Wednesday, August 12, 2026
Home Blog Page 131

യുഎഇയിലും സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്

0

യുഎഇയിലും റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണ്ണവില. ഒരു ദിവസത്തിനിടയില്‍ മാത്രം ഗ്രാമിന് മൂന്ന് ദിര്‍ഹത്തില്‍ അധികമാണ് ഉയര്‍ന്നത്. ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 276.25 ദിര്‍ഹം ആയിട്ടാണ് ഉയര്‍ന്നത്ആ ഗോളതലത്തില്‍ വന്‍വര്‍ദ്ധനയാണ് സ്വര്‍ണ്ണവിലയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. രാജ്യാന്തരവിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 2480 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. മെയ് ഇരുപതിന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയ്ക്കും മുകളിലേക്കാണ് ഇന്ന് സ്വര്‍ണ്ണം ഉയര്‍ന്നത്.

ഒരു ദിവസത്തിനിടയില്‍ മാത്രം ഒരൗണ്‍സ് സ്വര്‍ണ്ണത്തിന് അന്‍പത് ഡോളറില്‍ അധികമാണ് കൂടിയത്.യുഎഇ വിപണിയില്‍ ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്റെ വില 299.25 ദിര്‍ഹമായി ഉയര്‍ന്നു. ഇരുപത്തിയൊന്ന് ക്യാരറ്റിന് ഗ്രാമിന് ഇന്ന് 268.25 ദിര്‍ഹം ആണ് വില.
അമേരിക്കയില്‍ അടിസ്ഥാന പലിശനിരക്കുകള്‍ കുറയ്ക്കുന്നതിന് ഇനി അധികം കാത്തിരിക്കില്ലെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്വര്‍ണ്ണിവിലയില്‍ വീണ്ടും കുതിപ്പ് ആരംഭിച്ചത്.

വിലക്കയറ്റം രണ്ട് ശതമാനത്തിലേക്ക് എത്തുന്നത് വരെ പലിശനിരക്ക് കുറയ്ക്കാന്‍ കാത്തിരിക്കേണ്ടതില്ലെന്നാണ് ജെറോ പവലിന്റെ പ്രസ്താവന. പലിശനിരക്ക് കുറച്ചാല്‍ സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഷാര്‍ജ മെലീഹ ഫാമില്‍ നിന്നും പാല്‍ ഉത്പന്നങ്ങള്‍ വിപണിയിലേക്ക്‌

0

ഷാര്‍ജയിലെ മെലീഹ ഡയറി ഫാമില്‍ നിന്നുമുള്ള പാല്‍ഉത്പന്നങ്ങള്‍ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. അല്‍ഐനിലെ വതാനിയ കമ്പനിയുമായി സഹകരിച്ചാണ് ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. 2025 ഓടെ ആയിരിക്കും മെലീഹ ഫാമില്‍ നിന്നുമുള്ള ഉത്പാദനം പൂര്‍ണതോതില്‍ ആരംഭിക്കുക.ഷാര്‍ജ ഭരണകൂടം മെലീഹയില്‍ ആരംഭിച്ച ഡയറി ഫാമില്‍ നിന്നും പാല്‍ഉത്പന്നങ്ങള്‍ വിപണിയിലേക്ക് എത്തുകയാണ്. ഈ മാസം അവസാമോ അടുത്ത മാസം ആദ്യമോ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് ഷാര്‍ജ അഗ്രികള്‍ച്ചറല്‍ ആന്റ് ലൈവ് സ്റ്റോക്ക് പ്രോഡക്ഷന്‍ അറിയിച്ചു. മെലീഹയിലെ ഉത്പാദന കേന്ദ്രത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതിനു മുമ്പായി അല്‍ഐനിലെ താനിയ കമ്പനിയുമായി സഹകരിച്ചാണ് ആദ്യ ഘട്ടത്തില്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.

