Monday, July 27, 2026
Home Blog Page 225

ഇരട്ട കുഞ്ഞുങ്ങളുടെ ഫോട്ടോ പങ്കുവെച്ച് നയന്‍താരയുടെ ഇന്‍സ്റ്റഗ്രൈാം അരങ്ങേറ്റം….!!

0

ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് നടി നയന്‍താര. സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാതിരുന്ന നയന്‍താരയുടെ വിശേഷങ്ങള്‍ നേരത്തേ ഭര്‍ത്താവ് വിഘ്‌നേഷ് ശിവനാണ് പങ്കുവയ്ക്കാറുള്ളത്.നിമിഷങ്ങള്‍ കൊണ്ട് തന്നെ നിരവധി ഫോളോവേഴ്‌സ് നടിയെത്തേടിയെത്തി.

തന്റെ ഇരട്ട കുഞ്ഞുങ്ങളുടെ ഫോട്ടോ പങ്കുവെച്ചാണ് നയന്‍സ് ആദ്യ പോസ്റ്റ് ആരംഭിച്ചത്.
കൂടാതെ തന്റെ പുതിയ സിനിമ ജവാന്റെ ട്രെയ്‌ലറും നടി പുറത്തു വിട്ടു.

യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചു: ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍

0

അബുദബി: രാജ്യത്ത് സെപ്റ്റംബര്‍ മാസത്തെ പുതുക്കിയ ഇന്ധന വില പ്രസിദ്ധീകരിച്ചു. ഊര്‍ജ്ജമന്ത്രാലയത്തിനു കീഴിലെ ഇന്ധന വില നിര്‍ണയ സമിതിയാണ് സെപ്റ്റംബര്‍ മാസത്തേക്കുള്ള വില പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് സെപ്റ്റംബര്‍ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍ 98 പെട്രോളിന് 28 ഫില്‍സ് വര്‍ദ്ധിച്ച് 3.42 ദിര്‍ഹമാണ് പുതുക്കിയ നിരക്ക്. ഓഗസ്റ്റ് മാസത്തില്‍ 3 ദിര്‍ഹം 14 ഫില്‍സായിരുന്നു വില. സ്‌പെഷ്യല്‍ 95 പെട്രോളിന് 29 ഫില്‍സിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 3 ദിര്‍ഹം 31 ഫില്‍സാണ് സെപ്റ്റംബറിലെ വില. ഇ പ്ലസ് 91 പെട്രോളിന് 28 ഫില്‍സ് വര്‍ദ്ധിച്ച് 3 ദിര്‍ഹം 23 ഫില്‍സായി. 2 ദിര്‍ഹം 95 ഫില്‍സായിരുന്നു ഓഗസ്റ്റ് മാസത്തെ വില. ഡീസലിനാണ് വിലയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 45 ഫില്‍സ് ആണ് വര്‍ദ്ധിച്ചിരിക്കുന്നത്. 3 ദിര്‍ഹം 40 ഫില്‍സാണ് സെപ്റ്റംബര്‍ മാസത്തെ വില. ഓഗസ്റ്റില്‍ ഇത് 2 ദിര്‍ഹം 95 ഫില്‍സ് ആയിരുന്നു.

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ ഇന്ധന വിലയാണിത്. തുടര്‍ച്ചയായി മൂന്നാം മാസമാണ് വില ഉയരുന്നത്. ജനുവരിയില്‍ മാത്രമാണ് വിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ കുറവുണ്ടായെങ്കിലും തുടര്‍ന്നുള്ള മാസങ്ങളില്‍ വില വര്‍ദ്ധിച്ചു. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്ന നിലയിലാണിപ്പോള്‍. 85ന് മുകളിലാണ് ബ്രെന്റ് ക്രൂഡിന്റെ വില.

ഏകദിന ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ മല്‍സരത്തിന്റെ ആദ്യ ഘട്ട ടിക്കറ്റുകള്‍ മണിക്കൂറുകള്‍ കൊണ്ട് വിറ്റു തീര്‍ന്നു..!

