വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ. എസ് ഇ ബി. സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയിൽ അപ്രതീക്ഷിതമായി 300 മെഗാവാട്ട് കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം 6 മണി മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ മാന്യ ഉപഭോക്താക്കൾ തയ്യാറാകണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു.
താൻ മരിച്ചിട്ടില്ല; മരണവാർത്ത തിരുത്തി ഹീത്ത് സ്ട്രീക്ക്
മരണത്തെ കുറിച്ച് പ്രചരിച്ച വാര്‍ത്തകള്‍ തള്ളി സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് രംഗത്തെത്തി. താന്‍ ജീവിച്ചിരിപ്പുണ്ടെന്നും പ്രചരിച്ച തെറ്റായ വാർത്ത വേദനയുണ്ടാക്കിയെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു.
”വാർത്ത പൂര്‍ണമായും അടിസ്ഥാനരഹിതവും അസത്യവുമാണത്. ഞാന്‍ ജീവിച്ചിരിപ്പുണ്ട്, അതും സുഖമായിത്തന്നെ. ആരെങ്കിലും പങ്കുവെയ്ക്കുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കാതെ പ്രചരിക്കുന്നതില്‍ വളരെ അസ്വസ്ഥനാണ്. ഈ വാര്‍ത്ത എന്നെ ഏറെ വേദനിപ്പിച്ചു.” സ്ട്രീക്ക് പറഞ്ഞു.
രാവിലെയോടെയാണ് അര്‍ബുദബാധയെത്തുടര്‍ന്ന് ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. സഹതാരമായിരുന്ന സീന്‍ വില്യംസ് എക്‌സില്‍ താരത്തിന് ആദരാഞ്ജലികളര്‍പ്പിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഇതിന്റെ തുടക്കം. പിന്നാലെ മറ്റൊരു സഹതാരമായിരുന്ന ഹെന്റി ഒലോങ്കയും ആദരാഞ്ജലിയര്‍പ്പിച്ച് ട്വീറ്റ് ചെയ്തു. ഇതോടെ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം സ്ട്രീക്ക് മരിച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചു.

എന്നാല്‍ ഒരുമണിക്കൂറിന് ശേഷം എക്‌സിലൂടെ ഒലോങ്ക തന്നെ സ്ട്രീക്ക് ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തി. സ്ട്രീക്കിന്റെ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടോട് കൂടിയാണ് ഒലോങ്ക വിവരം പങ്കുവെച്ചത്. ‘ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യാജമാണ്. അദ്ദേഹവുമായി ഞാന്‍ സംസാരിച്ചു. ‘തേര്‍ഡ് അംപയര്‍’ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. അദ്ദേഹം ജീവനോടെയുണ്ട്’, ഒലോങ്ക എക്സില്‍ കുറിച്ചു.
മഞ്ജു വാരിയർ വീണ്ടും തമിഴിൽ; ആര്യക്കും ഗൗതം കാർത്തിക്കിനുമൊപ്പം ‘മിസ്റ്റർ എക്സ്’
മഞ്ജു വാരിയർ വീണ്ടും തമിഴിലേക്ക്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നർ ‘മിസ്റ്റർ എക്സി’ലൂടെയാണ് മഞ്ജു വീണ്ടും തമിഴകത്തെത്തുന്നത്. അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ആര്യയും ഗൗതം കാർത്തിക്കുമാണ് നായകന്മാർ.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. വൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം ഇന്ത്യയെ കൂടാതെ ഉഗാണ്ട ജോർജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടത്തുക. ചിത്രത്തിൽ അഭിനയിക്കുന്ന വിവരം മഞ്ജു തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ആര്യക്കും ഗൗതം കാർത്തിക്കിനുമൊപ്പം ഉള്ള ചിത്രങ്ങളും മഞ്ജു പങ്കുവച്ചിട്ടുണ്ട്. മിസ്റ്റർ എക്‌സിൽ ജോയിൻ ചെയ്തു. എന്ന് ചിത്രീകരണം ആരംഭിക്കും എന്നാണ് മഞ്ജുവിന്റെ പോസ്റ്റ്.
