Wednesday, May 27, 2026
Home Blog Page 216

ഏകദിന റാങ്കിംഗ്; ശുഭ്മന്‍ ഗില്‍ മൂന്നാം സ്ഥാനത്ത്

0

പുതിയ ഏകദിന ബാറ്റിഗ് റാങ്കിംഗില്‍ ഇന്ത്യയുടെ യുവ വജ്രായുധം ശുഭ്മന്‍ ഗില്‍ മൂന്നാം സ്ഥാനത്ത്
ഏഷ്യാ കപ്പിലെ നേപ്പാളിനെതിരായ ഇന്നിംഗ്‌സിന് ശേഷം 750 റേറ്റിംഗ് പോയിന്റ് നേടിയാണ് താരം മൂന്നാമതായത്.
882 പോയിന്റ് ഉള്ള ബാബര്‍ അസം ഒന്നാം സ്ഥാനത്തും 777 പോയിന്റുമായി സൗത്താഫ്രിക്കന്‍ താരം
റാസി വാന്‍ഡര്‍ ഡസ്സന്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷാന്‍ 12 സ്ഥാനം മെച്ചപ്പെടുത്തി 24ാം റാങ്കിലെത്തി.
വിരാട് കോഹ്ലിയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 11ാം സ്ഥാനത്താണ്.

നെയാദിയുടെ ആരോഗ്യ നില തൃപ്തികരം

0

ബഹിരാകാശ നിലയത്തില്‍ നിന്നും തിരിച്ചെത്തിയ യുഎഇയുടെ സുല്‍ത്താന്‍ അല്‍നെയാദിയുടെ ആരോഗ്യ നില തൃപ്തികരം. അല്‍ നെയാദി തന്നെയാണ് എക്‌സിലൂടെ വിവരങ്ങള്‍ പങ്കുവെച്ചത്. ചരിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കിയാണ് അല്‍ നെയാദിയും സംഘവും മടങ്ങിയെത്തിയത്. കഴിഞ്ഞ മൂന്നിന് വൈകിട്ട് 3.05 ന് പുറപ്പെട്ട് നാലിന് രാവിലെ 8.05നാണ് സുല്‍ത്താന്‍ അല്‍ നെയാദി ഉള്‍പ്പെട്ട ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ എത്തിയത്. ആറ് മാസം നീണ്ട ദീര്‍ഘമേറിയ ദൗത്യത്തിനൊടുവിലാണ് ക്രൂ സിക്‌സ് സംഘം മടങ്ങിയെത്തിത്. അമേരിക്കയിലെ ഫ്‌ളോറിഡ തീരത്തായിരുന്നു സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേകടം വന്നിറങ്ങിയത്. നാല് ബഹിരാകാശ യാത്രികരെയും സുരക്ഷിതമായി ഹൂസ്റ്റണിലെ പ്രത്യേക കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ആറ് മാസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞതിനാല്‍ ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ സമയം വേണ്ടി വരും. വൈദ്യ പരിശോധയില്‍ ആരോഗ്യ നില തൃപ്തികരമെന്ന് അല്‍ നെയാദി എക്‌സില്‍ കുറിച്ചു. മൂന്ന് ആഴ്ചത്തോളം വിശദമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും സംഘം പുറത്തിറങ്ങുക. ജീവിത ശൈലി ക്രമങ്ങളും, ചലശേഷി തുടങ്ങിയവ നാല് പേര്‍ക്കും പുരോഗതിയുള്ളതായി ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി ശേഷമായിരിക്കും സുല്‍ത്താന്‍ അല്‍ നെയാദി യുഎഇയിലേക്ക് മടങ്ങി എത്തുക. രാജകീയമായ വരവേല്‍പ്പാണ് യുഎഇ അല്‍ നെയാദിക്ക് നല്‍കുന്നത്.

