Saturday, August 1, 2026
Home Blog Page 173

ലോക്സഭയിൽ യുവാക്കളുടെ പ്രതിഷേധം: അംഗങ്ങൾക്ക് നേരെ കളര്‍ സ്‌പ്രേ പ്രയോഗം; നാലുപേർ കസ്റ്റഡിയിൽ

0

ലോക്സഭയിൽ സുരക്ഷാ വീഴ്ചയ ഉണ്ടായ സംഭവത്തിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ഒരു യുവതി ഉൾപ്പടെ പ്രതിഷേധം നടത്തിയ നാല് പേരെയാണ് ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയിലുള്ളവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കി. മൈസൂർ സ്വദേശികളായ സാഗർ ശർമയും മനോരഞ്ജനുമാണ് പാർലമെൻ്റിനുള്ളിൽ പ്രതിഷേധിച്ചത്.

ബെംഗളൂരു സർവകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് സാഗർ ശർമ. പാർലമെൻ്റിന് പുറത്ത് പ്രതിഷേധിച്ച നീലം ഹരിയാനയിലെ ഹിസാർ സ്വദേശിയാണ്. മറ്റൊരാൾ അമോൽ ഷിൻഡെയാണ്. കസ്റ്റഡിയിൽ എടുത്ത നാല് പേരെയും ദില്ലി പൊലീസാണ് ചോദ്യം ചെയ്യുന്നത്. പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്. ദില്ലി പൊലീസിനൊപ്പം തീവ്രവാദ വിരുദ്ധ സ്ക്വാഡും ഇവരെ ചോദ്യംചെയ്തുവരികയാണ്. ഒരു സംഘടനയുമായും ബന്ധമില്ലെന്ന് യുവതി മൊഴി നൽകിയതായാണ് വിവരം.

ലോക്സഭയിൽ പ്രതിഷേധിച്ച വ്യക്തിയുടെ പാസിൽ രേഖപ്പെടുത്തിയിരിക്കുന്നത് സാഗർ ശർമ്മയെന്ന പേരും കർണാടക സ്വദേശിയെന്നുമാണ്. മൈസൂർ-കൊടക് എംപി പ്രതാപ് സിൻഹയുടെ ഒപ്പാണ് പാസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബിജെപി എംപിയുടെ പാസ് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുകയാണ്. തൊഴിലില്ലായ്മക്കെതിരായ പ്രതിഷേധമെന്ന് പിടിയിലായ നീലം മൊഴി നൽകിയതായാണ് സൂചന. തൊഴിലില്ലായ്മ, മണിപ്പൂർ വിഷയങ്ങളിലാണ് പ്രതിഷേധമുണ്ടായത്.

നീലത്തിന്റെയും അമേലിന്റെയും കൈവശം മൊബൈൽ ഇല്ലായിരുന്നു. ഇവരുടെ കൈവശം ബാഗുകളോ തിരിച്ചറിയൽ കാർഡോ ഉണ്ടായിരുന്നില്ല. പാർലമെൻ്റ് പരിസരത്ത് എത്തിയത് ആരുടെയും സഹായമില്ലാതെയെന്നാണ് മൊഴി. ഇതിനിടെ കസ്റ്റഡിയിലെടുത്ത നാല് പേരെയും ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അന്വേഷണ സംഘം പ്രതികളുടെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്നും ഐ ബി വ്യക്തമാക്കി.

ശൂന്യവേളയിൽ സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തിലേ‍ക്കും എംപിമാര്‍ക്കിടയിലേക്കും പ്രതിഷേധക്കാർ ചാടുകയായിരുന്നു. മേശപ്പുറത്ത് കൂടി ചാടി മുന്നോട്ട് നീങ്ങി. സ്പീക്കറുടെ ചേംബര്‍ ലക്ഷ്യമിട്ടാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. നാലാമത്തെ നിരയിലെത്തിയപ്പോള്‍ ഇവരെ പിടികൂടി. ഒരാളെ എംപിമാരും മറ്റൊരാളെ സുരക്ഷാ ഉദ്യോഗസ്ഥരുമാണ് പിടികൂടിയത്. പ്രതിഷേധക്കാര്‍ അംഗങ്ങൾ ഇരിക്കുന്നിടത്ത് കളര്‍ സ്‌പ്രേ പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ ഷൂവെറിയാനും പ്രതിഷേധക്കാർ ശ്രമിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നുമാണ് സ്പീക്കർ ഓം ബിർള വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ലോക്സഭ നടപടി ക്രമങ്ങൾ പുനരാരംഭിച്ചപ്പോഴാണ് സ്പീക്കർ സാഹചര്യം സഭയിൽ വിശദീകരിച്ചത്.

