Wednesday, August 12, 2026
Home Blog Page 127

റെക്കോര്‍ഡ് യാത്രക്കാര്‍ ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ 44.9 ദശലക്ഷം യാത്രക്കാര്‍

0

2024 ന്റെ ആദ്യപകുതിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡുമായി ദുബൈ രാജ്യാന്തര വിമാനത്താവളം. 44.9 ദശലക്ഷം യാത്രക്കാരാണ് ദുബൈ വഴി സഞ്ചരിച്ചത്. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുമാണ് ഏറ്റവുമധികം യാത്രക്കാര്‍ ദുബൈയിലേക്ക് സഞ്ചരിച്ചത്.
ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കൈവരിക്കുകയാണ് ദുബൈ രാജ്യാന്തര വിമാനത്താവളം. യാത്രക്കാരുടെ പ്രധാന ഹബ്ബമായി മാറിയ ദുബൈയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 44.9 ദശലക്ഷം യാത്രക്കാരാണ് എത്തിയത്.

മുന്‍ വര്‍ഷത്തേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ എട്ട് ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഇന്ത്യയാണ് യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍. 6.1 ദശലക്ഷമാണ് യാത്രക്കാരുടെ എണ്ണം. ഇന്ത്യയ്ക്ക് പിന്നിലായി സൗദിഅറേബ്യ 3.7 ദശലക്ഷവും, യുകെ 2.9 ദശലക്ഷവും, പാകിസ്ഥാന്‍ 2.3 ദശലക്ഷവുമാണ് യാത്രക്കാരുടെ എണ്ണം. 2,16,000 സര്‍വ്വീസുകളാണ് ദുബൈയില്‍ നിന്നും നടത്തിയത്. ജനുവരിയിലാണ് ഏറ്റവുമധികം യാത്രക്കാര്‍ സഞ്ചരിച്ചത്. 7.9 ദശലക്ഷമാണ് യാത്രക്കാരുടെ എണ്ണം. ഈ വര്‍ഷം അവസാനത്തോടെ യാത്രക്കാരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡ് ഭേതിക്കുമെന്നാണ് വിലയിരുത്തല്‍. 106 രാജ്യങ്ങളിലെ 269 നഗരങ്ങളുമായി ബന്ധിപ്പിച്ചാണ് ദുബൈ രാജ്യാന്താര വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

ആഗോള ബിസിനസ്, ടൂറിസം, ലോജിസ്റ്റിക്‌സ് ഹബ്ബ് എന്ന നിലയില്‍ ദുബൈയിലുടെ സ്ഥാനം ശക്തിപ്പെട്ടതായി ദുബൈ എയര്‍പോര്‍ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് അറിയിച്ചു. ചരക്ക് നീക്കത്തിലും ഏറ്റവും ഉയര്‍ന്ന വേഗത കൈവരിച്ചതായി പോള്‍ ഗ്രിഫിത്ത്‌സ് അറിയിച്ചു.


ദുബൈ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തിസമയം കുറയ്ക്കും

0

ദുബൈയില്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം
കുറയ്ക്കുന്നു.ഏഴ് മണിക്കൂറായി പ്രവര്‍ത്തിസമയം ചുരുക്കും.വെള്ളിയാഴ്ച്ചകളിലെ പ്രവര്‍ത്തനവും ഒഴിവാക്കും.

ദുബൈയിലെ പതിനഞ്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിദിനപ്രവര്‍ത്തിസമയം ആണ് ഏഴ് മണിക്കൂറായി കുറയ്ക്കുന്നത്. ഈ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച്ചകളിലും പ്രവര്‍ത്തിക്കില്ല. ഫലത്തില്‍ ഈ പദ്ധതിയുടെ ഭാഗമാകുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മൂന്ന് വാരാന്ത്യ അവധികള്‍ ലഭിക്കും.ഓഗസ്റ്റ് പന്ത്രണ്ട് മുതല്‍ സെപ്റ്റംബര്‍ മുപ്പത് വരെ ആണ് തൊഴില്‍സമയം കുറയ്ക്കുന്ന പദ്ധതി നടപ്പാക്കുന്നതെന്ന് ദുബൈ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ആണ് പതിനഞ്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഈ വേനല്‍ക്കാലത്ത് പദ്ധതി നടപ്പാക്കുന്നത്.

ജീവനക്കാരുടെ ജീവിതനിലവാരവും ക്ഷേമവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് തൊഴില്‍സമയത്തിലും തൊഴില്‍ദിനങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ ഇളവ് അനുവദിക്കുന്നത്.

