Sunday, July 26, 2026
Home Blog Page 233

കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി; കൈക്കുഞ്ഞിന് ദാരുണാന്ത്യം

0

ബലൂൺ വിഴുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. തിരുച്ചിറപ്പള്ളി സ്വദേശി മുത്തുമണിയുടെ മകൻ എം മഹിഴൻ ആണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി ബലൂൺ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ നാമക്കൽ സ‍ർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.

മോഡലായ യുവതിയുടെ ഹണിട്രാപ്പ്; ബെംഗളൂരുവില്‍ മാത്രം കുടുങ്ങിയത് 12 പേര്‍

0

ഹണിട്രാപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ മോഡല്‍ പിടിയില്‍. മുംബൈ സ്വദേശിനിയായ നേഹ എന്ന മെഹര്‍ (27) ആണ് പിടിയിലായത്. ബെംഗളൂരു കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ബെംഗളൂരുവില്‍മാത്രം 12 പേരെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷക്കണക്കിന് രൂപ നേഹയും സംഘവും തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ച വിവരം. ഇവരെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്.

രണ്ട് ദിവസം മുൻപാണ് സംഘത്തിലെ മൂന്നുപേർ പുട്ടനഹള്ളി പോലീസിന്റെ പിടിയിലായത്. ഇവരെ ചോദ്യം ചെയ്യവേ ആണ് നേഹയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. ടെല​ഗ്രാമിലൂടെ നിരവധിപേരുമായി നേഹ ബന്ധം സ്ഥാപിക്കും. പിന്നീട് ഇവരെ ജെ.പി. നഗറിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തും. ബിക്കിനി ധരിച്ചാണ് ഇവരെ സ്വീകരിക്കുക. മുറിയിൽ എത്തിയാൽ ഉടൻ കൂടെ നിർത്തി ഫോട്ടോയെടുക്കും. പിന്നാലെ ഫോൺ തട്ടിയെടുത്ത് കോൺടാക്‌ട് ലിസ്റ്റിൽ നിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പറുകൾ ശേഖരിക്കും. തുടർന്ന് പണം ആവശ്യപ്പെടും. വഴങ്ങിയില്ലെങ്കിൽ നഗ്ന ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തും. ഇതോടെ ചോദിച്ച പണം നൽകി ഇവർ രക്ഷപ്പെടും.

ഇങ്ങനെതട്ടിപ്പിനിരയായ ഒരാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ജെ.പി. നഗറിലെ ഫ്‌ളാറ്റില്‍ നടത്തിയ തിരച്ചിലില്‍ ശരണപ്രകാശ്, അബ്ദുള്‍ ഖാദര്‍, യാസിന്‍ എന്നിവര്‍ പിടിയിലായിരുന്നു. ഈ സമയത്ത് മുംബൈയില്‍ പോയിരിക്കുകയായിരുന്നു നേഹ. മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ചാണ് ബെംഗളൂരു പോലീസ് മുംബൈയിലെത്തി നേഹയെ പിടികൂടിയത്.

യുവേഫ സൂപ്പർകപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്; വിജയം പെനൽറ്റി ഷൂട്ടൗട്ടിൽ

0

യുവേഫ സൂപ്പർകപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഫൈനലിൽ സെവിയ്യക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് സിറ്റിയുടെ ജയം. നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില വഴങ്ങിയതിനാൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

കളിയുടെ ആദ്യ പകുതിയിൽ തന്നെ സെവിയ്യ ലീഡ് നേടി. 25 ആം മിനിറ്റിലായിരുന്നു സെവിയ്യയുടെ ഗോൾ. 63 ആം മിനിറ്റിൽ റോഡ്രിയിലൂടെ പാൽമാർ പന്ത് വലയിലാക്കി. ഷൂട്ട് ഔട്ടിൽ ഒരു ഗോൾ പോലും സിറ്റി പാഴാക്കിയില്ല. ഷൂട്ടൗട്ടിൽ 5-4 നാണ് സിറ്റി ജയിച്ചത്. സിറ്റി ഇതാദ്യമായാണ് സൂപ്പർ കപ്പ് നേടുന്നത്.