എംപിമാരുടെ ആശങ്ക മനസിലാക്കുന്നെന്ന് സ്പീക്കർ ഓം ബിർള വ്യക്തമാക്കി. കൂടുതൽ ജാഗ്രത പാലിക്കുന്നതിൽ ചർച്ചയാകാമെന്ന് സ്പീക്കർ പറഞ്ഞു. ഓരോ എംപിമാർക്കും നിർദേശം നൽകാമെന്നും സ്പീക്കർ വ്യക്തമാക്കി. ആശങ്ക ഉണ്ടാക്കുന്ന സംഭവമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. പ്രമുഖര്‍ സഭയില്‍ ഉള്ളപ്പോഴായിരുന്നു സംഭവമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. എംപിമാര്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നും ഭീതിയുടെ നിമിഷങ്ങളെന്നും അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. വലിയ സുരക്ഷാ വീഴ്ചയെന്നാണ് ജോണ്‍ ബ്രിട്ടാസ് എം പി ആരോപിക്കുന്നത്. ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും ഗുരുതര വീഴ്ചയുണ്ടായെന്നും ജോണ്‍ ബ്രിട്ടാസ് ആരോപിച്ചു.

വിവാഹത്തിൽ നിന്ന് പിന്മാറി; കാമുകന് നേരെ യുവതിയുടെ ആസിഡ് ആക്രമണം

0

വിവാഹത്തില്‍ നിന്ന് പിന്‍മാറിയ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. സരിത കുമാരിയെന്ന 24 കാരിയാണ് ധര്‍മ്മേന്ദ്ര കുമാര്‍ എന്ന യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു.

ധര്‍മ്മേന്ദ്ര കുമാര്‍ യുവതിയെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സംഭവത്തില്‍ യുവതിയെ സഹായിച്ച മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുന്നു.

ആക്രമണത്തിന് ഇരയായ ധര്‍മ്മേന്ദ്ര കുമാർ ടാക്സി ഡ്രൈവറാണ്. ഇരുവരും അയല്‍ക്കാരായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് വൈശാലി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം യുവതി ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തി. തുടർന്നാണ് ആസിഡ് ആക്രമണം.

കുർബാന തര്‍ക്കം: മാർപ്പാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് കൊച്ചിയിൽ

0

എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരും സഭ നേതൃത്വവുമായുള്ള തർക്ക പരിഹാരത്തിനായി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസിൽ കൊച്ചിയിൽ എത്തും. നെടുമ്പാശ്ശേരിയിൽ എത്തുന്ന വത്തിക്കാൻ പ്രതിനിധി എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്താണ് ആണ് എത്തുക. ഒരാഴ്ച കൊച്ചിയിൽ തങ്ങുന്ന ആർച്ച് ബിഷപ്പ് സഭയിലെ തർക്ക പരിഹാരങ്ങൾക്കുള്ള ചർച്ചകൾ നടത്തും.

എറണാകുളം- അങ്കമാലി അതിരൂപതയിൽ മാർപ്പാപ്പ നിർദ്ദേശിച്ച ഏകീകൃത കുർബാന നടത്തുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി ആയിരിക്കും പ്രധാന ചർച്ച. സെന്റ് മേരീസ് ബസലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ നേരത്തെ ആര്‍ച്ച് ബിഷപ്പ് എത്തിയപ്പോള്‍ ഒരു വിഭാഗം തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായിരുന്നു. പുതിയ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരുമായി ചർച്ച നടക്കും. തുടർന്ന് വിവിധ വൈദികരെയും വത്തിക്കാൻ പ്രതിനിധി കാണുമെന്നാണ് സൂചന.

