Tuesday, May 26, 2026
Home Blog Page 231

മലപ്പുറത്ത് ‘ദൃശ്യം’ മോഡൽ കോല; സുജിതയെ കൊന്ന് കുഴിച്ചിട്ട സ്ഥലത്ത് പ്രതികൾ കുളിമുറി നിർമിക്കാൻ പദ്ധതിയിട്ടു

0

മലപ്പുറം തുവ്വൂരില്‍ നടന്നത് ദൃശ്യം മോഡല്‍ കൊലപാതകമെന്ന് മലപ്പുറം എസ്.പി. സുജിത്ദാസ്. നാലുപേര്‍ ചേര്‍ന്നാണ് തുവ്വൂര്‍ സ്വദേശി സുജിതയെ കൊലപ്പെടുത്തിയത്. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ കൊലപ്പെടുത്തി കുഴിച്ചിട്ടു. അതിന് മുകളില്‍ മെറ്റലും ഹോളോബ്രിക്‌സും എം സാന്‍ഡും നിരത്തിയിരുന്നതായും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിര്‍മിക്കാനായിരുന്നു പ്രതികളുടെ പദ്ധതി.

ഓഗസ്റ്റ് 11-ാം തീയതിയാണ് സുജിതയെ കാണാതായത്. സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വിഷ്ണുവാണ് അവസാനമായി സുജിതയുടെ ഫോണിലേക്ക് വിളിച്ചത്. ഇത് കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കരുവാരകുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോളാണ് കൊലപാതക വിവരം പുറത്തായത്.

സുജിതയും വിഷ്ണുവും ഒരേ കെട്ടിടത്തിൽ ജോലി ചെയ്തിരുന്നവരാണ്. ഇരുവരും തമ്മിൽ വ്യക്തിപരമായ പരിചയവുമുണ്ടായിരുന്നു. ഇവർ തമ്മിൽ പണമിടപാടുകളും അതിന്റെ പേരിൽ തർക്കങ്ങളും ഉണ്ടായിരുന്നു. സുജിത 11–ാം തീയതി രാവിലെ ജോലിക്കായി ഓഫിസിൽ പോയിരുന്നു. അവിടെനിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോകുന്നുവെന്നു പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ വിഷ്ണുവിന്റെ വീട്ടിലാണ് എത്തിയത്. വീട്ടിലെത്തിയ സുജിത വിഷ്ണുവുമായി സംസാരിക്കുന്നതിനിടെ പുറത്ത് നിന്ന മറ്റു പ്രതികളും അകത്ത് വന്നു. ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സുജിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ബോധംകെട്ടു വീണ സുജിതയുടെ കഴുത്തിൽ കയറിട്ട് ജനലിലൂടെ വലിച്ചു. തുടർന്ന് മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച ശേഷം ആഭരണങ്ങൾ കൊണ്ടുപോയി വിറ്റു. അവിടെനിന്നു കിട്ടിയ പണം എല്ലാവരും വീതിച്ചെടുത്തു.

രാത്രി വീടിന്റെ പിന്നിൽ വേസ്റ്റ് ഇടുന്ന കുഴി വലുതാക്കി മൃതദേഹം മണ്ണിട്ടു മൂടി. കുഴിച്ചിട്ട സ്ഥലത്ത് ഒരു ബാത്റൂം പണിയാൻ പ്രതികൾ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഹോളോബ്രിക്സും എം സാൻഡും മെറ്റലും ഇതിനു മുകളിൽ കൊണ്ടുവന്നിട്ടു. വളരെ ആസൂത്രിതമായി നടന്ന കൊലപാതകമാണിതെന്നും എസ് പി വ്യക്തമാക്കി.

കൊലപാതകത്തിൽ പിടിയിലാവില്ലെന്ന വിശ്വാസം വിഷ്ണുവിന് ഉണ്ടായിരുന്നു. യുവതിയെ കാണാതായത്തിനു പിന്നാലെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രചരണമാണ് വിഷ്ണു നടത്തിയത്. പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു.

