Sunday, July 26, 2026
Home Blog Page 228

ഇമറാത്തി വനിതകളുടെ മുന്നേറ്റത്തിനായി പുതിയ ദേശീയ നയം

0

ഇമറാത്തി വനിതകളുടെ മുന്നേറ്റത്തിനായി പുതിയ ദേശീയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇ. 8 വര്‍ഷത്തെ നയമാണ് രാഷ്ട്ര മാതാവ് ശൈഖ ബിന്‍ത് മുബാറക് നാളേക്കായി ഞങ്ങള്‍ സഹകരിക്കും എന്ന പ്രമേയത്തില്‍ നയം പ്രഖ്യാപിച്ചത്.

യുഎഇയിലെ സ്ത്രീ ശാക്തീകരണത്തിന്റെ പാത അതിന്റെ വേരുകൾ കണ്ടെത്തുന്നത് രാജ്യത്തിന്റെ സ്ഥാപക പിതാവായ അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദർശനപരമായ ആശയങ്ങളിലാണ്. ലിംഗഭേദമില്ലാതെ വിദ്യാഭ്യാസത്തിനും തുല്യ അവസരങ്ങൾക്കും ഊന്നൽ നൽകി, സ്ത്രീകളുടെ അവകാശങ്ങളും പദവികളും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള യുഎഇയുടെ ഉറച്ച പ്രതിബദ്ധതയ്ക്ക് ഷെയ്ഖ് സായിദ് അടിത്തറയിട്ടു. യുഎഇയുടെ ചരിത്രത്തിന്റെ വാർഷികങ്ങളിലൂടെ, ഡൈവിംഗ്, മീൻപിടുത്തം, വ്യാപാരം തുടങ്ങിയ സമുദ്രാന്വേഷണങ്ങൾക്കായി പുരുഷന്മാർ ദീർഘദൂര യാത്രകൾ ആരംഭിച്ച കാലഘട്ടങ്ങളിൽ, പരിചരണം, ശുഷ്കാന്തിയോടെ കുടുംബങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യുന്നവരായി സ്ത്രീകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അവരുടെ സഹിഷ്ണുത സംരംഭകത്വ ശ്രമങ്ങളിലേക്കും വ്യാപിച്ചു, നിരവധി സ്ത്രീകൾ സങ്കീർണ്ണമായ ഈന്തപ്പന അടിസ്ഥാനമാക്കിയുള്ള കരകൗശലവസ്തുക്കൾ തയ്യാറാക്കി, പ്രാദേശിക ചന്തകളിൽ അനുരണനം കണ്ടെത്തി, അവരുടെ ഉപജീവനമാർഗം സുരക്ഷിതമാക്കുന്നു.

സമൂഹത്തില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിക്കാനായി പരസ്പരആശ്രിതത്വം, ഒത്തൊരുമ, കുടുംബ സഹകരണം, തൊഴില്‍ വിപണിയില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുക, നേതൃശേഷി ഉയര്‍ത്തുക തുടങ്ങിയവയാണ് പുതിയ നയം പ്രധാനമായി നിദേശിക്കുന്ന മാര്‍ഗങ്ങള്‍.

ജൂനിയര്‍ മെസ്സിയും അമേരിക്കന്‍ ലീഗില്‍…!! തിയാഗോ മെസ്സി ഇന്റര്‍ മയാമിയില്‍ ചേര്‍ന്നു

0

ലയണല്‍ മെസ്സിയുടെ മകനായ തിയാഗോ മെസ്സി ഇന്റര്‍ മയാമിയുടെ അക്കാദമി ടീമില്‍ ചേര്‍ന്നു.
അണ്ടര്‍ 12 വിഭാഗത്തില്‍ ചേര്‍ന്ന തിയാഗോ തന്റെ പിതാവിനെപ്പോലെ വലിയ താരമാവാനുള്ള ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായാണ്
ഇതിനെ കാണുന്നത്. മുന്‍പ് ഇന്റര്‍ മയാമി ക്ലബ് ഉടമയും ഇതിഹാസ താരവുമായിരുന്ന ഡേവിഡ് ബെക്കാമിന്റെ മകനും മയാമി അക്കാദമിയുടെ
ഭാഗമായിട്ടുണ്ട്.
10 വയസ്സ് മാത്രമുള്ള തിയാഗോ മെസ്സി ഇതിനോടകം തന്നെ അക്കാദമി ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഇന്റര്‍ മയാമി അക്കാദമി ടീം ഫ്‌ളോറിഡ
അക്കാദമി ലീഗിലാണ് പ്രധാനമായും മല്‍സരിക്കുന്നത്. 2019ല്‍ ക്ലബ് തുടങ്ങിയ ഇന്റര്‍ മയാമി ഇതിനോടകം തന്നെ മികച്ച താരങ്ങളെ വളര്‍ത്തിയെടുത്തിട്ടുണ്ട്.