കുർബാന അടക്കമുള്ള വിഷയത്തിൽ അന്തിമതീരുമാനം ആർച്ച് ബിഷപ്പ് സിറിൽ വാസിലുമായി ആലോചിച്ച ശേഷം ആയിരിക്കും തീരുമാനിക്കുക. നേരത്തെ ഏകീകൃത കുർബാന നടപ്പാക്കാൻ ബസലിക്ക പള്ളിയിലെത്തിയ ആർച്ച് ബിഷപ്പ് സിറിൽ വാസിലിന് നേരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. തര്‍ക്കം പരിഹരിച്ച് ഡിസംബര്‍ 25ന് മുന്‍പ് ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് മാര്‍പാപ്പ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ആര്‍ച്ച് ബിഷപ്പ് മാര്‍പാപ്പയെ നേരില്‍ കണ്ട് സംസാരിച്ചുവെന്നാണ് വിവരം.

കൊമ്പുകോർത്ത് ഗവർണറും സർക്കാരും; സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിൻ്റെ ധൂർത്തെന്ന് ഗവർണർ

0

എസ്എഫ്ഐ പ്രതിഷേധത്തിന് ശേഷം ഗവർണറും സർക്കാരുമായുള്ള പൊരു ശക്തമാകുന്നു. സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സജീവമായിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പിണറായി സർക്കരാണെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്‍റെ നയങ്ങളാണെന്നാണ് ആരോപണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം സേവനം ചെയ്തവര്‍ക്ക് പെന്‍ഷനില്ല. എന്നാല്‍ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വര്‍‌ഷം സേവനം ചെയ്തവര്‍ക്ക് വരെ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.

നവകേരള സദസ്സിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. നവകേരള സദസില്‍ പരാതി സ്വീകരിക്കുന്നതല്ലാതെ പരിഹാരം കാണുന്നില്ല. യാത്രയുടെ ഉദ്ദേശമെന്താണെന്നും അദ്ദേഹം ചോദിച്ചു. തമാശയ്ക്ക് നടത്തുന്ന യാത്രയാണോയിത്? ഒരു സ്ഥലത്തേക്ക് ചെന്നാല്‍ അവിടെയുള്ള പ്രശ്നത്തിന് പരിഹാരം ഉടൻ തന്നെ കണ്ടെത്തേണ്ടതുണ്ടെന്നും പിന്നത്തേക്ക് മാറ്റിവയ്ക്കുകയല്ല ചെയ്യേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

എസ് എഫ് ഐ പ്രതിഷേധത്തിൽ സംസ്ഥാന സർക്കാറിന്‍റെ റിപ്പോർട്ട് കിട്ടിയശേഷം കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനാണ് ഗവർണ്ണ‍റുടെ തീരുമാനം. സംസ്ഥാനത്തിന്‍റെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ കുറിച്ച് പ്രത്യേക റിപ്പോർട്ട് നൽകിയേക്കുമെന്നാണ് വിവരം. ഈ മാസം 10, 11 തിയ്യതികളിൽ തനിക്ക് നേരെയുണ്ടായ എസ് എഫ് ഐ പ്രതിഷേധത്തെ കുറിച്ചും, ഇതിൽ സംസ്ഥാന സർക്കാർ എടുത്ത നടപടികളെ കുറിച്ചും വിശദീകരിക്കാനാണ് ഗവർണ്ണർ റിപ്പോർട്ട് തേടിയത്. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് ഇക്കാര്യത്തിൽ ഗവ‍ർണ‍ർ വിശദമായ റിപ്പോ‍ർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധക്കാരെ മന്ത്രിമാർ ന്യായീകരിച്ചതിൽ ഗവർണ്ണർക്ക് അതൃപ്തിയുണ്ട്.

