Sunday, July 26, 2026
Home Blog Page 229

60 ഇലക്ട്രിക് ബസുകൾ പുറത്തിറക്കി കെ എസ് ആർ ടി സി; ബസുകളുടെ തൽസമയ വിവരങ്ങൾ അറിയാനായി പ്രത്യേക ആപ്

0

തിരുവന്തപുരത്ത് 60 ഇലക്ട്രിക് സ്മാര്‍ട്ട് ബസുകളുടെയും കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് ഹൈടെക് ബസുകളുടെയും ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. മാര്‍ഗദര്‍ശി, എന്റെ കെഎസ്ആര്‍ടിസി എന്നീ ആപ്പുകളുടെ പ്രകാശനവും മുഖ്യമന്ത്രി നടത്തി. ഫ്‌ളാഗ് ഓഫിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ ഇലക്ട്രിക് ബസില്‍ സെക്രട്ടേറിയറ്റ് വരെ യാത്ര ചെയ്തു.

ഡീസല്‍ വാഹനങ്ങള്‍ ക്രമാനുഗതമായി ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പകരം ഹരിത വാഹനങ്ങള്‍ കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ പൊതുഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്തും. ഈ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

113 ഇലക്ട്രിക് സ്മാര്‍ട്ട് ബസുകളാണ് നിരത്തിലറക്കുക. ഇതിനായി 104 കോടി രൂപ മുതല്‍ മുടക്കുണ്ട്. ഇതിന്റെ ആദ്യ പടിയായാണ് 60 ബസുകള്‍ പുറത്തിറക്കുന്നത്. 113 ബസുകള്‍ കൂടാതെ ഇപ്പോള്‍ ഓടികൊണ്ടിരിക്കുന്ന 50 ബസുകള്‍ കൂടി ഇലക്ട്രിക് ബസുകളാക്കി മാറ്റും. ഇത്തരത്തില്‍ 163 ഇലക്ട്രിക് ബസുകളായിരിക്കും നിരത്തിലിറങ്ങുന്നത്.

ഏകദിന ലോകകപ്പ്: ടിക്കറ്റ് വില്‍പന ആരംഭിച്ചു

0

ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി. പേടിഎം, ബുക്ക് മൈ ഷോ എന്നിവ വഴി ആരാധകര്‍ക്ക് ടിക്കറ്റ് ഇപ്പോള്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈനായി ടിക്കറ്റ് എടുത്താലും ഫിസിക്കല്‍ കോപ്പി കാണിച്ചാല്‍ മാത്രമേ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകൂ.

മുംബൈയിലെ വാംഖഡെ സ്റ്റോഡിയം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളിൽ നടക്കുന്ന സെമിഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന പേടിഎം വഴിയാകും. ലോകകപ്പിലെ ഏറ്റവും ത്രില്ലര്‍ മത്സരമായ ഇന്ത്യ- പാക് പോരാട്ടത്തിന്റെയും ഫൈനലിന്റേയും ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെയാണ് ലഭിക്കുക.

ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഏകദിന ലോകകപ്പ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ്ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.

അതിനിടെ, ഓൺലൈൻ ടിക്കറ്റ് വിൽപന തുടങ്ങി മിനിറ്റുകൾക്കകം വെബ്സൈറ്റ് പണിമുടക്കി. ഇന്നലെ രാത്രി എട്ടിനാണ് ലോകകപ്പിന്റെ ഔദ്യോഗിക ഓൺലൈൻ ടിക്കറ്റ് പാർട്നറായ ബുക്ക് മൈ ഷോ ആപ് വഴിയുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചത്. ആരാധകർ കൂട്ടമായി ബുക്കിങ് ആരംഭിച്ചതാണ് സൈറ്റ് പണിമുടക്കാൻ കാരണം.

കണ്ണീരോടെ നാട് യാത്രയാക്കി; കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ച ഒമ്പത് പേരുടെയും മൃതദേഹം സംസ്‌കരിച്ചു

0

മാനന്തവാടി തലപ്പുഴ കണ്ണോത്ത്മല ജീപ്പ് അപകടത്തിൽ മരിച്ചവർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പൊതു ദർശനത്തിന് ശേഷം ഒമ്പത് പേരുടെയും മൃതദേഹം സംസ്‌കരിച്ചു. മന്ത്രി എ.കെ ശശീന്ദ്രൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ളവർ അന്തിമോപചാരമർപ്പിച്ചു.