0

ഏകദിന ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന്റെ ആദ്യഘട്ട ടിക്കറ്റുകൾ മണിക്കൂറുകൾ കൊണ്ട് വിറ്റുതീർന്നു. ബുക്ക് മൈ ഷോ ആപ്പിലെ ഓൺലൈൻ വിൽപനയാണ് വളരെപ്പെട്ടെന്ന് ‘സോൾഡ് ഔട്ട്’ ആയത്. രണ്ടാംഘട്ട വിൽപന സെപ്റ്റംബർ മൂന്നിനു നടക്കും. ഒക്ടോബർ 14ന് അഹമ്മദാബാദിലാണ് ഇന്ത്യ–പാക്ക് മത്സരം.

ഇതിനു മുന്‍പ് ഈ വരുന്ന ഏഷ്യാകപ്പിലും ഇരു ടീമുകളും ഏറ്റുമുട്ടുന്നുണ്ട്.
എങ്കിലും ലോകകപ്പിലെ ഇന്ത്യാ പാക് മല്‍സരത്തിന്റെ ആവേശം എപ്പോഴും വേറിട്ടു നില്‍ക്കുന്നതാണ്‌.

പിറന്നാള്‍ ദിനത്തില്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ജയസൂര്യ, കയ്യടിച്ച് സോഷ്യല്‍ മീഡിയ..!!

0

സര്‍ക്കാറിനും മന്ത്രിക്കുമെതിരായ പരാമര്‍ശത്തില്‍ മറുപടിയുമായി ജയസൂര്യ.

“കര്‍ഷകരുടെ പ്രശ്‌നം തുറന്ന് കാണിക്കാന്‍ വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്.
എനിക്ക് രാഷ്ട്രീയമില്ല, ഇടത് വലത് ബി.ജെ.പി മുന്നണിയുമായി ബന്ധങ്ങളുമില്ല.
എനിക്കറിയാവുന്ന ചില പ്രശ്‌നങ്ങള്‍ ഞാന്‍ ശരിയായ വേദിയില്‍ ഉന്നയിച്ചു.
അത് സോഷ്യല്‍ മീഡിയയില്‍ മാത്രം പറഞ്ഞു പോകേണ്ട കാര്യമായി തോന്നിയില്ല.”

കഴിഞ്ഞ ദിവസം കളമശേരി കാർഷികോത്സവത്തിൽ സംസാരിക്കുകയായിരുന്ന ജയസൂര്യയുടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത പരാമര്‍ശം ഇതായിരുന്നു

‘കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. ഒരു സിനിമ പൊട്ടിയാൽ അത് ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകൻ ആയിരിക്കും എന്ന് പറയാറുണ്ട്. എന്ന് പറഞ്ഞത് പോലെ കൃഷി മന്ത്രി പ്രസാദ് അവർകളുടെ ചെവിയിൽ കാര്യങ്ങൾ എത്താൻ ചിലപ്പോൾ ഒരുപാട് വൈകും. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം കൊടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ് അവർ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻ അവർക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്. വേറൊരു രീതിയിൽ ഇതിനെ കാണരുത്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നും അവർക്ക് ഷർട്ടിൽ ചളി പുരളുന്നത് ഇഷ്ടമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും കൊടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണ്ടിട്ട് മക്കള്‍ എങ്ങനെയാണ് സാര്‍ കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്നത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണം’ സമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പിന്തുണയും വിമര്‍ശനവും ഈ പരാമര്‍ശത്തില്‍ താരം ഏറ്റുവാങ്ങിയിരുന്നു.