നിലവില്‍ 3.5 ടണ്‍ പാലാണ് ദിനംപ്രതി ഉത്പാദിപ്പിക്കുന്നത്. ഇതില്‍ നിന്നും വിവിധതരം ഉത്പന്നങ്ങളാകും വിപണിയില്‍ എത്തുക. ഈ വര്‍ഷം അവസാനത്തോടെ പാല്‍ഉത്പാദനം പ്രതിദിനം 33 ടണ്ണായി വര്‍ദ്ധിപ്പിക്കുന്നതിനാണ് പദ്ധതി. ഇതിനായി ഒക്ടോബറില്‍ ഡെന്മാര്‍ക്കില്‍ നിന്നും ആയിരത്തിലധികം പശുക്കളെ എത്തിച്ച് മൊത്തം പശുക്കളുടെ എണ്ണം 2500 ആയി ഉയര്‍ത്തും. ഉയര്‍ന്ന ഗുണനിലവാരമുള്ള എ2 എ2 പ്രോട്ടീനുകളടങ്ങിയ പാല്‍ നല്‍കുന്ന പശുക്കളാണ് നിലവില്‍ ഫാമിലുള്ളത്.

2025 ഓടെ മെലീഹ ഫാമില്‍ നിന്നുമുള്ള ഉത്പാദനം ആരംഭിക്കുമെന്ന് എക്റ്റിഫ സിഇഒ ഡോ ഖലീഫ ബിന്‍ മുസാബിഹ് അള്‍ തുനൈജി അറിയിച്ചു. യുഎഇ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരം ഫാമിന്റെ ശേഷി വര്‍ദ്ധിപ്പിക്കും. ഡെന്‍മര്‍ക്കില്‍ നിന്നും എത്തിച്ച 1,150 പശുക്കളാണ് നിലവില്‍ ഫാമിലുള്ളത്. ഒക്ടോബറോടെ പശുക്കളുടെ എണ്ണം 2500 ആയി വര്‍ദ്ധിപ്പിക്കുന്നതിനാണ് പദ്ധതി.

ഒമാന്‍ വെടിവെയ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്‌

0

ഒമാനിലെ വാദി അല്‍ കബീറിലുണ്ടായ വെടിവെയ്പിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെ നടന്ന വെടിവെയ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്.
ടെലിഗ്രാം ചാനലില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയില്‍ ആണ് ഇസ്ലാമിക് സ്റ്റേറ്റ് വാദി അല്‍ കബീറിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തക്. ഇസ്ലാമിക് സ്റ്റേറ്റിന്റെ മസ്‌ക്കത്തിലെ പേരാളികളാണ് ആക്രമണം നടത്തിയതെന്നും ഐ.എസ് അവകാശപ്പെട്ടു. ഷിയാവിഭാഗക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നും ഇസ്ലാമിക് സ്റ്റേറ്റ് ടെലിഗ്രാമിലെ ആമാഖ് എന്ന ചാനലിലൂടെ അവകാശപ്പെട്ടു.

ഇറാഖ്,അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഷിയാ വിഭാഗക്കാരെ ലക്ഷ്യമിട്ട് ഇസ്ലാമിക് സ്റ്റേറ്റ് തുടര്‍ച്ചയായി ആക്രമണം നടത്തുന്നുണ്ടെങ്കിലും ഒമാനില്‍ ഇത് ആദ്യമാണ്. ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തിലെ വാദി അല്‍ കബീറിലെ ഷിയാ പള്ളിയില്‍ ആണ് ഇന്നലെ ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനും കൊല്ലപ്പെട്ടെന്ന് മസ്‌ക്കത്തിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രഭാത നമസ്‌കാരത്തിന് എത്തിയ വിശ്വാസികളെ ഭീകരര്‍ ബന്ദികളാക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയ ഏറ്റുമുട്ടലിലൂടെയാണ് ബന്ദികളാക്കിയവരെ മോചിപ്പിച്ചത്. പള്ളയില്‍ വെടിവെയ്പ് നടത്തിയ മൂന്ന് പേരെയും സുരക്ഷാ സേന കൊലപ്പെടുത്തി. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കുന്നത്.

