Tuesday, July 28, 2026
Home Blog Page 211

ലിബിയയ്ക്ക് സഹായ ഹസ്തവുമായി യുഎഇ: സന്നദ്ദ പ്രവര്‍ത്തകരെയും ആവശ്യസാധനങ്ങളും നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി ഷെയ്ഖ് മുഹമ്മദ്‌

0

അബുദബി: വടക്കേ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച മേഖലയില്‍ അടിയന്തര സഹായമെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ദുരിതാശ്വസ സഹായങ്ങളും തിരച്ചില്‍ രക്ഷാ സംഘങ്ങളെയും അയക്കും. ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്. ഡാനിയല്‍ ചുഴലികൊടുങ്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ കനത്ത മഴയില്‍ രാജ്യം ദുരിതത്തിലാണ്. പ്രളയത്തില്‍ രണ്ടായിരത്തിലധികം ആളുകളാണ് മരിച്ചത്. പ്രളയക്കെടുതില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹയാത്തിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുവരെ സഹായിക്കാന്‍ രക്ഷാപ്രവര്‍ത്തകരെയും സന്നദ്ദ സേനാ അംഗങ്ങളെയും, അടിയന്തര സഹായങ്ങളും എത്തിച്ചു നല്‍കും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി ആളുകളെയാണ് കണാതായത്.

ലിബിയ ഭരണകൂടത്തോടും, അതിലെ ജനങ്ങളോടും ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോടും ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കിഴക്കന്‍ നഗരമായ ഡെര്‍ണയില്‍ രണ്ടായിരത്തിലധികം ആളുകള്‍ മരിച്ചതായാണ് കണക്കുകള്‍. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പ്രധാമന്ത്രി ഒസാമ ഹമദ് പറഞ്ഞു. മെഡിറ്ററേനിയന്‍ ചുഴലിക്കാറ്റ് രാജ്യത്തെ ബാധിച്ചതിനെത്തുടര്‍ന്ന് ഡെര്‍ണ പ്രദേശം ദുരന്ത മേഖലയായി പ്രഖ്യാപിച്ചു. വിവിധ രാഷ്ട്രങ്ങള്‍ ലിബിയയ്ക്ക് സഹായ ഹസ്തം എത്തിച്ചു നല്‍കിയിട്ടുണ്ട്.

യുഎഇ വാണിജ്യ ഏജന്‍സി നിയമം: ലംഘിച്ചാല്‍ പിഴ

0

അബുദബി: യുഎഇയില്‍ വാണിജ്യ ഏജന്‍സി നിയമം ലംഘിച്ചാല്‍ കനത്ത പിഴ ചുമത്തുമെന്ന് വാണിജ്യ മന്ത്രാലയം. ഒരു ലക്ഷം മുതല്‍ നാല് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുകയും കസ്റ്റംസ് ചരക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്യും. മന്ത്രിസഭയും അംഗീകാരം നേടിയ നിയമം ജൂണില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. പരിഷ്‌കരിച്ച വാണിജ്യ ഏജന്‍സി നിയമമാണ് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയത്. മുമ്പുണ്ടായിരുന്ന നിയമത്തില്‍ നിന്നും സുപ്രധാനമായ മാറ്റമാണ് പുതിയതായി ഉണ്ടായിരിക്കുന്നത്. പുതിയ നിയമത്തില്‍ രണ്ടു തരത്തില്‍ പിഴ ചുമത്തുന്നതിനാണ് വകുപ്പുള്ളത്. നിയമലംഘനത്തിന് ആദ്യം വാണിങ് നല്‍കും. ആവര്‍ത്തിച്ചാല്‍ ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ പിഴ ചുമത്തുകയും ചരക്ക് പിടിച്ചെടുക്കുകയും ചെയ്യും. വീണ്ടും തെറ്റ് ആവര്‍ത്തിച്ചാല്‍ നാല് ലക്ഷം ദിര്‍ഹം വരെയാണ് പിഴ ചുമത്തുക. അന്താരാഷ്ട്ര ബിസിനസ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജന്റിനല്ലാതെ, സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഉത്പന്നങ്ങള്‍ വില്‍പന നടത്തിയാല്‍ പിഴ ചുമത്തും.