തമിഴിന് പുറമെ മലയാളം, കന്നഡ, തെലുഗു, ഹിന്ദി പതിപ്പുകളിലും ചിത്രം ഇറക്കും. അടുത്ത വർഷമാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. പ്രിൻസ് പിക്ചർസ് ബാനറിൽ എസ് ലക്ഷ്മൺ കുമാറാണ് സിനിമയുടെ നിർമാണം.
നാണം അടുത്തുകൂടെ പോയിട്ടില്ലാത്തവർ തെറ്റായ പ്രചാരണം നടത്തുന്നു; ഇത്തരക്കാർ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നും മുഖ്യമന്ത്രി
ഈ ഓണം സന്തോഷത്തിന്റേതാകരുത് എന്ന് ഒരു കൂട്ടർ ആഗ്രഹിച്ചിരുന്നു. എന്നാൽ സന്തോഷത്തിന്റെ ഓണം യാഥാർത്ഥ്യമാകുന്നത് നാട് കണ്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റം നേരിടാൻ കൃത്യസമയത്തുള്ള വിപണി ഇടപെടൽ ഉണ്ടായി. സബ്സിഡി സാധനങ്ങൾ സപ്ലൈകോയിൽ 2016ലെ അതേ വിലയിൽ തന്നെയാണ് ഇപ്പോഴും നൽകുന്നത്. ഇവയ്ക്ക് പൊതുവിപണിയിൽ വലിയ വിലയാണ്. ചില സാധനങ്ങൾക്ക് ചില ദിവസങ്ങളിൽ അപര്യാപ്തത ഉണ്ടാകാറുണ്ട്. അതിന്റെ പേരിൽ സാധനങ്ങൾ എല്ലാ എന്ന രീതിയിൽ പ്രചാരണം നടത്തുന്നുവെന്നും പിണറായി പറഞ്ഞു.
ചില നിക്ഷിപ്ത താൽപര്യക്കാർ ബോധപൂർവമായ പ്രചാരണം നടത്തുകയാണ്. ഇവർ കണ്ടാലും കൊണ്ടാവും പേടിക്കില്ല. ഇത്തരം പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നതിന്റെ തെളിവാണ് രണ്ടാമതും എൽ ഡി എഫ് സർക്കാർ നിലവിൽ വന്നത്. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റിയായ കനലിന്റെ ഓണ സ്മൃതി ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി. മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥികൾ.
ചരിത്രം തൊടാൻ നിമിഷങ്ങളുടെ കാത്തിരിപ്പ്; ചന്ദ്രയാന്റെ അവസാന 15 മിനിറ്റുകൾ നിർണായകം
ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍-3 ചന്ദ്രനിലിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദൗത്യം ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിർണായക നിമിഷങ്ങളാണ് തരണം ചെയ്യേണ്ടതായുള്ളത്. ചന്ദ്രനിൽ ഇറങ്ങാൻ ചന്ദ്രയാൻ 3 സജ്ജമെന്ന് ഐഎസ്ആർഒ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഐഎസ്ആർഒ അറിയിച്ചു. വൈകിട്ട് 5.45 മുതൽ സോഫ്റ്റ് ലാൻഡിംഗ് തുടങ്ങും. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.
ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കും. പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പേടകത്തിലെ കംപ്യൂട്ടര്‍ സംവിധാനങ്ങളും എഐ അധിഷ്ഠിത ഗതി നിര്‍ണയവുമാണ്. ചന്ദ്രയാന്‍ 3 ലാന്‍ഡറില്‍ നിന്നയക്കുന്ന സിഗ്നലുകളിലെ ഡാറ്റ ബെംഗളുരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാന്റ് നെറ്റ് വര്‍ക്ക് കേന്ദ്രത്തിലാണ്. ബെംഗളുരുവിലെ ഡീപ്പ് സ്‌പേസ് നെറ്റ് വര്‍ക്കിലേക്കും യുഎസിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലേക്കും സ്‌പെയിനിലെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി കേന്ദ്രത്തിലേക്കും അയക്കും. ചന്ദ്രനിലേക്ക് ഇറങ്ങുന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് പേടകത്തിന് നിര്‍ദേശങ്ങള്‍ നല്കാൻ കഴിയില്ല.