ആളുകളെ നഗ്നരായി കാണുന്ന മാന്ത്രിക കണ്ണാടി; 72 കാരന് നഷ്ടമായത് ഒൻപതുലക്ഷം രൂപ

0

മാന്ത്രിക കണ്ണാടി വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് 72 കാരനിൽനിന്നും ഒമ്പതുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശികളായ പാര്‍ഥ സിങ്‌റോയ്, മൊലായ സര്‍ക്കാര്‍, സുദീപ്ത സിന്‍ഹ റോയ് എന്നിവരെയാണ് ഒഡീഷയിലെ നയാപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ സ്വദേശിയായ 72-കാരനില്‍നിന്ന് ഒമ്പതുലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു.

കാൺപൂരിലെ സുഹൃത്ത് വീരേന്ദ്ര ദുബെ വഴിയാണ് പ്രതികളുമായി പരാതിക്കാരനായ അവിനാഷ് കുമാർ ശുക്ല ബന്ധപ്പെട്ടത്. പുരാതന വസ്തുക്കൾ വിൽക്കുന്ന സിംഗപ്പൂരിലെ കമ്പനിയുടെ പ്രതിനിധികളാണെന്നാണ് ഇവർ സ്വയം പരിചയപ്പെടുത്തിയത്. മാന്ത്രിക കണ്ണാടി വാങ്ങാൻ പണവുമായി ഭുവനേശ്വറിലേക്ക് വരണമെന്ന് പ്രതികൾ ശുക്ലയോട് അഭ്യർത്ഥിച്ചു. അങ്ങനെ പണവുമായി ഭുവനേശ്വറിൽ എത്തിയ ഇയാൾ ഒരു ഹോട്ടലിൽ വച്ച് 9 ലക്ഷം രൂപ പ്രതികൾക്ക് കൈമാറി.

അമേരിക്കയിലെ നാസ ശാസ്ത്രജ്ഞരും സമാനമായ കണ്ണാടി ഉപയോഗിക്കുന്നതായി പ്രതികൾ ശുക്ലയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. കൂടാതെ കണ്ണാടിയിൽ നോക്കിയാൽ ഭാവി പ്രവചിക്കാൻ കഴിയുമെന്ന മോഹന വാഗ്ദാനവും മാന്ത്രിക കണ്ണാടി സ്വന്തമാക്കാനുള്ള ആഗ്രഹത്തിലേക്ക് ഇയാളെ എത്തിച്ചു.

എന്നാൽ, പിന്നീട് നടന്ന കൂടിക്കാഴ്ചയിൽ പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇയാൾ തട്ടിപ്പുകാരാണെന്ന് മനസ്സിലാക്കുകയായിരുന്നു. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല. ഒടുവിൽ നയപള്ളി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

ചന്ദ്രയാൻ-3 ദൗത്യത്തിലെ നിർണായക ഘട്ടം പിന്നിട്ടു; ലാൻഡർ മൊഡ്യൂൾ വേർപ്പെട്ടു

0

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നായ പേടകങ്ങളുടെ വേർപിരിയൽ വിജയകരം. ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന്‌ ലാൻഡറും റോവറുമടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്രവലയത്തിലെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ പ്രധാന ദൗത്യം പൂർത്തിയാക്കി. വിക്രം ലാന്‍ഡര്‍, പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ലാന്റര്‍ ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കിയുള്ള യാത്ര തുടരും.

പകൽ ഒന്നരയോടെയാണ് ബംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രമായ ഇസ്‌ട്രാക്ക്‌ നൽകിയ കമാൻഡ്‌ സ്വീകരിച്ച്‌ ലാൻഡറിൽനിന്ന്‌ മൊഡ്യൂൾ വേർപെട്ടത്. അടുത്ത ഘട്ടമായ ഡീ ബൂസ്റ്റിംഗ് വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കുമെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ആ​ഗസ്ത് 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.

