Sunday, July 26, 2026
Home Blog Page 236

ചന്ദ്രനിലേക്ക് ഒരുപടി കൂടി അടുത്ത് ചന്ദ്രയാന്‍-3; മൂന്നാം ഭ്രമണപഥം താഴ്‌ത്തൽ വിജയകരം

0

ചന്ദ്രയാൻ മൂന്നിന്റെ മൂന്നാം ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയ വിജയകരം. ഇതോടെ ചന്ദ്രന് 177 കിലോമീറ്റർ അകലെ മാത്രമാണ് പേടകമെന്ന് ഇസ്രോ അറിയിച്ചു. പരിക്രമണ ഘട്ടം വിജയകരമായി പൂർത്തീകരിച്ച് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ചന്ദ്രയാൻ 3 അടുക്കുകയാണ്. ഇപ്പോൾ ചന്ദ്രന് ചുറ്റും ഒരു വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിയിരിക്കുന്നു.

ഓഗസ്റ്റ് 6, 9 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. നാലാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഓഗസ്റ്റ് 16 നു നടക്കും. ഇതോടെ ചന്ദ്രനിൽനിന്നുള്ള അകലം 100 കിലോമീറ്ററിന് അകത്താകും. ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടും. ശേഷം 30 കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ സമീപം സ്ഥിതി ചെയ്യുന്ന പെരിലൂൺ എന്ന ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. ഇവിടെ നിന്നായിരിക്കും സോഫ്റ്റ് ലാൻഡിങ്ങിനുള്ള പ്രോസസ്സ് നടക്കുക. ഓഗസ്റ്റ് 23-നാകും ഇത്. ഈ മാസം അഞ്ചിനാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.

ധനുഷിന്റെ നായികയായി രശ്‌മിക മന്ദാന; #D51 അണിയറയിൽ ഒരുങ്ങുന്നു

0

തമിഴ് നടൻ ധനുഷിന്റെ അൻപത്തി ഒന്നാം ചിത്രം ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ശേഖർ കമ്മുലക്കൊപ്പം ഉടൻ ഉണ്ടാകുമെന്ന പ്രഖ്യാപനം വളരെ ആവേശത്തോടെയാണ് സിനിമ പ്രേമികൾ ഏറ്റെടുത്തത്. താരത്തിന്റെ 51-ാം ചിത്രം ‘ഡി 51’ തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. രശ്മിക മന്ദാന സിനിമയിൽ നായികയാകുമെന്നാണ് പുതിയ അപ്ഡേറ്റ്.

വിജയ് ചിത്രം ‘വാരിസ്’, കാർത്തിക്കൊപ്പം ‘സുൽത്താൻ’ എന്നിവയാണ് രശ്മിക മുമ്പ് അഭിനയിച്ച തമിഴ് ചിത്രങ്ങൾ. ‘പുതിയ യാത്രയുടെ തുടക്കം’ എന്ന് കുറിച്ചുകൊണ്ടാണ് ധനുഷ് ചിത്രത്തെക്കുറിച്ച് നടി സമൂഹമാധ്യമങ്ങളിൽ വാർത്ത പങ്കുവെച്ചത്. നിരവധി പ്രമുഖർ ചിത്രത്തിൽ അണിനിരക്കും എന്നാണ് റിപോർട്ടുകൾ.

ശ്രീ വെങ്കിടേശ്വര സിനിമാസിന്റെയും അമിഗോസ് ക്രിയേഷൻസിന്റെയും ബാനറിൽ നാരായൺ ദാസ് കെ നാരംഗ്, സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മറ്റ് അഭിനാതാക്കളുടെയും ടെക്നിക്കൽ വിദഗ്ദരുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നാല് ദിവസം കൊണ്ട് കോടികൾ വാരി ജയിലർ; ചിത്രം 300 കോടി ക്ലബ്ബിൽ

0

നാല് ദിവസംകൊണ്ട് ബോക്​സോഫീസിൽനിന്ന്​​ കോടികൾ വാരി ജയിലർ​ മുന്നേറുകയാണ്. സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ജയിലർ’ വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ജയിലർ 48.35 കോടി നേടിയിരുന്നു. തമിഴ്നാട്ടിൽ നിന്നു മാത്രം കലക്‌ഷൻ 80 കോടി പിന്നിട്ടു. കേരളത്തിൽ ഞായറാഴ്ച മാത്രം നേടിയത് ഏഴ് കോടി രൂപയാണ്.