ഡൊണള്‍ഡ് ട്രംപിന് നേരെ വധശ്രമം: ട്രംപിന് വെടിയേറ്റു

0


അമേരിക്കന്‍ മുന്‍പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് നേരെ വധശ്രമം. വെടിവെയ്പില്‍ ട്രംപിന് പരുക്കേറ്റു.ആക്രമണത്തില്‍ വലതുചെവിക്ക് പരുക്കേറ്റ ട്രംപ് ചികിത്സതേടിയ ശേഷം ആശുപത്രിവിട്ടു. ഇരുപതുകാരനാണ് ട്രംപിന് വെടിവെയ്പ് നടത്തിയതെന്ന് എഫ്.ബി.ഐ കണ്ടെത്തി.പെന്‍സില്‍വേനിയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ആണ് ഡൊണള്‍ഡ് ട്രംപിന് നേരെ വെടിവെയ്പ്പ് നടന്നത്.

ട്രംപ് പ്രസംഗിക്കുന്നതിന് ഇടയിലായിരുന്നു ആക്രമണം. അക്രമി പലതവണ വെടിയുതിര്‍ത്തു.ട്രംപിന്റെ വലതുചെവിയില്‍ ആണ് വെടിയേറ്റത്.പെട്ടെന്ന് തന്നെ ട്രംപ് പ്രസംഗപീഠത്തിന് പിന്നിലേക്ക് ഇരുന്നു.സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിനെ പൊതിഞ്ഞു.പെന്‍സില്‍വേനിയയില്‍ നിന്നും തന്നെയുള്ള തോമസ് മാത്യു ക്രൂക്ക് എന്ന ഇരുപതുകാരനാണ് ട്രംപിന് നേരെ വെടിയുതിര്‍ത്തത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇയാള്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.ഇയാള്‍ ഒരു റിപബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ആള്‍ക്കുട്ടത്തിലുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

വലതുചെവിയില്‍ പരുക്കേറ്റ ട്രംപ് ചിക്തസ തേടിയ ശേഷം ന്യുജഴ്‌സിയിലെ വീട്ടില്‍ തിരികെ എത്തി. ട്രംപിന് എതിരായി ഉണ്ടായത് വധശ്രമം തന്നെയാണ് എഫ്.ബി.ഐ സ്ഥിരീകരിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും എഫ്.ബി.ഐ വ്യക്തമാക്കി. യു.എസ് ആഭ്യന്തരസുരക്ഷാ വിഭാഗവും ഫെഡറല്‍ ഏജന്‍സിസായ യു.എസ് സീക്രട്ട് സര്‍വീസസും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.

ഷെയ്ഖ് ഹംദാന്‍ യുഎഇ ഉപപ്രധാനമന്ത്രി:യുഎഇ മന്ത്രിസഭ പുന:സംഘടിപ്പിച്ചു

0

ദുബൈ കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിനെ യുഎഇയുടെ പുതിയ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി നിയമിച്ചു.യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനേയും ഉപപ്രധാനമന്ത്രിയായി ഉയര്‍ത്തി.

യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എക്‌സിലൂടെയാണ് രണ്ട് ഉപപ്രധാനമന്ത്രിമാരെ കൂടി പ്രഖ്യാപിച്ചത്. യുഎഇ ഭരണകൂടത്തിലേക്ക് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലായിരിക്കും ഷെയ്ഖ് ഹംദാന്റെ ഉപപ്രധാനമന്ത്രി പദം എന്നും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ ഷെയ്ഖ് ഹംദാന് കഴിയുമെന്നും ഷെയ്ഖ് മുഹമ്മദ് എക്‌സില്‍ കുറിച്ചു. യുഎഇയുടെ വിദേശകാര്യമന്ത്രി പദവിക്ക് ഒപ്പം ആണ് ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന് ഉപപ്രധാനമന്ത്രി പദവി കൂടി ലഭിക്കുന്നത്.യുഎഇ വിദ്യാഭ്യാസ മന്ത്രിയായി സാറാ അല്‍ അമീരിക്കും നിയമനം നല്‍കിയതായി ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. നേരത്തെ പൊതുവിദ്യാഭ്യാസ സഹമന്ത്രിയായിരുന്നു സാറാ അല്‍ അമീരി.

മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ.അബ്ദുള്‍ റഹ്മാന്‍ അല്‍ അവീറിന് ഉന്നതവിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ വകുപ്പിന്റെ ചുമതല കൂടി നല്‍കി. വിദ്യാഭ്യാസമന്ത്രിയായിരുന്ന അഹമ്മദ് ബെല്‍ഹോള്‍ കായികമന്ത്രിയായി ഇനി സേവനം അനുഷ്ഠിക്കും. സംരംഭകസഹമന്ത്രിയായി ആലിയ അബ്ദുള്ള അല്‍ മസ്രോയിക്കും നിയമനം നല്‍കിയതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.

റോഡില്‍ നിരീക്ഷണം നടത്താന്‍ എഐ വാഹനം: പദ്ധതിയുമായി ദുബൈ ആര്‍ടിഎ

0

ദുബൈ: ഗതാഗത തടസ്സവും വാഹന നീക്കവും നിരീക്ഷിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ വാഹനവുമായി ദുബൈ ആര്‍ടിഎ. വാഹനത്തിന്റെ പൈലറ്റ് ഓപ്പറേഷന്‍ തുടങ്ങിയതായി ആര്‍ടിഎ അറിയിച്ചു. ഗതാഗത രംഗത്ത് അതിനൂതനമായ സാങ്കേതിക വിദ്യകളാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി പ്രയോജനപ്പെടുത്തുന്നത്. റോഡുകളുടെ ഗുണനിലാവരവും ട്രാഫിക് സുരക്ഷയും ഉറപ്പു വരുത്തുന്നതിന് ഡിജിറ്റല്‍, നിര്‍മിതബുദ്ധി സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. ഒരു റോഡില്‍ നിന്ന് മറ്റൊരു റോഡിലേക്കു കടക്കുമ്പോള്‍ വാഹനങ്ങള്‍ ഏതെങ്കിലും തടസ്സം നേരിടുന്നുണ്ടോ എന്നാണ് പരിശോധിക്കുക. റോഡിന്റെ ഡിസൈനില്‍ ഉള്‍പ്പെടെ വരുത്തേണ്ട മാറ്റം കൃത്യമായി എഐ വാഹനം ഒപ്പിയെടുക്കും. ഇതിനായി ക്യാമറകളും സെന്‍സറുകളും വാഹനത്തിലുണ്ട്. ഗതാഗതം വഴിതിരിച്ചു വിടുന്നതിലെ തടസ്സങ്ങളും ഈ വാഹനം വിലയിരുത്തും. പരമ്പരാഗത രീതിയിലുള്ള സ്ഥല പരിശോധനയേക്കാള്‍ 85 ശതമാനം അധികം മെച്ചപ്പെട്ട വിവരങ്ങളാണ് എഐ സാങ്കേതിക സംവിധാനത്തിലൂടെ ലഭിക്കുന്നത്. ദബൈയുടെ നഗര സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ് പുതിയ പരിശോധനാ സംവിധാനമെന്ന് ആര്‍ടിഎ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സിഇഒ ഹുസൈന്‍ അല്‍ ബന്ന പറഞ്ഞു.

വാഹനം അപകടത്തില്‍പെട്ടാല്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യും ഇ കോള്‍ സംവിധാനം നടപ്പിലാക്കാന്‍ യുഎഇ

