Thursday, July 30, 2026
Home Blog Page 192

യുഎഇയില്‍ ആകാശ ടാക്‌സി 2026-ല്‍: അമേരിക്കന്‍ കമ്പനിയുമായി കരാര്‍

0

2026 ഓടെ രാജ്യത്ത് പറക്കുന്ന ടാക്‌സികളുടെ സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങി യുഎഇ. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസും, യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷനും പദ്ധതിയ്ക്കായി കരാറില്‍ ഏര്‍പ്പെട്ടു. ഇലക്ട്രിക് എയര്‍ടാക്‌സിളാണ് യുഎഇയുടെ ആകാശത്ത് എത്തുന്നത്.

ഗതാഗത രംഗത്ത് മറ്റൊരു വിപ്ലവകരമായ നേട്ടത്തിന് ഒരുങ്ങുകയാണ് യുഎഇ. 2026 ഓടെ രാജ്യത്ത് ഇലക്ട്രിക് എയര്‍ ടാക്‌സികള്‍ സര്‍വ്വീസ് ആരംഭിക്കാനുള്ള പദ്ധതിയാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. അബുദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസും യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. എയര്‍ടാക്‌സികളുടെ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ്, ലാന്‍ഡിംഗ് നടത്തുന്നതില്‍ മുന്‍നിരയിലുള്ള ആര്‍ച്ചറിന്റെ ആദ്യ അന്താരാഷ്ട്ര വിക്ഷേപണ പങ്കാളിയായിരിക്കും അബുദാബി. അബുദാബിയിലെ സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് വെഹിക്കിള്‍ ഇന്‍ഡസ്ട്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ നല്‍കി ആര്‍ച്ചറിന് പിന്തുണ നല്‍കും. ആര്‍ച്ചറിന്റെ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്ഓഫും ലാന്‍ഡിംഗും പരിശോധിച്ച ശേഷമാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വിദേശ നിക്ഷേപങ്ങളും ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

നഗരത്തിലെ കാറില്‍ 60 മിനുറ്റ് യാത്ര ചെയ്യുന്നത് പറക്കും ടാക്‌സികള്‍ വഴി 10 മിനുറ്റ് സമയത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. മുബദാല ക്യാപിറ്റല്‍, യുണൈറ്റഡ് എയര്‍ലൈന്‍സ്, സ്റ്റെല്ലാന്റിസ്, ബോയിംഗ് എന്നീ കമ്പനികള്‍ 110 കോടി ഡോളറിന്റെ നിക്ഷേപമാണ് ആര്‍ച്ചറില്‍ നടത്തിയിരിക്കുന്നത്. ദുബൈ എയര്‍ഷോയിലും അടുത്ത മാസം യുഎഇ ആതിഥേയത്വം വഹിക്കുന്ന ഏവിയേഷന്‍ ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് ഫ്യൂവല്‍സ് കോണ്‍ഫറന്‍സിലും ആദ്യമായി ആര്‍ച്ചര്‍ മിഡ്‌നൈറ്റ് വിമാനം പ്രദര്‍ശിപ്പിക്കും. ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ എയര്‍ ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കാനൊരുങ്ങുന്ന ഫാല്‍ക്കണ്‍ ഏവിയേഷനുമായി ആര്‍ച്ചര്‍ ധാരണാപത്രം ഒപ്പുവച്ചു. ഇലക്ട്രിക് എയര്‍ടാകിസ്‌കള്‍ ഗാതഗത മേഖലയുടെ മുഖച്ഛായ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.



വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ ബസ്സ് ഉടമയും ഡ്രൈവറും അറസ്റ്റിൽ

0

കോഴിക്കോട് വേങ്ങേരി ബൈപാസ് ജംഗ്ഷനു സമീപമുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽബസ് ഉടമയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. ബസ് ഉടമ അരുൺ, ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കും ഉടമയ്‌ക്കെതിരെ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തിയുമാണ് അറസ്റ്റ്.

ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽ കക്കോടി കിഴക്കുംമുറി നെച്ചൂളിപ്പൊയിൽ ഷൈജു (ഗോപി–43), ഭാര്യ ജീമ (36) എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ മറ്റൊരു ബൈക്ക് യാത്രികൻ പാലത്ത് വിനുവിനെ (36) ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത പ്രവൃത്തി നടക്കുന്നതിനാല്‍ വേങ്ങേരി ജംഗ്‌ഷനിൽ ഗതാഗതനിയന്ത്രണമുണ്ട്. ബാലുശ്ശേരി ഭാഗത്തുനിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു ദമ്പതിമാർ. ഇവരുടെ മുന്നില്‍ സഞ്ചരിച്ചിരുന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. പിറകിലുണ്ടായിരുന്ന ബസ്സ് ഇവരെ ഇടിക്കുകയായിരുന്നു. പയിമ്പ്ര- കോഴിക്കോട് റൂട്ടിലോടുന്ന ‘തിരുവോണം’ ബസ്സാണ് യാത്രക്കാരെ ഇടിച്ചത്. ഒരു ഓട്ടോയെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിന് പിറകില്‍ ഇടിക്കുകയായിരുന്നു. ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസ്സിനിടയിൽ കുടുങ്ങുകയായിരുന്നു.

ബൈഡൻ ഇസ്രയേലിലേക്ക്; ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്ന കാര്യത്തിൽ ധാരണയായതായി അമേരിക്ക

0

ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലേക്ക്. ഗാസയിലെ ജനങ്ങൾക്ക് മരുന്നും ഭക്ഷണവുമുൾപ്പടെയുള്ള സഹായമെത്തിക്കാനുള്ള പദ്ധതി സംബന്ധിച്ച് ഇസ്രയേലും വാഷിങ്ടണും ധാരണയിലെത്തിയതായി യു.എസ്.സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ നാളെ കൂടിക്കാഴ്ച നടത്തും. ഗാസയിൽ ഇസ്രയേൽ കരയുദ്ധത്തിനൊരുങ്ങുന്നതായുള്ള സൂചനകൾക്കിടെ വിദേശസഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേലിൽ നിന്ന് യു.എസ്. ഉറപ്പുവാങ്ങി. ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇസ്രയേലിനു ആവശ്യമുള്ള സഹായങ്ങളെ കുറിച്ച് ബൈഡൻ ചോദിച്ചറിയും. ജനങ്ങൾക്ക് അപകടമില്ലാതെയും, ഹമാസിനോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയില്ലാതെയുമുള്ള നടപടികൾ സ്വീകരിക്കുന്നതിനേക്കുറിച്ചും ഇസ്രയേലിനോട് ബൈഡൻ ചർച്ച നടത്തുമെന്നും ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി.

അതിനിടെ ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെട്ടു. ലെബനനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കി. 199 പേർ ഹമാസിൻ്റെ ബന്ദികളായി ഉണ്ടെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളിൽ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു.

സ്കൂൾ കായിക മേളയിൽ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കം; ആദ്യ സ്വർണം കണ്ണൂരിന്

0

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണം കണ്ണൂരിന്. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ജിവിഎച്ച്എസ്എസ് കണ്ണൂരിലെ ഗോപിക ഗോപിക്കാണ് സ്വര്‍ണം. 11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർക്കാണ് വെള്ളി.

സ്‌കൂള്‍ കായികോത്സവത്തിന്റെ 65-ാം പതിപ്പിന് കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് തുടക്കമായത്. ഉച്ചകഴിഞ്ഞ് 3.30ന് വിദ്യാഭ്യാസ മന്ത്രി വി ശി ശിവന്‍കുട്ടി കായികോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 20 വരെ നീളുന്ന മേളയില്‍ ആറു വിഭാഗങ്ങളിലായി 96 ഇനങ്ങളില്‍ 2680 താരങ്ങൾ അണിനിരക്കും.

ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് വിതരണം ചെയ്യും; മലയാളത്തിൽ നിന്ന് ഇന്ദ്രൻസ് അടക്കം പുരസ്കാരങ്ങൾ ഏറ്റുവാങ്ങും

0

69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് (ചൊവ്വാഴ്ച) നടക്കും. ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് ചടങ്ങ് ആരംഭിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.

എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ. ഹോം സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങും. ‘ഹോം’ ആണ് മികച്ച മലയാള ചിത്രം. ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ ഏറ്റുവാങ്ങും. കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’മാണ് മികച്ച പരിസ്ഥിതി ചിത്രം. ദൂരദര്‍ശനില്‍ പുരസ്‌കാര ചടങ്ങ് സംപ്രേഷണം ചെയ്യും.

നവജാതശിശുക്കളെ വില്‍പ്പന നടത്തിയ വനിതാ ഡോക്ടറും ഇടനിലക്കാരിയും പിടിയിൽ

0

ചെന്നൈ കേന്ദ്രീകരിച്ച് നവജാതശിശുക്കളെ വിൽപ്പന നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട ഇടനിലക്കാരിയും സഹായിയായ വനിതാ ഡോക്ടറും അറസ്റ്റിൽ. സർക്കാർ ആശുപത്രിയിലെ ഡോക്ടറായ എ. അനുരാധ(49) ഇടനിലക്കാരിയായ സനർപാളയം സ്വദേശി ലോകാമ്മാൾ(38) എന്നിവരാണ് അറസ്റ്റിലായത്. സൂര്യംപാളയം സ്വദേശിയായ ദിനേശിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

പാവപ്പെട്ട കുടുംബത്തിലെ നവജാത ശിശുക്കളെ പണം വാഗ്ദാനം നൽകി വാങ്ങി കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വിൽപ്പന നടത്തുകയാണ് ഇവർ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി ഇവർ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. വനിതാ ഡോക്ടറുടെ സഹായത്തോടെ ഇതുവരെ ഏഴുകുഞ്ഞുങ്ങളെ വിൽപ്പന നടത്തിയതായാണ് ചോദ്യംചെയ്യലിൽ ലോകാമ്മാൾ വെളിപ്പെടുത്തിയത്. തിരുനെൽവേലി, തിരുച്ചിറപ്പള്ളി തുടങ്ങിയ മേഖലകളിലാണ് കുഞ്ഞുങ്ങളെ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് ഇവർ മൊഴി നൽകി. അവയവദാന ഇടപാടിലടക്കം പ്രതികൾക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഈ മാസം 12-ാം തീയതി പരാതിക്കാരനായ ദിനേശിന്റെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രസവം. ആരോഗ്യനില വഷളായതിനാൽ കുഞ്ഞിനെ തിരുച്ചെങ്ങോട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്സാണെന്ന വ്യാജേന പരിചയപ്പെട്ട ലോകാമ്മാൾ കുഞ്ഞിനെ വാങ്ങാനായി ദിനേശിനെ സമീപിച്ചു.കുഞ്ഞിനെ തനിക്ക് നൽകിയാൽ രണ്ടുലക്ഷം രൂപ പ്രതിഫലം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാല് ദിനേശ് തിരുച്ചെങ്ങോട് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ പിടികൂടുകയായിരുന്നു. ലോകമ്മാളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ സഹായിയായ ഡോക്ടർ അനുരാധയെയും പോലീസ് അറസ്റ്റ് ചെയ്തത്.

കിളിമാനൂരില്‍ ബസ്സിനടിയിൽ പെട്ട് വൃദ്ധയ്ക്ക് ദാരുണാന്ത്യം

0

കിളിമാനൂര്‍ പുതിയകാവിലുണ്ടായ വാഹന അപകടത്തില്‍ വൃദ്ധ മരിച്ചു. അടയമണ്‍ ആശാരിക്കുന്ന് കുന്നില്‍ വീട്ടില്‍ കുഞ്ഞന്‍ ആശാരിയുടെയും ചെല്ലമ്മയുടെയും മകളായ ലതിക (68)ആണ് മരിച്ചത്. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സായി മുമ്പ് ജോലി ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

പള്ളിക്കലില്‍ നിന്നും കിളിമാനൂരിലേയ്‌ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്. പുതിയകാവില്‍ നിര്‍ത്തി ആളെ ഇറക്കിയ ശേഷം മുന്നോട്ടെടുത്തപ്പോള്‍ ലതികയെ തട്ടുകയും ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. ഉടനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കിളിമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുൻ ലോകസുന്ദരി മത്സരാർഥി ഷെരിക ഡി അർമാസ് കാൻസർ ബാധിച്ച് 26ാം വയസിൽ അന്തരിച്ചു