പുതിയ നിയമത്തിലൂടെ, കരാര്‍ ലംഘനങ്ങള്‍ കുറ്റകൃത്യമായി പരിഗണിക്കുമെന്ന സന്ദേശം അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് നല്‍കുകയാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് നിലവില്‍ വന്ന കരാറുകള്‍ക്കും പുതിയ നിയമം ബാധകമാണ്. നിലവിലുള്ള എല്ലാ കരാറുകളും ഇതോടെ പുതിയ നിയമത്തിന് കീഴില്‍വരും. എന്നാല്‍ കരാര്‍ പുതുക്കാതിരിക്കുകയോ ഒഴിവാക്കുകയോ ചെയ്താല്‍ ബാധകമായിരിക്കില്ല. പുതിയ നിയമ പ്രകാരം 51 ശതമാനം യുഎഇ പൗരന് അവകാശമുള്ള പൊതു ഓഹരി ഉടമകളുടെ കമ്പനികള്‍ക്ക് വാണിജ്യ ഏജന്‍സി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം.

ദുബൈയില്‍ ജലവൈദ്യുത പദ്ധതി: നിര്‍മ്മാണം അവസാന ഘട്ടത്തില്‍

0

ദുബൈ: ഹത്ത ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. പദ്ധതിയുടെ നിര്‍മ്മാണം 75 ശതമാനത്തിലേക്ക് അടക്കുന്നുവെന്ന് ദീവ അറിയിച്ചു. ഗള്‍ഫ് മേഖലയിലെ ആദ്യ ജലവൈദ്യുതി പദ്ധതിയാണ് ഹത്ത ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്. 2050 ഓടെ വൈദ്യുതി ഉത്പാദനം നൂറ് ശതമാനവും ശുദ്ധമായ സ്രോതസ്സുകളില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ദുബൈ നടപ്പിലാക്കുന്നത്. ഇതില്‍ ദുബൈയുടെ സ്വപ്ന പദ്ധതിയാണ് ഹത്തയിലേത്. ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹത്ത ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. 250 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പദ്ധതിയക്ക് 142 കോടി ദിര്‍ഹമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 2025 ഓടെ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുമെന്ന് ദീവ അറിയിച്ചു. 80 വര്‍ഷം വരെ പദ്ധതി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. 1500 മെഗാവാട്ട് വരെയാണ് സംഭരണ ശേഷി. ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടറും, ചീഫ് എക്‌സിക്യൂട്ടീവുമായ, സയീദ് മുഹമ്മദ് അല്‍ തായര്‍, പ്ലാന്റ് സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി.

മുകളിലത്തെ അണക്കെട്ട് നിറയ്ക്കാനുള്ള പ്രാരംഭ നടപടികള്‍ വര്‍ഷാവസാനത്തോടെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പവര്‍ ജനറേറ്ററുകളുമായി ബന്ധിപ്പിക്കുന്ന 1.2 കിലോമീറ്റര്‍ വാട്ടര്‍ ടണലിന്റെ പുരോഗതിയും വിലയിരുത്തി. അപ്പര്‍ ഡാമിന്റെ പാലത്തിന്റെ നിര്‍മ്മാണവും 72 മീറ്റര്‍ മതിലിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി. ഹത്തയുടെ പ്രധാന അണക്കെട്ടില്‍ നിന്ന് 150 മീറ്റര്‍ അകലെയുള്ള അപ്പര്‍ ഡാമില്‍ ജലം സംഭരിക്കും. ഇവിടെ നിന്നും ജലം ഭൂഗര്‍ഭ ടണിലിലൂടെ ഒഴുക്കി ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. വെള്ളം വീണ്ടും ടണലിലൂടെ പമ്പ് ചെയ്ത് മുകളിലെത്തിച്ച് സംഭരിക്കുന്ന രീതിയിലാണ് നിര്‍മ്മാണം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഹത്തയിലെ ഇമറാത്തി പൗരന്മാര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കപ്പെടും. ഹത്ത വികസനവും ടൂരിസം പദ്ധതികളും ഹത്ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ്. സംഭരിക്കുന്ന വൈദ്യുതി ദീവയുടെ ഗ്രിഡ് വഴിയാകും വിതരണത്തിനായി എത്തിക്കുക.