വയനാട് ദുരന്തത്തില്‍ മരണം 402-ആയി വര്‍ദ്ധിച്ചു

0

വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ കാണാതായവരുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.ഉരുള്‍പൊട്ടലുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴും തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ 402-ആയി വര്‍ദ്ധിച്ചു.മുണ്ടക്കൈ ചൂരല്‍മല ദുരന്തമുണ്ടായി എട്ട് ദിവസം പിന്നിടുകയാണ്. ഇന്ന് നേരത്തെ തെരച്ചില്‍ നടത്താന്‍ കഴിയാത്ത സൂചിപ്പാറ വനമേഖല കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്.

വ്യോമസേന ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് തെരച്ചില്‍.പന്ത്രണ്ട് അംഗ സംഘം ആണ് സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തുന്നത്. ഉരുള്‍പൊട്ടലില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ ഇന്നലെ പുത്തുമലയില്‍ സംസ്‌കരിച്ചിരുന്നു. 29 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും ആണ് സംസ്‌കരിച്ചത്.ദുരന്തമേഖലയില്‍ കാണാതായവരുടെ പട്ടിക ഇന്ന് പുറത്തുവിടും എന്ന് റെവന്യുമന്ത്രി കെ രാജന്‍ അറിയിച്ചു. ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള നടപടികളും വേഗത്തില്‍ പുരോഗമിക്കുകയാണെന്നും കെ രാജന്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ അവിടെ നിന്നും ഉടന്‍മാറ്റും.

മേപ്പാടി പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ കെട്ടടങ്ങളുടെ കണക്ക് പിഡബ്ല്യുഡി എടുക്കുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന റിസോര്‍ട്ടുകളുടെയും വീടുകളുടെയും കണക്കും എടുക്കുന്നുണ്ട്. ക്യാമ്പില്‍ കഴിയുന്നവരെ ഇവിടേക്ക് മാറ്റുന്നതിനാണ് സര്‍ക്കാര്‍ ശ്രമം എന്നും കെ രാജന്‍ അറിയിച്ചു.

യുഎഇയുടെ ചില ഭാഗങ്ങളില്‍ വേനല്‍മഴ:താപനിലയിലും കുറവ്‌

0

യുഎഇയില്‍ അലൈന്‍ അടക്കം ചില ഭാഗങ്ങളില്‍ ഇന്നും വേനല്‍മഴ.
രണ്ട് ദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ
അറിയിപ്പ്. രാജ്യത്ത് താപനിലയിലും കുരവ് രേഖപ്പെടുത്തും.അബുദബിയില്‍ സായിദ് രാജ്യാന്തര വിമാനത്താവളം, അല്‍ ബത്തീന്‍ രാജ്യാന്തര വിമാനത്താവളം, അല്‍ ഐന്‍ വിമാനത്താവളം, സിര്‍കു ഐലന്റ്, അബു സംറ, അബു അല്‍ അബയാദ് ഐലന്റ്, അല്‍ദഫ്ര മേഖലയിലെ അല്‍ റുവൈസ്, ഗിയാതി, അല്‍ മിര്‍ഫ, എന്നിവിടങ്ങളാണ് ഇന്ന് രാവിലെ മുതല്‍ മഴ അനുഭവപ്പെടുന്നത്.

അല്‍ഐന്റെ വിവിധ പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷത്തോടു കൂടിയ ശക്തമായ മഴ ലഭിച്ചു. മഴയുടെ തുടര്‍ന്ന് റോഡുകളില്‍ വേഗപരിധി പാലിക്കണമെന്നും സുരക്ഷിത യാത്ര നടത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താമസക്കാര്‍ മഴ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതും മഴവെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ ഇടയുള്ള മലയോര പ്രദേങ്ങളില്‍ പോകരുതെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അലൈനിലും അബുദബിയുടെ ചില ഭാഗങ്ങളിലും രണ്ട് ദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.

ഓഗസ്റ്റ് എട്ട് വരെയാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായുള്ള മഴ അനുഭവപ്പെടുക. ഈ ദിവസങ്ങളില്‍ താപനിലയില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധന രേഖപ്പെടുത്തും എന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഓഗസ്റ്റ് എട്ടിന് ശേഷം താപനില വീണ്ടും വര്‍ദ്ധിച്ച് തുടങ്ങും. ഓഗസ്റ്റ് അവസാനം വരെ ഇടവിട്ടുള്ള മഴ യുഎഇയുടെ ചില പ്രദേശങ്ങളില്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗദ്ധര്‍ അറിയിച്ചു.

