്ലാന്റിൽ ഐഫോണുകൾ നിർമിക്കുമെന്നും ഇത് ഏകദേശം 100,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് എസ്. ബൊമ്മൈ മാർച്ചിൽ പറഞ്ഞിരുന്നു. അതേമാസം തന്നെ കർണാടകയിലെ പുതിയ ഫാക്ടറിയ്ക്കായി 70 കോടി ഡോളർ നിക്ഷേപിക്കാൻ ഫോക്‌സ്‌കോൺ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

കേന്ദ്ര സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ രാജ്യത്തെ സ്മാർട് ഫോൺ നിർമാണ മേഖല അതിവേഗം മുന്നേറുകയാണ്. ഇന്ത്യയിലെ ആപ്പിളിന്റെ കരാർ നിർമാതാക്കളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവർ കൂടുതൽ ഹാൻഡ്സെറ്റുകൾ നിർമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. ചൈനയിലെ ഐഫോൺ നിർമാണത്തിലെ മാന്ദ്യം നികത്താൻ ഇന്ത്യയിലെ കൂടുതൽ പ്ലാന്റുകള്‍ ഉപയോഗപ്പെടുത്താനാണ് ഇവരുടെ ശ്രമം.

ഫോക്‌സ്‌കോണിനും പെഗാട്രോണിനും തമിഴ്‌നാട്ടിൽ പ്ലാന്റുകളുണ്ട്. അതേസമയം, വിസ്‌ട്രോൺ ബെംഗളൂരുവിൽ നിന്നാണ് ഐഫോണുകൾ നിർമിക്കുന്നത്. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14 (ബേസിക്) മോഡലുകളാണ് നിലവിൽ ഇന്ത്യയിൽ നിർമിക്കുന്നത്. എന്നാൽ, രാജ്യത്ത് വിൽക്കുന്ന എല്ലാ പ്രോ മോഡലുകളും ഇറക്കുമതി ചെയ്തവയാണ്. മൂന്ന് നിർമാതാക്കളും കേന്ദ്ര സർക്കാരിന്റെ 41,000 കോടി രൂപയുടെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പ്രോഗ്രാമിന്റെ (പിഎൽഐ) ഭാഗമാണ്.

ആപ്പിളിന്റെ ഏറ്റവും വലിയ നിർമാണ വിപണികളിലൊന്നാണ് ചൈനയെങ്കിലും ഉപകരണങ്ങളുടെ നിർമാണത്തിനായി ഒരു വിപണിയെ അമിതമായി ആശ്രയിക്കാൻ കഴിയില്ലെന്ന് കമ്പനി തിരിച്ചറിഞ്ഞു കഴിഞ്ഞു. ആപ്പിളിന്റെ ചൈനയിലെ പ്രധാന ഫാക്ടറിയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ വന്നതോടെയാണിത്. കൂടാതെ, ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളും മറ്റു പ്രശ്‌നങ്ങളും ആപ്പിളിന്റെ ഉപകരണങ്ങളുടെ ഉൽ‌പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

108 മെഗാപിക്സൽ പിൻ ക്യാമറ, റെഡ്മി നോട്ട് 12എസ് വിപണിയിലേക്ക്

0

റെഡ്മി നോട്ട് 12എസ് ചൊവ്വാഴ്ച പോളണ്ടിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി, റെഡ്മി നോട്ട് 12 4ജി, റെഡ്മി നോട്ട് 12 ടർബോ, റെഡ്മി നോട്ട് 12ആർ പ്രോ 5ജി മോഡലുകൾ ഉൾപ്പെടുന്ന റെഡ്മി നോട്ട് 12 ലൈനപ്പിലെ ഏറ്റവും പുതിയ സ്മാർട് ഫോണാണിത്. റെഡ്മി നോട്ട് 11എസിന്റെ പരിഷ്കരിച്ച പതിപ്പാണ് റെഡ്മി നോട്ട് 12എസ്.