അല്‍ഹോസന്‍ ആപ്ലിക്കേഷന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി

0

അബുദബി: നിരവധി മാറ്റങ്ങളോടെയാണ് അല്‍ഹോസന്‍ ആപ്ലിക്കേഷന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. കൊവിഡുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കും സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിനും വേണ്ടിയായിരുന്നു ആരോഗ്യ മന്ത്രാലയം ആപ്പിന് രൂപം നല്‍കിയത്. നിലവില്‍ ഇത് വാക്‌സിനേഷനുകള്‍ക്ക് വേണ്ടിയുളള പ്ലാറ്റ്‌ഫോം ആയാണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ ജനിക്കുന്നത് മുതല്‍ പതിനെട്ട് വയസ് വരെയുളള കാലഘട്ടത്തിലെ വാക്‌സിനേഷന്റെ സമഗ്രമായ വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. വാക്‌സിനേഷന്‍ സ്റ്റാറ്റസ് കൃത്യമായി നിരീക്ഷിക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ഇതിന്റെ പ്രത്യേകതയാണ്. വാക്‌സിനേഷന്‍ ശതമാനം ഉയര്‍ത്തുന്നതിനും ഇത് സഹായകരമാണ്. കൊവിഡ് പിടിമുറുക്കിയ രണ്ട് വര്‍ഷത്തോളം അബുദബിയില്‍ പിസിആര്‍ പരിശോധന നടത്തി അല്‍ഹോസന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമായിരുു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നെങ്കിലും ഗ്രീന്‍ പാസ് നിലനിന്നിരുന്നു. ഒരു വര്‍ഷം മുന്‍പാണ് പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാനായി ഗ്രീന്‍ പാസ് വേണമെന്ന നിബന്ധന നീക്കിയത്.

യുഎഇയില്‍ മെര്‍ക്കുറി തെര്‍മോമീറ്ററുകള്‍ക്ക് നിരോധനം: സിറിഞ്ചുകള്‍ ഒന്നിലധികം തവണ ഉപയോഗിക്കുന്നതിനും വിലക്ക്

0

യുഎഇയില്‍ മെര്‍ക്കുറി തെര്‍മ്മോമീറ്ററുകള്‍ക്ക് നിരോധനം. സിറിഞ്ചുകള്‍ ഒന്നിലധികം തവണ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. യുഎഇ മന്ത്രിസഭയുടെതാണ് തീരുമാനം.പുതിയ തീരുമാനം സെപ്റ്റംബര്‍ ഇരുപത്തിയഞ്ചിന് പ്രാബല്യത്തില്‍ വരും.

രാജ്യത്തെ ആരോഗ്യസ്ഥാപനങ്ങളിലേയും ലബോറട്ടറികളിലേയും പരിശോധന ഉപകരണങ്ങള്‍ സംബന്ധിച്ച 2023-ലെ തൊണ്ണൂറാം മന്ത്രിസഭാ തീരുമാനപ്രകാരം ആണ് മെര്‍ക്കുറി തെര്‍മ്മോമീറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. മെര്‍ക്കുറി തെര്‍മ്മോമീറ്ററുകളുടെ ഇറക്കുമതിക്കും ഉപയോഗത്തിലും വിലക്കുണ്ട്. മെര്‍ക്കുറി ഉപയോഗിച്ചുള്ള രക്തസമ്മര്‍ദ്ദ പരിശോധനാ ഉപകരണങ്ങള്‍ക്കും നിരോധനം ഉണ്ട്. രാജ്യത്തെ ആരോഗ്യസ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന തെര്‍മോമീറ്ററുകള്‍ അടക്കം മുഴുവന്‍ പരിശോധനാ ഉപകരണങ്ങളും മാനദണ്ഡങ്ങള്‍ പാലിക്കുന്നതും അംഗീകൃതവുമായിരിക്കണം എന്ന് മന്ത്രിസഭാ തീരുമാനത്തില്‍ പറയുന്നുണ്ട്.

പരിശോധന ഉപകരണങ്ങളും സിറിഞ്ചുകളും നിലവാരം പാലിക്കുന്നുണ്ടെന്ന് നിര്‍മ്മാതാക്കാളും വിതരണക്കാരും ഉറപ്പാക്കണം. രാജ്യത്ത് വിതരണം ചെയ്യുന്ന ആരോഗ്യപരിശോധനാ ഉപകരണങ്ങള്‍ക്ക് നിലവാരമില്ലെങ്കില്‍ വ്യവസായ മന്ത്രാലയം ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ നിലവാരമുള്ളവയാണെന്ന് ഉറപ്പാക്കുന്നതിന് മന്ത്രാലയം പരിശോധന നടത്തണം എന്നും നിര്‍ദ്ദേശം ഉണ്ട്.

