Wednesday, May 27, 2026
Home Blog Page 217

ലോക ബീഫ് കയറ്റുമതിയില്‍ ഇന്ത്യ നാലാമത്…!!

0

ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് നാലാം സ്ഥാനം.
യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഈ റാങ്കിംഗ് പ്രകാരം പട്ടികയില്‍ ഒന്നാമതുള്ളത് ബ്രസീല്‍ ആണ്.
രണ്ടും മൂന്നും സ്ഥാനത്ത് ഓസ്‌ട്രേലിയയും അമേരിക്കയുമാണ്.

2020 ലെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏകദേശം 24 ശതമാനം ബീഫും ബ്രസീലില്‍ നിന്നുള്ള കയറ്റുമതിയാണ്.
ഇന്ത്യയില്‍ നിന്ന് 12 ശതമാനമാണ് കയറ്റുമതി എന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂളുകളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ദുബൈ മുനിസിപ്പാലിറ്റി

0

ദുബൈ: വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പരിശോനയുമായി ദുബൈ മുനിസിപ്പാലിറ്റി. എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ സ്‌കൂള്‍ ക്യാന്റീനുകളില്‍ പരിശോധന നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. നിയമം അനുശാസിക്കുന്ന ഭക്ഷ്യ സുരക്ഷ, വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കുകയാണ് ദുബൈ മുനിസിപ്പാലിറ്റി. പോഷക സമൃദ്ധവും, സുരക്ഷിതവുമായ ഭക്ഷണം, ഉറപ്പാക്കുകയാണ് ലക്ഷ്യം. ദുബൈ മുനിസിപ്പാലിറ്റിയുടെ കീഴിലെ, 350 ക്യാന്റീനുകളില്‍, പരിശോധന നടത്തി. പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഭക്ഷ്യ സുരക്ഷാ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, ഉയര്‍ന്ന ഭക്ഷ്യ സുരക്ഷാ നിലവാരം മെച്ചപ്പെടുത്തും. വിദ്യാര്‍ത്ഥികളുടെ ആരോഗ്യവും, സുരക്ഷയും, ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന.

വിവിധയിടങ്ങളില്‍ നിന്നും, ഭക്ഷണ സാമ്പിളുകളും ശേഖരിച്ചാണ് പരിശോധന നടത്തിയത്. ഭക്ഷണം തയ്യാറാക്കുന്ന രീതി, സൂക്ഷിക്കുന്ന വിധം, താപനില, ശുചിത്വം, എന്നിവ പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കി. ക്യാന്റീനുകള്‍ മുനിസിപ്പാലിറ്റി നിഷ്‌കര്‍ഷിച്ചിരിക്കുന്ന ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ അധ്യയനം ആരംഭിക്കുന്നതിനു മുമ്പായി വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. 500 അല്‍ അധികം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം സുരക്ഷിതമായ ആരോഗ്യവും പ്രധാനം ചെയ്യുകയാണ് മുന്‍സിപ്പാലിറ്റി. സ്‌കൂളുകളിലും ക്യാന്റീനുകളിലും മുനിസിപ്പാലിറ്റിയുടെ സൂപ്പര്‍വൈസര്‍ പരിശോധ നടത്തും. സ്‌കൂളുകള്‍ ആരോഗ്യകരവും സുരക്ഷിതവുമാണെന്ന ക്യാമ്പയിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ദുബൈയില്‍ ട്രാഫിക് സംവിധാനങ്ങളും സ്മാര്‍ട്ടാകുന്നു

