Wednesday, August 12, 2026
Home Blog Page 129

വിനോദസഞ്ചാരം:ദുബൈയിലേക്കുള്ള വിദേശസന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

0

ദുബായിലേക്കുള്ള വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന രേഖപ്പെടുത്തുന്നുവെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകള്‍. ഈ വര്‍ഷം ആദ്യപകുതിയില്‍ തൊണ്ണൂറ് ലക്ഷത്തിലധികം സഞ്ചാരികളാണ് ദുബൈയിലേക്ക് എത്തിയത്. സഞ്ചാരികളുടെ എണ്ണത്തില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 9.31 ദശലക്ഷം രാജ്യാന്തര വിനോദസഞ്ചാരികള്‍ ദുബൈയിലേക്ക് എത്തിയെന്നാണ് വാണിജ്യവിനോദസഞ്ചാര വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതെ കാലയളവിനെക്കാള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്‍പത് ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷവും ദുബൈയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ആഖെ 17.15 ദശലക്ഷം സന്ദര്‍ശകര്‍ ആണ് ദുബൈയിലേക്ക് എത്തിയത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബൈയുടെ വിനോദസഞ്ചാര മേഖല ശക്തമായ വളര്‍ച്ച കൈവരിച്ചിരിക്കുകയാണെന്ന് കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. ഈ വിജയം തുടരാന്‍ പ്രതിജ്ഞാബദ്ധാമണെന്നും എമിറേറ്റിന്റെ ജിഡിപിയില്‍ വിനോദസഞ്ചാരമേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കും എന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

കരുത്തുറ്റ പൊതു-സ്വകാര്യപങ്കാളിത്തം,വിപണിയിലെ സമീപനത്തിലെ വൈവിധ്യവത്കരണം, ഉദാരമായ വീസ നയം എന്നിവയെല്ലാം ആണ് ഈ വളര്‍ച്ചയ്ക്ക് കാരണം എന്ന് ദുബൈ വാണിജ്യവികസന വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഹെലാല്‍ സഈദ് അല്‍ അര്‍റി പറഞ്ഞു.

ദുബൈയിലെ താമസകേന്ദ്രങ്ങളിലും ട്രാഫിക് റഡാര്‍

0

ദുബൈയിലെ താമസമേഖലകളിലെ നിരത്തുകളിലും പൊലീസ് റഡാറുകള്‍ സ്ഥാപിക്കുന്നു. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അടക്കമുള്ള നിയമലംഘനങ്ങളും റഡാറില്‍ കുടുങ്ങും.റഡാര്‍ എപ്പോള്‍ മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും എന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.ദുബൈയില്‍ ഹൈവേകളിലും പ്രധാനറോഡുകളിലും മാത്രമല്ല പാര്‍പ്പിട മേഖലകളിലേയും ഉള്‍റോഡുകളിലേയും ഗതനിയമലംഘനങ്ങള്‍ ഇന്ന് പൊലീസ് റഡാറില്‍ കുടങ്ങും. താമസമേഖലള്‍ക്കുള്ളിലേയും സമീപത്തേയും റോഡുകളില്‍ ട്രാഫിപ് റഡാറുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ദുബൈ പൊലീസ്.

അമിത വേഗത മാത്രമല്ല മറ്റ് ഗതാഗത നിയമലംഘനങ്ങളും ഈ റഡാറുകളില്‍ പതിയും എന്ന് പൊലീസ് അറിയിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ ഈ റഡാറുകളില്‍ പതിയും എന്ന് ദുബൈ പൊലീസ് ട്രാഫിക് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. നിയമവിരുദ്ധമായ യുടേണ്‍ പെഡസ്ട്രിയന്‍ ക്രോസിംഗില്‍ വാഹനം നിറുത്താതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളും റഡാര്‍ പിടികൂടും.