ഗവർണർക്ക് തിരിച്ചടി, കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച നടപടിക്ക് ഹൈക്കോടതി സ്റ്റേ

0

കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച ഗവര്‍ണറുടെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഇടക്കാല ഉത്തരവ്. സെനറ്റിലേക്ക് നാല് വിദ്യാർഥികളെ നാമനിർദേശം ചെയ്ത നടപടിക്കാണ് സ്റ്റേ. ഇവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

യോഗ്യതയുള്ള വിദ്യാർഥികളെ അവഗണിച്ചാണ് ഗവർണർ മറ്റ് വിദ്യാർഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം. ഹ്യുമാനിറ്റീസ്, സയൻസ്, ഫൈൻ ആർട്സ്, സ്പോർട്സ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലേക്ക് മികച്ച പ്രകടനം നടത്തിയവരെയാണ് വിദ്യാർഥി പ്രതിനിധികളായി സെനറ്റിലേക്ക് തിരഞ്ഞെടുക്കേണ്ടത്. നാലു റാങ്ക് ജേതാക്കൾ, കലാപ്രതിഭ, ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കായിക താരങ്ങൾ തുടങ്ങിയവരെയാണ് കേരള സർവകലാശാല വി.സി. സെനറ്റിലെ നിയമനത്തിനായി ശുപാർശ ചെയ്തത്. എന്നാൽ സർവകലാശാല നൽകിയ ഈ പട്ടിക വെട്ടിയായിരുന്നു യോഗ്യത ഒന്നുമില്ലാത്തവരെ ഗവർണർ നിർദേശിച്ചത്. മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥി നന്ദകിഷോർ, അരവിന്ദ് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.

അഭിഷേക് ഡി നായർ, ധ്രുവിൻ എസ് എൽ, മാളവിക ഉദയൻ, സുധി സുധൻ എന്നിവരുടെ നാമനിർദേശമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. അതേസമയം കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്ത പതിനേഴ് പേരിൽ രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും ബി.ജെ.പി. അനുഭാവികളാണെന്നും ആരോപണമുണ്ട്.

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിൽ പോകാൻ ദില്ലി ഹൈക്കോടതിയുടെ അനുമതി

0

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടു ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ അമ്മയ്ക്ക് ആശ്വാസ വിധി. മകളെ യെമനിൽ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി അമ്മ സമര്‍പ്പിച്ച ഹര്‍ജിയിൽ ദില്ലി ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി വേണ്ട നടപടികള്‍ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം തടയുന്നത് എന്തിനാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി ചോദിച്ചു.

യമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശി സാമുവേൽ ജെറോമിന്റെ വിവരങ്ങൾ നിമിഷയുടെ അമ്മയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അമ്മക്കൊപ്പം യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും ധരിപ്പിച്ചു. ഇവരോട് വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് ലഭിച്ച ശേഷമാണ് കോടതി ഉത്തരവ്.

നേരത്തെ ഇന്ത്യക്കാർക്ക് യമനിലേക്ക് യാത്രാ അനുമതി ഇല്ലെന്ന് നിലപാട് അറിയിച്ച കേന്ദ്രം ഇക്കാര്യം പിന്നീട് കോടതിയിൽ തിരുത്തിയിരുന്നു. കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്നായിരുന്നു പ്രേമകുമാരിയുടെ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ കോടതിയിൽ പറഞ്ഞത്. നിമിഷ പ്രിയയുടെ അമ്മയുടെ ആവശ്യം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതോടെയാണ് പ്രേമകുമാരി കോടതിയെ സമീപിച്ചത്. വാദത്തിനിടെ അനുമതി നൽകുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടത്.

യെമനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ സഹായത്തിന് നയതന്ത്ര പ്രതിനിധികൾ ഇല്ലെന്നും സുരക്ഷാ വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൽക്കാലം യാത്ര ചെയ്യരുതെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ കുടുംബം യെമെന്‍ സന്ദര്‍ശിച്ചാല്‍ അവിടുത്തെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന്‌ വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍, പ്രേമകുമാരിക്ക് കൈമാറിയ കത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവ് വന്നതോടെപ്രേമകുമാരിക്ക് ആവശ്യമായ സൗകര്യങ്ങള്‍ യെമനിൽ ഒരുക്കാൻ വിദേശകാര്യ മന്ത്രാലയം തയ്യാറാകേണ്ടി വരും.