0

ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അല്‍ ബര്‍ഷയിലെ ദുബൈ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സെന്ററില്‍ സന്ദര്‍ശനം നടത്തി. റോഡുകളിലെ തിരക്ക് പ്രവചിക്കാനും, വാഹന ഡ്രൈവര്‍മാര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാനും സൗകര്യത്തിന് കഴിയുമെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ആഗോള നിലവാരത്തിലുള്ള ട്രാഫിക് സംവിധാനമാണ് യുഎഇ നടപ്പിലാക്കുന്നത്. ഗാതഗാത രംഗത്ത് ലോകത്തിലെ തന്നെ മികച്ച ട്രാഫിക് സംവിധാനങ്ങളൊരുക്കുയാണ് ദുബൈ. ലോകോത്തര നിലവാരത്തിലെ സേവനങ്ങളും പദ്ധതികളുമാണ് തയ്യാറാകുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം തയ്യാറാകുന്നത്. ആര്‍ടിഎയുടെ അനുബന്ധ സ്ഥാപനമായ അല്‍ ബര്‍ഷയിലെ ദുബായ് ഐടിഎസ് സെന്ററിലാണ് ഷെയ്ഖ് ഹംദാന്‍ സന്ദര്‍ശനം നടത്തിയത്. നൂതനമായ ട്രാഫിക് നിയന്ത്രണ സംവിധാനമാണ് ദുബൈയിലെ ഐ ടി എസ് നടപ്പിലാക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ, നൂതനമായ ട്രാഫിക് സൊല്യൂഷനുകള്‍ നല്‍കുന്നതിന് വിപുലമായ ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളാണ് കേന്ദ്രം ഉപയോഗിക്കുന്നത്. ട്രാഫിക് നിയന്ത്രണങ്ങള്‍ക്കും ഡേറ്റാ ശേഖരണത്തിനുമായി ദുബൈയുടെ ഗതാഗത മേഖലയില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ദുബൈയിലെ മുഴുവന്‍ റോഡ് ശൃംഖലയിലും ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റിന്റെ ഉപയോഗം വിപുലീകരിക്കുതിനുമുള്ള നൂതന പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. 2020 ല്‍ ആരംഭിച്ച ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതായാണ് വിലയിരുത്തല്‍. റോഡ് വികസനവും, സൈക്ലിംഗ്, കാല്‍നട യാത്രികര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ഷെയ്ഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു. നിരത്തുകളില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതോടെ രാജ്യം വലിയ പുരോഗതിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ.

വാഹനങ്ങളില്‍ കനമുള്ള ടിന്റ് പതിക്കരുത്: കനത്ത പിഴ ഈടാക്കും

0

നിശ്ചിത അളവില്‍ സുതാര്യതയുള്ള ടിന്റ് ഗ്ലാസ് മാത്രമേ വാഹനങ്ങളില്‍ ഉപയോഗിക്കാവൂ എന്ന നിയമം നിലനില്‍ക്കേയാണ് അബുദബി, ഉമ്മുഖുവൈന്‍ പോലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വേനല്‍ക്കാലത്ത് ചൂട് ഏല്‍ക്കാതിരിക്കാനാണ് കനം കൂടിയ ടിന്റുകള്‍ കൂടുതലായും ഉപയോഗിക്കുന്നത്. ഇത് സംബന്ധിച്ച് നിയമലംഘനങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കൂടിയാണ് പിഴ സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. 1500 ദിര്‍ഹം പിഴയാണ് ഈ നിയമലംഘനത്തിന് ഈടാക്കുക. നിലവില്‍ അന്‍പത് ശതമാനം കനമുള്ള ടിന്റ് പതിക്കാനാണ് അനുവാദമുള്ളത്. ഡ്രൈവര്‍മാരുടെ കാഴ്ചയെ ബാധിക്കാത്ത വിധമാണ് ടിന്റുകള്‍ പതിക്കേണ്ടതും. ഇത് മറികടക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുമെന്നും പൊലീസ് വ്യക്തമാക്കി. വാഹനത്തിന്റെ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ നിറം നല്‍കിയാലും പിഴ ഈടാക്കും. പിഴ നല്‍കി വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ പൊലീസിന് വാഹനം പിടിച്ചെടുക്കാനും കഴിയും. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ഇളവുകള്‍ നല്‍കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