പ്രത്യേക കണ്ട്രോൾ റൂം; കോപ്പിയടിക്ക് വേണ്ടി നിർമിച്ച ഹെഡ്സെറ്റും ഡിവൈസും; ഹൈടെക്ക് കോപ്പിയടിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

0

വി.എസ്.എസ്.സി പരീഷയിലെ കോപ്പിയടി സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സംഘത്തിന് രാജ്യമാകെ വേരുകളെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. കോപ്പിയടിക്കായി ഏറെ നാളത്തെ ആസൂത്രണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

കോപ്പിയടിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോണിക് വസ്തുക്കൾ ഉപയോഗിച്ചതായി കമ്മീഷണർ വ്യക്തമാക്കി. ഇവ പ്രാദേശികമായി നിർമിച്ചതാണ്. മൊബൈൽ ഫോണിനു പുറമെ പ്രത്യേകമായി നിർമിച്ച ഹെഡ്‌സെറ്റും ഇതുമായി ബന്ധപ്പിച്ച മറ്റൊരു ഉപകരണവും ഉപയോഗിച്ചിട്ടുണ്ട്. ഈ ഉപകരണത്തിനകത്ത് സിം കാർഡ് ഇടുന്നതിനുള്ള സൗകര്യമുണ്ട്. ഇവ ബന്ധപ്പെട്ടിരിക്കുന്നത് പ്രത്യേക കണ്ട്രോള്‍ റൂമിൽ നിന്ന് ആണ്. ഉത്തരം പറഞ്ഞു കൊടുക്കുന്നത് ഈ കേന്ദ്രത്തിൽ നിന്നുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹരിയാന കേന്ദ്രീകരിച്ച പ്രത്യേക കണ്ട്രോൾ റൂം ഇതിനായി സജ്ജീകരിച്ചിരുന്നു. വലിയ തുക വാങ്ങിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. മറ്റ് ചില പരീക്ഷകളും സംശയത്തിന്റെ നിഴലിലാണ്. 2022-ൽ ഡിഫൻസിന്റെ സി ഗ്രൂപ്പ് പരീക്ഷയുമായി ബന്ധപ്പെട്ടും സമാനമായ രീതിയിൽ 29 ഹരിയാന സ്വദേശികളെ പിടികൂടിയിരുന്നു. നിലവിലെ കോപ്പിയടിയുമായി ഇതിനു എന്തെകിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കും.

അതിനിടെ വിഎസ്എസ്‌സി പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് ഞായറാഴ്ച നടന്ന ടെക്നീഷ്യൻ – ബി, ഡ്രൗട്ട്സ്മാൻ – ബി, റേഡിയോഗ്രാഫർ – എ എന്നീ പരീക്ഷകൾ റദ്ദാക്കി. തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ചായിരുന്നു പരീക്ഷ. പുതിയ പരീക്ഷാ തീയതി വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും വിഎസ്എസ്‌സി അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുല്‍ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന് അജയ് റായ്; അന്തിമ തീരുമാനമായില്ലെന്ന് എ ഐ സി സി

0

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. എന്നാല്‍, രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് എഐസിസി നേതൃത്വം അറിയിച്ചു. യുപി അധ്യക്ഷന്‍ അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും എഐസിസി നേതാക്കള്‍ അറിയിച്ചു.

പ്രിയങ്കഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കട്ടയെന്നും, യുപിയില്‍ എവിടെ മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും മത്സരിക്കുന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം സജീവമാകുമെന്നും അജയ് റായ് കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് എഐസിസി ഇടപെടല്‍.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോടാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടത്. അമേഠിയെ കൂടാതെ കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ മത്സരിച്ചിരുന്നു. അതേസമയം, ഇത്തവണ വയനാട് മണ്ഡലത്തിൽ രാഹുൽ മത്സരിക്കുമോയെന്ന് അജയ് റായ് വ്യക്തമാക്കിയില്ല. വിഷയം വാർത്തയായതോടെ അജയ് റായ് യുടെ പരാമർശത്തിൽ പ്രതികരണവുമായി എഐസിസി രംഗത്തെത്തെത്തുകയായിരുന്നു. രാഹുല്‍ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് എഐസിസി അറിയിച്ചു.