സാധാരണ ട്രാഫിക് റഡാര്‍ പോലെ പാര്‍പ്പിട മേഖലകളിലെ റഡാറുകള്‍ക്ക് ഫ്‌ളാഷ് ഉണ്ടാകില്ലെന്നും ദുബൈ പൊലീസ് അറിയിച്ചു. ദുബൈ പൊലീസിന്റെ കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററിലും ട്രാഫിക് റഡാറുകളിലെ ദൃശ്യങ്ങള്‍ തത്സമയം കാണാന്‍ കഴിയും

കൊച്ചി വിമാനത്താവളത്തിലും സ്മാര്‍ട്ട് ഗേയ്റ്റുകള്‍ വരുന്നു

0

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ സ്മാര്‍ട്ടാകുന്നു. വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ ആഗസ്റ്റ് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇന്ത്യയില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കുന്ന രണ്ടാമത്തെ വിമാനത്താവളമാണ് കൊച്ചിയിലേത്.
യാത്രാ നടപടിക്രമങ്ങള്‍ ഇരുപത് സെക്കന്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗേറ്റുകളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്ഥാപിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി. ഇന്റര്‍ാനാഷണല്‍ ടെര്‍മിനലില്‍ ഡിപാര്‍ച്ചര്‍, അറൈവല്‍ ഗേറ്റുകളാണ് സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഗേറ്റുകള്‍ പരീക്ഷണം ആരംഭിക്കും.

ആഗസ്റ്റില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാകും. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പു ചുമതല. നിലവില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്കുമാണ് സ്വയം ഇമിഗ്രേഷന് അനുമതി ലഭിച്ചിട്ടുള്ളത്. സ്മാര്‍ട്ട് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ നടത്തണം. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്ത ശേഷം ബയോമെട്രിക് രേഖപ്പെടുത്തണം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എന്റോള്‍മെന്റ് കൗണ്ടറുകള്‍ വിമാനത്താവളത്തിലെ എഫ്ആര്‍ആര്‍ഒ ഓഫീസിലും ഇമിഗ്രേഷന്‍ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും ആഗമനപുറപ്പെടല്‍ ഇമിഗ്രേഷന്‍ നടപടികള്‍ക്കായി വരിയില്‍ നില്‍ക്കാതെ സ്മാര്‍ട്ട് ഗേറ്റുകളിലൂടെ കടന്നുപോകാം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകള്‍ പൂരിപ്പിക്കുന്നതിനോ കാത്തുനില്‍ക്കേണ്ടതില്ല. സ്മാര്‍ട്ട് ഗേറ്റിലെത്തിയാല്‍ ആദ്യം പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യണം. റജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഗേറ്റുകള്‍ താനേ തുറക്കും. തുടര്‍ന്ന് രണ്ടാം ഗേറ്റിലെ ക്യാമറയില്‍ മുഖം കാണിക്കണം. യന്ത്രം മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാകുകയും ചെയ്യും.

ഇന്ത്യയില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കുന്ന രണ്ടാമത്തെ വിമാനത്താവളമാണ് കൊച്ചിയിലേത്. ദില്ലി വിമാനത്താവളത്തില്‍ ജൂണില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചിരുന്നു.

നേപ്പാളില്‍ വിമാനംതകര്‍ന്നൂവീണ് പതിനെട്ട് പേര്‍ മരിച്ചു

0

നേപ്പാളില്‍ വിമാനംതകര്‍ന്നുവീണ് പതിനെട്ട് മരണം.ഗുരുതരമായി പരുക്കേറ്റ പൈലറ്റ് ചികിത്സയിലാണ്. പത്തൊന്‍പത് പേര്‍ സഞ്ചരിച്ച ചെറുവിമാനം ആണ് അപകടത്തില്‍പ്പെട്ടത്.
കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെ ആണ് അപകടം. റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണ് കത്തുകയായിരുന്നു. ജീവനക്കാര്‍ അടക്കം പത്തൊന്‍പത് പേരാണ് ചെറുവിമാനത്തില്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ പൈലറ്റ് എം.ആര്‍ ശാക്യ ചികിത്സയിലാണ്.