0

2015ൽ ഉറുഗ്വായെ പ്രതിനിധീകരിച്ച ലോകസുന്ദരി മത്സരാർഥി ഷെരിക ഡി അർമാസ് അന്തരിച്ചു. 26 വയസായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ക്യാൻസറിന് എതിരെ പോരാടുകയായിരുന്നു. സെർവികൽ കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കീമോതെറാപ്പി, റേഡിയോതെറാപ്പി ചികിത്സ തേടിയിരുന്നു. ഷെരിക മരിച്ച വിവരം സഹോദരനാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ചൈനയിൽ നടന്ന ലോകസുന്ദരി ചാമ്പ്യൻഷിപ്പിൽ അവസാന 30 പേരിൽ ഷെരിക ഇടംനേടിയിരുന്നു. മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ 18 വയസ്സായിരുന്നു ഷെറികയുടെ പ്രായം. ഷെരികയുടെ മരണത്തിൽ നിലവിലെ മിസ് ഉറുഗ്വേ കാർല റൊമേറോ അനുശോചിച്ചു. ക്യാൻസർ ബാധിതരായ കുട്ടികളെ ചികിത്സിക്കുന്ന പെരസ് സ്‌ക്രീമിനി ഫൗണ്ടേഷനു വേണ്ടി ഷെറിക പ്രവർത്തിച്ചിരുന്നു.

തിരുവനന്തപുരത്ത് വീടിനുള്ളിൽ ഗൃഹനാഥൻ മരിച്ചനിലയിൽ; വീട്ടിൽ വെള്ളം കയറിയാണ് മരണമെന്ന് നിഗമനം

0

തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിനു സമീപം ബാലനഗറിൽ അറുപത്തെട്ടുകാരനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബാലനഗർ സ്വദേശി വിക്രമനാണു മരിച്ചത്. വീടിനകത്ത് വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിൽ വീണു മരിച്ചതെന്നാണു പ്രാഥമിക നിഗമനം.

വീടിനു പരിസരത്ത് വെള്ളം കയറിയതിനാൽ ഭാര്യ മക്കളുമായി മകളുടെ വീട്ടിലേക്കു പോയിരുന്നു. രാവിലെ ഭാര്യ ഭക്ഷണം നൽകാനായി വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ കട്ടിലിനോളം വെള്ളം കയറിയ നിലയിലായിരുന്നു. വെള്ളം ഇറങ്ങിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

26 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുവിദക്കണമെന്ന യുവതിയുടെ ആവശ്യം സുപ്രീം കോടതി തളളി

0

26 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുവിദക്കണമെന്ന വിവാഹിതയായ യുവതിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗം ബെഞ്ചാണ് ഹർജി തള്ളിയത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് വിധി. 26 ആഴ്ചയും 5 ദിവസവും ആണ് ഗർഭകാലം.

ഗർഭം അലസിപ്പിക്കാൻ അനുവദിക്കുന്നത് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിന്റെ 3, 5 വകുപ്പുകളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. അമ്മയ്ക്കോ കുഞ്ഞിനോ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. “ഞങ്ങൾക്ക് ഹൃദയമിടിപ്പ് തടയാൻ കഴിയില്ല,” എന്നാണ് വിധി പ്രസ്താപിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞത്.എംടിപി നിയമപ്രകാരം, ബലാത്സംഗത്തെ അതിജീവിച്ചവർ ഉൾപ്പെടെ വിവാഹിതരായ സ്ത്രീകൾക്കും ഭിന്നശേഷിയുള്ളവരും പ്രായപൂർത്തിയാകാത്തവരും ഗർഭം അവസാനിപ്പിക്കുന്നതിനുള്ള ഉയർന്ന പരിധി 24 ആഴ്ചയാണ്. രണ്ട് കുട്ടികളുടെ അമ്മയായ തനിക്ക് വിഷാദരോഗമുണ്ടെന്നും വൈകാരികമായോ സാമ്പത്തികമായോ മൂന്നാമതൊരു കുഞ്ഞിനെ വളർത്താനുള്ള സാഹചര്യമില്ലെന്നുമാണ് യുവതി പറഞ്ഞിരുന്നത്.