ദുബൈയില്‍ അഞ്ച് ലക്ഷം വീടുകളില്‍ സോളാര്‍ വൈദ്യുതി: ദീവയും മസ്ദറും കരാറില്‍ ഒപ്പുവെച്ചു

0

ദുബൈ: അഞ്ച് ലക്ഷം വീടുകളില്‍ സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിന് കരാര്‍ ഒപ്പുവെച്ചു. ദുബൈ വൈദ്യുതി-ജല അഥോറിട്ടിയും അബുദബി കമ്പനിയായ മസ്ദറും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചത്. ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍ പാര്‍ക്കിന്റെ ആറാംഘട്ടത്തിന്റെതാണ് കരാര്‍. സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് ദുബൈയില്‍ പൂര്‍ത്തിയാകുന്നത്. പദ്ധതിയുടെ ആറാംഘട്ടത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമുള്ള കരാറാണ് ദീവ മസ്ദറുമായി ഒപ്പുവെച്ചത്. 1800 മെഗാവാട്ടിന്റെതാണ് സോളാര്‍ പാര്‍ക്കിന്റെ ആറാംഘട്ടം. അടുത്ത വര്‍ഷം അവസാനം ആറാംഘട്ടത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സോളാര്‍പാര്‍ക്കില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം 4660 മെവാട്ടായി ഉയരും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തുമിന്റെ സാന്നിധ്യത്തില്‍ ആണ് കരാര്‍ ഒപ്പുവെച്ചത്. 550 കോടി ദിര്‍ഹം ചിലവില്‍ ആണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടം പൂര്‍ത്തിയാക്കുന്നത്. ആറാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ കാര്‍ബണ്‍ പുറന്തള്ളല്‍ പ്രതിവര്‍ഷം 2.36 ദശലക്ഷം ടണ്‍ കുറയ്ക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സോളാര്‍കായി ദുബൈയിലേത് മാറും. ബൃഹത്ത് പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും 2030 ഓടെ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ. 2050ഓടെ പൂര്‍ണ്ണമായും ശുദ്ധോര്‍ജ്ജത്തിലേക്ക് മാറുകയാണ് ദുബൈയുടെ ലക്ഷ്യമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

സീറ്റ് വിഭജന ചർച്ചയുമായി ഇന്ത്യ സഖ്യം; കേരളത്തിൽ തെരഞ്ഞെടുപ്പ് ധാരണ നടക്കില്ലെന്ന് കെ.സി വേണുഗോപാൽ

0

ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ തയ്യാറെടുപ്പിലേക്ക് കടന്ന് ഇന്ത്യ സഖ്യം. പ്രാഥമിക ചർച്ചകൾ കഴിഞ്ഞ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടക്കുകയാണ് സഖ്യം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ആദ്യ യോഗം 13 ന് ചേരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി.

കേരളത്തിൽ തെരഞ്ഞെടുപ്പിൽ ധാരണ സാധ്യമല്ല. ഇവിടെ സി പി എമ്മും കോൺഗ്രസും ധാരണയിലെത്താൻ പ്രയാസമാണ്. സമാനമായ പ്രതിസന്ധി ബംഗാളിലും പഞ്ചാബിലും നിലനിൽക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു. ബിജെപി പ്രബല കക്ഷിയാകുന്നിടത്ത് പൊതു സ്ഥാനാർത്ഥിയെ നിർത്താനാണ് നീക്കമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതേ സമയം മുംബൈ യോഗത്തിൽ നിന്ന് മമത ബാനർജി ഇറങ്ങിപ്പോയിയെന്നത് തെറ്റായ പ്രചാരണമെന്ന് വേണുഗോപാൽ വ്യക്തമാക്കി. മമത ബാനർജി ഇടഞ്ഞിട്ടില്ല. മാത്രമല്ല പ്രതിപക്ഷ സഖ്യത്തിനായി കൂടുതൽ താൽപര്യമെടുക്കുന്നത് മമതയാണന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

വാഹനാപകടത്തിൽ പിഞ്ചു കുഞ്ഞടക്കം ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

0

നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ആറുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ ശങ്കരി ബൈപാസിലാണ് സംഭവം.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. നിര്‍ത്തിയിട്ട ട്രക്കിന്റെ പിന്‍ഭാഗത്തേക്ക് അതിവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജന്‍ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. സെല്‍വരാജ് (50), അറുമുഖം (48), ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), സഞ്ജന (1 വയസ്സ്) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവരെ സേലം മോഹന്‍ കുമരമംഗലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹം ശങ്കരി സര്‍ക്കാര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

