അബുദബി സര്‍ക്കാര്‍ സേവനങ്ങളുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് ജനങ്ങളെ കബളിപ്പിക്കുവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുമായി അബുദബി പൊലീസ്. സേവനങ്ങളുടെ പേരിലും പിഴയുടെ പേരിലും ജനങ്ങളെ പറ്റിച്ചു പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജ്ജീവമാണ്. സംശയാസ്പദമായ കോളുകള്‍ പൊലീസ് അറിയിക്കണമെന്നും അബുദബി പൊലീസ് അറിയിച്ചു. വിവിധ മാര്‍ഗ്ഗങ്ങളിലൂടെയാണ് തട്ടിപ്പു സംഘങ്ങള്‍ ജനങ്ങളെ സമീപിക്കുന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകും എന്ന സന്ദേശത്തിലൂടെയാണ് പുതിയ രീതിയില്‍ തട്ടിപ്പ് നടത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പുലരത്തണമെന്നാണ് അബുദബി പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. സേവനങ്ങളുടെ പേരിലും പിഴയുടെ പേരിലുമാണ് ജനങ്ങളെ കബളിപ്പിച്ച് പണം ത്ട്ടിയെടുക്കുന്നത്. പ്രധാന ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ എന്നിവയുടെ പേരിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഓഫറുകള്‍ വാദ്ഗാനം ചെയ്താണ് ആളുകളെ സമീപിക്കുന്നത്. വെബ്‌സൈറ്റുകളില്‍ സംശയം തോന്നിയാല്‍ പൊലീസില്‍ അറിയിക്കണമെന്നും മുന്നറിയിപ്പുണ്ട്.
വിവിധ വെബ്‌സൈറ്റുകള്‍ വഴി പണം അടക്കുന്നവര്‍ക്ക് അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടമാകുന്നത് പതിവ് സംഭവമാതോടെയാണ് പൊലീസ് വീണ്ടും ഓര്‍മ്മപ്പെടുത്തല്‍ നടത്തുന്നത്. തൊഴില്‍ അന്വേഷകരെ ആകര്‍ഷിക്കാന്‍ വ്യാജ റിക്രൂട്ട്‌മെന്റ് സെറ്റുകളാണ് തട്ടിപ്പുകാരുടെ മറ്റൊരു രീതി. ജോലിക്കായി തിരഞ്ഞെടുത്തതായും രജിസ്‌ട്രേഷന്‍ ഫീസ് നല്‍കണമെുന്നം ആവശ്യപ്പെട്ടാണ് തട്ടിപ്പിന് ശ്രമിക്കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, ഓണ്‍ലൈന്‍ ബാങ്കിങ് പാസ്‌വേഡ്, എടിഎം സെക്യൂരിറ്റി നമ്പര്‍ എന്നിവ ആരുമായും പങ്കുവെയ്ക്കരുതെന്നും ഓര്‍മ്മപ്പെടുത്തുകയാണ് അബുദബി പൊലീസ്.
സര്‍ക്കാര്‍ സേവനങ്ങളുടെ പേരില്‍ തട്ടിപ്പ് : ജാഗ്രത നിര്‍ദ്ദേശവുമായി അബുദബി പൊലീസ്
എൻ എസ് എസ്സിന്റേത് മതനിരപേക്ഷ നിലപാടെന്ന് ജയ്ക്
എൻ.എസ്. എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ കണ്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക്ക് സി.തോമസ്. എൻ.എസ്.എസിൻ്റേത് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നിലപാടാണെന്ന് ജയ്ക് പറഞ്ഞു. തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ജയിച്ചു കയറാനാഗ്രഹിക്കുന്ന ബി.ജെ.പിയുടെ പ്രമുഖനായ വ്യക്തി വര്‍ഗീയ രാഷ്ട്രീയ അജണ്ടയുമായി എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി അദ്ദേഹത്തെ അവിടെനിന്ന് പുറത്താക്കിക്കൊണ്ട് നടത്തിയ പ്രസ്താവന എൻ എസ് എസ്സിന്റെ ഈ നിലപാട് വ്യക്തമാക്കുന്നതാണെന്ന് ജയ്ക് പറഞ്ഞു. രണ്ടാമതൊരു കാവിയുമായി എന്‍.എസ്.എസിന്റെ ആസ്ഥാനത്തേക്ക് ആരും വരണ്ടേതില്ല എന്നായിരുന്നു അന്നത്തെ പ്രസ്താവന. അതായത് വര്‍ഗീയ രാഷ്ട്രീയവുമായി വിശ്വാസത്തെ വിലയ്‌ക്കെടുക്കാന്‍ ഒരു വര്‍ഗീയവാദിയും എന്‍.എസ്.എസിന്റെ ആസ്ഥാനത്തേക്ക് വരേണ്ടതില്ല എന്ന് തീര്‍ത്തു പറഞ്ഞ് മതനിരപേക്ഷ രാഷ്ട്രീയത്തോട് കൂറുപ്രകടിപ്പിച്ച അനുഭവമുണ്ട് എൻ എസ് എസ്സിനെന്നും ജയ്ക് പറഞ്ഞു.
മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന, വിശ്വാസത്തെ വര്‍ഗീയതയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ നിലപാടെടുത്ത ഒരു നേതൃത്വത്തിനും
സാമുദായിക പ്രസ്ഥാനത്തിനും ഇടതുപക്ഷത്തോട് വിയോജിക്കാനല്ല, യോജിക്കാനാണ് കാരണങ്ങളുള്ളത്. ആർ.എസ്.എസ്. അല്ല എൻ.എസ്.എസ് എന്നും ജയ്ക് പറഞ്ഞു.
സഹതാരത്തിന്റെ കൊലപാതക കേസിൽ ഗുസ്തി തരാം സുശീല്‍ കുമാര്‍ കീഴടങ്ങി
സഹതാരത്തെ കൊലപ്പെടുത്തിയ കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ തിഹാര്‍ ജയിലില്‍ കീഴടങ്ങി. ജൂനിയര്‍ താരമായ സാഗര്‍ ധന്‍കറിനെ കൊലപ്പെടുത്തിയ കേസിലാണ് ഒളിംമ്പ്യന്‍ സുശീല്‍ കുമാര്‍ കീഴടങ്ങിയത്. കൊലപാതകം, കൊലപാതക ശ്രമം, സംഘംചേരല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിന് മേൽ ചുമത്തിയിട്ടുളളത്.
കേസിലെ മുഖ്യപ്രതിയാണ് സുശീല്‍ കുമാര്‍. ദില്ലിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് സുശീല്‍ കുമാര്‍ സാഗർ ധന്‍കറിനേയും സുഹൃത്തിനേയും മര്‍ദ്ദിക്കുകയായിരുന്നു. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ധന്‍കര്‍ മരിച്ചു. സുശീല്‍ കുമാറിന്റെ ദില്ലി മോഡല്‍ ടൗണിലുളള ഫ്ലാറ്റിലാണ് സാഗർ താമസിച്ചിരുന്നത്. ഫ്ലാറ്റ് ഒഴിയുന്നതിന് സാഗറും സുഹൃത്ത് സോനുവും വിമുഖത കാണിച്ചതാണ് അക്രമത്തിന് കാരണമായത്.
2021ല്‍ സുശീല്‍ കുമാറിനെ മുണ്ടികയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2022 ല്‍ എട്ട് ദിവസത്തേക്ക് സുശീല്‍ കുമാറിന് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. കേസിൽ ഇടക്കാല ജാമ്യം ലഭിച്ച സുശീൽ കുമാർ കാൽമുട്ടിന് ശസ്ത്രക്രിയയും നടത്തി. ഇതിനിടെ ദില്ലി പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് ജൂനിയർ അത്‍ലറ്റിന്റെ വധക്കേസിൽ മുഖ്യപ്രതിയായി സുശീൽ കുമാറിനെ ഉൾപ്പെടുത്തിയത്.170 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. രണ്ടു തവണ ഒളിംമ്പിക് മെഡല്‍ ജേതാവായിട്ടുണ്ട് സുശീല്‍ കുമാര്‍.