ചന്ദ്രയാൻ രണ്ടിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ചന്ദ്രയാൻ മൂന്നിന്റെ രൂപകൽപ്പന. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം സജ്ജീകരിച്ചിരിക്കുന്നത്. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് കിട്ടും.
ചന്ദ്രയാന്‍ ദൗത്യത്തെ കളിയാക്കിയെന്ന പരാതിയിൽ നടൻ പ്രകാശ് രാജിനെതിരെ കേസ്
ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടുവെന്ന പരാതിയില്‍ നടന്‍ പ്രകാശ് രാജിനെതിരെ കര്‍ണാടക പോലീസ് പോലീസ് കേസെടുത്തു. ഹിന്ദു സംഘടനകളുടെ നേതാക്കള്‍ നല്‍കിയ പരാതിയിലാണ് ബാഗല്‍കോട്ട് ജില്ലയിലെ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ലുങ്കിയുടുത്ത ഒരാള്‍ ചായ അടിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രം ചന്ദ്രയാന്‍ -3 ദൗത്യവുമായി ബന്ധപ്പെടുത്തി പ്രകാശ് രാജ് എക്‌സില്‍ പങ്കുവച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെക്കുകയായിരുന്നു. ലുങ്കി മടക്കിക്കുത്തി, ഷർട്ട് ധരിച്ച്, ചായ അടിക്കുന്നയാളുടെ കാരിക്കേച്ചറാണ് പ്രകാശ് രാജ് പങ്കുവച്ചത്. ‘ബ്രേക്കിങ് ന്യൂസ്: ചന്ദ്രനിൽനിന്ന് വിക്രം ലാൻഡർ അയയ്ക്കുന്ന ആദ്യ ചിത്രം’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ഐഎസ്‍ആർഒയെയും അവിടെയുള്ള ശാസ്ത്രജ്ഞരുടെ ആത്മസമർപ്പണത്തെയും പരിഹസിച്ചു എന്നാണ് നടനെതിരെ ഉയർന്ന ആരോപണം.
പ്രീ ബുക്കിങ്ങിൽ 2.5 കോടി കളക്ഷനും ഹൗസ്ഫുൾ ഷോകളും; കിംഗ് ഓഫ് കൊത്ത 24ന്
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതുമുതൽ ഈ നിമിഷം വരെ ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വിൽപനയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ആദ്യ ചിത്രമായിമാറി കിംഗ് ഓഫ് കൊത്ത. രാജു എന്ന കഥാപാത്രമായെത്തുന്ന ദുൽഖർ സൽമാന്റെ ഹൈ ബജറ്റ് ചിത്രം ഓഗസ്റ്റ് 24ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ചിത്രത്തിന്‍റെ സംവിധാനം അഭിലാഷ് ജോഷിയാണ്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത. ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ചിത്രം ഓണം റിലീസുകളില്‍ ഏറ്റവും പ്രതീക്ഷ ഉയർത്തുന്ന ചിത്രം കൂടിയാണ്.
ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസിന്‍റെ ചെയര്‍മാന്‍ റൊണാള്‍ഡ് തൊണ്ടിക്കല്‍ ചിത്രത്തിന്‍റെ കാഴ്ചാനുഭവം പങ്കുവച്ച് രംഗത്തെത്തി. ചിത്രത്തിന്‍റെ അയര്‍ലന്‍ഡ് റിലീസിന് മുന്നോടിയായി അവിടെ നടന്ന സെന്‍സറിംഗിന്‍റെ ഭാഗമായാണ് റൊണാള്‍ഡ് ചിത്രം കണ്ടത്. ചിത്രം കണ്ട ശേഷമുള്ള അഭിപ്രായം അദ്ദേഹം വീഡിയോ ആയും ട്വീറ്റ് ആയും പങ്കുവച്ചു. “വേറൊന്നും പറയാനില്ല. കിംഗ് ഓഫ് കൊത്ത വന്‍ വിജയമാവും. അപാര മേക്കിംഗ്, അപാര സ്റ്റൈലിഷ് ചിത്രം, ബിജിഎമ്മിനെക്കുറിച്ച് ഒന്നും പറയാനില്ല. എത്രയും പെട്ടെന്ന് എല്ലാവരും ടിക്കറ്റ് എടുത്തോളൂ. ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. കേരളത്തിലെ അടുത്ത 300 കോടി കളക്ഷന്‍ ചിത്രമാണ്”, റൊണാള്‍ഡ് പറയുന്നു.
ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ, വടചെന്നൈ ശരൺ, ശാന്തി കൃഷ്ണ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തില്‍ അണിനിരക്കുന്നു. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്‍റെ വേഫെറെർ ഫിലിംസും ചേർന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം നിമീഷ് രവി, സംഗീതം ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ.
‘മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന കൊള്ളയറിഞ്ഞാൽ കേരളം ഞെട്ടും’; വീണാ വിജയൻ കൈപ്പറ്റിയത് കോടികളെന്ന് മാത്യു കുഴൽനാടൻ
വീണാ വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 1.72 കോടി മാത്രമല്ല വീണ പല കോടികള്‍ കൈപ്പറ്റി. വീണയുടെ അക്കൗണ്ടില്‍ വന്ന പണത്തിന്റെ കണക്ക് പുറത്ത് വന്നാല്‍ കേരളം ഞെട്ടുമെന്ന് കുഴല്‍നാടന്‍ പറഞ്ഞു. പുറത്ത് വന്ന തുക വളരെ ചെറുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീണയുടെയും കമ്പനിയുടെയും അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടാൻ കുഴൽനാടൻ വെല്ലുവിളിച്ചു.
നികുതി അടച്ചിട്ടുണ്ടോ ഇല്ലയോ എന്നതല്ല തന്റെ ചോദ്യം. അങ്ങനെ ആക്കി തീര്‍ക്കാന്‍ ചില നീക്കം സിപിഐഎം നേതാക്കള്‍ നടത്തുന്നുണ്ട്. കരിമണൽ കമ്പനിയിൽനിന്ന് അവർ എത്ര രൂപ കൈപ്പറ്റിയെന്ന് വെളിപ്പെടുത്തണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു. രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഐഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്ത് വിടുന്നില്ല.
കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ മുഖ്യ സേവനമെന്നാണ് എക്സാലോജിക് കമ്പനി അവകാശപ്പെടുന്നത്. കരിമണൽ കമ്പനിക്ക് എന്തിനാണ് സ്കൂളുകൾക്കുള്ള സോഫ്റ്റ്‌വെയർ?