പ്രാദേശികസമയം രാവിലെ പതിനൊന്ന് മണിക്കായിരുന്നു അപകടം.ശൗര്യ എയര്‍ലൈന്‍സിന്റേതാണ് അപകടത്തില്‍പ്പെട്ട വിമാനം.ശൗര്യ എയര്‍ലൈന്‍സിന്റെ തന്നെ 17 സാങ്കേതികപ്രവര്‍ത്തകരും പൈലറ്റ് അടക്കം രണ്ട് വിമാനജീവനക്കാരും ആണ് അപടത്തില്‍പ്പെട്ടത്.കാഠ്മണ്ഡുവില്‍ നിന്നും പൊഖ്‌റയിലേക്ക് യാത്ര ആരംഭിച്ച വിമാനം ആണ് തകര്‍ന്നത്. വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നു.

യുഎഇ മാനവവിഭശേഷി മന്ത്രാലയ സേവനഫീസുകളും പിഴത്തുകയും തവണകളായി അടയ്ക്കാം

0

യുഎഇ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഫീസുകളും പിഴത്തുകയും തവണകളായി അടയ്ക്കാം. ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പണം തവണകളായി അടയ്ക്കുന്നതിന് സൗകര്യം ഒരുക്കിയിരിക്കുന്നത് എന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസും നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയും തവണകളായി അടയ്ക്കാന്‍ എന്ന യുഎഇ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അറിയിപ്പ്. അഞ്ച് ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളിലാണ് തവണകള്‍ ലഭിക്കുക.

എഡിസിബി, കൊമേഴ്‌സ്യല്‍ ബാങ്ക് ഇന്റര്‍നാഷണല്‍, സിബിഡി, മഷ്രെഖ് ബാങ്ക്, റാക് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡുകളില്‍ ആണ് ഫീസും പിഴയും തവണകളായി അടയ്ക്കാന്‍ കഴിയുക. എഡിസിബിയില്‍ ആയിരം ദിര്‍ഹം മുതലുള്ള തുകയ്ക്കാണ് തവണകള്‍ ലഭിക്കുക.

മറ്റ് ബാങ്കുകളുടെ കാര്‍ഡുകളില്‍ അഞ്ചൂറ് ദിര്‍ഹം മുതലുള്ള തുകയ്ക്ക് തവണകള്‍ ലഭിക്കും എന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. സേവന ഫീസുകളും പിഴത്തുകയും തവണകളാക്കി മാറ്റുന്നതിന് അതത് ബാങ്കുകളുമായി ബന്ധപ്പെടണം എന്നും മന്ത്രാലയം അറിയിച്ചു.

ബന്ദികളുടെ മോചനം ഉടന്‍ എന്ന് ബെന്യമിന്‍ നെതന്യാഹു:നെതന്യാഹു യു.എസ് പര്യടനത്തില്‍

0

ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരുടെ മോചനം വൈകാതെ സാധ്യമാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. സാഹചര്യങ്ങള്‍ മെച്ചപ്പെട്ടുവരികയാണെന്നും നെതന്യാഹു പറഞ്ഞു. ഇതിനിടെ ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള ബില്ലിന് ഇസ്രയേല്‍ പാര്‍ലമെന്റ് പ്രാഥമിക അംഗീകാരം നല്‍കി.ബന്ദികളുടെ കുടുംബാംഗങ്ങളോട് ആണ് മോചനം വൈകാതെ ഉണ്ടാകും എന്ന് ബെന്യമിന്‍ നെതന്യാഹു വ്യക്തമാക്കിയത്.

യു.എസ് സന്ദര്‍ശനത്തിനിടെ വാഷിംഗ്ഡണ്ണിലാണ് ബന്ദികളുടെ കുടുംബാംഗങ്ങളോട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരികയാണേന്നു നല്ല സൂചനകളാണ് ലഭിക്കുന്നതെന്നും വിശദീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിലേക്ക് ചര്‍ച്ചകള്‍ എത്തിക്കാന്‍ മധ്യസ്ഥ രാഷ്ട്രങ്ങള്‍ ശ്രമിക്കുകയാണെന്നും അത് വിജയത്തിലേക്ക് എത്തുകയാണെന്നും യു.എസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്ക സന്ദര്‍ശിക്കുന്ന ബെന്യമിന്‍ നെതന്യാഹു വ്യാഴാഴ്ച ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം. അമേരിക്കന്‍ കോണ്‍ഗ്രസിനേയും നെതന്യാഹു അഭിസംബോധന ചെയ്യും.