സൗദിയില്‍ തുടര്‍ കണ്‍സള്‍ട്ടേഷന് പണം ഈടാക്കരുത്: ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം

0

സൗദി അറേബ്യയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം. ആദ്യ പരിശോധനയ്ക്ക് ശേഷം 14 ദിവസത്തിനുള്ളില്‍ എത്തുന്ന രോഗികളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും കണ്‍സള്‍ട്ടിങ് ഫീസ് ഈടാക്കുന്നതിലാണ് നിലവില്‍ ആരോഗ്യ മന്ത്രാലയം നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ആദ്യ പരിശോധനയ്ക്ക് ശേഷം 14 ദിവസത്തിനകം എത്തുന്ന രോഗികളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്നാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

രണ്ടാഴ്ച രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാണാനുള്ള അവസരം സൗജന്യമായി നല്‍കണമെന്നാണ് അറിയിപ്പ്. ആദ്യം കണ്‍സള്‍ട്ടിഫ് ഫീസ് നല്‍കിയവര്‍ക്ക് ഇതിനുള്ള അവകാശമുണ്ടെന്നും പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിങ് ഫീസ് സംബന്ധിച്ച് പുറത്തിക്കിയ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും സ്വകാര്യ ആശുപത്രികള്‍ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാനുള്ള സംവിധാനം നിലവിലുണ്ട്. വെബ്‌സൈറ്റ് വഴിയും ടോണ്‍ ഫ്രീ നമ്പര്‍ വഴിയും മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ മുഖേനയും താമസക്കാര്‍ക്ക് പരാതികള്‍ അറിയിക്കാമെന്നും മന്ത്രാലയം ഓര്‍മ്മിച്ചു

യുദ്ധവിജയത്തിന് ശേഷവും ഗാസ ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും: നെതന്യാഹു

0

യുദ്ധത്തിന് ശേഷവും ഗാസ മുനമ്പിന്റെ നിയന്ത്രണം ഇസ്രയേല്‍ സൈന്യത്തിന് തന്നെയായിരിക്കും എന്ന് ബെന്യാമിന്‍ നെതന്യാഹു. ഗാസയില്‍ ജനകീയഭരണകൂടം സ്ഥാപിക്കും എന്നും ഇസ്രയേല്‍ പ്രധാനമന്ത്രി അറിയിച്ചു.ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം ഇന്ന് യു.എന്‍ ജനറല്‍ അസംബ്ലി പരിഗണിക്കും.
ഹമാസിന് എതിരായ യുദ്ധം വിജയം കണ്ടാലും ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്നും പിന്‍മാറില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നല്‍കുന്നത്. യുദ്ധവിജയത്തിന് ശേഷവും ഗാസ മുനമ്പ് ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും.

യുദ്ധത്തിന് ശേഷം ഗള്‍ഫ് രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ ഗാസയില്‍ പുനരധിവാസം നടക്കുമെന്നും മുനമ്പിന്റെ നിയന്ത്രണം ജനകീയഭരണകൂടം ഏറ്റെടുക്കും എന്നും നെതന്യാഹു വ്യക്തമാക്കുന്നുണ്ട്. ഗാസ മുനമ്പും വെസ്റ്റ് ബാങ്കും പലസ്തീന്‍ അഥോറിട്ടിയുടെ നിയന്ത്രണത്തിന്‍ കീഴിലാകണം എന്ന അമേരിക്കന്‍ നിലപാട് തള്ളുകയാണ് നെതന്യാഹു. വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ അഥോറിട്ടിയുമായി ഒരു യു്ദ്ധത്തിനുള്ള സാധ്യതയും നെതന്യാഹു തള്ളുന്നില്ല.തെക്കന്‍ നഗരമായ ഖാന്‍ യൂനിസ് കേന്ദ്രീകരിച്ചാണ് ഇസ്രയേല്‍ സൈന്യം ഇപ്പോള്‍ ഏറ്റവും രൂക്ഷമായ ആക്രമണം നടത്തുന്നത്.

ഈജിപിത് അതിര്‍ത്തിയായ റാഫയില്‍ അടക്കം രൂക്ഷമായ ആക്രമണം നടക്കുന്നുണ്ട്. ഗാസയില്‍ മരണം 18200-ആയി ഉയര്‍ന്നെന്ന് ഹമാസ് ഭരണകൂടം അറിയിച്ചു. അതെസമയം ഗാസയില്‍ പട്ടിണി വ്യാപിക്കുമ്പോള്‍ അടിയന്തര വെടിനിര്‍ത്തല്‍ എന്ന ആവശ്യം യു.എന്‍ ജനറല്‍ അസംബ്ലി ഇന്ന് പരിഗണിക്കും. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു.