പുതുപ്പള്ളിയിൽ വികസനം ചർച്ചചെയ്യാൻ തയാറാണെന്ന് യു ഡി എഫ്; വികസനവും കരുതലും എന്ന മോഡല്‍ പുതുപ്പള്ളിയിൽ നിന്ന് തുടങ്ങിയതെന്ന് ചാണ്ടി ഉമ്മൻ
പ്രചാരണ രംഗം ചൂട് പിടിച്ചതോടെ രാഷ്ട്രീയ വാദപ്രതിവാദങ്ങളും പുതുപ്പള്ളിയിൽ സജീവമാകുന്നു. പുതുപ്പള്ളിയിൽ വികസനം ചർച്ചചെയ്യാൻ തയാറാണെന്ന് യു ഡി എഫ്. വികസനപ്രവർത്തനങ്ങൾ ഉയർത്തി ചർച്ചയ്ക്ക് ഇടതുപക്ഷം തയ്യാറാണോ എന്ന ചാണ്ടി ഉമ്മൻ ചോദിച്ചു.
വികസനവും കരുതലും എന്ന മോഡല്‍ വെറുതെയുണ്ടായതല്ലതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയില്‍നിന്നാണ് ആ മോഡല്‍ കേരളത്തിലേക്ക് വ്യാപിച്ചത്. കേരളം കണ്ട മികച്ച വികസന മോഡലായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വികസനം ഇല്ലെങ്കിൽ എത്രയും കാലം ഉമ്മൻചാണ്ടിയെ ജനങ്ങൾ വിജയിപ്പിക്കുമായിരുന്നോ എന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു.
ക്ഷേമപെന്‍ഷന്‍ മുടങ്ങി, സപ്ലൈക്കോയില്‍ സാധനങ്ങളില്ല, വിലക്കയറ്റം, പെട്രോള്‍-ഡീസല്‍ വില വര്‍ധനയിലെ സർക്കാർ നിലപാട്, എല്ലാം ചർച്ചയാകണമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. യു ഡി എഫ് ഉയർത്തുന്ന രാഷ്ട്രീയത്തെ നേരിടാൻ കഴിയാത്തത് കൊണ്ടാണ് മറ്റു വിവാദങ്ങൾ എൽ ഡി എഫ് ഉയർത്തുന്നതെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.
രാഷ്ട്രീയ ചൂടിൽ പുതുപ്പള്ളി; വികസനം സംസാരിക്കാൻ വെല്ലുവിളിച്ച് ജയ്ക്
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ഇടത് വലത് മുന്നണികൾ. പുതുപ്പള്ളിയിൽ വികസന സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് ജെയ്ക്ക് സി തോമസ്. സ്ഥലവും സമയവും യുഡിഎഫിന് നിശ്ചയിക്കാം. യുഡിഎഫ് പ്രചരിപ്പിക്കുന്നത് നുണകളാണ്. വികസന നേട്ടങ്ങൾ എണ്ണിപ്പറയുമെന്ന് ജെയ്ക്ക് സി തോമസ് വ്യക്തമാക്കി.
പുതുപ്പള്ളിയുടെ വികസന കാഴ്ച്ചപ്പാട് രൂപപ്പെടുത്താൻ ചുമതലപ്പെട്ടവർ അതിൽ പരാജയപ്പെട്ടു എന്നത് വൈകിയാണെങ്കിലും എല്ലാവരും തെറിച്ചറിഞ്ഞ കഴിഞ്ഞുവെന്ന് ജയ്ക് പറഞ്ഞു. യു ഡി എഫിന്‍റെ കയ്യിൽ രാഷ്ട്രീയ അധികാരമുണ്ടായിരുന്ന സമയത്ത് വികസനം സാധ്യമാക്കുന്ന ഇടപെടലുകളും നിയമനിർമ്മാണവും ഈ മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെന്നും ജയ്ക് ഫേസ്ബുക് കുറിപ്പിൽ ആരോപിച്ചു. ജനങ്ങൾ ഉയർത്തുന്ന വികസനം എന്ന ചോദ്യത്തിൽ നിന്ന് മണ്ഡലത്തിന്‍റെ ഭരണം നിയന്ത്രിച്ചിരുന്നവർ ഒളിച്ചോടുകയാണ്. എങ്കിലും നമ്മൾക്ക് നിരന്തരം ഈ ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കാമെന്നും ജെയ്ക്ക് പറയുന്നു.
ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ട് ഊരിയ നിലയില്‍; അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ട് ഊരിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വാഹനത്തിന്റെ ഒരു വശത്തെ നാല് വീല്‍നട്ടുകളും ഊരിയ നിലയിലാണ് കണ്ടെത്തിയത്.