ഐസ് ബ്ലൂ, പേൾ ഗ്രീൻ, ഓനിക്സ് ബ്ലാക്ക് എന്നീ മൂന്ന് കളർ വേരിയന്റുകളിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 12 എസ് നിലവിൽ പോളണ്ടിൽ മാത്രമാണ് ലഭ്യമാകുക. 6 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായാണ് ഫോൺ ലോഞ്ച് ചെയ്തത്. എന്നാൽ, ഷഓമിയുടെ പോളണ്ട് ഓൺലൈൻ സ്റ്റോറിൽ ഐസ് ബ്ലൂ, ഓനിക്സ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ 8 ജിബി റാമിലും 256 ജിബി സ്റ്റോറേജ് വേരിയന്റിലും മാത്രമാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

6.43 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് (2400 x 1080) അമോലെഡ് ഡോട്ട് ഡിസ്‌പ്ലേ പാനലുള്ള റെഡ്മി നോട്ട് 12എസിൽ 90 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റ്, 409 പിപിഐ പിക്‌സൽ ഡെൻസിറ്റി എന്നിവയുമായാണ് വരുന്നത്. സ്ക്രീനിന് 4,500,000:1 കോൺട്രാസ്റ്റ് റേഷ്യോ ഉണ്ട്. എആർഎം മാലി – ജി57 എംസി2 ജിപിയുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി96 4ജി പ്രോസസർ‌, 8 ജിബി വരെ LPDDR4X റാം, 256 ജിബി വരെ UFS2.2 ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 1ടിബി വരെ വികസിപ്പിക്കാവുന്നതാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുള്ള റെഡ്മി നോട്ട് 12 എസിൽ 108 മെഗാപിക്സലിന്റേതാണ് പ്രൈമറി സെൻസർ. ഇതോടൊപ്പം അൾട്രാ വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്നു. പിൻ പാനലിന്റെ മുകളിൽ ഇടത് വശത്തുള്ള ചതുരാകൃതിയിലുള്ള മൊഡ്യൂളിൽ എൽഇഡി ഫ്ലാഷുമുണ്ട്. 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.

33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ആണ് ബാറ്ററി. യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, എഐ ഫേസ് അൺലോക്ക് ഫീച്ചർ എന്നിവയും ഫോണിലുണ്ട്.

ദിനോസറുകളെപ്പോലും വേട്ടയാടുന്ന ‘സ്രാവ്’; മെഗ് 2 ട്രെയിലർ

0

2018ൽ പുറത്തിറങ്ങിയ സയൻസ് ഫിക്‌ഷൻ ചിത്രം ദ് മെഗിനു രണ്ടാം ഭാഗം വരുന്നു. മെഗ് 2: ദ് ട്രെഞ്ച് എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലർ എത്തി. ജൊനാസ് ടെയ്‌ലർ എന്ന കഥാപാത്രമായി ജേസൺ സ്റ്റഥാം തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനായി എത്തുന്നത്. ക്ലിഫ് കർട്ടിസ്, പേജ് കെന്നഡി, സ്കൈലർ സാമുവൽസ്, സെർജിയോ പെരിസ് എന്നിവരാണ് മറ്റ് താരങ്ങൾ.

ബീൻ വീറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 4ന് ത്രിഡിയിൽ തിയറ്ററുകളിലെത്തും.

ഈ ആഴ്ച ചില നക്ഷത്രക്കാർക്കു വേണം അധികം ശ്രദ്ധ

0

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്) തിങ്കളാഴ്ച രാത്രി 8 മണി വരെ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു. തിങ്കളാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ബുധനാഴ്ച രാത്രി 10 മണി കഴിഞ്ഞാൽ മുതല്‍ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, മത്സരവിജയം, സന്തോഷം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ഉല്ലാസയാത്രകൾക്ക് സാധ്യത. ഉല്ലാസ നിമിഷങ്ങൾ പങ്കിടാം. 

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) ബുധനാഴ്ച രാത്രി 10 മണി വരെ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, സുഹൃദ്സമാഗമം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. ചർച്ചകൾ വിജയിക്കാം. അപ്രതീക്ഷിത അനുകൂല ഫലയോഗം കാണുന്നു. നല്ല വാർത്തകൾ ലഭിക്കാം. ബുധനാഴ്ച രാത്രി 10 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ് ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. മേലധികാരിയിൽ നിന്ന് ശകാരം ലഭിക്കാം. ശനിയാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. 

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) തിങ്കളാഴ്ച രാത്രി 8 മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. അധ്യാപകർ ദ്വേഷിക്കാം. മേലധികാരിയിൽ നിന്ന് ശകാരം ലഭിക്കാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ബിസിനസ്സിൽ അനുകൂലഫലയോഗം കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്) ബുധനാഴ്ച രാത്രി 10 മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അപകടഭീതി, ശരീരക്ഷതം, മനഃപ്രയാസം, ചെലവ്, ധനതടസ്സം, ഉദരവൈഷമ്യം ഇവ കാണുന്നു. ബുധനാഴ്ച രാത്രി 10 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ചർച്ചകൾ വിജയിക്കാം. 