പോസ്റ്റ് മോർട്ടത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം മക്കിമലയിൽ പൊതുദർശനത്തിന് എത്തിച്ചത്. മന്ത്രി എ.കെ ശശീന്ദ്രൻ അന്തിമോപചാരമർപ്പിച്ചു. എം.എൽ.എമ്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു. മക്കിമല എൽ.പി സ്‌കൂളിൽ പ്രിയപ്പെട്ടവർക്ക് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്.

ഒരു വീട്ടിലെ രണ്ടു പേരുൾപ്പടെ ഒമ്പത് പേരാണ് ഇന്നലെ ഉണ്ടായ ജീപ്പ് അപകടതിൽ മരിച്ചത്. മക്കിമല ആറാം നമ്പർ കോളനിയിലെ പത്മനാഭന്റെ ഭാര്യ ശാന്ത, മകൾ ചിത്ര, ഇതെ നാട്ടുകാരായ ലീല, ശോഭന, റാബിയ, കാർത്യായനി, ഷജ, ചിത്ര, ചിന്നമ്മ, റാണി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അഞ്ചു പേർ ഇപ്പോൾ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു. കൽപ്പറ്റയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.

വ്യാജരേഖ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ

0

വ്യാജരേഖ ചമച്ച കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പോലീസ് നിലമ്പൂരിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്.

മതവിദ്വേഷം പടർത്തി എന്ന കേസിൽ ജാമ്യം ലഭിക്കണമെങ്കിൽ എസ്.എച്ച്.ഒയ്ക്ക് മുമ്പിൽ ഹാജരാകണം എന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. നിലമ്പൂർ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു കേസ് നൽകിയത്. ഹൈക്കോടതിയെ നിർദേശത്തെത്തുടർന്ന് നിലമ്പൂരിൽ എസ്.എച്ച്.ഒയ്ക്ക് മുമ്പിൽ ഷാജൻ ഹാജരായി. തുടർന്ന് പുറത്തിറങ്ങിയപ്പോൾ, വ്യാജരേഖ ചമച്ചെന്ന കേസിൽ തൃക്കാക്കര പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ബി എസ് എൻ എൽ ബിൽ വ്യാജമായി നിർമിച്ചു എന്ന കേസിലാണ് അറസ്റ്റ്. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇമെയിലിലൂടെ നൽകിയ പരാതിയിലാണ് നടപടി.

വി​ദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതി പിടിയിൽ

0

കോഴിക്കോട് തൊട്ടില്‍പാലത്ത് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി പൊലീസ് കസ്റ്റഡിയിൽ. കുണ്ടതോട് സ്വദേശി യു.കെ. ജുനൈദാണ്(25) പിടിയിലായത്. വടകരയ്ക്ക് സമീപം വെച്ചാണ് പ്രതി പിടിയിലായത്. ഇയാളെ നാദാപുരം ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്.

സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ ബുധനാഴ്ച വൈകീട്ടോടെ ഹോസ്റ്റലിൽനിന്നും കാണാതാവുകയായിരുന്നു. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തിരക്കി. ആൺസുഹൃത്തിനൊപ്പം വൈകീട്ടോടെ പെൺകുട്ടി ബൈക്കിൽ പോയത് കണ്ടവരുണ്ട്. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയിൽ കെട്ടിയിട്ട നിലയിൽ വിവസ്ത്രയായി കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പൂട്ട് പൊളിച്ചാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തിയതായി അതിജീവത മൊഴി നൽകിയിരുന്നു.

ഇയാളുടെ വീട്ടിൽ നിന്ന് എം.ഡി എം എ അടക്കം കണ്ടെത്തിയിരുന്നു. ഇയാളുടെ മയക്കുമരുന്ന് ബന്ധം ഉൾപ്പെടെ അന്വേഷിച്ചുവരികയാണെന്ന്
പൊലീസ് അറിയിച്ചു.