കോട്ടയം സി.എം.എസ്. കോളേജില്‍ എത്തി തിരികെ മടങ്ങുമ്പോഴായിരുന്നു കാറിന്റെ വീല്‍നട്ടുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നില്‍ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ടെന്നും പോലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. തന്റെ ഡ്രൈവറാണ് സംശയം തോന്നി ഇത് കണ്ടെത്തിയതെന്നും അപകടം പതിയിരിക്കുന്നുവെന്നും കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് സ്വമേധയാ കേസെടുത്ത് ദുരൂഹത നീക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവം: കൊലപാതകം അല്ലെന്ന് പ്രാഥമിക റിപ്പോർട്ട്
തിരുവല്ല പുളിക്കീഴിൽ ചതുപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. കൊലപാതകം അല്ലെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞു കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ സംശയകരമായ പരിക്കുകളൊന്നും ഇല്ലെന്നാണ് കണ്ടെത്തൽ. കുട്ടിയുടെ കൈകാലുകൾ നഷ്ടമായത് നായയുടെ കടിയേറ്റാണെന്നും റിപ്പോർട്ടിൽ വ്യക്തമായ്ക്കുന്നു.
മൂന്ന് മുതൽ അഞ്ച് ദിവസം വരെ മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മരിച്ച ശേഷം പെൺകുഞ്ഞിനെ ചതുപ്പിൽ ഉപേക്ഷിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണസംഘം ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പുളിക്കീഴ് ജംഗ്ഷനിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.
തിരുവല്ല ഡിവൈഎസ്‌പിയുടെ കീഴിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സമീപ പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ നിലവിൽ കുട്ടികളുടെ തിരോധാന കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ പ്രദേശത്തുള്ള നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
യുഎഇ എഫ്.എന്‍.സി തെരഞ്ഞെടുപ്പ്: മറ്റന്നാള്‍ മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനുള്ള രജിസ്‌ട്രേഷന്‍ മറ്റന്നാള്‍ ആരംഭിക്കും. യോഗ്യരായവര്‍ക്ക് നേരിട്ടും ഓണ്‍ലൈന്‍ വഴിയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ ഏഴിനാണ് വോട്ടെടുപ്പും ഫലപ്രഖ്യാപനവും.
യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രികാസമര്‍പ്പണം ആണ് മറ്റന്നാള്‍ ആരംഭിക്കുന്നത്. ഓഗസ്റ്റ് പതിനെട്ട് വരെ മൂന്ന് ദിവസം ആണ് നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിന് അനുവദിച്ചിരിക്കുന്നത്. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിനായി രാജ്യത്ത് വിവിധയിടങ്ങളിലായി ഒന്‍പത് കേന്ദ്രം തുറക്കും. ദേശീയ ഇലക്ഷന്‍ കമ്മിറ്റിയുടെ വെബ്‌സൈറ്റിലും ആപ്ലിക്കേഷനിലും രജിസ്ട്രര്‍ ചെയ്യുന്നതിനുള്ള അവസരം ഉണ്ട്. ഇലക്ട്രല്‍ കൊളോജില്‍ പേരുള്ളവര്‍ക്കാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് അവസരം ഉള്ളത്.
ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ രണ്ടിന് സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പ്രഖ്യാപിക്കും.വോട്ടെടുപ്പ് നടക്കുന്ന ഒക്ടോബര്‍ ഏഴിന് തന്നെ ഫലപ്രഖ്യാപനവും നടക്കും.ഒക്ടോബര്‍ എട്ട് മുതല്‍ പത്ത് വരെയാണ് അപ്പീലുകള്‍ സമര്‍പ്പിക്കുന്നതിന് അവസരം. ഒക്ടോബര്‍ പതിമൂന്നിന് വിജയികളുടെ അന്തിമപട്ടിക പ്രഖ്യാപിക്കും.എഫ്.എന്‍.സിയില്‍ വോട്ടവകാശം ഉള്ളവരുടെ ഇലക്ട്രറല്‍ കൊളേജില്‍ അന്‍പത്തിയൊന്ന് ശതമാനവും സ്ത്രീകളാണ്. വോട്ടവകാശം ഉള്ളവര്‍ക്ക് രാജ്യത്തിന് പുറത്തും വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കും. ഒക്ടോബര്‍ ആറ് വിദൂരവോട്ടിംഗ് ആരംഭിക്കും
ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍പാര്‍ക്കിന്റെ നാലാംഘട്ടം മസ്ദറിന്
ദുബൈ : മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍പാര്‍ക്കിന്റെ ആറാം ഘട്ടത്തിന്റെ നിര്‍മ്മാണവും നടത്തിപ്പും അബുദബി കമ്പനിയായ മസ്ദറിന് നല്‍കാന്‍ തീരുമാനം. 2024-ല്‍ ആറാം ഘട്ടം പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലായിരിക്കും ആറാം ഘട്ടത്തില്‍ ഊര്‍ജ്ജോല്‍പാദനം എന്ന് ദിവ അറിയിച്ചു. .