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; മൂന്ന് പേർ കസ്റ്റഡിയിൽ

0

മാനവീയം വീഥിയില്‍ ഇന്നലെ രാത്രിയും സംഘർഷം. സിഗരറ്റ് വലിച്ച് പുക മുഖത്തേക്ക് ഊതിയെന്ന് ആരോപിച്ചാണ് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആല്‍ത്തറ ജങ്ഷന് സമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ 3 പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. രണ്ട് സംഘങ്ങളായി തിരിഞ്ഞ യുവാക്കൾ തമ്മിലടിക്കുകയായിരുന്നു. കയ്യിൽ കിട്ടിയ വസ്തുക്കൾ ഉപയോഗിച്ച് പരസ്പരം മർദ്ദിച്ചു. പൊലീസെത്തിയപ്പോള്‍ എല്ലാവരും ചിതറിയോടി. രാജ്യാന്തരചലച്ചിത്രമേളയുടെ ഭാഗമായി പരിപാടി നടക്കുന്നതിനാല്‍ മാനവീയം വീഥിയില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഐഎഫ്എഫ്കെയുടെ ഭാഗമായി സംഗീത പരിപാടികള്‍ തുടങ്ങിയതോടെ കൂടുതൽ ആളുകൾ എത്തി. സംഗീത പരിപാടി കഴിഞ്ഞ ശേഷം ആൽത്തറ ഭാഗത്ത് കുറേ യുവാക്കള്‍ കൂടി നിന്നു. ഇതിനിടെ സിഗററ്റ് വലിച്ച് പുക ഊതിവിട്ടതിനെ ചൊല്ലി യാണ് തർക്കം തുടങ്ങിയത്.

മാനവീയം വീഥിയിൽ നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ പല തവണയാണ് സംഘർഷങ്ങൾ ഉണ്ടായത്. തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തില നൈറ്റ് ലൈഫില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പോലീസ് നിരീക്ഷണവും ശക്തമാക്കിയതോടെ പത്ത് മണിക്കുശേഷം മാനവീയം വീഥി ശാന്തമായിരുന്നു. അതിനിടെയാണ് വീണ്ടും യുവാക്കൾ തമ്മിൽ തല്ലിയത്.

“എസ് എഫ് ഐ പ്രതിഷേധം മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം”; ആവർത്തിച്ച് ഗവർണർ

0

എസ്എഫ്ഐ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയാണ് ഇത്. പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതും തിരിച്ച് കൊണ്ടുപോയതുമെന്നും ഗവര്‍ണര്‍ ആരോപിച്ചു.

തനിക്കെതിരെ ആക്രമസമരം നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകള്‍ പര്യാപ്തമല്ല. മുഖ്യമന്ത്രിയുടെ കാറിന് ഷൂ എറിഞ്ഞവർക്കെതിരെ ചുമത്തിയ വകുപ്പുകൾ ഏതാണെന്നും അദ്ദേഹം ചോദിച്ചു. അക്രമികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്ന് ഡി ജി പിക്കും ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വാഹനത്തിന്റെ ചില്ല് തകർക്കുന്ന രീതിയിൽ എത്തിയപ്പോഴാണ് പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കൊടി കെട്ടിയ വടിയുമായാണ് അവർ ചില്ല് തകർക്കാൻ ശ്രമിച്ചതെന്നും ഗവർണർ പറഞ്ഞു. സാധാരണ ഒരു വാഹനമായിരുന്നെങ്കിൽ ചില്ല് തകർന്നേനെയെന്നും തന്റെ വാഹനത്തിന് പ്രത്യേക സൗകര്യമുള്ളത് കൊണ്ടാണ് ചില്ല് തകരാതിരുന്നതെന്നും മൂന്ന് തവണ സമാനമായ രീതിയിൽ പ്രതിഷേധം ഉണ്ടായപ്പോഴാണ് പുറത്തിറങ്ങിയതെന്നും ഗവർണർ വ്യക്തമാക്കി.