പുതുപ്പള്ളി ഭൂരിപക്ഷത്തെച്ചൊല്ലി തർക്കം; കാലടിയിൽ ഒരാൾക്ക് വെട്ടേറ്റു

0

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഒരാൾക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സിപിഐഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരുക്കേറ്റയാൾ പറഞ്ഞു. ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തലയ്ക്ക് പരുക്കേറ്റ ജോൺസനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോൺസൺ ലോറി ഡ്രൈവറാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുതുപ്പള്ളിയിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്.

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ജോൺസൻ പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോണ്‍സന് ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബിജെപി വോട്ട് മറിച്ചില്ലെങ്കിൽ പുതുപ്പള്ളിയിൽ എൽഡിഎഫ് ജയിക്കുമെന്ന് വി എൻ വാസവൻ

0

ബി.ജെ.പി വോട്ട് മറിച്ചില്ലെങ്കിൽ പുതുപ്പള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് വിജയിക്കുമെന്ന് മന്ത്രി പറഞ്ഞു. യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിക്കുന്ന ഫലമാവും ഇത്തവണ പുതുപ്പള്ളിയിൽ ഉണ്ടാകുക. നേരത്തെ മണ്ഡലത്തിൽ ബി.ജെ.പി വോട്ടു മറിച്ച അനുഭവമുണ്ട്. ഇത്തവണ അങ്ങിനെ ഉണ്ടായില്ലെങ്കിൽ വിജയം എൽ.ഡി.എഫിനാകും. വോട്ടെടുപ്പ് മനപ്പൂര്‍വം വൈകിച്ചെന്ന കോൺഗ്രസ് ആരോപണം അദ്ദേഹം തള്ളി. ബൂത്തിൽ വന്നവർക്കെല്ലാം വോട്ട് ചെയ്യാൻ അവസരമുണ്ടായെന്നും ബൂത്തുകളിലെ യന്ത്രത്തകരാര്‍ കാരണമാകാം ഇതെന്നും വാസവൻ പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ഓഡിയോ ക്ലിപ്പുമായി എൽ.ഡി.എഫിന് ബന്ധമുണ്ടെന്ന വാദവും വാസവൻ തള്ളി. കോൺഗ്രസുകാരുടെ സംഭാഷണം എങ്ങനെ സി.പി.ഐ.എം ചോർത്തുമെന്നും വാസവൻ ചോദിച്ചു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: പോളിങ് 72.91 ശതമാനം

0

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 72.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ സമയം കഴിഞ്ഞും നീണ്ട ക്യൂ ഉണ്ടായിരുന്നു. ചില ബൂത്തുകളിൽ പോളിംഗ് വൈകിയിരുന്നു. ഇതിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പരാതിയുമായി രംഗത്തെത്തി. പോളിംഗ് സമയം കൂട്ടണമെന്നും അന്വേഷണം വേണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

ഉച്ചയ്ക്ക് ഒന്നരയോടെ തന്നെ പോളിങ് 50% പിന്നിട്ടിരുന്നു. ചില ഇടങ്ങളിൽ മഴ ഉണ്ടായെങ്കിലും മണ്ഡലത്തിൽ പോളിങ്ങിനെ അത് ബാധിച്ചില്ല. പോളിങ് അവസാന മണിക്കൂറുകളിലേക്കു കടന്നപ്പോൾ നിരവധിപ്പേരാണ് വോട്ടു ചെയ്യാൻ എത്തിയത്. ഉച്ചവരെയുള്ള വോട്ടിങ് ശതമാനം 2021ലേതിനേക്കാൾ ഉയർന്നതോടെ മുന്നണികൾ പ്രതീക്ഷയിലാണ്.