കേരളത്തിൽ സിനിമയ്ക്കു റെക്കോർഡ് കലക്‌ഷനാണ് ലഭിക്കുന്നത്. ആദ്യ ദിനം 5.85 കോടി വാരിയപ്പോൾ രണ്ടാം ദിനം 4.8 കോടിയും മൂന്നാം ദിവസമായ ശനിയാഴ്ച 6.15 കോടിയുമാണ് വാരിക്കൂട്ടിയത്. ഓഗസ്റ്റ് 15നും അവധിയായതിനാൽ കളക്ഷൻ ഉയരുമെന്നാണ് റിപോർട്ടുകൾ.

കളക്ഷൻ ഈ കണക്കിന് മുന്നോട്ടുപോയാൽ ആറാം ദിനം ചിത്രം 400 കോടി ക്ലബ്ബിലും ഇടംനേടുമെന്നാണ് റിപ്പോർട്ടുകൾ. വെല്ലുവിളി ഉയർത്താൻ മറ്റ് സിനിമകളൊന്നും റിലീസ് ചെയ്യാതിരുന്നതും രജിനികാന്ത് ചിത്രത്തിന് ഗുണമായി. തമിഴ്നാട്ടിലും കേരളത്തിലും മാത്രമല്ല, കന്നഡയിലും തെലുങ്കിലും സിനിമയ്ക്കു വൻ സ്വീകരണമാണ്. അതിഥികളായെത്തി സ്ക്രീനില്‍ തീപ്പൊരി പറത്തിയ മോഹൻലാലിന്റെയും ശിവരാജ്കുമാറിന്റെയും പ്രകടനങ്ങളും ബോക്സോഫീസിൽ സിനിമയ്ക്ക് നേട്ടമായി.

കൊടുചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദബി മുനിസിപ്പാലിറ്റി

0

അബുദബി: കൊടുംചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദബി മുനിസിപ്പാലിറ്റി. വെയിലിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വസ്തുക്കളും വെള്ളവും വിതരണം ചെയ്തു. നമ്മുടെ തൊഴിലാളികള്‍ നമ്മുടെ ഉത്തരവാദിത്വം എന്ന സംരംഭത്തിന്റെ ഭാഗമായാണ് വിതരണം ചെയ്തത്. യുഎഇയിലെ കൊടുംചൂടില്‍ നിരവധി ആളുകളാണ് തൊഴിലെടുക്കുന്നത്. പുറം ജോലികളിലും നിര്‍മ്മാണ മേഖലയിലുമാണ് ഏറ്റവുമധികം ആളുകള്‍ ജോലി ചെയ്യുന്നത്. കത്തുന്ന ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകുകയാണ് മദീനത്ത് സായിദിലെയും, അല്‍ വാത്ബയിലെയും മുനിസിപ്പല്‍ കേന്ദ്രവും. വിവിധയിടങ്ങളിലായി തൊഴിലാളികള്‍ക്ക് കുട, വെള്ളം, ഐസ്‌ക്രീം, ജ്യൂസ് എന്നിവ വിതരണം ചെയ്തു. നമ്മുടെ തൊഴിലാളികള്‍ നമ്മുടെ ഉത്തരവാദിത്വം എന്ന സംരംഭത്തിന്റെ ഭാഗമായാണ് സാധനങ്ങള്‍ വിതരണം ചെയ്തത്. തൊഴിലിടങ്ങളില്‍ എത്തിയാണ് സാധനങ്ങള്‍ നല്‍കിയത്. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങളാണ് അബുദബി മുനിസിപ്പാലിറ്റി ചെയ്യുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സാധനങ്ങള്‍ വിതരണം ചെയ്തത്.

യുഎഇ സ്വദേശിവത്കരണം : നാഫിസ് പദ്ധതിയില്‍ ചേര്‍ന്ന കമ്പനികള്‍ 58 ശതമാനം കവിഞ്ഞു

0

സ്വദേശിവത്കരണത്തിനായി യുഎഇ കൊണ്ടുവന്ന നാഫിസ് പദ്ധതിയില്‍ ചേര്‍ന്ന സ്വകാര്യകമ്പനികള്‍ അന്‍പത്തിയെട്ട് ശതമാനമായി ഉയര്‍ന്നു. നാലായിരത്തിലധികം കമ്പനികള്‍ കൂടി നാഫിസ് പദ്ധതിയില്‍ ചേര്‍ന്നതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണ നടപ്പാക്കുന്നതിനായി യുഎഇ മാനവവിഭവശേഷി മന്ത്രാലയം ആവിഷ്‌കരിച്ച പദ്ധതിയാണ് നാഫിസ്.

