Sunday, June 21, 2026
Home Blog Page 133

ഡെങ്കിപ്പനി ജാഗ്രതാ നിര്‍ദ്ദേശം: യുഎഇ ആരോഗ്യ മന്ത്രാലയം

0

അബുദബി: ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ബോധവത്കരണം നടത്തുകയാണ് യുഎഇ ആരോഗ്യ മന്ത്രാലയം. രോഗബാധിതരാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ സംബന്ധിച്ച നിര്‍ദ്ദേശമാണ് വീഡിയോ സന്ദേശത്തിലൂടെ പങ്കുവെയ്ക്കുന്നത്. രോഗം പരത്തുന്ന കൊതുകുകള്‍ പെരുകുന്നത് തടയാനും ജാഗ്രതപാലിക്കാനും ആവശ്യപ്പെട്ടാണ് ബോധവല്‍കരണം. ഡെങ്കി പരത്തുന്ന കൊതുകുകള്‍ പകല്‍ സമയത്താണ് സജീവമാകുന്നതെന്നും അവക്കെതിരെ ജാഗ്രതാവേണമെന്നും യു.എ.ഇ ആരോഗ്യമന്ത്രാലയം മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പുറത്തിറക്കിയ വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് തടയാന്‍ വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കണം. ശുചിമുറികളും മറ്റും വൃത്തിയായി സൂക്ഷിക്കുകയും കീടനാശിനികള്‍ ഉപയോഗിച്ച് കൊതുക് ഉള്‍പ്പെടെയുള്ള കീടങ്ങളെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുകയും വേണം. കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ ക്രീമുകള്‍ ഉപയോഗിക്കണം. നീളമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്. പനി അനുഭവപ്പെട്ടാല്‍ വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. പാരസെറ്റമോള്‍ പോലുള്ള വേദനസംഹാരികള്‍ ഉപയോഗിക്കാം. എന്നാല്‍ ഇബുപ്രൂഫന്‍, ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ ഒഴിവാക്കണം എന്നാണ് നിര്‍ദ്ദേശം. ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും വീഡിയോ സന്ദേശത്തില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ദുബൈ എയര്‍പോര്‍ട്‌സും ജിഡിആര്‍എഫ്എയും തമ്മില്‍ സഹകരണ കരാര്‍

0

ദുബൈ: വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ഇതിനായി ജിഡിആര്‍എഫ്എയും ദുബൈ എയര്‍പോര്‍ട്‌സും തമ്മില്‍ സഹകരണ കരാറില്‍ ഒപ്പുവെച്ചു. യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും ദുബൈ വിമാനത്താവളങ്ങളെ ലോകത്തെ മുന്‍നിര വ്യോമയാന കേന്ദ്രമായിമാറ്റുന്നതിനുംലക്ഷ്യമിട്ടാണ്കരാര്‍. ജിഡിആര്‍എഫ്എ ദുബൈയുടെ പ്രധാന ഓഫീസില്‍ നടന്ന ചടങ്ങില്‍മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയും ദുബൈ എയര്‍പോര്‍ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ടതും കാര്യക്ഷമവുമായ സേവനങ്ങള്‍ നല്‍കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത ജിഡിആര്‍എഫ്എയുടെ ശ്രമത്തെ ഈ സഹകരണ കരാര്‍ ഗണ്യമായി പിന്തുണയ്ക്കുമെന്ന് ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ദുബൈ ലോകത്തിലെ മുന്‍നിര എയര്‍പോര്‍ട്ടായിഉറപ്പിക്കുന്നതിനുള്ള തുടര്‍ ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്ന്ദുബൈ എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. വിമാനത്താവളത്തിന്റെ വെബ്‌സൈറ്റില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രവര്‍ത്തന രീതികള്‍ മനസിലാക്കുന്നതിന് സംവിധാനമൊരുക്കും. വിമാനത്താവളങ്ങളിലെ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയും സുരക്ഷയും വര്‍ദ്ധിപ്പിക്കും. ഇലക്ട്രോണിക് ലിങ്ക് വഴി സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുക, സ്മാര്‍ട്ട് ഗേറ്റുകള്‍ പോലെ മികച്ചതും പുതുമയാര്‍ന്നതുമായ സേവനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിനും കരാറില്‍ ധാരണയായി.