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) തിങ്കളാഴ്ച രാത്രി 8 മണി വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. തിങ്കളാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, യാത്രാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ കാണുന്നു. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. 

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്) തിങ്കളാഴ്ച രാത്രി 8 മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, വാഗ്വാദം, മനഃപ്രയാസം, ശത്രുശല്യം ഇവ കാണുന്നു. ശാരീരികമായ ഏറ്റുമുട്ടൽ ഉണ്ടാകാം. വേണ്ടപ്പെട്ടവരിൽ നിന്ന് പ്രതികൂലമായ അനുഭവങ്ങൾ കാണുന്നു. തിങ്കളാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, അഭിമാനം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. ബുധനാഴ്ച രാത്രി 10 മണി കഴി‍ഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ഉദരവൈഷമ്യം, ധനതടസ്സം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്) തിങ്കളാഴ്ച രാത്രി 8 മണി വരെ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. രക്തസംബന്ധമായ ചികിത്സകൾ ഫലവത്താവാം. തടസ്സങ്ങൾ മാറിക്കിട്ടാം. തിങ്കളാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, വഴക്ക്, മനഃപ്രയാസം, ശത്രുശല്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം. ബുധനാഴ്ച രാത്രി 10 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, യാത്രാവിജയം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്) തിങ്കളാഴ്ച രാത്രി 8 മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, ചെലവ്, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ തടസ്സപ്പെടാം. തിങ്കളാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതല്‍ അനുകൂലം. കാര്യവിജയം, സാധനലാഭം, സുഹൃദ്സമാഗമം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. ഐശ്വര്യം വർധിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ബുധനാഴ്ച രാത്രി 10 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, നിയമവിജയം, സ്ഥാനലാഭം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. 

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്) തിങ്കളാഴ്ച രാത്രി 8 മണി വരെ അനുകൂലം. കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. മനഃപ്രയാസം മാറിക്കിട്ടാം. തടസ്സങ്ങൾ മാറിക്കിട്ടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തിങ്കളാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, മനഃപ്രയാസം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. ബുധനാഴ്ച രാത്രി 10 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ ഒത്തുകൂടാം. കോടതി സംബന്ധിച്ച കാര്യങ്ങൾ അനുകൂലമാകാം. സർക്കാരിൽ നിന്ന് അനുകൂലമായ ഫലങ്ങൾ ലഭിക്കാം. ആഗ്രഹങ്ങൾ നടക്കാം. ശനിയാഴ്ച മുതല്‍ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, യാത്രാതടസ്സം, വഴക്ക് ഇവ കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) ബുധനാഴ്ച രാത്രി 10 മണി വരെ അനുകൂലം. കാര്യവിജയം, നിയമവിജയം, ആരോഗ്യം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. ബുധനാഴ്ച രാത്രി 10 മണി കഴിഞ്ഞാല്‍ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ശരീരസുഖക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ചെലവ്, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സുഹൃത്തുക്കൾ വാക്ക് പാലിക്കാതിരിക്കാം. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. 

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) തിങ്കളാഴ്ച രാത്രി 8 മണി വരെ പ്രതികൂലം. കാര്യതടസ്സം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. തിങ്കളാഴ്ച രാത്രി 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, യാത്രാവിജയം, സന്തോഷം, നിയമവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു.

സങ്കടഹര ചതുർഥി; സന്ധ്യയ്ക്ക് ജപിക്കേണ്ട അതിപ്രധാന മന്ത്രം

0

ഇന്ന് മേടമാസത്തിലെ സങ്കടഹര അഥവാ സങ്കഷ്ടി ചതുർഥി ദിനം. ഈ ദിനത്തിൽ ഭക്തിയോടെ ഗണേശമന്ത്രങ്ങൾ ജപിക്കുന്നതും വ്രതം അനുഷ്ഠിക്കുന്നതും പൂജകൾ സമർപ്പിക്കുന്നതും സവിശേഷ ഫലദായകമാണ്. ഓരോ മാസത്തിലെയും സങ്കടഹര ചതുർഥി വ്രതാനുഷ്ഠാനത്തിലൂടെ ഭക്തന്റെ സകല ദുരിതങ്ങളും ദുഖങ്ങളും നീങ്ങും എന്നാണ് വിശ്വാസം. ഒരു മാസത്തിൽ ശുക്ലപക്ഷത്തിന്‍റെ നാലാം ദിവസം വിനായകചതുർഥിയായും കൃഷ്ണ പക്ഷത്തിന്‍റെ നാലാം ദിവസം സങ്കഷ്ടി ചതുർഥിയായും ആചരിക്കുന്നു. ഇതനുസരിച്ചു മേടമാസത്തിലെ സങ്കടഹര ചതുർഥി 2023 മേയ് 08 സന്ധ്യയ്ക്ക് 06:18 മുതൽ മേയ് 09 വൈകുന്നേരം 04:08 വരെയാണ്. 