യുഎഇയില്‍ ഓഗസ്റ്റ് എട്ട് വരെ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്

0

യുഎഇയില്‍ ചിലയിടങ്ങളില്‍ ഈ മാസം എട്ട് വരെ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസമായി ചില പ്രദേശങ്ങളില്‍ നേരിയ മഴ ലഭിച്ചിരുന്നു. രാജ്യത്ത് താപനിലയിലും നേരിയ കുറവ് രേഖപ്പെടുത്തിയതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി രാജ്യത്തേയ്ക്ക് മഴ മേഘങ്ങളുടെ ഒഴുക്ക് വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. ഒമാന്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം യുഎഇയുടെ തീരപ്രദേശങ്ങളെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഈ മാസം എട്ട് വരെ ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനൊപ്പം പൊടികാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫുജൈറ, ഖോര്‍ഫക്കാന്‍, ഹത്ത, അല്‍ഐന്‍, അബുദബിയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവടങ്ങളിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്തിന്റെ ചില മേഘലകളില്‍ നേരിയ മഴ അനുഭവപ്പെട്ടിരുന്നു.

ഇന്ന് രാവിലെ കിഴക്കന്‍ പ്രദേശങ്ങളിലും നേരിയ മഴ ലഭിച്ചു. മിക്ക പ്രദേശങ്ങളിലും മേഘാവൃതമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ഒമാന്‍ കടലിലും അറേബ്യന്‍ കടലിലും ശക്തമായ തിരമാലകള്‍ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. രാജ്യത്തിന് താപനിലയിലും കുറവ് രേഖപ്പെടുത്തി. അബുദബിയില്‍ പകല്‍ സയമം 44 ഡിഗ്രി സെല്‍ഷ്യസാണ് കൂടിയ താപനില. ദുബൈയില്‍ 43 ഉം, ഷാര്‍ജയില്‍ 45 ഉം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. 19.7 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് പുലര്‍ച്ചെ രാജ്യത്ത് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. 24 മണിക്കൂറും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വയനാട് ദുരന്തത്തില്‍ മരണം 387 ആയി ഉയര്‍ന്നു

0

വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണം 387-ആയി ഉയര്‍ന്നു.ഇനി 200 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. കാണാതാവരുടെ പട്ടിക തയ്യാറാക്കി വരികയാണെന്ന് റെവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു. ദുരന്തഭൂമിയിലും ചാലിയാറിലും ഇന്നും തെരച്ചില്‍ തുടരുകയാണ്.

ഡ്രോണുകള്‍ അടക്കം ഉപയോഗിച്ച് ഏഴാം ദിനവും ദുരന്തഭൂമിയില്‍ തെരച്ചില്‍ തുടരുകയാണ്. പ്രത്യേകപരിശീലനം ലഭിച്ച നായ്ക്കളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നും ദുരന്തഭൂമിയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചൂരല്‍മല വില്ലേജ് റോഡില്‍ നിന്ന് ആണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 12 സോണുകളിലായി അന്‍പത് പേര്‍ വീതമുള്ള സംഘങ്ങളാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്.ചാലിയാര്‍ പുഴയിലും തീരപ്രദേശങ്ങളിലും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആണ് തെരച്ചില്‍.

മുപ്പത്തിയൊന്ന് മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളും പുത്തുമലയില്‍ ഇന്ന് സംസ്‌കരിക്കും. പുത്തുമലയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത അറുപത്തിനാല് സെന്റ് സ്ഥലത്ത് ആണ് സംസ്‌കാരം. തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം.ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ കലാപം പടര്‍ന്നുപിടിക്കുന്നു

ബ്രിട്ടനില്‍ കുടിയേറ്റ-മുസ്ലിം വിരുദ്ധ കലാപം വ്യാപിക്കുന്നു.ഇതുവരെ നാനൂറിലധികം കലാപകാരികള്‍ ആണ് അറസ്റ്റിലായത്. സ്ഥിതിഗതികള്‍ നിയന്ത്രണാധീതമായതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചുചേര്‍ത്തു.തീവ്രവലതുപക്ഷക്കാരുടെ കുടിയേറ്റ വിരുദ്ധകലാപം പടര്‍ന്നുപിടിക്കുകയാണ്
യു.കെ നഗരങ്ങളില്‍.