യുഎഇയില്‍ തൊഴിലാളിള്‍ക്ക് ഇനി സിംകാര്‍ഡ് സൗജന്യം. ആറ് മാസംഇന്റര്‍നെറ്റ് സൗജന്യം. ഇന്റര്‍നാഷണല്‍ കോളുകള്‍ക്ക് കുറഞ്ഞ നിരക്ക്‌

0


യുഎഇയില്‍ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് സൗജന്യ മൊബൈല്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതിയുമായി മാനവവിഭവശേഷി മന്ത്രാലയം. ആറ് മാസം സൗജന്യ ഇന്റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ ലഭിക്കുന്നതാണ് മൊബൈല്‍ കണക്ഷന്‍.

ഡുവുമായി ചേര്‍ന്നാണ് തൊഴിലാളികള്‍ക്കായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സൗജന്യ മൊബൈല്‍ കണക്ഷന്‍ നല്‍കുന്നത്. വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന കൂപ്പണുമായി ഡൂവില്‍ എത്തിയാല്‍ തൊഴിലാളിക്ക് സൗജന്യ സിം കാര്‍ഡ് ലഭിക്കും. ഹാപ്പിനെസ് സിം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹാപ്പിനെസ് സിമ്മില്‍ ആറ് മാസക്കാലം ഇന്റര്‍നെറ്റ് സേവനം സൗജന്യമണ്. മാത്രമല്ല കുറഞ്ഞ നിരക്കില്‍ ഇന്റര്‍നാഷണല്‍ കോളുകള്‍ വിളിക്കാനും കഴിയും. മാനവവിഭവശേഷി മന്ത്രാലയത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട അറിയിപ്പുകളും ഹാപ്പിനെസ് സിം കാര്‍ഡ് വഴി തൊഴിലാളികള്‍ക്ക് ലഭിക്കും.

രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായിട്ടാണ് ഡുവുമായി ചേര്‍ന്ന് സൗജന്യ സിംകാര്‍ഡ് നല്‍കുന്നതെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. താഴ്ന്ന വരുമാനക്കാരയ തൊഴിലാളികള്‍ക്ക് സ്വദേശങ്ങളിലുള്ള ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നത് അടക്കം ലക്ഷ്യമിട്ടാണ് പദ്ധതി എന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

നൈജീരിയന്‍ പ്രസിഡന്റ് യുഎഇയില്‍, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും

0

നൈജീരിയയുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി യുഎഇ. നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൂടിക്കാഴ്ച നടത്തി. നൈജീരിയന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി യുഎഇയിലെത്തിയ ബോല അഹമ്മദ് ടിനുബുവിന് ഊഷ്മള സ്വീകരണമാണ് യുഎഇ നല്‍കിയത്. തുടര്‍ന്ന് യുഎഇ പ്രസിഡന്റിന് പുറമേ, യുഎഇ ഉപപ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് സ്ഥാനത്ത് ശോഭിക്കാന്‍ കഴിയട്ടെയെന്നും രാജ്യത്തിന് എല്ലാ സമൃദ്ധിയും ഉണ്ടാവട്ടെയെന്നും ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ചയില്‍ ആശംസ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും സാമ്പത്തികം, ഊര്‍ജ്ജം, കാലാവസ്ഥ എന്നീ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ദൃഢമാക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പ്രതീക്ഷ പ്രകടിപ്പിച്ചു. ദുബൈയില്‍ നടക്കാനിരിക്കുന്ന കോപ് 28 കാലാവസ്ഥ ഉച്ചകോടിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായി.

കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻ​ഗണന നൽകും; കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

0

സംസ്ഥാനത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമായ അന്തരീക്ഷം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും ഇനി ആവർത്തിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കുറ്റകൃത്യങ്ങൾ നടത്തുന്നവരെ അടിച്ചമർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. എത്ര നിസാരമായ കുറ്റകൃത്യമായാൽപ്പോലും അവയെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിലും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കുന്നതോടൊപ്പം അവർക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും അക്രമണങ്ങളിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പിണറായി വിജയൻ പറഞ്ഞു. കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ആലുവയിലെ കുട്ടിയുടെ വിഷയത്തിൽ പൊലീസ് ഉടൻ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ സാദത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തു തന്നെ ഏറ്റവും മികച്ച റിക്കോർഡുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ ചില പ്രദേശങ്ങളിൽ ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനെ മറികടക്കണമെങ്കിൽ എല്ലാ പൊതുപ്രസ്ഥാനങ്ങളുടെയും ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാകണം. പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക കോടതികൾക്കു പുറമെ 56 അതിവേഗ കോടതികൾ ആരംഭിക്കാൻ തീരുമാനിച്ചതിൽ 54 എണ്ണത്തിന്റെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുകളുടെ വിചാരണ, തീർപ്പാക്കൽ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സമിതി മാസത്തിലൊരിക്കൽ കേസുകളുടെ പുരോഗതി വിലയിരുത്തിവരുന്നു. ജില്ലാതലത്തിൽ പോക്‌സോ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ആലുവ സംഭവത്തിൽ ഉണ്ടായ അനുഭവം ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണ്. ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പിടികൂടാൻ സഹായിച്ചത് അവിടുത്തെ രണ്ട് ചുമട്ടുത്തൊഴിലാളികളാണ്. അവരാണ് പോലീസിനു സഹായികളായി പുഴയിൽ നീന്തിച്ചെന്ന് പ്രതിയെ പിടികൂടിയത്. തിരുവല്ലൂർ സ്വദേശി ജി. മുരുകൻ, തുരുത്ത് സ്വദേശി വി.കെ. ജോഷി എന്നിവർ. സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ചിലർ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ സംഘടിച്ച് കുറ്റകൃത്യങ്ങൾ നടത്തുന്ന സംഭവങ്ങൾ തടയാൻ പോലീസ് പ്രതിജ്ഞാബദ്ധമാണ്. കൃത്യമായ പട്രോളിംഗിലൂടെയും മറ്റു പോലീസ് നടപടികളിലൂടെയും അങ്ങനെയുള്ള സംഘങ്ങളെ അടിച്ചമർത്തുക തന്നെ ചെയ്യും.

ഉപജീവനത്തിനായി നമ്മുടെ നാട്ടിലെത്തുന്ന അതിഥിത്തൊഴിലാളികൾ ആക്രമിക്കപ്പെടുകയും ചിലർ കുറ്റവാളികളാവുകയും ചെയ്യുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം പോലീസ് സ്റ്റേഷനുകൾ മുഖേന നടത്തുന്നുണ്ടെങ്കിലും ക്രിമിനൽ പശ്ചാത്തലമുള്ളവരുടെയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം സംസ്ഥാനത്ത് എത്തുന്നവരുടെയോ വിവരങ്ങൾ ശേഖരിക്കുന്നതിന് ചില പരിമിതികൾ പോലീസ് നേരിടുന്നുണ്ട്. തൊഴിൽദാതാക്കളോ കരാറുകാരോ വീട് വാടകയ്ക്ക് നൽകുന്നവരോ അതിഥിത്തൊഴിലാളികളുടെ വിവരങ്ങൾ കൃത്യമായി ശേഖരിച്ചുവയ്ക്കാത്തതുമൂലം ഇവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ കഴിയുന്നില്ല. ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. അതിഥിത്തൊഴിലാളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും അവരുടെ രജിസ്‌ട്രേഷനുമായി തൊഴിൽ വകുപ്പ് ‘അതിഥി’ പോർട്ടൽ പ്രാവർത്തികമാക്കിയിട്ടുണ്ട്.

ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ, റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് അപരിചിതരായവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ സ്‌കൂളുകളിലും പരിസരപ്രദേശങ്ങളിലും കുട്ടികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം റസിഡൻഷ്യൽ ഏരിയകളിൽ കുട്ടികൾ അപരിചിതരുമായി സഹകരിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണവും നടത്തുന്നുണ്ട്.

ഗാർഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ പോലീസ് സ്റ്റേഷനുകളിൽ നേരിട്ട് എത്താതെ തന്നെ നൽകുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന വനിതകൾക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷ ഒരുക്കുന്നതിനായി ‘നിഴൽ’ എന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ലോണിങ്ങിലൂടെ ഡോളി ആടിനെ സൃഷ്ടിച്ച ശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട് അന്തരിച്ചു

0

‘ഡോളി ദ ഷീപ്പ്’ എന്ന ആടിനെ സൃഷ്ടിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട് അന്തരിച്ചു. 79 വയസ്സായിരുന്നു. എഡിൻബർഗ് സർവകലാശാലയാണ് മരണ വിവരം അറിയിച്ചത്. ക്ലോണിംഗിലൂടെ ശസ്തനിയായ ഡോളി എന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം നല്‍കിയത് വിൽമുട്ടാണ്. എഡിന്‍ബെര്‍ഗ് സര്‍വകലാശാലയാണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായിരുന്നു ഇദ്ദേഹം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രോഗബാധിതനായി കഴിയുകയായിരുന്നു ഇയാന്‍ വില്‍മുട്ട്.

ഡോളിയുടെ ജനനം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടവച്ചു. ജൈവ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നതാണ് ഡോളിയുടെ ജനനമെന്ന് വിമര്‍ശനം ഉയര്‍ന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ മനുഷ്യ ക്ലോണിംഗ് പരീക്ഷണങ്ങള്‍ക്കുള്ള ഫണ്ട് നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകവരെയുണ്ടായി.

സ്കോട്ട്‌ലൻഡിലെ അനിമൽ സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഭ്രൂണ ശാസ്ത്രജ്ഞരായ കീത്ത് കാംബെല്ലിന്‍റെയും ഇയാന്‍ വിൽമുട്ടിന്‍റെയും നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഡോളി ജനിച്ചത്. വ്യത്യസ്ത കോശങ്ങളിൽ നിന്ന് വിജയകരമായി ക്ലോൺ ചെയ്ത ആദ്യത്തെ സസ്തനികൾ മേഗൻ, മൊറാഗ് എന്നീ രണ്ട് വളർത്ത് ആടുകളാണ്. എന്നാല്‍, പ്രായപൂർത്തിയായ ഒരു സോമാറ്റിക് സെല്ലിൽ നിന്ന് വിജയകരമായി ക്ലോൺ ചെയ്യപ്പെടുന്ന ആദ്യത്തെ മൃഗമായിരുന്നു ഡോളി എന്ന ആട്. പരീക്ഷണങ്ങള്‍ പിന്നീട് ആദ്യത്തെ ക്ലോൺ ചെയ്തതും ട്രാൻസ്ജെനിക് മൃഗവുമായ പോളി എന്ന ആടിന്‍റെ ജനനത്തിന് കാരണമായി. ഈ പരീക്ഷണങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ഇയാന്‍ വില്‍മുട്ട്.

രജനീകാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്നു; ​#തലൈവർ 171 ലോകേഷ് സംവിധാനം ചെയ്യും; സം​ഗീതം അനിരുദ്ധ്

0

തലൈവർ രജിനികാന്തും ഹിറ്റ് സംവിധായകൻ കനകരാജും ഒരുമിക്കുന്നു. രജനികാന്തിന്റെ നൂറ്റിഎഴുപത്തിയൊന്നാം ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് ആണെന്ന് നിർമാണകമ്പനിയായ സൺ പിക്ചേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. സംവിധായകൻ ലോകേഷ് തന്നെയാണ് സിനിമയുടെ തിരക്കഥയും തയാറാക്കുന്നത്.

https://x.com/sunpictures/status/1701105843025137758?s=20

അനിരുദ്ധാണ് തലൈവർ ച്ത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. അൻപറിവാണ് ചിത്രത്തിന്റെ സംഘട്ടനം നിർവഹിക്കുക. മറ്റ് അഭിനയതാക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രജനികാന്ത്- നെൽസൺ കൂട്ടുകെട്ടിലൊരുങ്ങി ജയിലർ വൻ വിജയമായിരുന്നു. വിജയ് പ്രധാന കഥാപാത്രമായി എത്തുന്ന ലിയോ ആണ് കനകരാജിന്‍റേതായി തിയറ്ററിൽ എത്താനിരിക്കുന്ന ചിത്രം. രജിനികാന്തിനൊപ്പം സിനിമ ചെയ്യുന്നതിന്‍റെ ആവേശത്തിലാണെന്ന് ലോകേഷ് എക്സിൽ കുറിച്ചിട്ടുണ്ട്.