യുഎഇയില്‍ തൊഴില്‍ സംബന്ധമായ പരാതികള്‍ വീഡിയാകോള്‍ വഴി അറിയിക്കാം

0

അബുദബി: തൊഴില്‍ സംബന്ധിച്ച പരാതികള്‍ക്കും സേവനങ്ങള്‍ക്കുമായി വീഡിയോകോള്‍ സംവിധാനവുമായി യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയാണ് സേവനം ലഭ്യമാകുക. വാട്‌സ്ആപ് നമ്പര്‍ വഴിയും പരാതികള്‍ അറിയിക്കുന്നതിനും സംവിധാനമുണ്ട്. തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം പുതിയ സംവിധാനം നടപ്പിലാക്കുന്നത്. എം.ഒ.എച്ച്.ആര്‍.ഇ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഡൗണ്‍ലേഡ് ചെയ്താണ് സേവനം ഉപയോഗിക്കേണ്ടത്. ആപ്ലിക്കേഷനിലെ സപ്പോര്‍ട്ട് ബട്ടണില്‍ ക്ലിക് ചെയ്താല്‍ ഏറ്റവും ഒടുവിലായി വീഡിയോ കോള്‍ സൗകര്യം ലഭിക്കും. ഇതിലൂടെ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ കഴിയും. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ 3 മണി വരെയും വെള്ളി ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയുമാണ് സേവനം ഉപയോഗിക്കാന്‍ കഴിയുക. തൊഴിലുടമയ്ക്കും മന്ത്രാലയത്തിന്റെ സേവനങ്ങളെ സംബന്ധിച്ച് സംശങ്ങള്‍ക്ക് വീഡിയോ കോള്‍ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. തൊഴിലാളികളുടെയും തൊഴിലുടമയുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് പുതിയ സേവനം രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് കസ്റ്റമര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഹുസൈന്‍ അല്‍ അലിലി പറഞ്ഞു. മന്ത്രാലയത്തിന്റെ വാട്‌സ്ആപ്പ് നമ്പറായ 600590000 നമ്പറില്‍ ലഭിക്കുന്ന സേവനങ്ങള്‍ തുടരും.

റോഡുകള്‍ നവീകരിച്ച് ദുബൈ ആര്‍ടിഎ

0

ദുബൈ: മന്‍ഖൂലിലെ മൂന്ന് സ്ട്രീറ്റുകളുടെ നവീകരണം പൂര്‍ത്തിയാക്കി ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ പ്രദേശങ്ങളിലെ ഗതാഗത കുരുക്ക് മുപ്പത് ശതമാനം കുറയുമെന്ന് ആര്‍ടിഎ അറിയിച്ചു. കുവൈത്ത് സ്ട്രീറ്റ്, 12 എ സ്ട്രീറ്റ്, 10 സി സ്ട്രീറ്റ് എന്നിവയുടെ ഇന്റര്‍സെക്ഷനുകള്‍ നവീകരിച്ചതായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി അറിയിച്ചു. ഒരു ലക്ഷത്തി മുപ്പതിനായിരത്തിലേറെ താമസക്കാരാണ് മന്‍ഖൂലിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്നത്. പ്രദേശത്തെ ഗതാഗത കുരുക്ക് ഇല്ലാതാക്കാനാണ് നവീകരണം നടത്തിയതെന്ന് ആര്‍ടിഎ ട്രഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സിഇഒ ഹുസൈന്‍ അല്‍ ബന്ന അറിയിച്ചു. സുഗമമായ ഗതാഗതത്തിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി കുവൈത്ത് സ്ട്രീറ്റില്‍ പുതുതായി യു ടേണ്‍ ലെയ്ന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ കുവൈത്ത് സ്ട്രീറ്റ്, 12 എ സ്ട്രീറ്റ് എന്നീ ജംഗ്ഷനുകലില്‍ യാത്രാ സമയം മുപ്പത് ശതമാനം കുറയും. എമിറേറ്റിലെ അടിസ്ഥാന ഗാതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അതോരിറ്റിയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സ്ട്രീറ്റുകള്‍ നവീകരിച്ചതെന്നും അല്‍ബന്ന വ്യക്തമാക്കി.

റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി പത്ത് വയസുകാരി

0

ഷാര്‍ജ: അതിശയിപ്പിക്കുന്ന മെയ് വഴക്കം കൊണ്ട് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി പത്ത് വയസുകാരിയായ ഹയ ഫാത്തിമ നിഹാസ്. സ്വയം പരിശീലിച്ചെടുത്ത വ്യായാമ മുറകളിലൂടെ ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സുമാണ് ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയത്. ഇനി ഇനി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്ന ലക്ഷ്യത്തിലേക്കാണ് ഈ ആറാം ക്ലാസുകാരിയുടെ പരിശീലനം. അസാമാന്യമായ മെയ്‌വഴക്കം. വളഞ്ഞും തിരിഞ്ഞും ഒടിഞ്ഞുമെല്ലാം പലരീതികളിലും പല ആകൃതികളിലുമാകും. ഒരു വസയുള്ളപ്പോള്‍ തുടങ്ങിയതാണ് ഹയ ഫാത്തിമ നിഹാസ് എന്ന ഈ മിടുക്കിയുടെ അഭ്യാസ പ്രകടങ്ങള്‍. ഈ ശാരീരിക പ്രകടങ്ങള്‍ കണ്ട് ആദ്യം മാതാപിതാക്കള്‍ ശങ്കിച്ചെങ്കിലും പിന്നീട് തന്റെ കുട്ടിയ്ക്ക് മാത്രമേ ചെയ്യാന്‍ കഴിയുന്നുള്ള എന്ന് തിരിച്ചറിഞ്ഞതോടെ ഹയയുടെ കഴിവുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 13 മിനിറ്റും 27 സെക്കന്റും നീണ്ട ഫുള്‍ കോബ്ര പോസ് ആണ് റെക്കോഡിന് ഉടമയാക്കിയത്. യുട്യൂബ് വീഡിയോകള്‍ കണ്ടാണ് ഹയ യോഗയും ജിംനാസ്റ്റിക്‌സും ഒക്കെ പഠിച്ചു തുടങ്ങിയത്. ഒന്നാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ കരാട്ടേയും അഭ്യസിക്കുന്ന ഹയ ബ്ലൂ ബെല്‍റ്റും സ്വന്തമാക്കി. ജിംനാസ്റ്റിക്‌സില്‍ ഹയ താല്‍പര്യം പ്രകടിപ്പിച്ചതോടെ മാതാപിതാക്കളും കുട്ടിയെ അതിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. ഇനി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് ലക്ഷ്യം. ഒപ്പം സമൂഹത്തിന് വലിയൊരു സന്ദേശവും നല്‍കുന്നുണ്ട് ഹയ ഫാത്തിമ നിഹാസ്. അജ്മാനിലെ അല്‍ അമീര്‍ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പതിനെട്ട് വര്‍ഷമായി യുഎഇയില്‍ ബിസിനസ് നടത്തുന്ന അച്ചന്‍ നിഹാസും അമ്മ ഹസ്സീബ നിഹാസുമാണ് മകളുടെ പ്രയത്‌നത്തിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുള്ളത്.