നാഫിസ് വഴി സ്വകാര്യമേഖലയില്‍ ജോലി നേടുന്ന ഇമാറാത്തികള്‍ക്ക് അധികശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. നാഫിസ് പദ്ധതിയില്‍ ചേര്‍ന്ന കമ്പനികള്‍ 58.6 ശതമാനമായി വര്‍ദ്ധിച്ചുവെന്നാണ് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് പതിമൂന്ന് വരെ 4115 കമ്പനികള്‍ ആണ് നാഫിസില്‍ രജിസ്ട്രര്‍ ചെയ്തത്. ഇതോടെ നാഫിസില്‍ ചേര്‍ന്ന കമ്പനികളുടെ എണ്ണം 11132-ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 7017 കമ്പനികളായിരുന്നു നാഫിസ് പദ്ധതിയില്‍ ചേര്‍ന്നത്.

സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് യുഎഇ. ചെറുകിട-ഇടത്തരം കമ്പനികളും ഇനി സ്വദേശിവത്കരണത്തിന് കീഴില്‍ വരും. 2022-ല്‍ ആരംഭിച്ച നാഫിസ് പദ്ധതി പ്രകാരം യുഎഇ സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതം അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ശതമാനമാക്കി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

സൗദി അറേബ്യയില്‍ സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നു

0

ജിദ്ദ: സൗദി അറേബ്യയില്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. ആഗസ്റ്റ് 20 ഞായര്‍ മുതലാണ് ക്ലാസ്സുകള്‍ ആരംഭിക്കുക. അധ്യയനം ആരംഭിക്കുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അവധി ശേഷം സൗദിയില്‍ അധ്യയന വര്‍ഷം ആരംഭിച്ചുവെങ്കിലും ഓഗസ്റ്റ് 20 ഞായറിനാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ, രാജ്യാന്തര സ്‌കൂളുകളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

28000ത്തോളം സ്‌കൂളുകളാണ് സൗദി അറേബ്യയില്‍ ഉള്ളത്. നവംബര്‍ 16 വരെയാണ് ആദ്യപാദ അധ്യയനം നടക്കുക. രണ്ടാം പാദം നവംബര്‍ 26ന് തുടങ്ങും. 2024 ഫെബ്രുവരി 22ന് അവസാനിക്കും. മാര്‍ച്ച് മൂന്ന് മുതല്‍ ജൂണ്‍ പത്ത് വരെയാണ് മൂന്നാം പാദം. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചിട്ടണ്ട്. കനത്ത ചൂടില്‍ കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ നല്‍കും.

പുതുപ്പള്ളിയില്‍ ലിജിന്‍ ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍ കൂടിയായ ലിജിന്‍ ലാലിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ദേശിയ നേതൃത്വമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ മല്‍സരിച്ചിരുന്നു.

യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്തു ബിജെപി നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു. ബിജെപി സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള മത്സരചിത്രം തെളിഞ്ഞിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് സെപ്റ്റംബർ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.

നെയ്മര്‍ സൗദി പ്രോലീഗിലേക്ക്: അല്‍ഹിലാലുമായി ധാരണ

0


ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും സൗദി പ്രോ ലീഗിലേക്ക്. പി.എസ്.ജിയില്‍ നിന്നാണ് നെയ്മര്‍ അല്‍ ഹിലാല്‍ ക്ലബിലേക്ക് എത്തുന്നത്. കൈമാറ്റം സംബന്ധിച്ച് ക്ലബുകള്‍ തമ്മില്‍ ധാരണയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.രണ്ട് വര്‍ഷത്തേക്കുള്ള കരാറില്‍ മെയ്മര്‍ അല്‍ഹിലാല്‍ ക്ലബിലേക്ക് എത്തന്നത്. പി.എസ്.ജി വിടാന്‍ തീരുമാനിച്ച നെയ്മര്‍ ബാഴ്‌സയിലേക്ക് മടങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് സൗദി പ്രോലീഗിലേക്ക് എത്താന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

മാറ്റം സംബന്ധിച്ച് പിഎസ്ജിയും അല്‍ഹിലാലും തമ്മില്‍ ധാരണയില്‍ എത്തിയതായി പ്രമുഖ ഫുട്‌ബോള്‍ ട്രാന്‍സഫര്‍ നിരീക്ഷകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. നൂറ് ദശലക്ഷം ഡോളറിന്റെ കരാറിനാണ് പിഎസ്ജിയുടെ അല്‍ഹിലാലും തമ്മില്‍ ധാരണയില്‍ എത്തിയിരിക്കുന്നത്. എണ്‍പത്തിയെട്ട് ദശലക്ഷം ഡോളറായിരിക്കും നെയ്മറിന് ഒരു സീസണിലെ പ്രതിഫലം. 2017-ല്‍ റെക്കോര്‍ഡ് തുകയായ 222 ദസളക്ഷം ഡോളറിനാണ് നെയ്മര്‍ പി.എസ്.ജിയില്‍ എത്തിയത്. പിഎസ്ജിയില്‍ ഇതുവരെ 112 മത്സരങ്ങളില്‍ നിന്നായി എണ്‍പത്തിരണ്ട് ഗോളുകള്‍ മെയ്മര്‍ സ്‌കോര്‍ ചെയ്തു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരീം ബെന്‍സേമ എന്നിവര്‍ക്ക് പിന്നാലെയാണ് നെയ്മറും സൗദി പ്രോ ലീഗിലേക്ക് എത്തുന്നത്.