2023 മേയ് 09ലെ ചതുർഥി ചന്ദ്രോദയത്തിനു മുന്നേ അവസാനിക്കുന്നതിനാൽ മേയ് 08നാണു വ്രതം അനുഷ്ഠിക്കേണ്ടത്. ഭക്ഷണ നിയന്ത്രണത്തോടെ വ്രതം അനുഷ്ഠിക്കാൻ ആരോഗ്യസ്ഥിതി അനുവദിക്കാത്തവർ മന്ത്ര ജപങ്ങളോടെ ഗണേശഭഗവാനെ ആരാധിക്കാം. ഈ ദിനങ്ങളിൽ കഴിവതും സസ്യാഹാരം ശീലിച്ചുകൊണ്ടു ഗണേശഭഗവാന് മുന്നിൽ നിലവിളക്കു കൊളുത്തി അവലോ പഴമോ ശർക്കരയോ കൽക്കണ്ടമോ നിവദ്യമായി സമർപ്പിച്ചു പ്രാർഥിക്കുന്നത്തിലൂടെ കുടുംബത്തിലെ സർവ തടസ്സങ്ങളും നീങ്ങും എന്നാണ് വിശ്വാസം.  

മേയ് 09 പുലർച്ചെ വീട്ടമ്മമാർ ചെംഗണപതിഹോമം നടത്തുന്നത് അത്യുത്തമം. രാവിലെ കുളിച്ച് ശുദ്ധിയോടെ അടുപ്പു കത്തിച്ച്, അതിൽ തേങ്ങാപ്പൂളും ശര്‍ക്കരയും അൽപം നെയ്യും ഗണപതിയെ ധ്യാനിച്ച് ‘ഓം ഗം ഗണപതയെ നമഃ ‘ എന്ന മൂലമന്ത്രം ഹോമിക്കുന്നതാണു ചടങ്ങ്. ചകിരിത്തൊണ്ടിൽ തീ കത്തിച്ചു ചെംഗണപതി ഹോമം ചെയ്യുന്നതിൽ തെറ്റില്ല. തുടർന്ന് നിലവിളക്കിനു മുന്നിലിരുന്നു ഗായത്രി ജപത്തിനു ശേഷം ഗണേശ  ഗായത്രി ജപിക്കാം.

ഗണേശ ഗായത്രി

ഏകാദന്തായ വിദ്‌മഹേ 

വക്രതുണ്ടായ ധീമഹി, 

തന്നോ ദന്തി പ്രാചോദയാത്

ഗണേശപ്രീതികരമായ മന്ത്ര നാമജപത്തിൽ സങ്കടഹര ഗണേശ ദ്വാദശനാമസ്തോത്രം ഉൾപ്പെടുത്തുന്നത് അതീവ ഫലദായകമാണ് . കുറഞ്ഞത് ഒൻപതു തവണയെങ്കിലും ജപിക്കാം . 108 തവണ ജപിക്കുന്നത് നാലിരട്ടി ഫലദായകമാണ്. 

പ്രണമ്യ ശിരസാ ദേവം

ഗൗരീപുത്രം വിനായകം

ഭക്ത്യാ വ്യാസം സ്മരേന്നിത്യം

ആയുഷ്കാമാർഥസിദ്ധയേ

പ്രഥമം വക്രതുണ്ഡഞ്ച

ഏകദന്തം ദ്വിതീയകം

തൃതീയം കൃഷ്ണപിംഗാക്ഷം

ഗജവക്ത്രം ചതുർഥകം

ലംബോദരം പഞ്ചമഞ്ച

ഷഷ്ഠം വികടമേവച

സപ്തമം വിഘ്നരാജഞ്ച

ധൂമ്രവർണം തഥാഷ്ടകം

നവമം ഫാലചന്ദ്രശ്ച

ദശമന്തു വിനായകം

ഏകാദശം ഗണപതിം

ദ്വാദശന്തു ഗജാനനം.