ആരോപണം തെളിയിക്കാൻ വസ്തുതകളില്ല; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജി തള്ളി; യുഡിഎഫ് നേതാക്കൾക്കെതിരെയും അന്വേഷണമില്ല

0

മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായ ഹര്‍ജി കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയത്. യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹീംകുഞ്ഞ് എന്നിവർക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജിയും കോടതി തള്ളി.

ആരോപണവുമായി ബന്ധപ്പെട്ട് വസ്തുതകളൊന്നും ഹാജരാക്കാന്‍ ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിനു കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആദായനികുതി വകുപ്പിന്റെ ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹര്‍ജി നല്‍കിയത്. ആദായനികുതി ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി സ്വീകരിച്ചത്. നേരത്തെ ഹര്‍ജി മതിയായ രേഖകളില്ലെന്നു കാട്ടി കോടതി മടക്കിനല്‍കിയിരുന്നു. വീണ്ടും സമര്‍പ്പിച്ച ഹര്‍ജിയാണ് തെളിവില്ലെന്നു വ്യക്തമാക്കി കോടതി തള്ളിയത്. ഹര്‍ജിക്കാരനും സര്‍ക്കാരിനും അഭിഭാഷകര്‍ ഹാജരായിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു.

യുഎഇയില്‍ വീണ്ടും മഴക്ക് സാധ്യത..! ജാഗ്രതാ നിർദേശവുമായി NCM

0

യുഎഇയില്‍ ഇന്ന് ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഉച്ചകഴിഞ്ഞ് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ പെയ്‌തേക്കാമെന്ന് യുഎഇ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

കിഴക്കും തെക്കും ഉച്ചയോടെ സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് മഴയുമായി ബന്ധപ്പെട്ടിരിക്കാമെന്നും അധികൃതർ പറഞ്ഞു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അബുദാബിയിലെ അല്‍ മിര്‍ഫയിലും അല്‍ റുവൈസിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 8.30 വരെ ജാഗ്രതാ നിര്‍ദേശം നല്‍കി.
കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. അറേബ്യന്‍ ഗള്‍ഫിലെ തിരമാലകള്‍ നേരിയതോ ഒമാന്‍ കടലില്‍ നേരിയതോ ഇടത്തരമോ ആയിരിക്കും. അബുദാബിയുടെ ചില ഭാഗങ്ങളില്‍ പരമാവധി 49 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 47 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരാം.

ഗാംഗുലിയുടെ ലോകക്കപ്പ് ടീമില്‍ സഞ്ജുവില്ല…! തിലക് വര്‍മ്മയും പുറത്ത്..!!

0

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ 15 അംഗ ഏകദിന ടീമിനെ ഒരു ചാനല്‍ ഷോയില്‍ താരം വെളിപ്പെടുത്തി. സഞ്ജു സാംസണും മധ്യനിര ബാറ്റര്‍ തിലക് വര്‍മ്മയും ടീമില്‍ നിന്ന് പുറത്തായപ്പോള്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയെയും ഗാംഗുലി തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.

രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശ്രയേഷ് അയ്യര്‍, കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ ,സൂര്യകുമാര്‍ യാദവ്, ഇഷന്‍ കിഷാന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ , അക്‌സര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാധവ് എന്നിവരാണ് ദാദയുടെ 15 അംഗസ്‌ക്വാഡില്‍ ഇടം പിടിച്ചത്. ഫാസ്റ്റ് ബൗളിംഗ് ബാക്ക്അപ് ആയി പ്രസിദ്ധ് കൃഷ്ണയെയും സ്പിന്‍ ബൗളിംഗ് ബാക്ക്അപ് ആയി യുസ്‌വേന്ദ്ര ചാഹലിനെയും അദ്ദേഹം ഉള്‍പ്പെടുത്തി. ഏതെങ്കിലും ബാറ്റര്‍ക്ക് പരിക്കു പറ്റിയാല്‍ പകരക്കാരനായി തിലകിനെ പരിഗണിക്കാമെന്നും ഗാംഗുലി സൂചിപ്പിച്ചു.