ഓണാഘോഷത്തിന് കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി അപകട യാത്ര; അച്ഛൻ അറസ്റ്റില്‍

0

ഓണാഘോഷ യാത്രക്കിടെ കുട്ടിയെ വാഹനത്തിന്‍റെ ബോണറ്റിലിരുത്തി നടത്തിയതിന് ഡ്രൈവറെയും കുട്ടിയുടെ അച്ഛനെയും കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മേനകുളം മുതൽ വെട്ടുറോഡ് റൂട്ടിലാണ് കുട്ടിയെ ബോണറ്റിലിരുത്തി അപകടകരമായ നിലയിൽ യാത്ര നടത്തിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയെ ജീപ്പിന്‍റെ ബോണറ്റിലിരുത്തി യാത്ര നടത്തിയ ദൃശ്യങ്ങള്‍ മറ്റ് യാത്രക്കാർ പകർത്തി നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ആറ്റിങ്ങലിൽ നിന്നും വാടകയ്ക്കെടുത്ത ജീപ്പിലായിരുന്നു യാത്ര. കഴക്കൂട്ടം സ്വദേശി ഹരികുമാറാണ് വാഹനമോടിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന കഴക്കൂട്ടം സ്വദേശി സോജുവിന്‍റെ മകനെയാണ് ജീപ്പിന്‍റെ ബോണറ്റിലിരുത്തിയത്. പല വട്ടം അമിത വേഗത്തിൽ സംഘം വാഹനമോടിച്ചു. സമൂഹ മാധ്യമങ്ങളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മേനംകുളം വാടിയിൽ നിന്നും ഇന്ന് രാവിലെ ജീപ്പ് കസ്റ്റഡിലെടുക്കുകയായിരുന്നു.

ഇന്ത്യയിലെ മികച്ച ആയോധനകലയുള്ള സിനിമ; ആർഡിഎക്സിന് പ്രശംസയുമായി ഉദയനിധി സ്റ്റാലിൻ

0

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മലയാള സിനിമ ‘ആര്‍ഡിഎക്‌സി’നെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്‍. “RDX മലയാളം സിനിമ ! കൊള്ളാം! ഇന്ത്യയിലെ മികച്ച ആയോധന കല/ആക്ഷൻ സിനിമ! തിയറ്ററിൽ പോയി തന്നെ സിനിമ കാണൂ, പിന്തുണയ്ക്കൂ.. RDX ടീമിന് അഭിനന്ദനങ്ങൾ”, ഇതാണ് ഉദയനിധി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നേടിയ ചിത്രം ആദ്യദിനം ഏകദേശം 1.25 കോടി രൂപയാണ് നേടിയത്. ഓണം റിലീസുകളിൽ ഏറ്റവും മികച്ച പ്രേക്ഷക റിപ്പോർട്ടുകളും ഈ ചിത്രത്തിന് തന്നെ. ആദ്യ മൂന്ന് ദിനങ്ങളിലെ ചിത്രത്തിന്‍റെ കളക്ഷന 6.8 കോടി മുതല്‍ 7.40 കോടി വരെ വരും. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം കേരളത്തിന്റെ മൊത്തം കളക്ഷൻ 14 കോടിയോളം ആണ്. ലോകമെമ്പാടുമായി ഏകദേശം 24 കോടി ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്സ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിൻ്റെ തിരക്കഥ. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

ഉദയനിധിയുടെ പോസ്റ്റ് നീരജ് മാധവ് പങ്കുവച്ചിട്ടുണ്ട്. “വളരെ നന്ദി സർ. ആർഡിഎക്സ് കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെട്ടതിൽ ഞങ്ങൾ അഭിമാനിക്കുന്നു”, എന്നാണ് നീരജ് കുറിച്ചത്.

നവ്യ നായരെ ഇ ഡി ചോദ്യം ചെയ്തു; സച്ചിന്‍ സാവന്ത് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തല്‍

0

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നവ്യക്ക്, അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐ ആര്‍ എസ് ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തൽ.

മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നവ്യ നായരെ നോട്ടീസ് നല്‍കി മുംബൈയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം കൈമാറിയിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. സച്ചിന്‍ സാവന്തിനെതിരായ കുറ്റപത്രത്തിലും നവ്യ നായരെ കുറിച്ച് പരാമർശം ഉണ്ട്.