എല്ലാവരോടും വോട്ടഭ്യർഥിക്കും, ആരോടും വ്യക്തിപരമായ വിരോധം സി.പി.ഐ.എമ്മിനില്ല; ജെയ്ക് – സുകുമാരൻ നായർ കൂടിക്കാഴ്ചയിൽ എം.വി. ഗോവിന്ദൻ

ആരോടും വ്യക്തിപരമായ വിരോധം പാർട്ടിക്ക് ഇല്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ഗോവിന്ദൻ.

നയമാണ് പ്രശ്നം. ആരെയെങ്കിലും എപ്പോഴും ശത്രുപക്ഷത്ത് നിർത്തിയുള്ള നിലപാട് പാർട്ടിക്ക് ഇല്ല. മുൻപുമില്ല, ഇപ്പോഴുമില്ല, ഇനിയുമില്ല. പാർട്ടി എടുക്കുന്ന നിലപാടിനെ സംബന്ധിച്ചു കൃത്യമായ അഭിപ്രായം അപ്പപ്പോൾ രേഖപ്പെടുത്താറുണ്ട്. എൻഎസ്എസിന്റെ സമദൂര നിലപാടു പലപ്പോഴും സമദൂരമാകാറില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സമദൂരം എന്നു പറഞ്ഞത് അത്രയും നല്ലത്. ഏതെങ്കിലും ഒരു ഭാഗത്ത് ഇല്ലല്ലോ. ജി.സുകുമാരൻനായരായാലും വെള്ളാപ്പള്ളി നടേശനായാലും തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് അഭ്യർഥിക്കാനുള്ള ജനാധിപത്യ മര്യാദയും അവകാശവും സ്ഥാനാർത്ഥിക്ക് ഉണ്ട്. സമുദായ സംഘടനാ നേതാക്കളെ കാണുന്നതിനെ തിണ്ണനിരങ്ങൽ എന്നൊക്കെ പറയുന്നത് കോൺഗ്രസിന്റെ പ്രയോഗമാണെന്നും ഗോവിന്ദൻ പറഞ്ഞു.

എല്ലാ സമുദായനേതാക്കളെയും വോട്ടർമാരെയും സ്ഥാനാർഥികൾ കാണും. പുരോഗമന സ്വഭാവമുള്ള പാർട്ടിയാണ് സി പി ഐ എം. എന്നാൽ മറ്റുള്ളവർക്കും വോട്ടുണ്ടെന്നും എല്ലാവരോടും വോട്ട് അഭ്യർഥിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

ദിര്‍ഹം-രൂപ വിനിമയ നിരക്ക് ഉയരുന്നു:രൂപയ്ക്ക് മൂല്യത്തകര്‍ച്ച

0


യുഎഇ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. ഒരു ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് 22.59 രൂപയിലേക്ക് വരെ ഇന്ന് ഉയര്‍ന്നു. ഇന്ന് രാവിലെയാണ് ദിര്‍ഹം -രൂപ വിനിമയ നിരക്ക് 22.59ലേക്ക് വരെ ഉയര്‍ന്നത്. പിന്നീട് അത് 22.55-ആയും 22-44-ആയും കുറഞ്ഞു. ഡോളറിന് എതിരെ ഇന്ത്യന്‍ രൂപ വന്‍തകര്‍ച്ചയിലേക്ക് വീണതാണ് ദിര്‍ഹം-രൂപ വിനിമയ നിരക്കിലും പ്രതിഫലിച്ചത്.

2022 ഒക്ടോബറിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇത്രയും താഴേക്ക് പതിക്കുന്നത്. യു.എസ് കടപ്പത്ര ആദായത്തിലെ വര്‍ദ്ധനവും ഡോളര്‍ സൂചികയുടെ കുതിപ്പും ആണ് ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ കാരണം. ഡോളറുമായുള്ള വിനിമയത്തില്‍ ഏഷ്യന്‍ കറന്‍സികള്‍ 0.02 ശതമാനം മുതല്‍ 0.06 ശതമാനം വരെയാണ് ഇടിവ് നേരിട്ടത്. രൂപയുടെ മൂല്യത്തില്‍ വരും ദിവസങ്ങളിലും കൂടുതല്‍ തകര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.അങ്ങനെ എങ്കില്‍ ഗള്‍ഫ് കറന്‍സികളും ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് റെക്കോര്‍ഡ് ഉയരത്തിലേക്ക് എത്തും.