ഹിമാചൽ മഴക്കെടുതിയിൽ മരണസംഖ്യ 74 ആയി

0

ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 74 ആയി. ഇതിൽ 21 പേരും ഷിംലയിലെ മണ്ണിടിച്ചിലിലാണ് മരിച്ചത്. മണ്ണിടിച്ചില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ഷിംലയിലെ സമ്മര്‍ഹില്ലിലുണ്ടായ മണ്ണിടിച്ചില്‍ 8 മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്ന് ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. ഷിംല, സോളന്‍, മാണ്ഡി, ചമ്പ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

ഷിംലയിലെ ശിവക്ഷേത്രങ്ങൾ തകർന്നു വീണതിനടിയിൽ നിരവധി പേർ അകപ്പെട്ടിരുന്നു. ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ കൂടുതല്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ തീരുമാനമായി. സുഖ്‌വിന്ദർ സിങ് സുഖു പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ഈ മൺസൂണിൽ മാത്രം 7,500 കോടിയുടെ നഷ്ടമാണ് ഹിമാചലിനുണ്ടായിരിക്കുന്നതെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം ഉത്തരാഖണ്ഡിലും മഴ തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമാണ്.

സപ്ലൈകോയെക്കുറിച്ച് കുപ്രചരണം അഴിച്ചുവിടുന്നുവെന്ന് മുഖ്യമന്ത്രി

0

സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്ന ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫലപ്രദമായ പൊതുവിതരണ സംവിധാനമാണ് കേരളത്തിലേത്. സപ്ലൈകോ ജനോപകാരപ്രദമായി പ്രവർത്തിക്കുന്നു. മറിച്ചുള്ള പ്രചാരണം ചില നിക്ഷിപ്‌ത താത്പര്യക്കാരാണ് ഉയർത്തുന്നത്. അതിന് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. അവമതിപ്പ് ഉണ്ടാക്കാൻ കുപ്രചരണം നടത്തുന്നു. അതിന്‍റെ ഭാഗമായാണ് സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലെന്ന് പ്രചരിപ്പിക്കുന്നത്. അപൂർവ ഘട്ടങ്ങളിൽ ചില സാധനങ്ങൾ ചിലയിടങ്ങളിൽ കിട്ടാതെ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഓണം ഫെയര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് സർക്കാരാണ് ഭരിക്കുന്നത്, എൽഡിഎഫിന് ഇത്തരം കാര്യങ്ങളിൽ പ്രതിജഞാബദ്ധമായ നിലപാടുണ്ട്. മികച്ച നിലയിലേക്ക് സപ്ലൈകോയെ ഉയർത്താൻ സർക്കാരിനായി. കൂടുതൽ ആളുകളെ സപ്ലൈകോയിലേക്ക് ആകർഷിക്കാനായി. സാധാരണ ജനങ്ങൾ കൂടുതലായി സപ്ലൈകോയെ ആശ്രയിക്കുന്നു. ആവശ്യം ഉയരുന്നതിന് അനുസരിച്ച് വിതരണം ഉറപ്പാക്കാനാണ് സർക്കാരിന്‍റെ ശ്രമം. ഓണ ഫെയറുകളിൽ ആധുനിക സൂപ്പർമാർക്കറ്റുകളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 250 കോടി രൂപയുടെ ആവശ്യസാധങ്ങൾ ആണ് ഓണക്കാലത്ത് സംഭരിക്കുന്നത്. ഓണം നല്ലരീതിയിൽ ആഘോഷിക്കാൻ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാവടിയിലെ കൊലപാതകത്തിൽ വന്‍ ട്വിസ്റ്റ്; ഉറങ്ങിക്കിടന്ന ഗൃഹനാഥനെ വെടിവെച്ച് കൊന്നത് ബോധപൂര്‍വം

0

ഇടുക്കി മാവടിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. ഗൃഹനാഥനെ മുൻവൈരാഗ്യം മൂലമാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണിയാണ് കൊല്ലപ്പെട്ടത്. മാവടി തകിടിയല്‍ സജി, മുകുളേല്‍പ്പറമ്പില്‍ ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് നിർണായക വിവരം ലഭിച്ചത്.

ബുധനാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. സണ്ണി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഓടി എത്തിയ ഭാര്യ സണ്ണിയെ രക്തത്തിൽ കുളിച്ച നിലയിൽ സണ്ണിയെ കാണുകയായിരുന്നു. നായാട്ടിനിറങ്ങിയ സംഘം അബദ്ധത്തിൽ വെടിവച്ചതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ വീടിന്റെ കതകില്‍ വെടിയുണ്ടകള്‍ തറച്ച പാടുകള്‍ കണ്ടതാണ് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

തുടര്‍ന്ന് സജി, ബിനു, വിനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഏലത്തോട്ടത്തില്‍ കൂരന്‍ എന്നറിയപ്പെടുന്ന വന്യമൃഗത്തെ കണ്ടെത്തിയിരുന്നുവെന്നും ഇതിനെ വേദി വച്ചപ്പോൾ അബദ്ധത്തിൽ കൊല്ലുകയായിരുന്നു എന്നുമാണ് പറഞ്ഞത്. ഏലക്കാടുകളാൽ ചുറ്റപ്പെട്ട മേഖലയിലാണു വീടിരിക്കുന്നത്. നായാട്ടിനിടെ വെടിയുണ്ട സണ്ണിയുടെ മുഖത്ത് കൊണ്ടതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ വിശദമായ അന്വേഷണത്തിൽ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് കണ്ടെത്തി.

റേഡിയോ ജോക്കി രാജേഷ് വധം: മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ്

0

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവർക്കാണ് തിരുവനന്തപുരം ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക രാജേഷിന്റെ കുടുംബത്തിന് നൽകണം.

ഐപിസി 326 വകുപ്പ് അനുസരിച്ച് ഇരുപ്രതികളും 10 വർഷം കഠിന തടവ് അനുഭവിക്കണം. അതു കഴിഞ്ഞശേഷമാണ് ജീവപര്യന്തം ശിക്ഷ. മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി വിധിച്ചിരുന്നു. 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതി കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്‌ദുൽ സത്താറിനെ പിടികൂടാനായിട്ടില്ല.

രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്‌ സത്താറാണ്‌. ഇയാളുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പം കുടുംബ ബന്ധവും ബിസിനസും തകർത്തതാണ്‌ കൊലക്കുള്ള കാരണമെന്ന്‌ അന്വേഷകസംഘം കണ്ടെത്തിയിരുന്നു. 2018 മാർച്ച് 27-നാണ്‌ രാജേഷിനെ കിളിമാനൂർ മടവൂരിലുള്ള റെക്കോഡിങ് സ്റ്റുഡിയോയിൽ കയറി ഒരുസംഘം വെട്ടിക്കൊന്നത്‌. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തായ കുട്ടനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇയാളുടെ ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചത്.

ഉത്തേജക മരുന്ന്: ദ്യുതി ചന്ദിന് 4 വർഷം വിലക്ക്

0

ഇന്ത്യന്‍ സ്പ്രിന്ററും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ ദ്യുതി ചന്ദിന് നാലു വര്‍ഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനു പിന്നാലെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) യാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കിനെതിരെ ദ്യുതി ചന്ദ് അപ്പീല്‍ നല്‍കും.

2023 ജനുവരി 3 മുതലാണ് വിലക്കിന്റെ കാലാവധി ആരംഭിക്കുന്നത്. 2027 വരെ ദ്യുതിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല. സമിതിക്ക് മുമ്പാകെ അപ്പീൽ നൽകാൻ 21 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 100 മീറ്ററിൽ ദേശീയ റെക്കോർഡ് സൃഷ്ടിച്ച ദ്യുതി ചന്ദ് ഇന്ത്യയിലെ വേഗതയേറിയ വനിതാ താരമാണ്.
2018 ജക്കാർത്ത ഏഷ്യൻ ​ഗെയിംസിൽ ദ്യുതി 100, 200 മീറ്ററുകളിൽ വെള്ളി നേടിയിരുന്നു. പുരുഷ ഹോര്‍മോണ്‍ അധികമാണെന്ന കാരണത്താല്‍ ഒന്നര വര്‍ഷത്തോളം ദ്യുതി വിലക്ക് നേരിട്ടിരുന്നു. രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിയിൽ അനുകൂലവിധി നേടിയ ശേഷമാണ് ദ്യുതി മത്സരരം​ഗത്ത് തിരികെ എത്തിയത്.