‘ഇന്ത്യ’ വേണ്ട ‘ഭാരത്’ മതിയെന്ന് സെവാഗ്; ട്രോള്‍ മഴയുമായി ആരാധകര്‍

0

ക്രിക്കറ്റ് ലോകകപ്പില്‍ ഭാരത് എന്ന പേരിലാകണം ഇന്ത്യ കളിക്കേണ്ടതെന്ന് മുന്‍ താരം വീരേന്ദര്‍ സെവാഗ്. ബിസിസിഐ സെക്രട്ടറി ജയ് ഷായോടാണ് സെവാഗ് ആവശ്യം എക്സിലൂടെ ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പേര് മാറ്റം പാര്‍ലമെന്റിലൂടെ സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

രണ്ട് തിരഞ്ഞെടുപ്പുകളിലായി രണ്ട് പ്രധാന പാര്‍ട്ടികള്‍ തന്നെ സമീപിച്ചിരുന്നതായും എന്നാല്‍ രാഷ്ട്രീയത്തില്‍ തനിക്ക് ഒട്ടും താത്പര്യമില്ലെന്നും സെവാഗ് വെളിപ്പെടുത്തി. ബിജെപി എംപിയും മുന്‍ സഹതാരവുമായ ഗൗതം ഗംഭീറിനെ പരോക്ഷമായി എക്സിലൂടെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട് സെവാഗ്

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം എന്നായിരുന്നു ബിസിസിഐ എക്സില്‍ കുറിച്ചിരുന്നത്. ‘ടീം ഇന്ത്യയല്ല, ടീം ഭാരത് എന്നാണ് വേണ്ടത്. നമ്മുടെ ഹൃദയത്തില്‍ ഭാരതം ഉണ്ടാകുന്നതിനൊപ്പം കളിക്കാരുടെ ജഴ്സിയിലും അതുണ്ടാകട്ടെയെന്ന് ജയ്ഷായെ ടാഗ് ചെയ്തുകൊണ്ട് സെവാഗ് വ്യക്തമാക്കി. ഇതിന് പിന്നാലെ ഗംതം ഗംഭീറിന് മുന്നെ നിങ്ങളായിരുന്നു എംപിയാകേണ്ടത് എന്ന് ഒരാളുടെ എക്സിലെ പ്രതികരണത്തിനാണ് തനിക്ക് രാഷ്ട്രയത്തില്‍ താത്പര്യമില്ലെന്ന് സെവാഗ് അറിയിച്ചത്.

സാമ്പത്തിക രംഗം വളര്‍ച്ചയിലേക്ക്: യുഎഇയുടെ എണ്ണേതര മേഖല പുരോഗതിയില്‍

0

അബുദബി: യുഎഇയുടെ സാമ്പത്തിക വളര്‍ച്ചയില്‍ എണ്ണേതര മേഖലകള്‍ ശക്തമായ വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ടുകള്‍. വിവിധ മേഖലകളുടെ കാലാനുസൃതമായ വളര്‍ച്ച ചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക പുരോഗതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് കാലത്തിനു ശേഷം രാജ്യം എണ്ണഇതര മേഖലയില്‍ സാമ്പത്തികമായി വലിയ നേട്ടം കൈവരിച്ചതായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി. ഉയര്‍ന്ന നിക്ഷേപം, ടൂറിസം വളര്‍ച്ച, പുതിയ ഓര്‍ഡറുകള്‍ എന്നിവയുടെ വലിയ വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗം അതിവേഗം വളര്‍ച്ച കൈവരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എണ്ണേതര മേഖലകള്‍ കോവിഡ് കാലത്തിനു ശേഷം ഉയര്‍ന്ന സ്ഥിരത കൈവരിച്ചതായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. പ്രതിമാസ എസ് ആന്റ് പി ഗ്ലോബല്‍ യുഎഇ പിഎംഐ സൂചിക ഓഗസ്റ്റില്‍ 55.0 ല്‍ എത്തി. വിവിധ മേഖലകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. പുതിയ സംരംഭങ്ങള്‍, ഉത്പന്നം, തൊഴില്‍, വിതരണം, സംഭരണം എന്നിങ്ങനെ അഞ്ച് സൂചികകളുടെ ശരാശരി വിലയിരുത്തിയാണ് ഓഗസ്റ്റിലെ പി എം ഐ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.