ദുബൈ വൈദ്യുതി ജല അഥോറിട്ടി മാനേജിംഗ് ഡയറക്ടര്‍ സഈദ് മുഹമ്മദ് അല്‍ തായര്‍ ആണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടത്തിനായി അബുദബി ഊര്‍ജ്ജ കമ്പനിയായ മസ്ദറിനെ തെരഞ്ഞെടുത്തതായി അറിയിച്ചത്. 1800 മെഗാവാട്ടിന്റെയാണ് ആറാംഘട്ടം. കിലോവാട്ടിന് 1.61 ഡോളര്‍ നിരക്കിലാണ് ആറാം ഘട്ടത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുക. ആറാം ഘട്ടത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമായി രാജ്യാന്തര തലത്തില്‍ നിന്നും ഇരുപത്തിമൂന്ന് താത്പര്യപത്രങ്ങള്‍ ആണ് ലഭിച്ചത്. ദുബൈയക്ക് ആവശ്യമായ മൊത്തം വൈദ്യുതിയും ശുദ്ധോര്‍ജ്ജ സ്രോതസുകളില്‍ നിന്നുമാക്കുക എന്ന ലക്ഷ്യത്തിലാണ് ഭരണകൂടം മുന്നോട്ട് പോകുന്നത് .അതിന്റെ ഭാഗമായിട്ടാണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍പാര്‍ക്കിന്റെ നിര്‍മ്മാണ അതിവേഗത്തില്‍ പൂര്‍ത്തികരിക്കുന്നത്. ആറാം ഘട്ടം അടുത്ത വര്‍ഷം അവസാനത്തോട് കൂടി കമ്മീഷന്‍ ചെയ്യുന്നതിനാണ് തീരുമാനം. ലോകത്തിലെ തന്നെ അറ്റവും വലിയ സൗരോര്‍ജ്ജപാര്‍ക്കാണ് ദുബൈയില്‍ പൂര്‍ത്തിയാകുന്നത്. നിലവില്‍ 2427 കിലോവാട്ട് വൈദ്യുതിയാണ് സോളാര്‍പാര്‍ക്കില്‍ നിന്നും ലഭിക്കുന്നത്.ആറാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ഇത് 4660 കിലോവാട്ടായി വര്‍ദ്ധിക്കും.നിലവില്‍ ദുബൈയുടെ മൊത്തം ഊര്‍ജ്ജാവശ്യത്തിന്റെ 16.3 ശതമാനം ആണ് സൗരോര്‍ജ്ജത്തില്‍ നിന്നും ലഭിക്കുന്നത്. 2026-ല്‍ ഇത് ഇരുപത്തിനാല് ശതമാനമായി ഉയരും.
ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ത്ഥി ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചു
മനാമ:ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ത്ഥി ബാല്‍ക്കണിയില്‍ നിന്നും വീണുമരിച്ചു.
കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദാണ് (14) മരിച്ചത്. ജുഫൈറിലെ താമസക്കെട്ടിടത്തിന്റെ പതിനൊന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും വീണുമരിച്ച നിലയാണ് സയാന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.
മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബഹ്‌റൈന്‍ ന്യൂ മില്ലേനിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്ി സയാന്‍. ബഹ്‌റൈനില്‍ ബിസിനസുകാരായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്.സമീപകാലത്താണ് ഷജീറും കുടുംബവും ഒമാനില്‍ നിന്നും ബഹ്‌റൈനിലേക്ക് താമസം മാറിയത്.