മേയ് 10ന് കുജമാറ്റം; ഈ രാശിക്കാരുടെ ജീവിതം മാറും

0

2023 മേയ്10 ഉച്ചകഴിഞ്ഞ് ചൊവ്വ നീചരാശിയായ കർക്കടകത്തിലേക്ക് മാറുകയാണ്. ആ സമയം ലഗ്നാൽ പന്ത്രണ്ടാം ഭാവമായ കർക്കടകം രാശിയിൽ ഗുളികനും ഉണ്ട്. പൂരാടം നക്ഷത്രമാണ്. കർക്കടക രാശിയിൽ ചൊവ്വ ജൂലൈ 1 പുലർച്ചെ വരെ സ്ഥിതി ചെയ്യുന്നു.

∙ കുജന്റെ നിറം മാറ്റം

ചൊവ്വ നീചത്തിൽ പോകുന്നു എന്ന് പറഞ്ഞാൽ അതിന്റെ അർഥം ചൊവ്വയ്ക്ക് ശക്തിയില്ല എന്നുള്ളതല്ല. നേരെമറിച്ച് ചൊവ്വയുടെ ചുവപ്പ് നിറം (red colour) അഥവാ ചൊവ്വയുടെ തിളക്കം (brightness) ഇല്ലാതാകും എന്നതാണ്. അതിന്റെ കാരണം, ഈ രാശിയിൽ സൂര്യൻ ചൊവ്വയുടെ സ്വാഭാവിക നിറം കൊടുക്കില്ല.

മകരം രാശിയിൽ ചൊവ്വ ഉച്ചസ്ഥനാണ്. അതിന്റെ ഏഴാം ഭാവം നീചരാശിയാണ്. അതുകണ്ടാണ് കർക്കടകത്തിൽ വരുന്ന സമയത്ത് ചൊവ്വയ്ക്ക് നീചത്വം പറയുന്നത്. എല്ലാ ഉച്ച ഗ്രഹങ്ങൾക്കും നേരെ എതിർവശത്തുള്ള ഏഴാമത്തെ രാശി നീചമാണ്. 

ബുധൻ ഉച്ചസ്ഥനായി നിൽക്കുന്ന കന്നിരാശിയിൽ ശുക്രൻ നീചസ്ഥനായി എത്തുന്നു.  ഈ സമയത്ത് ശുക്രന്റെ ശക്തി കുറഞ്ഞും ബുധന്റെ ശക്തി വളരെ കൂടുതലുമാണ്.  ദക്ഷിണാർധ ഗോളത്തിൽ ഈ ഫലങ്ങൾ വിപരീതമായിട്ട് വരും.

എല്ലാം നക്ഷത്രക്കാർക്കും ഇത് ദോഷം ചെയ്യുന്നില്ല. ഇടവം രാശിക്കാർക്കും കുംഭം രാശിക്കാർക്കും കന്നിരാശിക്കാർക്കും ഈ ചൊവ്വയുടെ മാറ്റം കൊണ്ട് നല്ല ഫലം ലഭിക്കും. 

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി മകയിരത്തിന്റെ ആദ്യപകുതി), കുംഭക്കൂർ (അവിട്ടത്തിന്റെ അവസാനത്തെ പകുതി ചതയം പൂരുരുട്ടാതിയുടെ ആദ്യത്തെ മുക്കാൽ , ഇവർക്ക് ഏഴര ശനി ദോഷം തുടരുകയാണെങ്കിലും) കന്നിക്കൂർ (ഉത്രത്തിന്റെ അവസാനത്തെ 45 നാഴിക അത്തം ചിത്തിരയുടെ ആദ്യ പകുതി ) എന്നിവർക്ക് നല്ല സമയമാണ്. ബാക്കി കൂറിലുള്ള നക്ഷത്രക്കാർക്ക് ചൊവ്വയുടെ മാറ്റം അത്ര ഗുണം ചെയ്യില്ല.

∙ കുജമാറ്റം മറ്റ് രാശിക്കാർക്ക് എങ്ങനെ?

ചിങ്ങം രാശി(മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ കാൽഭാഗം) : ഈ രാശിക്കാർക്ക് 12ലാണ് കുജൻ നീചൻ ആയിട്ട് വരുന്നത്. ഇത് ഉത്തര അർദ്ധഗോളത്തിൽ (northern hemisphere) 12ലെ ചൊവ്വ കൊണ്ട് ധനനഷ്ടം ദേഹാസ്വാസ്ഥ്യതകൾ എല്ലാം അനുഭവപ്പെടും.

തുലാം രാശി(ചിത്തിരയുടെ രണ്ടാമത്തെ പകുതി, ചോതി, വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗം): ഇവർക്ക് കർമ്മരംഗത്ത് അലച്ചിലുകൾ ഉണ്ടാവും.