എണ്ണേതര സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തു പകരുമെന്നാണ് വിലയിരുത്തല്‍. 2020 മുതല്‍ വ്യവസായ രംഗം മെച്ചപ്പെട്ട നിലയിലാണ് മുമ്പോട്ട് പോകുന്നത്. പുതിയ സംരംഭങ്ങള്‍, ടൂറിസം നിക്ഷേപം എന്നിവ പുരോഗതിയുടെ പാതയിലാണെന്ന് സൂചികകള്‍ വ്യക്തമാക്കുന്നുണ്ട്. പാന്‍ഡെമിക് വര്‍ഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് യുഎഇ. യുഎഇ സമ്പദ്‌വ്യവസ്ഥ 2022ല്‍ 7.9 ശതമാനത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമാക്കാനുള്ള ശ്രമങ്ങള്‍ വിജയകരമായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഗതഗാത നിയമം കടുപ്പിച്ച് കുവൈത്ത്: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടിവീഴും

0

കുവൈത്ത്: വാഹനം ഓടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പതിവാകുന്നതോടെയാണ് കുവൈത്ത് ഗതഗാത വിഭഗം നടപടി കടുപ്പിക്കുന്നത്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശന ശിക്ഷാ നടപടികളിലേക്ക് കടക്കും. മൂന്ന് മാസം തടവോ, 100 ദിനാറില്‍ കുറയാത്ത പിഴയോ, രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കും. വാഹനം ഓടിക്കുന്നതിനിടെ ഫോട്ടോ, വീഡിയോ എന്നിവ എടുക്കുന്നതും, ലൈവില്‍ വരുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുന്നവര്‍ക്കും കടുത്ത ശിക്ഷയുണ്ടാകും. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് നടപടികള്‍ കടുപ്പിക്കുന്നത്. ജീവന്‍ അപകടത്തിലാക്കുന്ന ഡ്രൈവിംഗിന് തടയിടുകയാണ് ഗതാഗത വിഭാഗം. മണിക്കൂറില്‍ 180 കിലോ മീറ്റര്‍ വേഗതയില്‍ വാഹനം ഓടിച്ച് സോഷ്യല്‍ മീഡിയ ഉപയോഗിച്ച വ്യക്തിയെ കഴിഞ്ഞ ദിവസം പിടികൂടി. നിരത്തുകളില്‍ സുരക്ഷിത യാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍ ശക്തമാക്കുന്നത്.

വ്യാജന്‍ വിറ്റാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴ

0

ദുബൈ: യുഎഇയില്‍ പ്രശസ്ത കമ്പനികളുടെ പേര് ഉപയോഗിച്ച് വ്യാജ ഉല്‍ന്നപ്പങ്ങള്‍ വിറ്റാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴ ലഭിക്കും. ഉപഭോക്താക്കളെ കബളിപ്പിച്ച് നടത്തുന്ന രാജ്യത്തെ വ്യാജ ഉല്‍പ്പന്ന വിപണി മൂല്യം 23 ട്രില്യണ്‍ ഡോളറെന്ന് കണക്ക്. ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്താല്‍ പിഴയ്ക്ക് പുറമേ തടവും നാടുകടത്തലും ഉണ്ടാകും. ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് സാധനങ്ങള്‍ വില്‍പ്പന നടത്തിയാല്‍ ജയില്‍ ശിക്ഷയോ ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്തതും പത്ത് ലക്ഷം ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴയോ രണ്ടും ചേര്‍ത്തോ ശിക്ഷ ലഭിച്ചേക്കാം. കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് സാധനങ്ങള്‍ കണ്ടുകെട്ടല്‍, തടവ്, നാടുകടത്തല്‍ എന്നിവ ഉള്‍പ്പെടെ അനുഭവിക്കേണ്ടി വരും. ഇതിനായി പരിശോധനയും ശക്തമാക്കിയി. വ്യാജ ഉല്‍പ്പങ്ങള്‍ കണ്ടെത്തിയാല്‍ യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തെ വിവരം അറിയിക്കണം. യുഎഇ അതിര്‍ത്തി വഴി വ്യാജ ഉല്‍പ്പങ്ങള്‍ കയറ്റിറക്കുമതി ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് പുറമേ ഇവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായാല്‍ ബന്ധപ്പെട്ടവരില്‍ നിന്ന് മറച്ചുവെയ്ക്കുന്നതും ശിക്ഷാര്‍ഹമാണ്