0

അബുദബി: വാഹന അപകടങ്ങള്‍ ഉണ്ടായാല്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം നടപ്പിലാക്കാന്‍ യുഎഇ. അപകടം നടന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സമയം നാല്‍പത് ശതമാനം വരെ കുറക്കാന്‍ കഴിയുന്നതാണ് പദ്ധതി. ഇ കോള്‍ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. യുഎഇയിലെ വാഹനങ്ങള്‍ക്ക് ഇനി അപകടങ്ങള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. വാഹനങ്ങളില്‍ ഇകോള്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ യുഎഇ മന്ത്രിസഭ അനുമതി നല്‍കി. അപകടത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമിടയിലെ സമയം 40 ശതമാനം കുറക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. മൂന്ന് വര്‍ഷം മുമ്പ് അബൂദബിയിലെ വാഹനങ്ങളില്‍ ഇകോള്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്നു. അപകടത്തില്‍പെട്ടാല്‍ വാഹനം തന്നെ അക്കാര്യം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യും. അപകടത്തിന്റെ വ്യാപ്തി, വാഹനത്തിന്റെ മോഡല്‍, അപകടം നടന്ന സ്ഥലം, യാത്രക്കാരുടെ എണ്ണം എന്നിവ സഹിതമാണ് പൊലീസില്‍ റിപ്പോര്‍ട്ട് എത്തുക. അബുദബിയില്‍ വാഹനാപകടമണരം പത്ത്ശതമാനം വരെ കുറക്കാന്‍ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് പഠനം. പൊലീസ്, ആംബുലന്‍സ്, സിവില്‍ഡിഫന്‍സ് എന്നിവക്ക് അപകടസ്ഥലത്തേക്ക് കുതിച്ചെത്താനുള്ള സമയം നാലുമിനിറ്റായി കുറക്കാന്‍ ഇതിന് കഴിയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പഴം പച്ചറി മാര്‍ക്കറ്റ് ദുബൈയില്‍

0

ദുബൈ: ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറി വിപണിയുടെ ലോകത്തിലെ പ്രധാന ഹബ്ബമായി യുഎഇയെ മാറ്റുകയാണ് ലക്ഷ്യം. ഇതിനായി നിലവിലെ മാര്‍ക്കറ്റുകളുടെ വലിപ്പം ഇരട്ടിയാക്കും. ദുബൈ മുനിസിപ്പാലിറ്റിയും ഡിപി വേള്‍ഡും ദുബൈയില്‍ ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് ഹബ്ബ് നിര്‍മ്മിക്കുകയാണ്. പദ്ധതിയ്ക്കായി കരാറില്‍ ഒപ്പുവെച്ചു. ദുബൈ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇ ധന മന്ത്രിയുമായ ഷെയ്ഖ് മക്തും ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ലോകത്തിന്റെ വിവിധ മേഖലകളിലേക്കുള്ള കയറ്റുമതി, ഇറക്കുമതി, വിപണിയായി ദുബൈയെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഷെയ്ഖ് മക്തും പറഞ്ഞു. നൂതനമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനായി വികസിപ്പിക്കും. മികച്ച നിലവാരത്തില്‍ വാണിജ്യ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. യുഎഇയുടെ ഭക്ഷ്യസുരക്ഷാ തന്ത്രത്തെ പിന്തുണയ്ക്കുന്നതാകും പദ്ധതിയെന്നും ഷെയ്ഖ് മക്തും പറഞ്ഞു. ഡിപി വേള്‍ഡിന്റെ കീഴില്‍ പഴം പച്ചക്കറി വിപണിയുടെ വിപുലീകരണം കൂടുതല്‍ നിക്ഷേപ അവസരങ്ങളെയും പ്രതീക്ഷിക്കുന്നുണ്ട്. ഇരു വകുപ്പുകളും തമ്മില്‍ ഒപ്പുവെച്ച കരാറിന് ഏകീകൃത നടപടിക്രമങ്ങളാകും സ്വീകരിക്കുക.