വൃശ്ചികം രാശി(വിശാഖത്തിന്റെ അവസാനത്തെ കാൽഭാഗം, അനിഴം, തൃക്കേട്ട): ഇവർക്ക് ഭാഗ്യക്കുറവ്, പിതാവിന് ദോഷം, വിദ്യാഭ്യാസത്തിൽ പരാജയം ഇവ സംഭവിക്കും. എന്നാൽ ഇത് ജാതകത്തിലെ ദശാകാലത്തെ ഗുണദോഷങ്ങളെ ആശ്രയിച്ചിരിക്കും. 

ധനു രാശി(മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗം): ഈ രാശിക്ക് കർക്കടകം രാശി വേധരാശിയാകയാൽ ഈ കൂട്ടർക്കാണ് ഏറ്റവും കൂടുതൽ മോശം വരുന്നത്. 

മകരം രാശി(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗം , തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതി): ഇവർക്ക് ദാമ്പത്യജീവിതത്തിൽ പരാജയവും ബുദ്ധിമുട്ടും അനുഭവപ്പെടും. ഇവർക്ക് ഏഴര ശനികാലം ആയതിനാൽ ദോഷാധിക്യം കൂടും.

മീനം രാശി(പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗം, ഉത്രട്ടാതി, രേവതി): ഇവർക്ക് അഞ്ചിൽ ആണ് ചൊവ്വ വരുന്നത്. വയറു സംബന്ധമായും മാനസികമായും കുട്ടികളെ കൊണ്ടും ബുദ്ധിമുട്ടുകൾ ഉണ്ടാകും.

മേടം രാശി(അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ കാൽഭാഗം): ഇവർക്ക് പഠനസംബന്ധമായും മാതാവിനെ കൊണ്ടും ഗൃഹത്തെ കൊണ്ടും ബുദ്ധിമുട്ടുകൾ ഉണ്ടാവും.

മിഥുനം രാശി(മകയിരത്തിന്റെ അവസാനത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗം): ഇവർക്ക് ധനപരമായിട്ടും ജീവിതപങ്കാളിയായിട്ടും ആരോഗ്യപരമായിട്ടും ബുദ്ധിമുട്ടുകൾ ഉണ്ടാവും.

കർക്കടകം രാശി(പുണർതത്തിന്റെ  അവസാനത്തെ കാൽഭാഗം ,പൂയം,  ആയില്യം): ഈ രാശിക്കാർക്ക് മാനസികമായിട്ട് ബുദ്ധിമുട്ടുകൾ അധികരിക്കും . 

∙ ദോഷ പരിഹാരം

ചൊവ്വയെ കൊണ്ട് ദുരിതമനുഭവിക്കുന്ന രാശിക്കാർ കുജപ്രീതിക്കായി കുജാഷ്ടോത്തരം, കനകധാരാസ്തോത്രം, ഭദ്രകാളി സഹസ്രനാമം, ശ്രീസുബ്രഹ്മണ്യ സഹസ്രനാമം എന്നിവ ജപിക്കണം. ഭദ്രാദേവി ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ദർശനം നടത്തുക.

മഹാവിഷ്ണുവിന്റെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ പൊഴിഞ്ഞു നിൽക്കുന്ന പ്രതിഷ്ഠ; അതിപുരാതനം ബിന്ദു മാധവ ക്ഷേത്രം

0

മഹാദേവന്റെയും മാധവന്റെയും തുല്യ പ്രാധാന്യമുള്ള സ്ഥലമായി കാശിയെ വർണിക്കുന്നു. കാശി സപ്ത മോക്ഷപുരികളിൽ ഒന്നാണ്. ഇവിടുത്തെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ബിന്ദു മാധവ ക്ഷേത്രം. കാശിയിലെത്തുന്നവർ കാലഭൈരവ ക്ഷേത്രത്തിലും വിശ്വനാഥ ക്ഷേത്രത്തിലും ബിന്ദു മാധവ ക്ഷേത്രത്തിലും സന്ദർശിച്ചാൽ മാത്രമേ കാശി യാത്ര പൂർണമാവുകയുള്ളൂ. കാശി നിലനിൽക്കുന്ന കാലം ഇവിടെ ശിവനും മാധവനും ഉണ്ടാകുമെന്നാണ് വിശ്വാസം. 