‘ശിവശക്തിയിൽ വിവാദം വേണ്ട’; രാജ്യങ്ങൾക്ക് ഇഷ്ടമുള്ള പേരിടാമെന്ന് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്

0

ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ഭാഗത്തിന് പ്രധാനമന്ത്രി ശിവശക്തി എന്ന് പേരിട്ടതില്‍ വിവാദം വേണ്ടെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ലാന്‍ഡ് ചെയ്യുന്ന സ്ഥലത്തിന് പേരിടാന്‍ അതത് രാജ്യങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം കേരളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.

ശിവശക്തിയെന്ന് പേരിട്ടതില്‍ ഞാനെന്ത് ചെയ്യാനാ. ഇന്ത്യയുടെ ഒരുപാട് സ്ഥലങ്ങളുടെ പേരുകള്‍ ചന്ദ്രനിലുണ്ട്. ഇന്ത്യക്കാരല്ലാത്തവരുടെ ഒരുപാട് പേരുകളുണ്ട്. ഓരോ രാജ്യത്തിനും അതാത് രാജ്യങ്ങളുടെ ബന്ധപ്പെട്ട പേരിടാം. നമുക്ക് സാരാഭായ് ക്രൈറ്ററുണ്ട് ചന്ദ്രനില്‍. മറ്റ് രാജ്യങ്ങളിലെ ഇതുപോലെ സയന്റിഫിക് അക്കംപ്ലീഷ്‌മെന്റിന് അവര്‍ എക്‌സ്‌പ്ലോര്‍ ചെയ്ത സ്ഥലങ്ങള്‍ക്ക് പേരിടാറുണ്ട്. അതൊരു പാരമ്പര്യമാണെന്നും സോമനാഥ് പറഞ്ഞു.

‘ദക്ഷിണധ്രുവത്തില്‍ പോകാന്‍ ഒരുപാട് രാജ്യങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതിന്റെ പ്രയാസം ഒരുപാടുണ്ട്. ചന്ദ്രന്റെ ആ ഭാഗം നിരപ്പായ സ്ഥലമല്ല. ഒരുപാട് കുന്നുകളുണ്ട്. വലിയ താഴ്ചയുള്ള താഴ്വരകലുമുണ്ട്. അതിന്റെ ചെരിവില്‍ പോയി ലാന്‍ഡ് ചെയ്താല്‍ ലാന്‍ഡറിന്റെ കഥ ആലോചിക്കാവുന്നതേ ഉള്ളൂ. ഫ്‌ളാറ്റ് ഏരിയ കണ്ടെത്താന്‍ പ്രയാസമുള്ളത് കൊണ്ടാണ് അധികമാരും അങ്ങോട്ട് പോകാത്തത്.’

ചാന്ദ്രയാന്‍-3 ല്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോവറും ലാന്‍ഡറും ചിത്രങ്ങൾ വരും ദിവസങ്ങളില്‍ കൂടുതല പുറത്തുവിടുമെന്നും എസ് സോമനാഥ് വ്യക്തമാക്കി. കൂടുതല്‍ ഗ്രഹാന്തര ദൗത്യങ്ങള്‍ ആരംഭിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും ബഹിരാകാശ മേഖലയുടെ വിപുലീകരണത്തിലൂടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സൂര്യപ്രകാശം 14 ദിവസത്തേക്കെ കിട്ടൂ. അവിടെ മൂലകങ്ങള്‍ ഒരുപാട് കണ്ടെത്താന്‍ സാധ്യതയുണ്ട്. ജലം കണ്ടെത്താന്‍ സാധ്യതയുണ്ട്. 14 ദിവസം അത് അതിജീവിക്കാന്‍ വലിയ പ്രയാസമാണ്. കാരണം അവിടെ ഐസിനേക്കാള്‍ 180 ഡിഗ്രി കുറവാണ് താപനില. അത്രയും തണുപ്പില്‍ 14 ദിവസം നിലനില്‍ക്കുക എന്നത് വെല്ലുവിളിയാണ്. നിലനിന്നാൽ അത് വലിയ മുതൽക്കൂട്ടാണ്. സോഫ്റ്റ് ലാന്‍ഡിംഗ് മാത്രമല്ല ചന്ദ്രയാന്‍-3 ന്റെ മുഴുവന്‍ കാര്യങ്ങളും പൂര്‍ണ വിജയമായിരുന്നു. മഹത്തായ നേട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനും എന്റെ സഹപ്രവര്‍ത്തകരും സന്തോഷവാന്‍മാരും അഭിമാനവുമുള്ള വരാണെന്നും സോമനാഥ് പറഞ്ഞു.