ഇതിനിടെ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍ ഭരണകൂടം. പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് ഹമാസുമായി നേരിട്ട് ബന്ധമുണ്ടെന്ന് നേരത്തെ മുതല്‍ ഇസ്രയേല്‍ നേതാക്കള്‍ ആരോപിക്കുന്നതാണ്. ഏജന്‍സിയുടെ കീഴിലുള്ള അഭയാര്‍ത്ഥി കേന്ദ്രങ്ങളും സ്‌കൂളുകളും എല്ലാം ഹമാസ് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കുന്നുവെന്നും ഇസ്രയേല്‍ ആരോപിക്കുന്നുണ്ട്. ഏജന്‍സിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതിനും ബന്ധം വിച്ഛേദിക്കുന്നതിനുമുള്ള ബില്ലിന് ആണ് ഇസ്രയേല്‍ പാര്‍ലമെന്റ് പ്രാഥമിക അംഗീകാരം നല്‍കിയിരിക്കുന്നത്.

യുഎഇ വീസ തിരുത്തല്‍:60 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണമെന്ന് ഐസിപി

0

യുഎഇയില്‍ പുതിയ വീസകള്‍ ലഭിച്ചവര്‍ തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അറുപത് ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. ഇരുന്നൂറ് ദിര്‍ഹമാണ് അപേക്ഷയ്ക്കുള്ള ഫീസായി ഈടാക്കുക. തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ രാജ്യത്ത് ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഐസിപി അധികൃതര്‍ അറിയിച്ചു.അറുപത് ദിവസത്തിനു ശേഷമുള്ള തിരുത്തല്‍ അപേക്ഷകള്‍ സ്വീകരിക്കില്ല.

തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ നല്‍കിയാല്‍ രണ്ടു ദിവസത്തിനകം തിരുത്തലുകളോടു കൂടിയ പുതിയ വീസ ലഭിക്കും. വീസയില്‍ പേര്, തൊഴില്‍, സ്‌പോണ്‍സര്‍ വിലാസം തുടങ്ങി വ്യക്തിഗത വിവരങ്ങളില്‍ മാറ്റം ഉണ്ടെങ്കില്‍ തിരുത്താനായി വീണ്ടും അപേക്ഷിക്കാം. നല്‍കുന്ന രേഖകള്‍ കൃത്യമാണെങ്കില്‍ രണ്ടു ദിവസത്തിനകം പുതിയ വീസ ലഭിക്കും. വീസയുടെ അസ്സല്‍ കോപ്പി, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയാണ് തിരുത്തലിന് ആവശ്യമായ രേഖകള്‍. വീസയുടെ ഇഷ്യൂ തീയതി പരിശോധിച്ച് 60 ദിവസം കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കിയാകണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. 200 ദിര്‍ഹമാണ് സേവനത്തിന്റെ നിരക്ക്. ഇതില്‍ 100 ദിര്‍ഹം സ്മാര്‍ട് സേവനത്തിനും, 50 ദിര്‍ഹം അപേക്ഷ ഫീസും, 50 ദിര്‍ഹം അതോറിറ്റിയുടെ ഇ സര്‍വീസിനുമുള്ളതാണ്.