ആലംഗിരി മസ്ജിദിന്റെ തണലിൽ പഞ്ചഗനാഗ ഘട്ടിന് മുകളിൽ സ്ഥിതി ചെയ്യുന്ന ബിന്ദു മാധവ ക്ഷേത്രം വാരണാസിയിലെ ലളിതമായ ഒരു കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ പൊഴിഞ്ഞു നിൽക്കുന്ന സങ്കൽപത്തിലുള്ള പ്രതിഷ്ഠയാണ് ബിന്ദു മാധവ ക്ഷേത്രത്തിൽ. ആനന്ദ നടനം ആടുന്ന മഹാദേവനെ കണ്ട് മാധവന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ തുളുമ്പി എന്നാണ് ഏറെ പ്രചാരമുള്ള ഐതിഹ്യം. അഗ്നി ബിന്ദു എന്ന് പേരായ ഒരു വിഷ്ണു ഭക്തനായ ഋഷി നേപ്പാളിൽ തപസ്സ് ചെയ്തിരുന്നു എന്നും അദ്ദേഹത്തോട് കാശിയിൽ തന്റെ വിഗ്രഹം പ്രതിഷ്ഠിക്കാൻ മഹാവിഷ്ണു തന്നെ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അത് ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് മറ്റൊരു ഐതിഹ്യം. ആ അർഥത്തിൽ  ഇവിടെ നാരായണൻ ബിന്ദു മാധവൻ ആയി മാറിയെന്നും കഥയുണ്ട്.

ഔറംഗസീബിന്റെ കാലത്ത് ബിന്ദു മാധവ ക്ഷേത്രം നശിപ്പിക്കപ്പെടുകയും പിന്നീട് മറ്റൊരു ക്ഷേത്രം ഛത്രപതി ശിവജി പുനർനിർമിക്കുകയുമാണ് ചെയ്തത്. ഗംഗയുടെ തീരത്ത് പഞ്ചഗംഗഗട്ടിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

കാർത്തിക മാസത്തിൽ (ഒക്ടോബർ – നവംബർ) ശാരദപൂർണിമ തൊട്ട് കാർത്തിക പൂർണിമ വരെ ആണ് ഇവിടെ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നത്. നിത്യവും രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതൽ 7 വരെയും ദർശനം ഉണ്ടാകും. വിഷ്ണുവിന്റെ കറുത്ത മാർബിൾ പ്രതിമ, ഗണേശൻ, ശിവൻ, നന്ദി എന്നിവയുടെ പ്രതിമകളും 70-ലധികം ശിവലിംഗങ്ങളും ക്ഷേത്രത്തിലുണ്ട്. 

ചാൾസ്: ബ്രിട്ടിഷ് ചരിത്രത്തിൽ വേദന തിങ്ങുന്ന പേര്; തൂക്കിലേറ്റപ്പെട്ട ആദ്യ ബ്രിട്ടിഷ് രാജാവ്

0

ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം. ബ്രിട്ടിഷ് രാജചരിത്രത്തിൽ വേദനയുടെ കനം പേറി നിൽക്കുന്ന പേരാണ് ചാൾസ് എന്നുള്ളത്.

coronation-of-charles-iii-and-camilla–4
ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും ബക്കിങ്ങാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. (Photo by Daniel LEAL / AFP)

ഈ പേര് ആദ്യമായി ഉണ്ടായിരുന്ന ചാൾസ് ഒന്നാമൻ രാജാവിനെ തൂക്കിക്കൊല്ലുകയായിരുന്നു.

ബ്രിട്ടന്റെ ചരിത്രത്തിൽ ഇത്തരമൊരു വധിക്കലിനു വിധേയനായ ഏക രാജാവ് ചാൾസ് ഒന്നാമനാണ്.

charles-ii
1661ൽ ചാൾസ് ഒന്നാമന്റെ മകനായ ചാൾസ് രണ്ടാമന്റെ കിരീടധാരണത്തോടെ രാജത്വം ബ്രിട്ടനിൽ തിരികെയെത്തി. ചിത്രത്തിന് കടപ്പാട് :വിക്കിപീഡിയ

ചാൾസ് ഒന്നാമൻ രാജാവ് ഭരിച്ചിരുന്ന കാലം. 1642ൽ ഒരു വേനൽക്കാലത്ത് രാജാവിനെ അനുകൂലിക്കുന്നവരും പാർലമെന്ററി ഭരണരീതിയെ അനുകൂലിക്കുന്നവരും തമ്മിൽ യുദ്ധം തുടങ്ങി. ബ്രിട്ടിഷ് ആഭ്യന്തര യുദ്ധം എന്നറിയപ്പെടുന്ന ഈ യുദ്ധത്തിൽ പാർലമെന്ററി സേനയുടെ ശക്തനായ നേതാവായിരുന്നു ഒലിവർ ക്രോംവെൽ.

1648 വർഷത്തിൽ ക്രോംവെല്ലിന്റെ സേന ഒട്ടേറെ വിജയങ്ങൾ സ്വന്തമാക്കുകയും ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ ക്രോംവെൽ ഒരു അനിഷേധ്യശക്തിയായി ഉയരുകയും ചെയ്തു.

പിന്നീട് രാജാവിനെ അനുകൂലിക്കുന്ന പാർലമെന്റ് അംഗങ്ങളെ സൈനിക നടപടിയിലൂടെ ക്രോംവെൽ പുറത്താക്കി. റംപ് പാർലമെന്റ് എന്നാണ് ശേഷിക്കുന്ന അംഗങ്ങൾ അറിയപ്പെട്ടത്. ഇവർ ചേർന്ന് ചാൾസ് ഒന്നാമൻ രാജാവിനെ തൂക്കിക്കൊല്ലാൻ നടപടിയിട്ടു. ഇങ്ങനെയാണ് ഇതു നടപ്പാക്കിയത്. 

ഇതെത്തുടർന്ന് കുറെക്കാലം റംപ് പാർലമെന്റ് ബ്രിട്ടന്റെ അധികാരം കൈയാളി. ഒടുവിൽ ഈ സഭ പിരിച്ചുവിട്ട ക്രോംവെൽ, ലോഡ് പ്രൊട്ടക്ടർ എന്ന നിലയിൽ ബ്രിട്ടൻ ഭരിച്ചു. ഇത് 5 വർഷക്കാലം തുടർന്നു.

രാജാവില്ലാത്ത  ഈ കാലയളവ് 1649 മുതൽ 1660 വരെ തുടർന്നു. 1661ൽ ചാൾസ് ഒന്നാമന്റെ മകനായ ചാൾസ് രണ്ടാമന്റെ കിരീടധാരണത്തോടെ രാജത്വം ബ്രിട്ടനിൽ തിരികെയെത്തി. പിന്നീട് രാജാക്കൻമാരിലാർക്കും തന്ന ചാൾസ് എന്ന പേര് ഉണ്ടായിരുന്നില്ല.

∙ പുതിയ കിരീടം

ചാൾസ് മൂന്നാമന്റെ  കീരീടധാരണത്തിന് ഉപയോഗിക്കുന്നത് പ്രശസ്തമായ സെന്റ് എഡ്വേർഡ്സ് കിരീടമാണ്. ബ്രിട്ടിഷ് രാജ ആഭരണങ്ങളുടെ കൂട്ടത്തിലുള്ള ഈ കിരീടമാണ്, കിരീടധാരണ വേളയിൽ 1661 മുതൽ ഉപയോഗിച്ചു വരുന്നത്.

അതിനും മുൻപ് പതിനൊന്നാം നൂറ്റാണ്ടിൽ നിന്നുള്ള മെഡീവൽ ക്രൗൺ എന്ന പ്രശസ്ത നേരത്തെ പറ‍ഞ്ഞ രാജാവില്ലാത്ത കാലഘട്ടത്തിന്റെ തുടക്കത്തിൽ, അതായത് 1649ൽ പാർലമെന്റ് സമിതി ഉരുക്കിക്കളഞ്ഞു. രാജത്വം നിരോധിക്കുന്നതിന്റെ ഒരു പ്രതീകമെന്ന നിലയ്ക്കായിരുന്നു അത്.

പിന്നീട് പുതുതായി ഉണ്ടാക്കിയ സെന്റ് എഡ്വേർഡ്സ് കിരീടം രാജാവായി അഭിഷേകം ചെയ്യപ്പെട്ട ചാൾസ് രണ്ടാമന്റെ രാജ്യാഭിഷേകത്തിനാണ് ആദ്യമായി ഉപയോഗിച്ചത്.സ്വർണത്തിൽ നിർമിച്ച കിരീടത്തിൽ പവിഴം, വൈഡൂര്യം, മരതകം, പുഷ്യരാഗം, മാണിക്യം തുടങ്ങിയ രത്നങ്ങൾ പതിപ്പിച്ചിട്ടുണ്ട്.

പിന്നീട് അന്നു മുതൽ ഈ കിരീടം വിവിധ ഭരണാധികാരികൾ കിരീടധാരണത്തിനായി ഉപയോഗിച്ച് വരുന്നു. 1953ൽ കിരീടധാരണവേളയിൽ എലിസബത്ത് രാജ്ഞി ശിരസ്സിൽ വച്ചതും ഇതേ കിരീടമായിരുന്നു.