മലപ്പുറത്ത് എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു, സുഹൃത്ത് കസ്റ്റഡിയിൽ

0

മലപ്പുറം പെരുമ്പടപ്പില്‍ എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേല്‍വീട് ഷാഫി (41) ആണ് മരിച്ചത്. പാടത്ത് കൊക്കിനെ പിടിക്കുന്നതിനിടയിൽ സുഹൃത്തിന്റെ കൈയിൽ നിന്നും അബദ്ധത്തിൽ പൊട്ടിയ വെടി കൊണ്ടതാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ സുഹൃത്തായ പെരുമ്പടപ്പ് പട്ടേരി സ്വദേശി സജീവ് പോലീസിന്റെ പിടിയിലായി.

ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഷാഫിയുടെ സുഹൃത്തിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ഇവർ രണ്ടുപേരും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നാണ് വിവരം.

പശ്ചിമ ബംഗാളിൽ പടക്ക ഫാക്ടറിയിൽ സ്ഫോടനത്തിൽ ഏഴ് മരണം

0

പശ്ചിമ ബംഗാളിൽ പടക്ക ഫാക്റ്ററിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചു. പരുക്കേറ്റ നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നോർത്ത് 24 പർഗനാസ് ജില്ലയിലാണ് സംഭവം. അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്കശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. തീപിടുത്തം ഉണ്ടായതിനെ തുടർന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.

രാവിലെ പത്ത് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. സ്ഫോടന സമയത്ത് നിരവധി പേർ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.

ദുട്ടപുകുരിൽ ഒരു വീട് കേന്ദ്രീകരിച്ച് അനധികൃതമായി പ്രവർത്തിച്ച പടക്ക ശാലയിലാണ് അപകടമുണ്ടായത്. ആവശ്യമായ അനുമതിയില്ലാതെ പടക്ക നിർമാണത്തിനുള്ള അംസ്കൃതവസ്തുക്കൾ വൻതോതിൽ ഇവിടെ സൂക്ഷിച്ചിരുന്നു. പൊട്ടിത്തെറിയിൽ വീട് പൂർണമായും തകർന്നു.

കേരളത്തില്‍ വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഒരേയൊരാൾ മുഖ്യമന്ത്രിയാണ്; സിവില്‍ സപ്ലൈസ് കോര്‍പറേഷനെ ദയാവദത്തിന് വിട്ടുനല്‍കിയിരിക്കുകയാണെന്നും വിഡി സതീശന്‍

0

കേരളത്തില്‍ വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഒരേയൊരാള്‍ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കാണം വിറ്റാലും ഓണം ഉണ്ണാനാകാത്ത അവസ്ഥയാണ്. 7 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് കൊടുക്കുമെന്ന് പറഞ്ഞിട്ട് അത് ആറ് ലക്ഷമാക്കി ചുരുക്കി. അതില്‍ തന്നെ പത്ത് ശതമാനം പോലും വിതരണം ചെയ്യാനായിട്ടില്ല. കെ.എസ്.ആര്‍.ടി.സിയെ പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവദത്തിന് വിട്ടുനല്‍കിയിരിക്കുകയാണ്. കരാറുകാര്‍ക്ക് 700 കോടിയോളം രൂപയാണ് കൊടുക്കാനുള്ളത്. സപ്ലൈകോ 750 കോടി ചോദിച്ചപ്പോള്‍ 70 കോടി മാത്രമാണ് നല്‍കിയത്. എന്നിട്ടും ഒരു നാണവുമില്ലാതെയാണ് കേരളത്തില്‍ വിലക്കയറ്റമില്ലെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചത്. ദന്തഗോപുരത്തില്‍ നിന്നും മുഖ്യമന്ത്രി താഴെയിറങ്ങി വന്നാല്‍ മാത്രമെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കുവെന്നും സതീശൻ പറഞ്ഞു.