അപേക്ഷകന്റെ ആവശ്യം അനുസരിച്ച് നിരക്കിലും വ്യത്യാസം വരും. യുഎഇ ഐസിപി മൊബൈല്‍ ആപ് വഴിയും മറ്റു സ്മാര്‍ട് സംവിധാനങ്ങളിലൂടെയും അപേക്ഷിക്കാം. അപൂര്‍ണവും അവ്യക്തവുമായ അപേക്ഷകള്‍ പുതുക്കി നല്‍കാന്‍ ഐസിപി ആവശ്യപ്പെട്ടാല്‍ അപേക്ഷകന്‍ തിരുത്തി നല്‍കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ അപേക്ഷ റദ്ദാകും. ഇങ്ങനെ റദ്ദാക്കുന്ന അപേക്ഷകള്‍ 30 ദിവസം വരെ വീണ്ടും സമര്‍പ്പിക്കാം. മൂന്നുതവണ നിരാകരിച്ച അപേക്ഷകള്‍ പിന്നീട് നല്‍കാന്‍ സാധിക്കില്ല.


ആദായനികുതിഘടനയില്‍ പരിഷ്‌കാരം:സ്വര്‍ണ്ണത്തിനും മൊബൈല്‍ ഫോണും വില കുറയും

0

ആദായനികുതി ഘടന പരിഷ്‌കരിച്ചുകൊണ്ട് മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റ്. പുതിയ സ്‌കീമിലുള്ള മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല.സ്വര്‍ണ്ണത്തിനും മൊബൈല്‍ ഫോണുകള്‍ക്കും നികുതി ഇളവ് പ്രഖ്യാപിച്ചു. നാല് കോടി യുവാക്കള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യ നയം വികസിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.മൂലധനച്ചെലവുകള്‍ക്കായി 11,11,111 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ അവതരിപ്പിച്ചത്. ആകെ ജിഡിപിയുടെ 3.4 ശതമാനം വരും ഇത്.

കൃഷി,തൊഴില്‍,സാമൂഹികനീതി, നിര്‍മ്മാണം,നഗരവികസനം, ഊര്‍ജം അടിസ്ഥാനസൗകര്യം എന്നിങ്ങനെ ഒന്‍പത് ഒന്‍പത് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള വികസനം ആണ് ലക്ഷ്യം എന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ആദായനികുതി ദായകര്‍ക്ക് ആശ്വാസം പകരുന്നതാണ് ബജറ്റ്. പുതിയ സ്‌കീമിലുള്ള മൂന്ന് മുതല്‍ ഏഴ് ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനം ആയിരിക്കും ഇനി ആദായനികുതി.ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും പന്ത്രണ്ട് മുതല്‍ പതിനഞ്ച് ശതമാനം വരെ ഇരുപത് ശതമാനവും നികുതി നല്‍കണം. പതിനഞ്ച് ലക്ഷത്തിന് മുകളില്‍ മുപ്പത് ശതമാനം ആണ് നികുതി. ക്യാന്‍സിറിനുള്ള മൂന്ന് മരുന്നുകളുടെ കസ്റ്റംസ് തീരവ ഒഴിവാക്കി. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് നികുതി ആറ് ശതമാനമാക്കി കുറച്ചു. മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും പതിനഞ്ച് ശതമാനം നികുതി ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയതായി ജോലിക്ക് കയറുന്ന മുഴുവന്‍പേര്‍ക്കും ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പി.എഫ് വിഹിതമായാണ് തുക നല്‍കുക. 210 ലക്ഷം യുവാക്കള്‍്ക്ക ഇത് ഗുണകരമാകും.ഒരുലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവര്‍ക്കാണ് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കകു. കാര്‍ഷികമേഖലയ്ക്ക് 1.52 ലക്ഷം കോടിയും ഗ്രാമീണ ഇന്ത്യയുടെ വികസനത്തിന് 2.66 ലക്ഷം കോടി രൂപയും വകയിരുത്തി.

പൊതുബജറ്റ്: ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ പദ്ധതികള്‍

0

മൂന്നാം മോദി സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ ബിഹാറിനും ആന്ധ്രപ്രദേശിനും കൈനിറയെ പദ്ധതികള്‍. ബിഹാറിനായി 26000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഹിമാചല്‍പ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കായി പ്രളയപ്രതിരോധപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.അതെസമയം കേരളത്തിന് നിരാശസമ്മാനിക്കുന്നതാണ് കേന്ദ്രബജറ്റ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന ബിഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പൊതബജറ്റില്‍.