മികച്ചപോളിങ് തങ്ങൾക്ക് അനുകൂലം ആണെന്ന അവകാശ വാദവുമായി ഇടത് വലത് മുന്നണികൾ രംഗത്തെത്തി. ഉറച്ച വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍. പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പ്രതികരിച്ചു. വോട്ടെടുപ്പ് ദിവസം ഉമ്മൻ ചാണ്ടിയുടെ ഓർമകൾ സജീവമാക്കി നിർത്തി യുഡിഎഫ് ക്യാമ്പ്. ഉമ്മൻചാണ്ടി എന്ന വികാരവും വികസനവും രാഷ്ട്രീയവും കുടുംബ വിഷയങ്ങളും വരെ തർക്കങ്ങളായ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നത് വോട്ടായി കഴിഞ്ഞു. അത് എന്താണെന്ന് 8ആം തീയതി അറിയാം.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് യു.എ.യില്‍ ഇനി പ്രീ സീസണ്‍ അംഗം..!

0

പ്രീ സീസണ്‍ ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് യു.എ.യില്‍. സെപ്തംബര്‍ 16 വരെ നീണ്ടുനില്‍ക്കുന്ന 11 ദിവസത്തെ പരിശീലന ക്യാമ്പാണ് ബ്ലാസ്‌റ്റേഴ്‌സിന് യു.എ.യില്‍ ഉള്ളത്.
യു.എ.ഇ പ്രോ ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹ്യദ മല്‍സരങ്ങളും ടീം കളിക്കും.

സെപ്തംബര്‍ 9ന് അല്‍ വാസല്‍ എ.ഫ് സിക്കെതിരെ ആദ്യ മല്‍സരം ബ്ലാസ്‌റ്റേഴ്‌സ് കളിക്കും, സബീല്‍ സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്. സെപ്തംബര്‍ 12 ന് ഷാര്‍ജ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഷാര്‍ജ ഫുട്‌ബോള്‍ ക്ലബ്ബിനെയും സെപ്തംബര്‍ 15 ന് കഴിഞ്ഞ സീസണ്‍ പ്രോ ലീഗ് ചാംപ്യന്‍മാരായ അല്‍ അഹ്ലിയെയും നേരിടും, ഈ മല്‍സരം ദുബായ് ഷബാബ് അല്‍ അഹ്ലി സ്റ്റേഡിയത്തിലാണ് നടക്കുക.

ഐ.എസ്.എല്‍ സീസണ്‍ സെപ്തംബര്‍ 21 ന് ആരംഭിക്കുമ്പോള്‍ കൊച്ചിയില്‍ ഉദ്ഘാടന മല്‍സരത്തില്‍ ബംഗളൂരു എ.ഫ് സിയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.

പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ വിളിക്കാഞ്ഞത് സനാതന ജാതി വിവേചനത്തിന് ഉദാഹരണമെന്ന് ഉദ​യനിധി സ്റ്റാലിന്‍

0

സനാതന ധര്‍മത്തിനെതിരായ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ഹിന്ദു മതത്തിന് എതിരായല്ല തന്‍റെ പ്രസ്താവനയെന്നും സനാതന ധര്‍മത്തിന്‍റെ ജാതിവിവേചനം പോലുള്ള സമ്പ്രദായങ്ങൾക്കെതിരെയാണ് താൻ പറഞ്ഞതെന്നും സ്റ്റാലിൻ വ്യക്തമാക്കി. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിക്കാതിരുന്നത് സനാതന ജാതി വിവേചനത്തിന്റെ നിലവിലെ ഉദാഹരണങ്ങളിലൊന്നാണെന്ന് ഉദയനിധി വ്യക്തമാക്കി.

സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടണമെന്ന ഉദയനിധിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. സനാതന ധർമവുമായി ബന്ധപ്പെട്ട സാമൂഹിക വിവേചനത്തിന് നിലവിലെ ഉദാഹരണം നല്‍കാമോ എന്ന ചോദ്യത്തിനായിരുന്നു ഉദയനിധി സ്റ്റാലിന്റെ മറുപടി. സനാതന ധർമം സംബന്ധിച്ച പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വീണ്ടും വ്യക്തമാക്കി. എന്ത് നിയമനടപടി നേരിടാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഉദയനിധിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി സാമൂഹ്യമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.