തെരഞ്ഞെടുപ്പടുത്തിരിക്കെ മധ്യപ്രദേശില്‍ മന്ത്രിസഭാ വിപുലീകരണം; മൂന്ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

0

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കെ മദ്ധ്യപ്രദേശിൽ മൂന്ന് ബി.ജെ.പി. എം.എല്‍.എ.മാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ മധ്യപ്രദേശിലെ ആകെ മന്ത്രിസഭാംഗങ്ങള്‍ 34 പേരായി. ഗവര്‍ണര്‍ മങ്കുഭായ് പട്ടേല്‍ ഭോപാലിലെ രാജ്ഭവനില്‍വെച്ച് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ മന്ത്രിയും നാലുതവണ എം.എല്‍.എ.യുമായ രാജേന്ദ്ര ശുക്ല, ഏഴുതവണ എം.എല്‍.എ.യായ ഗൗരിശങ്കര്‍ ബിസെന്‍, ഒരുതവണ എം.എല്‍.എ.യായ രാഹുല്‍ ലോധി എന്നിവരാണ് മന്ത്രിമാരായി ചുമതലയേറ്റത്.

മധ്യപ്രദേശിലെ ജാതി-പ്രാദേശിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് നിലവിലെ മന്ത്രിസഭാ വിപുലീകരണം. പുതുതായി സത്യപ്രതിജ്ഞ ചെയ്ത ലോധി, ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഉമാ ഭാരതിയുടെ കുടുംബാംഗമാണ്. ബിസനും ലോധിയും പിന്നാക്ക വിഭാഗക്കാര്‍ കൂടിയാണ്. ഖരഖ്പൂരിൽ നിന്നുള്ള രരാഹുല്‍ ലോധിയിലൂടെ നാൽപത് ശതമാനം വരുന്ന ഒബിസി വോട്ടാണ് ബി‍ജെപി ലക്ഷ്യംവയ്ക്കുന്നത്.

പുതിയ നിയമം: വിമാനം റദ്ദാക്കിയാല്‍ യാത്രാക്കൂലിയുടെ 200 ശതമാനം വരെ പിഴ

0

ജിദ്ദ:വിമാനം റദ്ദാക്കുകയോ പുറപ്പെടാന്‍ വൈകുകയോ ചെയ്താല്‍ വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഇത് സംബന്ധിച്ച പുതിയ നിയമം നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണ് സൗദി അറേബ്യ. വിമാനയാത്രക്കൂലിയുടെ ഇരുനൂറ് ശതമാനം വരെ നഷ്ടപരിഹാരമാകും വിമാനകമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ടി വരിക. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രഖ്യാപിച്ച വ്യാമയാന നിയമത്തിലാണ് പുതിയ നിര്‍ദേശങ്ങളും നിബന്ധകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ ഇരുപത് മുതല്‍ പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരും. ഏതെങ്കിലും കാരണത്താല്‍ വിമാനങ്ങള്‍ റദ്ദാക്കുകയോ പുറപ്പെടുന്നതിന് കാലതാമസം നേരിടുകയോ ചെയ്താല്‍ ടിക്കറ്റിന്റെ 150 മുതല്‍ 200 ശതമാനം വരെ യാത്രക്കാരന് വിമാന കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. ലഗേജുകള്‍ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ 6568 സൗദി റിയലോ 6432 ദിര്‍ഹമോ നഷ്ടപരിഹാരമായി നല്‍കണമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

രണ്ട് മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ റീഫണ്ട് ഓപ്ഷനോടെ ടിക്കറ്റ് റദ്ദാക്കാന്‍ വിമാന കമ്പനിയോട് ആവശ്യപ്പെടാനും യാത്രാക്കാരന് അവകാശമുണ്ട്. ഹജ്ജ്, ഉംറ പോലുളള സാഹചര്യങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്കും പുതിയ നിയന്ത്രണങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ബാധകമാണ്. ടിക്കറ്റ്, ബോര്‍ഡിംഗ്, ബാഗേജ് കൈകാര്യം ചെയ്യല്‍, പ്രത്യേക പരിചരണം ആവശ്യമുള്ള യാത്രക്കാര്‍ക്ക് സഹായം നല്‍കല്‍ തുടങ്ങി വിമാനയാത്രയുമായി ബന്ധപ്പെട്ട എല്ലാ മേഖലയെയും ഉള്‍പ്പെടുത്തിയാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്.