ലിവര്‍പൂളിന് സമീപം സൗത്ത് പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പെണ്‍കുട്ടികളുടെ കൊലപാതകി കുടിയേറ്റക്കാരനാണെന്ന വ്യാജപ്രചാരണത്തിന് പിന്നാലെയാണ് പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതും അത് കലാപമായി വഴിമാറിയതും. പെണ്‍കുട്ടികളുടെ കൊലപാതകത്തിന് പിന്നില്‍ കുടിയേറ്റക്കാര്‍ അല്ലെന്നും പ്രതി വെയില്‍സില്‍ ജനിച്ച പതിനേഴുകാരന്‍ ആണെന്നും സര്‍ക്കാര്‍ തന്നെ വ്യക്തമാക്കി.പക്ഷെ നുണപ്രചാരണം തുടരുകയും തീവ്രവലതുപക്ഷ സംഘങ്ങള്‍ തെരുവുകളില്‍ കലാപം സൃഷ്ടിക്കുന്നത് തുടരുകയും ആണ്. സമൂഹമാധ്യമങ്ങളിലൂടെ ഏകോപിപ്പിക്കപ്പെട്ടാണ് കലാപകാരികള്‍ തെരുവുകളില്‍ ഒത്തുകൂടുന്നത്. കറുത്തവര്‍ക്കാര്‍ക്കും ഏഷ്യക്കാര്‍ക്കും എതിരെ ആക്രമണവും അരങ്ങേറുന്നുണ്ട്. യു.കെയിലെ മലയാളി സമൂഹവും ജാഗ്രതയിലാണ്. ലിവര്‍പൂള്‍,ബ്രിസ്റ്റള്‍,മാഞ്ചസ്റ്റര്‍,നോട്ടിങ്ഹാം തുടങ്ങി വിവിധയിടങ്ങളില്‍ കലാപകാരികള്‍ ആക്രമണം നടത്തുന്നുണ്ട്.

പെട്രോള്‍ ബോംബുകളും പടക്കവും കുപ്പികളും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കലാപകാരികള്‍ തെരുവുകള്‍ കീഴടക്കുന്നത്. കടകളും കലാപകാരികള്‍ കൊള്ളയടിക്കുന്നുണ്ട്. മുസ്ലിം പള്ളികള്‍ക്ക് നേര്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെയും പ്രക്ഷോഭകര്‍ ആക്രമണം നടത്തി. കലാപം അടിച്ചമര്‍ത്തുന്നതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഇന്ന് അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കലാപങ്ങളില്‍ പങ്കെടുക്കന്നവര്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകും എന്നും കെയ്ര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി.

ഒമാനില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്‌

0

ഒമാനില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍ അതോറിട്ടി. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ആണ് മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ ഇടിയോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും സിവില്‍ ഏവിയേഷന്‍ അതോറിട്ടി അറിയിച്ചു.
ഓഗസ്റ്റ് അഞ്ച് ആറ് ഏഴ് തീയതികളില്‍ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ന്യൂനമര്‍ദ്ദം ആണ് മഴയ്ക്ക് കാരണം. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ആണ് മഴമുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യത്യസ്ഥത തീവ്രതകളിലുള്ള ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത.

ചിലപ്പോള്‍ ഇടിയോട് കൂടി ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇത് വാദികള്‍ നിറഞ്ഞൊഴുകുന്നതിനും മലവെള്ളപ്പാച്ചില്‍ രൂപപ്പെടുന്നതിനും കാരണമായേക്കും എന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.മിക്കമാറും എല്ലാ വടക്കന്‍ എമിറേറ്റുകളേയും ന്യുനമര്‍ദ്ദം ബാധിച്ചേക്കും എന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
കാലാവസ്ഥയിലെ മാറ്റങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും പൊതുജനങ്ങള്‍ സര്‍ക്കാര്‍ അറിയിപ്പുകള്‍ പാലിക്കണം എന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി അറിയിച്ചു.

രാജ്യത്ത് ചിലയിടങ്ങളില്‍ ശക്തമായ കാറ്റ് വീശിയേക്കും എന്നും അറിയിപ്പുണ്ട്. ഒമാനില്‍ താപനിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 46.9 ഡിഗ്രി സെല്‍ഷ്യസ് ആണ് പരമാവധി താപനില രേഖപ്പെടുത്തിയത്.