യുഎഇയില്‍ മഴ: അല്‍ ഐനില്‍ ശക്തമാ മഴ പെയ്തു: ചൂട് വര്‍ദ്ധിക്കുന്നു

0

അബുദബി: യുഎഇയില്‍ ചൂട് കനക്കുന്നതിനു പിന്നാലെ വിവിധയിടങ്ങളില്‍ മഴയും അനുഭവപ്പെട്ടു. അല്‍ ഐന്‍, ശിക്ല, എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഷാര്‍ജയില്‍ ദെയ്ദ്, ഖോര്‍ഫക്കാന്‍, മെലീഹ എന്നിവിടങ്ങളിലും മിതമായ മഴ അനുഭവപ്പെട്ടു. ഇന്ന് രാജ്യത്ത് വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം റാസല്‍ഖൈമയുടെ തീരപ്രദേശങ്ങളിള്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച പൊതുവേ മേഘാവൃതമായ കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെട്ടത്. ഇതോടൊപ്പം രാജ്യത്ത് താപനിലയും വര്‍ദ്ധിക്കുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ 49 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് രാജ്യത്ത് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിക്കുന്നതിനാല്‍ കനത്ത മൂടല്‍ മഞ്ഞാണ് പുലര്‍ച്ചെ അനുഭവപ്പെടുന്നത്. കാഴ്ചപരിധി മറക്കുന്നതിനാല്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎയില്‍

0

അബുദബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎഇയില്‍ എത്തി. ഗാസയിലെ ഉഭയകക്ഷി പ്രശ്‌നങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍നഹ്യാന്‍ സ്വീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്രമായ പങ്കാളിത്തത്തിന്റെ വിവിധ മേഖലകളില്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ചര്‍ച്ചകള്‍. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രകാരമുള്ള വിവിധ പദ്ധതികളും അവലോകനങ്ങളും ചര്‍ച്ചയായി. സാമ്പത്തിക ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 2022 ഫെബ്രുവരിയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചത്. വിവിധ മേഖലകളില്‍ സഹകരണം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. അബുദബി ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിലും വിദേശകാര്യ മന്ത്രി സന്ദര്‍ശനം നടത്തി. ക്ഷേത്രത്തിലെത്തിയ വിദേശകാര്യ മന്ത്രിയെ ബിഎപിഎസ് അധികൃതര്‍ സ്വീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമാണ് ക്ഷേത്രം. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യാഥാര്‍ത്ഥ സാംസ്‌കാരിക ബന്ധമാണ് ലോകത്തിനു മുമ്പില്‍ പ്രകടമാക്കുന്നതെന്നും എസ് ജയശങ്കര്‍ അറിയിച്ചു.

ട്രാഫിക് നിരീക്ഷണം വിപുലപ്പെടുത്തുന്നു: ദുബൈ ആര്‍ടിഎ

0

ദുബൈ: നഗരത്തിലെ ഗതാഗത നിരീക്ഷണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. ആര്‍ടിഎയുടെ ഇന്റലിജന്‍സ് ട്രാഫിക് സിസ്റ്റംസ് പദ്ധതിയുടെ വിപുലീകരണവും പഠനവും പ്രഖ്യാപിച്ചു. 2026 ഓടെ എമിറേറ്റിലെ റോഡുകളില്‍ നൂറ് ശതമാനവും നിരീക്ഷണം നടപ്പിലാക്കും. നഗരഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും സുരക്ഷിത യാത്ര ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള പഠനവും രൂപകല്‍പനയും ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ റോഡുകളിലെ നിരീക്ഷണ സംവിധാനം നൂറ് ശതമാനമാക്കി വര്‍ദ്ധിപ്പിക്കും. ഇതോടെ ഐ.ടി.എസ് സംവിധാനത്തില്‍ ഉള്‍പ്പെടുന്ന റോഡുകളുടെ ദൈര്‍ഘ്യം 480 കിലോ മീറ്ററില്‍ നിന്നും 710 ആയി വര്‍ദ്ധിക്കും.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 116 നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചത്. ഇതോടെ നിരീക്ഷണ കാമറുകളുടെ എണ്ണം 311 ആയി. വാഹനങ്ങളുടെ എണ്ണം നിരീക്ഷിക്കുന്നതിനുള്ള 227 ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. 112 വി.എം.എസ് സംവിധാനം, റോഡിന്റെ അവസ്ഥയെ കുറിച്ചും തത്സമയ വിവരങ്ങള്‍ അറിയുന്നതിനും വാഹനങ്ങളുടെ വേഗത അളക്കുന്നതിനും കൂടുതല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചു. പദ്ധതിയ്ക്കായി 660 കിലോ മീറ്റര്‍ വൈദ്യുത ലൈനുകളും 820 കിലോ മീറ്റര്‍ നീളമുള്ള ഫൈബര്‍ ഒപ്റ്റിക് ശൃംഖലയും നിര്‍മ്മിച്ചു. ആഗോളതലത്തില്‍ തന്നെ ഏറ്റവും വലുതും സങ്കീര്‍ണ്ണവുമായ ട്രാഫിക് നിയന്ത്രണ കേന്ദ്രങ്ങളിലൊന്നായ അല്‍ ബര്‍ഷയിലെ ദുബൈ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സെന്റര്‍ വഴിയാണ് ആര്‍ടിഎ എമിറേറ്റിലെ ട്രാഫിക് നിയന്ത്രിക്കുന്നത്. സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതിനും പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, നൂതന ആശയവിനിമയ സംവിധാനങ്ങള്‍, വിവിധ നിരീക്ഷണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന ഒരു സംയോജിത സാങ്കേതിക പ്ലാറ്റ്‌ഫോം ഐടിഎസിനുണ്ട്.