അതേസമയം, ഇ.ഡി തന്നെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത നവ്യ നായര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സച്ചിന്‍ സാവന്ത് തന്റെ കുടുബസുഹൃത്താണ്. മുംബൈയില്‍ ഒരേ സ്ഥലത്തായിരുന്നു താമസം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി വിളിപ്പിച്ചതെന്നും നവ്യ പറഞ്ഞു.

ദുബൈ ക്രീക്ക് ടവര്‍ രൂപകല്‍പ്പനയില്‍ മാറ്റം: നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍

0

ഉയരത്തില്‍ ബുര്‍ജ് ഖലീഫയെ മറികടക്കുന്ന ദുബൈ ക്രിക്ക് ടവറിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തുമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ്.ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പുന:രാരംഭിക്കുന്നതിനാണ് ശ്രമം. ദുബൈ ക്രിക്ക് ഹാര്‍ബറില്‍ ആണ് ക്രിക്ക് ടവര്‍ നിര്‍മ്മിക്കുന്നത്.

2016-ല്‍ ആണ് ദുബൈ ക്രീക്ക് ഹാര്‍ബറില്‍ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കലിട്ടത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും ആണ് ക്രീക്ക് ടവറിന് തറക്കല്ലിട്ടത്. നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുകയും ചെയ്തു. 828 മീറ്റര്‍ ഉയരം ഉള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം എക്‌സ്‌പോ 2020-ക്ക് മുന്‍പ് പൂര്‍ത്തിയാക്കും എന്നായിരുന്നു ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ പ്രഖ്യാപനം.

ക്രിക്ക് ടവറിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തുന്നുവെന്നാണ് ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അലാബര്‍ വ്യക്തമാക്കുന്നത്. ഒരു പ്രമുഖ രാജ്യാന്തര കമ്പനിയാണ് പുനര്‍രൂപകല്‍പ്പന നടത്തുന്നത്. നിരവധി രാജ്യാന്തര കമ്പനികള്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നാണ് പുനര്‍രൂപകല്‍പ്പനയ്ക്കുള്ള സ്ഥാപനത്തെ തെരഞ്ഞെടുത്തത്. പൂതിയ രൂപകല്‍പ്പനയ്ക്കായി എട്ട് മാസം വരെ വേണ്ടിവരും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ക്രിക്ക് ടവറിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷെന്നും മുഹമ്മദ് അലാബര്‍ അറിയിച്ചു. പുതിയ രൂപകല്‍പ്പനയില്‍ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരം ക്രിക്ക് ടവറിന് ഉണ്ടാകുമോ എന്ന് അലാബര്‍ വ്യക്തമാക്കിയിട്ടില്ല.

ക്രിക്കറ്റ് ലോകകപ്പ് ടീം പ്രഖ്യാപനം സെപ്തംബര്‍ മൂന്നിന്..!! സഞ്ജുവിന്റെ സാധ്യത എങ്ങനെ…?

0

ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കും. 15 അംഗ താൽക്കാലിക സ്ക്വാഡുകളെ പ്രഖ്യാപിക്കുന്നതിന് സെപ്റ്റംബർ 5 വരെ സമയപരിധിയുണ്ട്. എന്നാൽ രണ്ടുദിവസം മുൻപ് ടീം പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സൂചിപ്പിച്ചു.

നിലവില്‍ ഏഷ്യാകപ്പിലേക്ക് പരിഗണിച്ച ടീം തന്നെ തുടരാനാണ് കൂടുതല്‍ സാധ്യത.
അങ്ങനെ വന്നാല്‍ സഞ്ജുവിന്റെ ലോകകപ്പ് ടീം പ്രവേശനം സ്വപ്‌നം മാത്രമാവും. ഏഷ്യാകപ്പിലേക്ക് സ്റ്റാന്‍ഡ് ബൈ ആയാണ് താരത്തെ
പരിഗണിച്ചിട്ടുള്ളത്. അത്‌കൊണ്ട് തന്നെ കെ.എല്‍ രാഹുലും, ഇഷന്‍ കിഷനും തന്നെയാണ് ആദ്യ രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷന്‍.
അതല്ലാതെ ബാറ്റ്‌സ്മാനായി മാത്രം സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്.

ഏഷ്യാ കപ്പിനായി 17 അംഗ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.കെ.എൽ.രാഹുലിന് ബദൽ എന്ന നിലയിലാണ് ഏഷ്യാകപ്പിൽ സഞ്ജുവിനെ ടീമിൽ റിസർവ് താരമായി ഉൾപ്പെടുത്തിയത്. ഏഷ്യാകപ്പിൽ ആദ്യരണ്ട് മത്സരങ്ങളിൽ രാഹുൽ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. രാഹുലിന് 100 ശതമാനം ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഇതോടെ ഏഷ്യാകപ്പിൽ സ‍ഞ്ജു കളിക്കാൻ ഇറങ്ങിയേക്കും. രാഹുലിന്റെ ഫിറ്റ്നസും മറ്റും പരിഗണിച്ചായിരിക്കും സഞ്ജു ലോകകപ്പ് ടീമിൽ ഇടം പിടിക്കുക

എഴുനൂറിലധികം പൈലറ്റുമാര്‍ക്ക് നിയമനം നല്‍കാന്‍ റിയാദ് എയര്‍: കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനും നീക്കം

0

സൗദി അറേബ്യയുടെ പുതിയ എയര്‍ലൈനായ റിയാദ് എയര്‍ എഴുനൂറോളം പൈലറ്റുമാര്‍ക്ക് നിയമനം നല്‍കാന്‍ ഒരുങ്ങുന്നു. ഒക്ടോബര്‍ മുതല്‍ പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിച്ച് തുടങ്ങും. 2025 മുതല്‍ ആണ് റിയാദ് എയര്‍ സര്‍വീസ് ആരംഭിക്കുക.ലോകത്തിലെ തന്നെ പ്രധാനപ്പെട്ട എയര്‍ലൈനായി മാറുന്നതിനുള്ള തയ്യാറെടുപ്പുകളുമായിട്ടാണ് റിയാദ് എയര്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് 2025-ല്‍ സര്‍വീസ് ആരംഭിക്കാനിരിക്കുന്ന എയര്‍ലൈനിലേക്ക് പൈലറ്റുമാരുടെ നിയമം ആരംഭിച്ചിരിക്കുന്നത്. ഇതിനകം 20 പൈലറ്റുമാര്‍ക്ക് റിയാദ് എയര്‍ നിയമനം നല്‍കി കഴിഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 പൈലറ്റുമാര്‍ക്ക് നിയമനം നല്‍കുമെന്ന് റിയാദ് എയര്‍ അറിയിച്ചു. ബോയിംഗിന്റെ 787-9 വിമാനങ്ങളിലും ബോയിംഗ് 777 വിമാനങ്ങളിലും പ്രവര്‍ത്തനപരിചയം ഉള്ള പൈലറ്റുമാരെയാണ് റിയാദ് എയര്‍ തേടുന്നത്. പൈലറ്റുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖങ്ങള്‍ നടന്നുവരികയാണെന്ന് എയര്‍ലൈന്‍ സി.ഇ.ഒ പീറ്റര്‍ ബെല്ലെവ് അറിയിച്ചു.

ജനുവരി മുതല്‍ പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിച്ച് തുടങ്ങും. ചിലര്‍ക്ക് ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലും നിയമനം നല്‍കും. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന റിയാദ് എയറിനായി 71 ബോയിംഗ് 787-9 ഡ്രിംലൈനര്‍ വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 121 ബോയിംഗ് 787 ഡ്രിംലൈനര്‍ വിമാനങ്ങള്‍ കൂടി വാങ്ങുന്നതിനാണ് റിയാദ് എയറിന്റെ പദ്ധതി.