വയനാട് ഉരുള്‍പൊട്ടലില്‍ മരണം 360 കടന്നു

0

വയനാട് ഉരുള്‍പൊട്ടലില്‍ മരണം 369 ആയി ഉയര്‍ന്നു.205 പേരെയാണ് ഇനി കണ്ടെത്താന്‍ ഉള്ളത്. ആറാം ദിനവും ദുരന്തഭൂമിയില്‍ റഡാറുകള്‍ അടക്കമുള്ള ഉപകരണങ്ങളുമായി പരിശോധന തുടര്‍ന്നു.മുണ്ടക്കൈ പുഞ്ചിരിമട്ടം പ്രദേശങ്ങളില്‍ ആണ് ഇന്ന് പ്രധാനമായും പരിശോധന നടന്നത് . ഏഴ് കേന്ദ്രങ്ങളിലായിരുന്നു. ദൗത്യസംഘത്തിന്റെ തെരച്ചില്‍. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ചൂരല്‍മല അങ്ങാടിയില്‍ നിന്നാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ചാലിയാറിലും സമീപത്തെ വനത്തിലും ഇന്നും പരിശോധന നടത്തി..ശരീരഭാഗങ്ങള്‍ അടക്കം 213 മൃതദേഹങ്ങള്‍ ആണ് ചാലിയാറില്‍ നിന്നും ലഭിച്ചത്. ഇന്നും ചാലിയാര്‍ പുഴയുടെ വശങ്ങളില്‍ നിന്നും മൃതദേഹം ലഭിച്ചു.കാണാതായവരെ കുറിച്ച് ഇപ്പോഴും കൃത്യമായ കണക്കുകള്‍ ഇല്ല. 205 പേരെ ഇനി കണ്ടെത്താനുണ്ടെന്നാണ് വിവരം. കാണാതായവരുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിന് ഒരു സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഇതിനിടെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മുണ്ടക്കൈ ചൂരല്‍മല പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.ദുരിതാശ്വാസ ക്യാമ്പുകളിലും സുരേഷ് ഗോപി സന്ദര്‍ശനം നടത്തി.

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.രാജ്യം വയനാടിനെ സഹായിക്കാന്‍ ഉണ്ടാകും എന്നും സുരേഷ് ഗോപി പറഞ്ഞു.

യുഎഇ പൊതുമാപ്പ്:നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന് നവ സങ്കേതങ്ങള്‍

0

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഫലപ്രദമായി നടപ്പാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സ്മാര്‍ട്ട് സംവിധാനങ്ങളും പ്രയോജനപ്പെടുത്തും എന്ന് ഐ.സി.പി. പൊതുമാപ്പ് നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് ഐ.സി.പി. പൊതുമാപ്പ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഫെഡറല്‍ അതോറിട്ടി ഫോര്‍ ഐഡന്റിറ്റി,സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി യോഗം ചേര്‍ന്നു.

2018-ന് ശേഷം ഇത് ആദ്യമായിട്ടാണ് യുഎഇയില്‍ വീസ നിയമലംഘകര്‍ക്ക് പിഴയിളവ് അനുവദിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്നപൊതുമാപ്പ് സുഗമമായി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകളില്‍ ആണ് ഐ.സി.പി. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനായി സ്മാര്‍ട്ട് സംവിധാനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പ്രയോജനപ്പെടുത്തും എന്ന് ഐസിപി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ സുഹൈല്‍ ജുമ അല്‍ ഖൈലി അറിയിച്ചു. യുഎഇ സര്‍ക്കാരിന്റെ സീറോ ബ്യൂറോക്കസി പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നവസങ്കേതങ്ങള്‍ ഉപയോഗിക്കുക.

പൊതുമാപ്പ് നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഐസിപി ഉദ്യോഗസ്ഥര്‍ അബുദബിയില്‍ യോഗം ചേര്‍ന്നു.വെളളിയാഴ്ച ദുബൈയിലും സമാനമായ യോഗം ചേര്‍ന്നിരുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ രണ്ട് മാസക്കാലം ആണ് താസനിയമലംഘകര്‍ക്ക് പിഴയിളവ് ലഭിക്കുക. പൊതുമാപ്പ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും എന്നാണ് ഐസിപിയുടെ അറിയിപ്പ്. 2018-ല്‍ 105809 പേരാണ് യുഎഇയില്‍ പൊതുമാപ്പിന് അപേക്ഷിച്ചത്. ഇത്തവണയും പതിനായിരങ്ങള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.