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം പരാജയമാണെന്ന് സതീശന്‍ ആരോപിച്ചു. സാധരണക്കാരുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മനസിലാക്കുന്നില്ലെന്ന് സതീശന്‍ പറഞ്ഞു. ഇരുമ്പ് കൂടം കൊണ്ട് സാധാരണക്കാരന്റെ തലയ്ക്കടിച്ച സര്‍ക്കാരാണിത്. ആറു ലക്ഷം പേര്‍ക്ക് പോലും കിറ്റ് നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിനെ കുറിച്ച് എന്ത് പറയാനാണെന്നും ധനകാര്യമന്ത്രിക്ക് ഒന്നും അറിയില്ല, അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

തൂശനിലയിൽ ഓണമുണ്ട് ഉയിരും ഉലഗവും; മക്കളുടെ ആദ്യ ഓണം ആഘോഷമാക്കി നയൻതാരയും വിഘ്നേശും

0

തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവന്റെയും മക്കളുടെ ആദ്യ ഓണ ചിത്രം പങ്കുവെച്ച് താരം. ഉയിരിന്റെയും
ഉലകിന്റെയും ആദ്യ ഓണം എന്ന ക്യാപ്ഷനോടെയാണ് വിഘ്നേശ് ചിത്രം പങ്കുവെച്ചത്. കുട്ടിമുണ്ടുടുത്ത് രണ്ടുപേരും ഓണമുന്നുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്റെ ഉയിർ, ഉലഗിനൊപ്പമുള്ള ഓണാഘോഷങ്ങൾ ഇവിടെ ആരംഭിക്കുന്നു, എല്ലാവർക്കും ഓണാശംസകൾ – എന്നാണ് വിക്കി പോസ്റ്റിൽ കുറിച്ചത്. നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങളും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.

ഉയിർ രുദ്രൊനിൽ എൻ ശിവൻ, ഉലക് ദൈവക് എൻ ശിവൻ എന്നാണ് കുട്ടികളുടെ പേര്. 2022 ജൂൺ ഒമ്പതിനായിരുന്നു നയൻതാരയുടേയും വിക്കിയുടേയും വിവാഹം. 2022 ഒക്ടോബറിലാണ് ഇരുവർക്കും ഇരട്ടകുട്ടികൾ പിറന്നത്.

ബോളിവുഡിലെ നയൻതാരയുടെ ആദ്യ ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകൻ. ആറ്റ്ലീയുടെ സംവിധാനത്തിലൊരുങ്ങുന്ന ജവാനിൽ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിഘ്നേഷ് ശിവൻ നിർമിക്കുന്ന ആർ എസ് സെന്തിൽ ചിത്രത്തിലും നയൻതാരയാണ് നായിക. ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഇരൈവനി’ലും നയൻതാര നായികയാകയായി എത്തുന്നുണ്ട്. ജയം രവിയാണ് ചിത്രത്തിൽ നായകൻ.

വി എസ് എസ് സി പരീക്ഷാത്തട്ടിപ്പില്‍ മുഖ്യപ്രതിയടക്കം മൂന്നു പേര്‍ പിടിയില്‍

0

വി എസ് എസ് സി പരീക്ഷാത്തട്ടിപ്പില്‍ മുഖ്യപ്രതിയടക്കം മൂന്നു പേര്‍ പിടിയില്‍. പ്രത്യേക അന്വേഷണ സംഘം ഹരിയാനയിലെ കോച്ചിങ് സെന്ററുള്‍പ്പടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ഉടൻ കേരളത്തിൽ എത്തിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു.

ഹരിയാന സ്വദേശിയും എ എസ് പിയുമായ ദീപക് ധൻകറിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം കഴിഞ്ഞ ദിവസം ഹരിയാനയിൽ എത്തിയിരുന്നു. മെഡിക്കൽ കോളജ് സി ഐ ഹരിലാൽ, സൈബർ പോലീസ് അംഗങ്ങൾ എന്നിവരും സംഘത്തിൽ ഉണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ച രണ്ട് ഹരിയാന സ്വദേശികളും ആൾമാറാട്ടം നടത്തിയ സംഭവത്തിൽ ഒരാളും കേരളത്തിൽ പിടിയിലായിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായത്.