ബിഹാറിന്റ അടിസ്ഥാന സൗകര്യവികസനത്തിനായി കൂടുതല്‍ ധനസഹായവും പ്രഖ്യാപിച്ചു. പുതിയ വിമാനത്താവളങ്ങളും മെഡിക്കല്‍ കോളേജുകളും ബിഹാറില്‍ നിര്‍മ്മിക്കും. ദേശീയപാത വികസനത്തിന് ഇരുപത്തിയാറായിരം കോടി രൂപയാണ് ബിഹാറിന് അനുവദിച്ചിരിക്കുന്നത്. പ്രളയ പ്രതിരോധത്തിനായി 11500 കോടിയും ്‌നുവദിച്ചു. ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴികളും ബജറ്റില്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് എക്‌സ്പ്രസ് വേകളും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശില്‍ തലസ്ഥാന നഗരവികസനത്തിന് .്രപത്യേക ധനസഹായം പ്രഖ്യാപിച്ിചു. സംസ്ഥാനത്തിന് 15000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജും അനുവദിച്ചു.

ആന്ധ്രയുടെ പിന്നാക്കമേഖലയുടെ വികസനത്തിനും പ്രത്യേക സാമ്പത്തിക സഹായവും ബജറ്റില്‍ പ്രഖ്യാപിച്ചു. അസ്സം,ഹിമാചല്‍ പ്രദേശ്,സിക്കിം, ഉത്തരാണ്ഡ് എന്നി സംസ്ഥാനങ്ങള്‍ക്ക് പ്രളയം നേരിടുന്നതിന് പ്രത്യേക പ.ദ്ധതികളും. പ്രഖ്യാപിച്ചു. നേപ്പാളിലേതിന് സമാനമായ രീതിയില്‍ പ്രളയം നിയന്ത്രിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം.അതെസമയം കാലാവസ്ഥാ വ്യതിയാനം കെടുതികള്‍ വിതയ്ക്കുന്ന കേരളത്തിന് പ്രളയ സഹായത്തിന് ബജറ്റില്‍ പദ്ധതികള്‍ ഒന്നുമില്ല.

ഐക്യദാര്‍ഢ്യപ്രകടനം:ബംഗ്ലദേശി പൗരന്മാരായ മൂന്ന് പേര്‍ക്ക് യുഎഇയില്‍ ജീവപര്യന്തം തടവ്

0

ബംഗ്ലദേശിലെ സംവരണ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ സംഘടിക്കുകയും അക്രമം നടത്തുകയും ചെയ്തവര്‍ക്കെതിരെ നടപടി. മൂന്ന് ബംഗ്ലദേശികള്‍ക്ക് ജീവപര്യന്തം തടവും 54 പേര്‍ക്ക് തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. അബുദബി ഫെഡറല്‍ അപ്പീല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്.യുഎഇയില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിക്കുകയും ആക്രമം നടത്തുകയും ചെയ്ത ബംഗ്ലദേശ് പൗരന്മാരെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൊതുസ്ഥലത്ത് അനുവാദമില്ലാതെ കൂട്ടം കൂടുക, മാതൃരാജ്യത്തിനെതിരെ യുഎഇയില്‍ പ്രതിഷേധിക്കുക, സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പെരുമാറുക, ക്രമസമാധാനം നശിപ്പിക്കുക, മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കുക, മറ്റുള്ളവര്‍ക്ക് അപകടവും പരുക്കും ഉണ്ടാക്കുക, മറ്റുള്ളവരുടെ അവകാശം ഹനിക്കുക, ഗതാഗതം തടസ്സപ്പെടുത്തുക, പൊതു സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിരുന്നത്. യുഎഇ അറ്റോണി ജനറല്‍ ചാന്‍സലര്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസി നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

മൂന്ന് ബംഗ്ലദേശി പൗരന്മാര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 54 പേര്‍ക്ക് തടവും നാടുകടത്തലുമാണ് ശിക്ഷ. രാജ്യത്തെ നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.