സിഎംആർഎൽ കമ്പനിയെ കൂടാതെ മറ്റു കമ്പനികളിൽ നിന്നും വലിയ തുക എക്സാലോജിക് കമ്പനി കൈപ്പറ്റിയിട്ടുണ്ട്. വീണാ വിജയൻ എത്ര കോടിരൂപ ആരിൽ നിന്നൊക്കെ കൈപ്പറ്റിയെന്ന് സിപിഐഎം വ്യക്തമാക്കണം. പിണറായി വിജയൻ മറുപടി പറയണം. വീണയും വീണയുടെ കമ്പനിയും ജിഎസ്ടി അക്കൗണ്ട് എന്തിനാണ് ക്ലോസ് ചെയ്തതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
40 കോടി ലഭിക്കും; കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് നൽകാനാകുമെന്ന് മന്ത്രി ആന്റണി രാജു
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയിൽ ധനമന്ത്രി കെ എന്‍ ബാലഗോപാലുമായി ഗതാഗത മന്ത്രി ആന്റണി രാജു ചർച്ച നടത്തി. 40 കോടി രൂപ ഉടന്‍ നൽകാന്‍ ധനവകുപ്പ് ശ്രമിക്കുന്നുണ്ടെന്ന് ആന്‍റണി രാജു അറിയിച്ചു. കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ പണം എത്തിയാൽ ഉടന്‍ തന്നെ ശമ്പളം വിതരണം ചെയ്യാൻ ക്രമീകരണം ഏർപ്പടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ തല നടപടി ക്രമങ്ങളില്‍ കാലതാമസം ഉണ്ടാകാം. അങ്ങനെ ഉണ്ടാകരുത് എന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
നിലവിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രനയമാണ്. ബൾക്ക് പർച്ചേസ് കേന്ദ്രം എടുത്തുമാറ്റിയത് വഴി കോടികളുടെ അധിക ചെലവുണ്ടായി. ഇതിനെ ആരും വിമർശിക്കാറില്ലെന്നും ആന്‍റണി രാജു ആരോപിച്ചു. ജൂലൈ വരെ ഉള്ള ശമ്പളം കൊടുത്ത് തീർത്തിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിനകം കൊടുക്കാൻ ഉള്ളത് മാത്രമാണ് ഇനി ബാക്കി ഉള്ളതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഓണകാലത്ത് ഹൈക്കോടതിയാണ് കൂപ്പണ്‍ കൊടുക്കാൻ ഉത്തരവിട്ടത്. കെഎസ്ആർടിസി കൂപ്പണ്‍ കൊടുക്കാൻ ഹൈക്കോടതിയോട് അനുമതി തേടിയിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. സ്വിഫ്റ്റിന് ലഭിക്കുന്ന പണം കെഎസ്ആർടിസിക്ക് വേണ്ടിയാണ് അടയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 113 ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. 104 കോടി ചെലവാക്കിയാണ് വാഹനങ്ങൾ വാങ്ങിയത്. നിലവിൽ 50 ബസുകൾ ഉണ്ട്. 15 ബർത്തും 27 സീറ്റുകളുമായി ആകെ 42 സീറ്റുകൾ ബസില്‍ ഉണ്ടാകും. പദ്ധതിയ്ക്കായി 500 കോടി കേന്ദ്രവും 500 കോടി സംസ്ഥാനവും 135 കോടി കോർപ്പറേഷനും മുടക്കും. 40 സ്മാർട്ട് സിറ്റി റോഡുകളിൽ പത്ത് എണ്ണം ഗതാഗത യോഗ്യമായെന്നും ഒന്‍പത് എണ്ണം പണി നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ചിലത് പറയും; നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി കെ.മുരളീധരന്‍
കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി കെ.മുരളീധരന്‍ എം.പി. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ശേഷം ചിലതൊക്കെ പറയാനുണ്ടെന്ന് മുരളീധരൻ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വത്തില്‍ അവഗണിക്കപ്പെട്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലേ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
തത്കാലം തെലങ്കാനയിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചാല്‍ മറുപടി പറയാം. കേരളത്തിനെക്കുറിച്ച് ഒന്നും പറയുന്നില്ല. കെ. കരുണാകരന്‍ സ്മാരകത്തിന്റെ പണി ഇതുവരെ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടില്ല. ലോക്‌സഭാ കാലാവധി കഴിഞ്ഞതിന് ശേഷം അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതുവരെ പൊതുരംഗത്തുനിന്ന് മാറണം എന്നൊക്കെ ആഗ്രഹിക്കുന്നുണ്ട്. വിശദമായ കാര്യങ്ങള്‍ ആറാം തീയതിക്കുശേഷം ഞാനും പറയാമെന്നും മുരളീധരൻ പറഞ്ഞു.


