Saturday, July 25, 2026
Home Blog Page 240

പുതുപ്പള്ളി രാഷ്ട്രീയ പോരാട്ടത്തിലേക്ക്; ചാണ്ടി ഉമ്മൻ പ്രചാരണം തുടങ്ങി

0

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയിൽ രാഷ്ട്രീയ കളം ചൂട് പിടിച്ചിരിക്കുകയാണ്. യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആരംഭിച്ചു. രാവിലെ പുതുപ്പള്ളി പള്ളിയിൽ എത്തിയ ചാണ്ടി ഉമ്മൻ, അച്ഛൻ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥന നടത്തി. തുടർന്ന് മാതാവ് മറിയാമ്മയുടെ അനുഗ്രഹം വാങ്ങി ചാണ്ടി ഉമ്മൻ പ്രചാരണ പരിപാടികളിലേക്ക് കടന്നു.

പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ഉള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇടത് സർക്കാർ പൂർണ പരാജയമാണ്, സർക്കാർ എന്ത് ചെയ്തു. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു‍. കോണ്‍ഗ്രസ് 53 വര്‍ഷം പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിപിഐഎം സ്ഥാനാർത്ഥിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് റിപ്പോർട്ട്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജോര്‍ജ് കുര്യനാകും എന്‍ഡിഎ സ്ഥാനാര്‍ഥിയെന്ന സൂചനകളുണ്ട്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര് 5 ന്; വോട്ടെണ്ണൽ 8 ന്

0

ഉമ്മന്‍ചാണ്ടിയുടെ മരണം മൂലം ഒഴിവുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 5 നാണ് വോട്ടെടുപ്പ്. സെപ്റ്റംബര്‍ 8ന് വോട്ടെണ്ണല്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 17നാണ്. 18ന് സൂക്ഷ്മപരിശോധന നടക്കും. പുതുപ്പള്ളി ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ്.

യുപിയിലെ ഘോസി, ത്രിപുരയിലെ ധൻപുർ ബോക്സാനഗർ ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍, ബംഗാളിലെ ധുപ്ഗുഡി, ജാര്‍ഖണ്ഡിലെ ദുമ്റി എന്നീ മണ്ഡലങ്ങളിലേയ്ക്കും ഉപതിരഞ്ഞെടുപ്പ് നടക്കും.

സിദ്ദിഖിന് കലാകേരളത്തിന്റെ അന്ത്യാഞ്ജലി; കണ്ണീരോടെ സഹപ്രവർത്തകർ

0

സംവിധായകൻ സിദ്ദിഖിന്റെ (63) സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ മൃതദേഹം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിച്ചു. പന്ത്രണ്ട് മണിവരെ അവിടെ പൊതുദർശനമുണ്ടാകും. തുടർന്ന് കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

സഹപ്രവർത്തകരടക്കം നിരവധിപേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനായി എത്തുന്നത്. സംവിധായകനും നടനുമായ സുഹൃത്ത് ലാൽ സിദ്ദിഖിന്റെ അവസാന നിമിഷങ്ങളിൽ ആശുപത്രിയിൽ ഉണ്ടായിരുന്നു. ലാലിനെ കൂടാതെ സംവിധായകരായ ഫാസിൽ, സിബി മലയിൽ, ലാൽ ജോസ് തുടങ്ങിയവരും നടന്മാരായ ജയറാം, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, വിനീത് കലാഭവനിൽ കൂടെ ഉണ്ടായിരുന്ന കെ എസ് പ്രസാദ്, അൻസാർ തുടങ്ങിയവരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി.

ചൊവ്വാഴ്ച രാത്രിയാണ് സിദ്ദിഖ് യാത്രയായത്. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

ഏക സിവിൽകോഡ് നടപ്പാക്കുന്നതിൽ നിന്നും കേന്ദ്രം പിന്മാറണം; നിയമസഭ പ്രമേയം പാസ്സാക്കി

0

ഏക സിവിൽകോഡ് രാജ്യത്തിന്റെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യുമെന്ന് നിയമസഭയിൽ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലൂടെ തന്നെ മതനിരപേക്ഷത ഉറപ്പു നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഏതു മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം മൗലികാവകാശങ്ങളുടെ ഭാഗമാക്കിത്തന്നെ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും സഭ ആവശ്യപ്പെട്ടു. ഏകകണ്ടേനയാണ് നിയമസഭാ പ്രമേയം പാസ്സാക്കിയത്. ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം.

ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ കേരള നിയമസഭ ആശങ്കയും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തി. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണ്. രണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ പറയുന്നത് ഒരു പൊതു സിവില്‍ നിയമസംഹിത സംപ്രാപ്തമാക്കുവാന്‍ രാഷ്ട്രം യത്‌നിക്കേണ്ടതാണ് എന്നു മാത്രമാണ്. അഭിപ്രായസമന്വയത്തിലൂടെ, വ്യത്യസ്ത മതവിഭാഗങ്ങളുമായുള്ള ആശയസംവാദത്തിലൂടെ കാലക്രമത്തില്‍ മാത്രം സാധിക്കേണ്ടതാണത് ഏത്. അത്തരത്തിലുള്ള ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തിൽ ഒരു ഏകപക്ഷീയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത് എന്നത് വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയുളവാക്കുന്നു. കേരള നിയമസഭയും ആ ആശങ്ക പങ്കുവെക്കുന്നു. ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഇത് എന്നും, രാഷ്ട്രത്തിന്റെ ഐക്യത്തിന് ഹാനികരമാണ് ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ എന്നും പ്രമേയം വിലയിരുത്തി.

കിഫ്ബി വായ്പ സര്‍ക്കാര്‍ വായ്പയായി കേന്ദ്രം കാണുന്നത് വിവേചനപരമെന്നു മുഖ്യമന്ത്രി

0

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടാണു സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി മുഖേന എടുക്കുന്ന വായ്പ സര്‍ക്കാറിന്റെ കടമെടുപ്പായി കണക്കാക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ നാഷണൽ ഹൈവേ അതോറിറ്റി എടുത്തിട്ടുള്ള വായ്പ കേന്ദ്ര സര്‍ക്കാറിന്റെ വായ്പയായി കണക്കാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സംസ്ഥാനത്തെ വിലക്കയറ്റം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കാത്ത സംസ്ഥാന സർക്കാർ നോക്കുകുത്തിയായി. സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ല. വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കി. വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കി. വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പി.സി വിഷ്ണുനാഥ് ആരോപിച്ചു.

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി; യാത്രക്കാരാണ് ഗുരുതര പരുക്ക്

0

കോട്ടയം വാകത്താനം പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന കാർ ഉടമ വാകത്താനം ഒട്ടുകാട്ടു സാബുവിന് ഗുരുതരമായി പൊള്ളലേറ്റു. ഓട്ടം കഴിഞ്ഞ തിരികെ വരുന്നതിനിടെയാണ് കാറിനു അപകടം സംഭവിച്ചത്.

അപകട സമയത്ത് സാബു കാറിൽ തനിച്ചായിരുന്നു. സാബുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരിയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

സോഷ്യൽമീഡിയയിൽ വൈറലായി ആനക്കുട്ടിയുടെ സൈഡ് കിക്ക്

0

വനം വകുപ്പ് ഉദ്യോഗസ്ഥനൊപ്പം കുറുമ്പുകാട്ടുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറൽ. ഉദ്യോഗസ്ഥൻ ആദ്യം കാലുകൊണ്ട് ആനക്കുട്ടിയെ ചെറുതായി ഒന്ന് തട്ടുന്നു. തുടർന്ന് ചെറിയ തുമ്പിക്കൈ കൊണ്ടും പിൻകാലുകൾ കൊണ്ടും ഉദ്യോഗസ്ഥനുമായി കളിക്കുന്ന ആനക്കുട്ടിയാണ് താരം.

ഐ എഫ് എഫ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ ട്വിറ്ററിൽ ആൺ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏറ്റവും കുസൃതിയുള്ള മൃഗമാണ് ആനക്കുട്ടികൾ. അവന്റെ സൈഡ് കിക്കുകൾ ഒന്ന് കണ്ടുനോക്കു, എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സുശാന്ത് പങ്കുവച്ചിരിക്കുന്നത്. ആനക്കുട്ടിയുടെ കുസൃതി ആസ്വദിച്ച് നിരവധി ആളുകൾ കമന്റ് ഇട്ടിട്ടുണ്ട്.