പെരുന്നാള്‍ അവധി: ദുബൈ വഴി സഞ്ചരിച്ചത് അരദശലക്ഷം യാത്രക്കാര്‍

0

ദുബൈ: ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബൈ രാജ്യാന്തര വിമാനത്താവളം വഴി സഞ്ചരിച്ചത് 5,62,347 യാത്രക്കാരാണ്. ജൂണ്‍ പതിനഞ്ച് മുതല്‍ പതിനെട്ട് വരെയാണ് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന രേഖപ്പെടുത്തിയത്. അവധി ദിനങ്ങളിലെ യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് സുഗമമായ യാത്രയ്ക്കായി ദുബൈ രാജ്യന്തര വിമാനത്താവളത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. യാത്രക്കാരുടെ തിരക്ക് വവര്‍ദ്ധിക്കുന്ന സമയങ്ങളില്‍ ദുബൈ എയര്‍പോര്‍ട്ട് അതോരിറ്റിയും വിവിധ എയര്‍ലൈനുകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഹജ്ജ് തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തുന്നവരെ സ്വീകരിക്കാന്‍ ദുബൈ വിമാനത്താവളം പൂര്‍ണസജ്ജമായതായും ജിഡിആര്‍എഫ്എ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ടില്‍ പ്രത്യേക സ്റ്റാമ്പ് പതിപ്പിക്കും. ലോകമെമ്പാടുമുള്ള സന്ദര്‍ശകരുടെ പ്രധാന ഹബ്ബായി പ്രവര്‍ത്തിക്കുന്ന ദുബൈ മികച്ച യാത്രാ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതായി ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റ്‌നന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്? ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

0

യുഎസ്: ടി20 ലോകകപ്പില്‍ നാളെ ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ ആദ്യ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ ആധികാരിക ജയം നേടിയെങ്കിലും ബാറ്റിംഗ് നിരയില്‍ ശിവം ദുബെ വീണ്ടും നിരാശപ്പെടുത്തിയിരുന്നു. ഏഴ് പന്തില്‍ 10 റണ്‍സ് മാത്രമെടുത്ത് മടങ്ങിയ ശിവം ദുബെക്ക് പകരം നാളെ സഞ്ജു സാംസണ് അവസരം നല്‍കകണമെന്ന ആവശ്യം ശക്തമാണ്. ഓപ്പണിംഗില്‍ വിരാട് കോലി ഇതുവരെ ഫോമിലാവാത്ത സാഹചര്യത്തില്‍ യശസ്വി ജയ്‌സ്വാളിനെ ഓപ്പണറാക്കി കോലിയെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കണോ എന്നതും ടീം മാനേജ്‌മെന്റിന്റെ ചിന്തയിലുണ്ട്. അങ്ങനെ വന്നാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ല. നാളെ ബംഗ്ലാദേശിനെ വീഴ്ത്തി സെമി ഉറപ്പിച്ചാല്‍ 24ന് നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ അവസാന സൂപ്പര്‍ 8 പോരാട്ടത്തില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാമെന്നതിനാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് നാളെ സാധ്യതയില്ലെന്നാണ് കരുതുന്നത്.