വിക്രം എന്ന് പേരുള്ള ലാൻഡറും പ്രജ്ഞാൻ എന്നു പേരുള്ള റോവറും അടങ്ങുന്നതാണ് ലാൻഡർ മൊഡ്യൂൾ. ഡീബൂസ്റ്റിങ്ങിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തും. വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ മാസങ്ങളോ വര്‍ഷങ്ങളോ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരും.

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; പവർകട്ട് വേണോയെന്ന് 21ന് തീരുമാനിക്കും

0

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച വിശദാംശങ്ങൾ കെഎസ്ഇബി സർക്കാരിനെ അറിയിച്ചു. അതേസമയം, വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോർട്ട് 21 നു നൽകാൻ കെഎസ്ഇബി ചെയർമാന് മന്ത്രി നിർദേശം നൽകി. നിലവിൽ സംസ്ഥാനത്ത് കൂടിയ വിലക്ക് വൈദ്യുതി വാങ്ങുന്നതിനാണ് തീരുമാനം. പവർകട്ട് വേണോയെന്ന് 21 ന് ശേഷവും തീരുമാനിക്കും.

സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധിക വൈദ്യുതി, പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ ആവില്ല. എന്നാൽ നിരക്ക് വർധന നിലവിൽ പരിഗണനയിൽ ഇല്ല. എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും നിരക്ക് വർധനയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. അത് റെഗുലേറ്ററി ബോർഡ് ആണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പിച്ചു; കെട്ടിവെക്കാനുള്ള പണം നല്‍കിയത് സി.ഒ.ടി.നസീറിന്റെ അമ്മ

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പള്ളിക്കത്തോട്ടിലെ പാമ്പാടി ബി ഡി ഒ ഓഫീസിലാണ് പത്രിക നൽകിയത്. എം എൽ എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, യു ഡി എഫ് നേതാക്കളായ കെ. സി ജോസഫ്, ഫിൽസൺ മാത്യൂസ്, നാട്ടകം സുരേഷ് എന്നിവർ ചാണ്ടി ഉമ്മനൊപ്പം ഉണ്ടായിരുന്നു.

പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം വാങ്ങിയ ശേഷമാണ് ചാണ്ടി ഉമ്മന്‍ വരണാധികാരിക്ക് മുമ്പിലെത്തി പത്രികാ സമര്‍പ്പണം നടത്തിയത്.
ചാണ്ടി ഉമ്മന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത് സി.ഒ.ടി നസീറിന്റെ അമ്മയാണ്. കണ്ണൂരില്‍ വെച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് ഇയാൾ.

മണിപ്പുർ കലാപം അന്വേഷിക്കാൻ 53 അംഗ സിബിഐ സംഘം; സംഘത്തിൽ രണ്ട് വനിതാ ഡി ഐ ജികളും

0

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിന് സിബിഐ രൂപം നല്‍കി. ഇതില്‍ 29 ഉദ്യോഗസ്ഥര്‍ വനിതകളാണ്. ഇത്രയേറെ വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സിബിഐ അന്വേഷണസംഘം രൂപീകരിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മൂന്ന് ഡിഐജി റാങ്ക് ഉദ്യോഗസ്ഥരില്‍ രണ്ട് പേര് വനിതകളാണ്. ലൗലി കട്യാര്‍, നിര്‍മ്മലാ ദേവി എന്നിവരാണ് സംഘത്തിലെ വനിത ഉദ്യോഗസ്ഥര്‍. എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും സംഘത്തില്‍ ഉണ്ട്.

ജൂലായ് 29 നാണ് കേസ് സിബിഐക്ക് കൈമാറിയത്. അക്രമികൾ രണ്ടു സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നരാക്കി നടത്തിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു നടപടി. സിബിഐയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. മെയ് മൂന്നിന് തുടങ്ങിയ മെയ്തി, കുക്കി സംഘര്‍ഷത്തില്‍ 160ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ മണിപ്പുരില്‍ നിന്ന് ഗ്രനേഡുകളും തോക്കുകളുമടക്കം വന്‍ ആയുധശേഖരവും ലഹരിമരുന്നും പിടികൂടി. ആയുധങ്ങൾ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണിപ്പുരില്‍ പ്രത്യേക ഭരണകൂടം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അഞ്ച് മലയോര ജില്ലകള്‍ക്കായി പ്രത്യേക ഭരണകൂടം വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇവർ നിവേദനം നൽകി. പത്ത് കുക്കി എം എൽ എ മാരാണ് നിവേദനം നൽകിയത്. ഇതിൽ എട്ടുപേർ ബി ജെ പിക്കാരാണ്.