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടി മഴ

0

ജിദ്ദ: മക്ക, അസീര്‍, ജിസാന്‍, അല്‍ബഹ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സമാനമായ രീതിയില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വരെയാണ് മഴ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം പൊടിക്കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. അപകട സാധ്യത മുന്‍നിര്‍ത്തി സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് സിവില്‍ ഡിഫന്‍സ് അറിയിച്ചത്. താപനിലയിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ഉയര്‍ന്ന താപനില 50 ഡിഗ്രി വരെ എത്തിയ ശേഷമാണ് കുറവ് ഉണ്ടായത്. കാലാവസ്ഥ മാറ്റത്തിന് മുന്നോടിയായാണ് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. കഴിഞ്ഞ ആഴ്ചയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചിരുന്നു. കനത്ത മഴ കാഴ്ച മറയ്ക്കുമെന്നതിനാല്‍ വാഹനമോടിക്കുവര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. വെള്ളത്തിന്റെ തീവ്രത കൂടുന്ന ഘട്ടങ്ങളില്‍ താഴ്വരകള്‍, ചതുപ്പുകള്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുതെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ നടപടി നേരിടേണ്ടി വരും

100 കുടുംബങ്ങള്‍ക്ക് സഹായ ഹസ്തം; പുതിയ ചിത്രത്തിന്റെ വിജയമാഘോഷിച്ച് വിജയ് ദേവരകൊണ്ട

0

പുതിയ ചിത്രമായ ഖുഷിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ആരാധകര്‍ക്ക് സ്‌നേഹസമ്മാനവുമായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട. തിരഞ്ഞെടുക്കുന്ന 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം നല്‍കുമെന്ന് ദേവരകൊണ്ട പ്രഖ്യാപിച്ചു. ഖുഷിക്ക് ലഭിച്ച പ്രതിഫലത്തില്‍ നിന്നുമാണ് തുക കൈമാറാന്‍ ഒരുങ്ങുന്നത്.

മുന്‍പും ആരാധകര്‍ക്കായി ദേവരകൊണ്ട സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന ആരാധകര്‍ക്കായി വിനോദയാത്രകള്‍ ദേവരകൊണ്ട സംഘടിപ്പിക്കാറുണ്ട്. 100 ആരാധകരുടെ മുഴുവന്‍ ചെലവും വഹിച്ചുകൊണ്ടുള്ള മണാലി ട്രിപ്പാണ് ദേവരകൊണ്ട ഒടുവിലായി ഒരുക്കിയത്.

തന്റെ സ്വന്തം സമ്പാദ്യത്തില്‍ നിന്നും ഒരു കോടി കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും ഒരു ലക്ഷം വീതം 100 കുടുംബങ്ങള്‍ക്ക് വരുന്ന 10 ദിവസങ്ങള്‍ക്കുള്ളില്‍ കൈമാറുമെന്ന് ദേവരകൊണ്ട അറിയിച്ചു. വിശാഖപട്ടണത്ത് നടന്ന ഒരു പരിപാടിക്കിടെ വേദിയില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ താരത്തിന്റെ വാക്കുകള്‍ സ്വീകരിച്ചത്. നടന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകള്‍ മുന്നോട്ട് വരുന്നുണ്ട്.
സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിച്ച ഖുഷി ഒരു റൊമാന്റിക് എന്റര്‍ടെയിനറാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.