ദുല്‍ഖറിന്‍റെ ആദ്യ വെബ് സിരീസെത്തി; ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് നെറ്റ്‌ഫ്ലിക്‌സില്‍

0

നടൻ ദുൽഖർ സൽമാന്‍റെ ഹിന്ദി വെബ് സിരീസ് ​ഗൺസ് ആൻഡ് ഗുലാബ്സെത്തി. നെറ്റ്ഫ്ലികിസിലൂടെയാണ് സിരീസ് ജനങ്ങളിലേക്കെത്തുന്നത്. ദുൽഖർ സൽമാന്‍റെ ആദ്യത്തെ വെബ് സിരീസാണ് ​ഗൺസ് ആൻ‌ഡ് ​ഗുലാബ്സ്. കോമഡി ക്രൈം ത്രില്ലർ വിഭാ​ഗത്തിൽ ഉൾപ്പെടുന്ന ചിത്രം സംവിധായകരായ രാജും ഡികെയും ചേർന്നാണ് ഒരുക്കുന്നത്.

ദുൽഖറിനൊപ്പം രാജ് കുമാർ റാവുവും പ്രധാന വേഷത്തിലെത്തുന്നു. ആദർശ് ​ഗൗരവ്, ​ഗുൽഷൻ ദേവയ്യ, സതീഷ് കൗശിക് , വിപിൻ ശർമ, ശ്രേയ ധന്വന്തരി , ടി കെ ഭാനു തുടങ്ങി വാൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. 1990 കളുടെ പശ്ചാത്തലത്തിലാണ് സിരീസ് ഒരുങ്ങുന്നത്.

ജെന്റിൽ മാൻ, ​ഗോ ​ഗോവ ​ഗോൺ, ദി ഫാമിലി മാൻ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ട സംവിധായകരാണ് രാജുവും ഡി കെയും. ദുൽഖറിന്‍റെ ജന്മദിനത്തിലാണ് ചിത്രത്തിന്‍റെ ടൈറ്റിലും പ്രൊമോയും പുറത്ത് വിട്ടത്. സീതാ മേനോനും രാജ് ആൻഡ് ഡികെയും ചേർന്നാണ് സിരീസിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. പങ്കജ് കുമാർ ആണ് ഛായാഗ്രഹണം.

ഗണ്‍സ്‌ ആന്‍ഡ് ഗുലാബ്‌സിന്‍റെ മുംബൈയില്‍ നടന്ന സ്‌ക്രീനിങില്‍ ഭാര്യ അമാലുവിനൊപ്പമാണ് ദുൽഖർ പങ്കെടുത്തത്. രാജ്‌കുമാര്‍ റാവുവും സീരീസിലെ മറ്റ് കഥാപാത്രങ്ങളും അണിയറപ്രവര്‍ത്തകരും സ്‌ക്രീനിങ്ങിൽ പങ്കെടുത്തു. റെട്രോ ലുക്കിലാണ് താരങ്ങൾ പങ്കെടുത്തത്.

ഹണിട്രാപ്പിൽ കുടുക്കി, ഒന്നരലക്ഷവും കാറും തട്ടിയെടുത്തു; സിദ്ദിഖ് വധക്കേസിൽ 3000 പേജുള്ള കുറ്റപത്രം

0

കോഴിക്കോട് ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തുടരന്വേഷണം നടത്തിയ നടക്കാവ് പൊലീസാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിശദമായ കുറ്റപത്രം സമർപ്പിച്ചത്. മൂവായിരം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. സിദ്ദിഖിനെ കൊന്നത് ഹണി ട്രാപ്പിൽപ്പെടുത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കാറും ഒന്നരലക്ഷം രൂപയും തട്ടിയെടുത്തു. മുഹമ്മദ് ഷിബില്‍, ഫര്‍ഹാന എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.

മെയ് 18 നാണ് കോഴിക്കോട് മാങ്കാവിലെ ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയത്. എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍വെച്ചാണ് പ്രതികള്‍ കൊലനടത്തിയത്. മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവില്‍നിന്ന് കൊക്കയില്‍ ഉപേക്ഷിച്ചു.