ഓസ്‌‌ട്രേലിയയെ കീഴടക്കി ഇംഗ്ലണ്ട് വനിതാ ലോകകപ്പ്‌ ഫൈനലിൽ

0

വനിതാ ഫുട്‌ബോൾ ലോകകപ്പിൽ ആതിഥേയരായ ഓസ്ട്രേലിയയെ കീഴടക്കി ഇം​ഗ്ലണ്ട് ഫൈനലിൽ. ആവേശകരമായ സെമിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇം​ഗ്ലണ്ടിന്റെ ജയം. നിലവിലെ യൂറോ കപ്പ് ജേതാക്കള്‍ കൂടിയായ ഇംഗ്ലണ്ട് ആദ്യമായാണ് ലോകകപ്പ് ഫൈനലിലെത്തുന്നത്.

മത്സരത്തിന്റെ 36-ാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് മുന്നിലെത്തി. എല്ല ടൂണെയാണ് ഇംഗ്ലണ്ടിനായി ആദ്യം ലക്ഷ്യം കണ്ടത്. ആദ്യ പകതി ഒരു ഗോളിന് ഇംഗ്ലണ്ട് മുന്നിട്ടുനിന്നു. ലോറൻ ഹെംപ്, അലീസിയ റൂസ്സോ എന്നിവരും ഇം​ഗ്ലണ്ടിനായി വല ചലിപ്പിച്ചു. ക്യാപ്റ്റൻ സാം കെരിന്റെ വകയായിരുന്നു ഓസ്ട്രേലിയയുടെ ആശ്വാസ ​ഗോൾ. ആഗസ്‌ത് 20ന് ഫൈനലില്‍ ഇംഗ്ലണ്ട് സ്‌പെയ്‌നിനെ നേരിടും.

‘സ്വയം സ്നേഹിക്കുകയാണ് ഏറ്റവും ശക്തമായ വിപ്ലവം’; വൈറലായി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ

0

സോഷ്യൽമീഡിയയിൽ സജീവമാണ് നടി മഞ്ജു വാര്യർ. താരം പങ്കുവെക്കുന്ന ഫോട്ടോകൾ മിക്കതും വൈറലാവാറുണ്ട്. ഇപ്പോൾ റാണിപിങ്ക് കളർ സാരി ഉടുത്ത് പോസ് ചെയ്ത ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഞാൻ എന്നെ സ്നേഹിക്കുന്നു, ഏറ്റവും ലളിതവും, ശക്തവുമായ വിപ്ലവം എന്ന തലക്കെട്ടോടെ ആണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

സിനിമ മേഖലയിൽ നിന്നടക്കം നിരവധി പേരാണ് ഫോട്ടോകൾക്ക് താഴേ കമന്റ് ഇട്ടിരിക്കുന്നത്.

‘വെള്ളരി പട്ടണം’ ആണ് അവസാനം റിലീസ് ചെയ്ത മഞ്ജു വാര്യർ ചിത്രം. സൗബിൻ ഷാഹിർ ആയിരുന്നു സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. പൊളിറ്റിക്കൽ സറ്റയർ ഴോണറിൽ എത്തിയ സിനിമ വിജയം കണ്ടിരുന്നില്ല.

അജിത്തിനൊപ്പം തമിഴിൽ തുനിവ് എന്ന ചിത്രത്തിലും താരം അഭിനയിച്ചു. രജനികാന്തിനൊപ്പം മഞ്ജു വാര്യർ ഒന്നിക്കുന്നതായ വാർത്ത സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാണ്. അതേസമയം ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.