ദുബൈയില്‍ റോഡപകട മരണനിരക്ക് 93 ശതമാനം കുറഞ്ഞു

0

ദുബൈ: റോഡപകടമരണ നിരക്കില്‍ തൊണ്ണൂറ്റിമൂന്ന് ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ദുബൈ നടപ്പിലാക്കുന്ന ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജി ഫലം കണ്ടതായി വിലയിരുത്തല്‍. ദുബൈ ആര്‍ടിഎയും പൊലീസും പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. 2023 ല്‍ ദുബൈയില്‍ രേഖപ്പെടുത്തിയത് എക്കാലത്തെയും കുറഞ്ഞ റോഡപകട മരണനിരക്കാണ്. 2007 നും 2023 നും ഇടയില്‍ വാഹനാപകട മരണ നിരക്ക് 93 ശതമാനം കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഒരു ലക്ഷം ആളുകളില്‍ 1.6 എന്നതാണ് റോഡപകടങ്ങളിലെ മരണ നിരക്ക്. ദുബൈ ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായി റോഡ് അപകടമരണങ്ങള്‍ പൂജ്യത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ആര്‍ടിഎയും പൊലീസും ചേര്‍ന്ന് നടപ്പിലാക്കിയ റോഡ് സുരക്ഷാ പദ്ധതികളുടെ ഭാഗമാണിത്. ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയിലെയും ദുബൈ പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയത്. ദുബൈ ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിയുടെ ഫലങ്ങളും സൂചകങ്ങളും ഇരു വകുപ്പുകളും അവലോകനം ചെയ്തു. ട്രാഫിക് സുരക്ഷയുടെ കാര്യത്തില്‍ ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നതിനുള്ള സീറോ ഫാറ്റലിറ്റീസ് എന്ന കാഴ്ചപ്പാടോടു കൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മറ്റര്‍ അല്‍ തായര്‍ പറഞ്ഞു. 2023 ല്‍ കാല്‍നട ക്രോസിംഗുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, ഇ സ്‌കൂട്ടറുകള്‍, സൈക്കിളുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് അഞ്ച് ലക്ഷത്തിലധികം നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ദുബൈ മെട്രോയുടെ ബ്ലൂ ലൈന്‍ പദ്ധതിയും യോഗത്തില്‍ വിലയിരുത്തി. സെന്റര്‍പോയിന്റില്‍ റെഡ്‌ലൈനിലും അല്‍ ഖോറില്‍ ഗ്രീന്‍ ലൈനിലും ബന്ധിപ്പിച്ചാണ് ബ്ലൂ ലൈന്‍ നിര്‍മ്മിക്കുക. പുതിയ ലൈനില്‍ പ്രതിദിനം രണ്ട് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ദുബൈ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റ് ദുബൈയില്‍: മുനിസിപ്പാലിറ്റിയും ഡിപി വേള്‍ഡും തമ്മില്‍ കരാര്‍

0

ദുബൈ: ലോകത്തിലെ തന്നെ ഏറ്റവും വിലിയ കാര്‍ മാര്‍ക്കറ്റ് നിര്‍മ്മിക്കാനൊരുങ്ങി ദുബൈ. പദ്ധതിയ്ക്കായി ദുബൈ മുനിസിപ്പാലിറ്റിയും ഡിപി വേള്‍ഡും കമ്മില്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. രണ്ട് കോടി ചതുരശ്ര മീറ്റര് വിസ്തീര്‍ണത്തിലായിരിക്കും കാര്‍ മാര്‍ക്കറ്റ് പണിയുക. ലോകത്തിലെ വാഹന പ്രേമികളുടെയും കമ്പനികളുടെയും മുഖ്യ ആകര്‍ഷണമാകുകയാണ് ദുബൈ. പ്രമുഖ വാഹന നിര്‍മ്മാതാക്കളെയും നിക്ഷേപകരെയും ദുബൈയിലേക്ക് ആകര്‍ഷിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റ് ദുബൈയില്‍ നിര്‍മ്മിക്കുന്നത്. പദ്ധതിയ്ക്കായി ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്‌റിയും ഡിപി വേള്‍ഡ് സിഇഒ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായമും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. ദുബൈ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തും ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് മക്തുമിന്റെ സാന്നിദ്യത്തിലായിരുന്നു കരാറില്‍ ഒപ്പുവെച്ചത്. ദുബൈയുടെ സമഗ്ര സാമ്പത്തിക വികസന പദ്ധതിയായ ഡി33യുടെ ഭാഗമായാണ് കാര്‍ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്. ഓട്ടമോട്ടീവ് രംഗത്തെ ആഗോള പ്രധാന സമ്മേളനങ്ങളും പരിപാടികള്‍ക്കും ആതിഥ്യം വഹിക്കാനും കാര്‍ മാര്‍ക്കറ്റില്‍ സൗകര്യമുണ്ടാകും. ദുബൈ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കാനും 2033ല്‍ മികച്ച മൂന്ന് സാമ്പത്തിക നഗരങ്ങളിലൊന്നായി ദുബൈയെ മാറ്റാനുമാണ് ശ്രമിക്കുന്നതെന്ന് ഷെയ്ഖ് മക്തൂം പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതി.