Saturday, July 25, 2026
Home Blog Page 241

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ യുഎസിനെ അട്ടിമറിച്ച് സ്വീഡന്‍

0

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്തായി. യുഎസിനെ അട്ടിമറിച്ച് സ്വീഡന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സഡന്‍ ഡെത്തിലൂടെയാണ് സ്വീഡന്റെ അട്ടിമറി ജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നാണ് യുഎസ് പരാജയപ്പെട്ടത്.

വനിതാ ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് സെമി ഫൈനൽ കാണാതെ യുഎസ് ടൂർണമെന്റിൽ നിന്ന് പുറത്താവുന്നത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു. യുഎസ്സിന് വേണ്ടി ആന്‍ഡി സള്ളിവന്‍, ലിന്‍ഡ്‌സെ ഹൊറാന്‍, ക്രിസ്റ്റി മെവിസ് എന്നിവരും സ്വീഡനുവേണ്ടി ഫ്രിഡോളിന റോള്‍ഫോ, എലിന്‍ റൂബെന്‍സണ്‍, ഹന്ന ബെന്നിസണ്‍ എന്നിവരും ലക്ഷ്യം കണ്ടു. സഡന്‍ ഡെത്തില്‍ യുഎസ്സിന് വേണ്ടി അലീസ നേഹര്‍, മഗ്ദലെന എറിക്‌സണ്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. എന്നാല്‍ ഏഴാം കിക്കെടുത്ത യുഎസ്സിന്റ കെല്ലി ഒ ഹാരയ്ക്ക് പിഴച്ചു. തുടന്ന് വന്ന ലിന ലക്ഷ്യം കണ്ടതോടെ സ്വീഡന്‍ അട്ടിമറി വിജയം നേടുകയായിരുന്നു.

കാർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

0

ആലപ്പുഴ മാവേലിക്കര കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കാർ വീട്ടിലേക്ക് കയറ്റവെയാണ് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണപ്രകാശ് (കണ്ണൻ 35) ആണ് മരിച്ചത്. ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോളേക്കും കാർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

മാവേലിക്കര ഗവ.ഗേൾസ് എച്ച്എസ്എസിന് സമീപം ഐ കെയർ കമ്പ്യൂട്ടർ സ്ഥാപനം നടത്തിവയായിരുന്നു. വാടകയ്ക്ക് താമസിച്ചിരുന്ന കണ്ടിയൂർ പുളിമൂട് പാലത്തിനു സമീപമുള്ള ജ്യോതി വീട്ടിലേക്ക് കാർ ഓടിച്ചു കയറ്റുമ്പോൾ ആയിരുന്നു സംഭവം. അഗ്നിരക്ഷാ സേനയും പൊലീസും എത്തിയാണ് തീ അണച്ചത്.

ഉമ്മൻചാണ്ടിയുടെ പുതുതലമുറയ്ക്ക് മാതൃകയെന്ന് മുഖ്യമന്ത്രി; ഉമ്മൻ‌ചാണ്ടി അവശേഷിപ്പിച്ച പോകുന്ന സവിശേഷതകൾ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും പിണറായി

0

ഉമ്മൻചാണ്ടിയുടെ വേർപാടാേടെ അവസാനിച്ചത് കേരള രാഷ്ട്രീയത്തിലെ പ്രധാന ഏടാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും നിയമസഭയില്‍ അനുശോചന പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

53 വർഷക്കാലം നിയമസഭാ സാമാജികനായി തുടരുക എന്നത് ജനമനസ്സുകളിൽ അദ്ദേഹം നേടിയ വിജയത്തിന്റെ തെളിവാണെന്ന് പിണറായി വിജയൻ പറഞ്ഞു. 70-കളുടെ തുടക്കത്തിൽ നിരവധി യുവാക്കളുടെ കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മൂന്ന് തവണ അദ്ദേഹം വിവിധ വകുപ്പുകളുടെ മന്ത്രിയായി. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. ജീവിതം രാഷ്ട്രീയത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

1970 മുതല്‍ കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി ഉമ്മന്‍ചാണ്ടി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ശ്രദ്ധേയമാണ്. അക്കാലയളവില്‍ ഉടനീളം കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃനിര്‍ണയ കാര്യങ്ങളിലടക്കം നിര്‍ണായകമാംവിധം ഇടപെട്ടിട്ടുണ്ട് ഉമ്മന്‍ചാണ്ടി. ഇളം പ്രായത്തിലേ പൊതുരംഗത്തേക്കു കടന്നുവന്നയാളാണ് അദ്ദേഹം. ബാലജനസഖ്യത്തിലൂടെ, കെ എസ് യുവിലൂടെ കടന്നുവന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും പൊതുരംഗത്തും അദ്ദേഹം നിറഞ്ഞുനിന്നു.രാഷ്ട്രീയമായി ഇരുചേരികളില്‍ നില്‍ക്കുമ്പോഴും സൗഹൃദത്തിന് ഒരു കോട്ടവുമുണ്ടായിരുന്നില്ലെന്നു പിണറായി വിജയൻ പറഞ്ഞു. 2016 ല്‍ മുഖ്യമന്ത്രിയാകണമെന്ന് എല്‍ ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി നിശ്ചയിച്ചതിനെ തുടര്‍ന്ന് താൻ ആദ്യം പോയി സന്ദര്‍ശിച്ചത് അതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ആയിരുന്നു. രണ്ടു തവണ ഈ സഭയുടെ നാഥനായിരുന്ന അദ്ദേഹത്തില്‍ നിന്നും സഭയുടെ നടത്തിപ്പില്‍ ഉള്‍പ്പെടെ മികച്ച സഹകരണമാണ് ഉണ്ടായിട്ടുള്ളതെന്നും പിണറായി അനുസ്മരിച്ചു.

കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിച്ച നാലാം നിയമസഭ മുതല്‍ പതിനഞ്ചാം നിയമസഭ വരെ തുടര്‍ച്ചയായി കേരള അംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കേരള നിയമസഭയ്ക്കുള്ള അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്; ലോകസഭംഗത്വം പുനഃസ്ഥാപിച്ചു

0

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിനെ തുടർന്നാണ് രാഹുലിന്റെ അയോഗ്യത നീങ്ങിയത്. ഇതോടെ പാർലമെൻറിൽ മണിപ്പൂർ വിഷയത്തിൽ നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ പങ്കെടുക്കും.

രാഹുലിന്‍റെ എം.പി സ്ഥാനം പുനഃസ്ഥാപിക്കുന്നത് വൈകിയാൽ സഭക്ക് അകത്തും പുറത്തും പ്രതിഷേധം നടത്താനുള്ള തയാറെടുപ്പിലായിരുന്നു കോൺഗ്രസ്. ഇതിനിടയിലാണ് ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭ സെക്രട്ടേറിയറ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം ലോ​ക്സ​ഭ ച​ർ​ച്ച​ക്കെ​ടു​ക്കു​ന്ന​ത്​ ചൊ​വ്വാ​ഴ്ച​യാ​ണ്.

ഏതാണ് ചെകുത്താന്റെ റൂമിൽ നടന്നത്; വ്‌ളോഗറിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിൽ വിശദീകരണവുമായി നടൻ ബാല

0

ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന യുട്യൂബര്‍ അജു അലക്‌സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലക്കെതിരെ കേസ്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്‍. സംഭവത്തില്‍ ബാലക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെയുമാണ് തൃക്കാക്കര പോലീസ് കേസെടുത്തിരിക്കുന്നത്. വീടിന് അകത്ത് അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

https://www.facebook.com/watch/?v=642628651265257

യൂട്യൂബർ പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകർക്കുകയോ
ചെയ്തിട്ടില്ലെന്നും ബാല പറയുന്നു. യൂട്യൂബറുടെ റൂമിലെത്തിയ ബാല അയാളുടെ സുഹൃത്തിനോട് സംസാരിക്കുന്ന വിഡിയോയും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ബാല റൂമിലെത്തുമ്പോൾ യൂട്യൂബറുടെ സുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്.

ബാലയെക്കുറിച്ചും മറ്റ് നിരവധി പേരെയും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതില്‍ പ്രതിഷേധിക്കാനാണ് ഫ്‌ളാറ്റിലെത്തിയതെന്ന് ബാല പറയുന്നു. അജു അലക്‌സ് വീഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്‌ക്കെതിരായ തന്റെ പ്രതികരണമാണ് ഇതെന്നാണ് ബാല പറയുന്നത്. അജുവിന്റെ മുറിയില്‍ എത്തിയ തന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തതെന്ന് ബാല പറയുന്നു.

ആശുപത്രിയിൽ യുവതിയെ കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺ സുഹൃത്ത് കസ്റ്റഡിയിൽ

0

പത്തനംതിട്ട പരുമലയില്‍ സ്വകാര്യ ആശുപത്രില്‍ നേഴ്സ് വേഷത്തിൽ എത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച ഭർത്താവിന്റെ സുഹൃത്ത് പിടിയിൽ. കായംകുളം പുല്ലുകുളങ്ങര സ്വദേശിനി അനുഷയാണ് പിടിയിലായത്. പ്രസവിച്ചുകിടന്ന യുവതിയുടെ ഞരമ്പിലേക്ക് സിറിഞ്ചിലൂടെ വായുകുത്തിവെച്ച് കൊല്ലാന്‍ ശ്രമം നടത്തിയ അനുഷ രണ്ടുതവണ യുവതിയുടെ കൈയില്‍ സിറിഞ്ച് ഇറക്കി. കരിയിലകുളങ്ങര സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സിറിഞ്ച് കുത്തിവച്ച ശേഷം യുവതിയ്ക്ക് നേരിയ ഹൃദയാഘാതം സംഭവിച്ചു. യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ അപകടനില തരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. രക്തധമിനികളിലേക്ക് വായു കടത്തിവിട്ട് യുവതിയെ കൊലപ്പെടുത്താനാണ് അനുഷ ശ്രമിച്ചത്. പ്രതി അനുഷ ഫാര്‍മസിസ്റ്റാണെന്നും പൊലീസ് അറിയിച്ചു.

അരുണിന്റെ സഹപാഠിയുടെ സഹോദരിയായ അനുഷയുടെ വിവാഹം രണ്ട് തവണ കഴിഞ്ഞതാണ്. കോളേജ് കാലത്ത് അനുഷയും അരുണും അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് അകന്നു. ഇതിന് ശേഷമാണ് അരുണ്‍ സ്‌നേഹയെ വിവാഹം കഴിച്ചത്. അടുത്ത കാലത്താണ് അനുഷയും അരുണും തമ്മില്‍ വീണ്ടും അടുക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് സ്‌നേഹ കണ്ടിരുന്നു. അരുണിന്റെ വീട്ടില്‍ ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. സ്‌നേഹ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് പ്രസവിച്ചത്. സ്നേഹയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നെങ്കിലും കുഞ്ഞിന് നിറം മാറ്റമുള്ളതിനാല്‍ തുടര്‍ചികിത്സക്കായി ആശുപത്രിയില്‍ തങ്ങുകയായിരുന്നു. ഇതിനിടെയാണ് അനുഷ നഴ്‌സിന്റെ വേഷത്തില്‍ സ്നേഹക്ക് ഇഞ്ചക്ഷന്‍ നല്‍കിയത്.

എ ഐ കാമറ: പിഴയടക്കാതെ ഇൻഷുറൻസ് പുതുക്കാനാവില്ല; ക്യാമറയിൽ കുടുങ്ങിയത് എംഎൽഎമാരുടെ 19 വാഹനങ്ങളും എം പിമാരുടെ 10 വാഹനങ്ങളും

0

എ.ഐ. ക്യാമറ ചുമത്തുന്ന പിഴ അടയ്ക്കാത്തവര്‍ക്ക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കുന്നത് തടയാന്‍ തീരുമാനം. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയും പിഴ അടയ്ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ സാധാരണ കരിമ്പട്ടികയില്‍പ്പെടുത്തുകയാണ് ചെയ്യുക. ഇതിനു പുറമെയാണ് ഇന്‍ഷുറന്‍സ് പുതുക്കുന്നത് തടയുക. ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും ആന്റണി രാജു പറഞ്ഞു. 25 കോടിരൂപയാണ് എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയശേഷം ചുമത്തിയ പിഴ. ഇതില്‍ 3.37 കോടിരൂപമാത്രമാണ് പിരിഞ്ഞുകിട്ടിയിട്ടുള്ളത്.

എ.ഐ. ക്യാമറ ഓഗസ്റ്റ് രണ്ടുവരെ കണ്ടെത്തിയത് 32.42 ലക്ഷം നിയമലംഘനങ്ങള്‍. 15.83 ലക്ഷം കേസുകളില്‍ പിഴചുമത്തി. 3.82 ലക്ഷംപേര്‍ക്ക് പിഴയടയ്ക്കാന്‍ ചെലാന്‍ അയച്ചു. ൨൦൨൨ ജൂലൈ മാസത്തിൽ സംസ്ഥാനത്തു 3316 റോഡ് അപകടങ്ങളിൽ 313 പേർക്ക് ജീവൻ നഷ്ടമായി. എന്നാൽ എ ഐ കാമറ സ്ഥാപിച്ച ശേഷം റോഡ് അപകടങ്ങൾ ഗണ്യമായി കുറഞ്ഞു.

19 എം എൽ എമാരുടെ വാഹനങ്ങൾക്കും 10 എം പിമാരുടെ വാഹനങ്ങൾക്കും പിഴ ചുമത്തിയെന്ന് മന്ത്രി അറിയിച്ചു. വി ഐ പികളെ പിഴയിൽ നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. വി ഐ പി വാഹനങ്ങൾ ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ട്. എം എൽ എ, എം പി വാഹനങ്ങളടക്കം 328 സർക്കാർ വാഹനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

യുവതിയുടെ ദുരൂഹ മരണം: സുഹൃത്ത് കസ്റ്റഡിയിൽ; പ്രതിയുടെ ലഹരി സംഘങ്ങളുമായുള്ള ബന്ധം അന്വേഷിക്കുന്നു

0

കോഴിക്കോട് കായക്കൊടി സ്വദീഷിണി ആദിത്യയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് മുഹമ്മദ് അമൽ പോലീസ് കസ്റ്റഡിയിൽ. മെഡിക്കൽ കോളേജ് എസിപി കെ.സുദർശനനാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ജൂലൈ 13-നാണ് കോഴിക്കോട് ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായ ആദിത്യ ചന്ദ്രനെ മേത്തോട്ട് വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയുടെ ദുരൂഹ മരണത്തിൽ മുഹമ്മദ് അമലിനെ നേരത്തെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, എസ്.സി- എസ്.ടി വകുപ്പുകൾ എന്നിവ ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മയക്കുമരുന്ന് ഇടപാടുകാരുടെ പങ്ക് പോലീസ് പരിശോധിച്ച് വരികയാണ്.

രാഹുൽ ഗാന്ധി പാർലമെന്റിലേക്ക്; അപകീർത്തി കേസിൽ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

0

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എം പി സ്ഥാനം തിരിച്ചു കിട്ടും. ഹർജിക്കാരന്റേത് മാത്രമല്ല, മണ്ഡലത്തിൽ തിരഞ്ഞെടുത്ത ജനങ്ങളുടെ അവകാശത്തെയും ബാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. രാഹുലിന്റെ ഹര്‍ജി ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.

ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് അനുവദിച്ചിരുന്നത്. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി വാദിച്ചത്. ഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് പരാതിക്കാരൻ.

കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ലോക്‌സഭ സെക്രട്ടേറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്കാണ് രാഹുലിന് ശിക്ഷ വിധിച്ചത്. അപകീര്‍ത്തി കേസില്‍ ലഭിക്കുന്ന പരാമാധി ശിക്ഷയാണ് കോടതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതിയ പരീശിലകനെ പ്രഖ്യാപിച്ചു; ആന്‍ഡി ഫ്ലവർ പുതിയ പരിശീലകന്‍

0

ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പുതിയ പരീശിലകനെ പ്രഖ്യാപിച്ചു. സിംബാബ്‌വെ ഇതിഹാസ താരം ആന്‍ഡി ഫ്ലവറിനെയാണ് പുതിയ പരിശീലകനായി നിയമിച്ചത്. ആര്‍.സി.ബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ മൈക്ക് ഹെസ്സണ് പകരമാണ് ആന്‍ഡി ഫ്ലവര്‍ പരിശീലകനായി എത്തുന്നത്. ഹെസ്സണ്‍ ഈ മാസം അവസാനം സ്ഥാനമൊഴിയും.

ആര്‍.സി.ബി ടീം വൈസ് പ്രസിഡന്റ് രാജേഷ് മേനോനാണ് പുതിയ പരിശീലകന്റെ നിയമനം അറിയിച്ചത്. ഫ്‌ളവറുമായി ലണ്ടനില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് രാജേഷ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരിശീലകനായിരുന്നു ഫ്ലവർ.

ആര്‍.സി.ബി പരിശീലകനായതില്‍ അഭിമാനമുണ്ടെന്ന് ഫ്‌ളവര്‍ പറഞ്ഞു. ‘ആര്‍.സി.ബിയുടെ പരിശീലകനായതില്‍ അഭിമാനമുണ്ട്. ടീമിനെ പുതിയ തലങ്ങളിലെത്തിക്കാന്‍ ശ്രമിക്കുമെന്നും ആന്‍ഡി ഫ്ലവർ പറഞ്ഞു.