പോലീസുകാർക്കെതിരെ കൊലക്കുറ്റം; താനൂർ കസ്റ്റഡി മരണത്തിൽ പ്രതിപ്പട്ടിക സമർപ്പിച്ചു

0

താനൂർ കസ്റ്റഡി മരണത്തിൽ ക്രൈം ബ്രാഞ്ച് പ്രതിപട്ടിക സമർപ്പിച്ചു. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചത്. നിലവിൽ സസ്പെൻഷനിലുള്ള പൊലീസുകാരായ ജിനിഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെയാണ് പ്രതി ചേർത്തത്. പ്രതികൾ എസ്പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്ഥരാണ്. പ്രതികളായ നാലു പൊലീസുകാർക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് വിവരം.

ലഹരിമരുന്നു കേസിൽ പൊലീസ് പിടികൂടിയ തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളുണ്ടെന്നും മർദനം മരണകാരണമായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടർന്ന് അസ്വസ്ഥതകൾ പ്രകടിപ്പിച്ചു കുഴഞ്ഞു വീണാണ് താമിറിന്റെ മരണം എന്നാണ് താനൂർ പൊലീസ് എടുത്ത കേസിലെ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) പറഞ്ഞിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൊലീസ് മർദനം സംബന്ധിച്ച സൂചനകൾ ലഭിച്ചിരുന്നു.

താനൂർ കസ്റ്റഡി മരണത്തിൽ മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട്‌ തേടിയിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം ആരോപിച്ചിരുന്നു. സി ബി ഐ കേസ് ഏറ്റെടുക്കണം എന്നും ഇതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സഹോദരൻ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടിരുന്നു.

വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ പ്രി​ഗോഷിന്റെ മരണത്തില്‍ പങ്കില്ലെന്ന് റഷ്യ

0

വാഗ്നർ കൂലിപ്പട്ടാളമേധാവി യെവ്‌ഗെനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനാണെന്ന ആരോപണം നിഷേധിച്ച് റഷ്യ. പ്രിഗോഷിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടുവെന്ന ആരോപണം ശുദ്ധ നുണയാണെന്ന് വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

പാശ്ചാത്യരാജ്യങ്ങൾ സത്യം വളച്ചൊടിക്കുകയാണെന്ന് ദിമിത്രി പെസ്‌കോവ് കുറ്റപ്പെടുത്തി. പ്രിഗോഷിന്റെ മരണം സ്ഥിരീകരിക്കുന്നതിനായി ജനിതകപരിശോധനയടക്കം നടക്കുന്നുണ്ട്. വൈകാതെ യാഥാർഥ്യം പുറത്തുവരുമെന്നും പെസ്‌കോവ് പറഞ്ഞു.

പ്രിഗോഷിന്റെ മരണത്തില്‍ റഷ്യയ്ക്ക് പങ്കുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ലെന്നും റഷ്യന്‍ പ്രസിഡന്റിന്റെ അറിവില്ലാത മരണം സംഭവിക്കില്ല എന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്.

മോസ്കോയിൽനിന്ന് സെയ്ന്റ് പീറ്റേഴ്‌സ്‌ബർഗിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു പ്രിഗോഷിൻ സഞ്ചരിച്ച വിമാനം തകർന്നത്. റഷ്യൻ നേതൃത്വത്തിനുനേരെ സായുധകലാപം നയിച്ച പ്രിഗോഷിനെ പുതിൻ ഇല്ലാതാക്കിയെന്ന തരത്തിലാണ് ആഗോള തലത്തിൽ തന്നെ വാർത്തകൾ പ്രചരിച്ചത്. വിമാനം ട്വേർ മേഖലയിൽവെച്ച് വെടിവെച്ചിടുകയായിരുന്നെന്ന് വാഗ്നർ അനുകൂല ടെലിഗ്രാം ചാനലായ ഗ്രേസോണും ആരോപിച്ചിരുന്നു. ആസൂത്രിതസ്ഫോടനത്തിലൂടെയാണ് വിമാനം തകർന്നതെന്ന് യു.എസ്. രഹസ്യാന്വേഷണവിഭാഗത്തിന്റെ പ്രാഥമികവിലയിരുത്തലുണ്ട്. അതേസമയം, വാഗ്നർസേനയെ അസ്ഥിരമാക്കാനാണ് പ്രിഗോഷിനെ ദുരൂഹമായി കൊലപ്പെടുത്തിയതെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം വെള്ളിയാഴ്ച പ്രതികരിച്ചു.