ഹരിയാനയിലെ ബുൾഡോസർ നടപടിയിൽ താക്കീതുമായി പഞ്ചാബ് – ഹരിയാന ഹൈക്കോടതി; വംശീയ ഉന്മൂലനമാണോ ലക്ഷ്യമെന്ന് കോടതി

0

ഹരിയാനയിലെ നൂഹ് ജില്ലയിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിക്കുന്ന സർക്കാർ നടപടിക്കെതിനെതിരേ രൂക്ഷവിമർശനവുമായി പഞ്ചാബ്-ഹരിയാന ഹെെക്കോടതി. സ്വമേധയാ കേസെടുത്ത ജസ്റ്റിസ് ജി എസ് സന്ദവാലിയ അധ്യക്ഷനായ ബഞ്ച്, സർക്കാർ നടപടി വംശീയ ഉന്മൂലനത്തിനായാണോ എന്ന ചോദിച്ചു. നടപടികൾ നിർത്തി വാക്കാണ് കോടതി സർക്കാരിന് നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിന് നോട്ടീസ് അയച്ചു.

അനധികൃതമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ നാല് ദിവസത്തിനിടെ എഴുനൂറോളം കെട്ടിടങ്ങളാണ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു തകർത്തത്. നൂഹിലും ഗുരുഗ്രാമിലും കലാപം നടന്നതിന്റെ പശ്ചാത്തലത്തിൽ ഹരിയാന സർക്കാർ ബലം പ്രയോഗിച്ച് നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നാണ് കോടതി വ്യക്തമാക്കിയത്. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ ഇന്നലെ കേസെടുത്തത്. ചികിത്സയുടെ ഭാഗമാണ് ബുൾഡോസർ പ്രയോഗമെന്ന ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജിന്റെ വിവാദ പരാമർശവും കോടതി പരിഗണിച്ചു. വിഷയം 11ന് വീണ്ടും പരിഗണിക്കും.

നൂഹ് അടക്കം സംഘർഷമേഖലകൾ ഹരിയാനയിലെ കോൺഗ്രസ് നേതൃത്വം ഇന്ന് സന്ദർശിക്കും. സംഘർഷങ്ങളിൽ നൂഹിലും ഗുരുഗ്രമിലുമായിഇതിനോടകം ആറ് പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

ഗോവിന്ദാപുരം ചെക്‌പോസ്റ്റിൽ വിജിലൻസ് പരിശോധന; രണ്ടുമണിക്കൂറിൽ പിടിച്ചെടുത്തത് 16,450 രൂപ

0

പാലക്കാട് ഗോവിന്ദാപുരം ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധനയിൽ അനധികൃത പണം പിടികൂടി. രണ്ടു മണിക്കൂറിനിടെ 16,450 രൂപ പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ടു മണിക്കാണ് പരിശോധന നടത്തിയത്. ഏജന്റ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്. പായക്ക് അടിയിലും കസേരയ്ക്ക് പിന്നിലുമായിട്ടാണ് പണം ഒളിപ്പിച്ചിരുന്നത്.

ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കും. ഓണത്തിനോട് അനുബന്ധിച്ച് ചെക് പോസ്റ്റുകളില്‍ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം വാളയാറിലെ ചെക്‌പോസ്റ്റിലും വിജിലന്‍സ് സമാന രീതിയിലുള്ള പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് 13000 രൂപയോളമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. കാന്ത കഷ്ണങ്ങളില്‍ ചുറ്റി റബ്ബര്‍ ബാന്‍ഡ് കെട്ടി ഇരുമ്പു വാതിലുകളുടെ മറവില്‍ ഒട്ടിച്ച നിലയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.

സംസ്ഥാനത്തു വിലക്കയറ്റം കുറവ്; വിപണിയിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി ജി ആർ അനിൽ

0

പൊതുവിതരണ രംഗത്ത് കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. വില കയറ്റം രാജ്യവ്യാപകമാണെന്നും കേരളത്തില്‍ അത് തടയാനുള്ള ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. പൊതുവിതരണ രംഗത്ത് കേരളത്തിന് പുറത്ത് മെച്ചപ്പെട്ട ഒരു മാതൃക ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോയെന്നും മന്ത്രി ചോദിച്ചു. വിലകയറ്റം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അനിൽ.

സപ്ലൈ കോ ഔട്ട്ലെറ്റ് വഴി വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ 13 സാധനങ്ങൾ നൽകുന്നുണ്ട്. ടെണ്ടർ നടപടികളിൽ എല്ലാവരും സഹകരിച്ചിട്ടുണ്ട്. ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ തക്കാളി ലഭിക്കുന്നതിനേക്കള്‍ കുറഞ്ഞ വിലയ്ക്കാണ് കേരളത്തില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ വില്‍ക്കുന്നത്. സപ്ലൈകോയെ അടച്ചാക്ഷേപിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നും മന്ത്രി ചോദിച്ചു.