Wednesday, August 12, 2026
Home Blog Page 126

ദുബൈയില്‍ പൊതുഗതാഗത യാത്രക്കാരില്‍ റെക്കോര്‍ഡ് വര്‍ദ്ധന

0

ദുബൈയില്‍ പൊതുഗതാഗത യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി. പ്രതിദിന യാത്രക്കാരുടെ എണ്ണം ഇരുപത് ലക്ഷമായി ഉയര്‍ന്നു. യാത്രക്കാരുടെ എണ്ണത്തില്‍ ആറ് ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ സഞ്ചരിച്ചവരുടെ കണക്കുകള്‍ ആണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി പുറത്തുവിട്ടിരിക്കുന്നത്. 361 ദശലക്ഷം യാത്രക്കാരാണ് ആദ് ആറ് മാസത്തിനിടയില്‍ പൊതുഗതാഗതം ഉപയോഗിച്ചത്.പ്രതിദിനം 1.98 ദശലക്ഷം യാത്രക്കാര്‍ ദുബൈ വഴി സഞ്ചരിക്കുന്നുണ്ടെന്നും ആര്‍ടിഎ അറിയിച്ചു.

ആകെ യാത്രക്കാരില്‍ 61.5 ശതമാനവും ബസ്സോ മെട്രോയോ ആണ് ഉപയോഗിച്ചത്. ദുബൈ മെട്രോയില്‍ മാത്രം ആറ് മാസത്തിനിടയില്‍ 133 ദശലക്ഷം യാത്രക്കാര്‍ ആണ് സഞ്ചരിച്ചത്. ദുബൈ മെട്രോയില്‍ ബുര്‍ജുമാന്‍ സ്‌റ്റേഷനില്‍ 7.8 ദശലക്ഷം യാത്രക്കാരും യൂണിയന്‍ സ്‌റ്റേഷനില്‍ 6.3 ദശലക്ഷം യാത്രക്കാരും എത്തിയെന്നും ആര്‍ടിഎ അറിയിച്ചു. ദുബൈ ടാക്‌സിയില്‍ കഴിഞ്ഞ ആറ് മാസക്കാലത്തിനിടയില്‍ 97 ദശലക്ഷം യാത്രക്കാര്‍ ആണ് സഞ്ചരിച്ചത്. ബസുകളില്‍ 89.2 ദശലക്ഷം യാത്രക്കാരും സഞ്ചരിച്ചു.

ദുബൈയിലെ പൊതുഗതാഗ ശൃംഖല ഓരോ വര്‍ഷവും വിപുലപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ആര്‍ടിഎ വ്യക്തമാക്കി. പൊതുഗതാഗത യാത്രകള്‍ 2030-ഓട്കൂടി മുപ്പത് ശതമാനമാക്കി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം എന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.

വയനാട് ഭൂമിക്കടിയില്‍ നിന്നും പ്രകമ്പനം:കോഴിക്കോടും പാലക്കാടും ശബ്ദം കേട്ടതായി നാട്ടുകാര്‍

0

വയനാട് അമ്പലവയലില്‍ ഭൂമിക്കടിയില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍. ആനപ്പാറ,താഴത്തുവയല്‍,എടക്കല്‍ പ്രദേശങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദം കേട്ടത്. കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളിലും ഭൂമിക്കടിയില്‍ നിന്നും ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു.വയനാട്ടിലുണ്ടായത് ഭൂചലനം അല്ലെന്ന് സ്ഥിരീകരിച്ചു. ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണല്‍ സീസ്‌മോളജിക് സെന്റര്‍ അറിയിച്ചു.

ഭൂമിക്കടിയില്‍ നിന്നുള്ള പ്രകമ്പനം ആയിരിക്കാം എന്നാണ് വിദഗദ്ധര്‍ പറയുന്നത്.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷണല്‍ സീസ്‌മോളജിക് സെന്റര്‍ ഡയറക്ടര്‍ ഒ.പി മിശ്ര അറിയിച്ചു. പ്രകമ്പനത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുകയാണ്.ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വയനാട്ടിലെ ചില പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു.വയനാട് നെന്മേനി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി.വയനാട്ടില്‍ അഞ്ച് പഞ്ചായത്തുകളില്‍ ആണ് പ്രകമ്പനം അനുഭവപ്പെട്ടത്‌

ദുബൈ പൊതുഗതാഗത നിയമലംഘന പിഴ:അപ്പീല്‍ നല്‍കാം

0

ദുബൈയില്‍ പൊതുഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷയില്‍ പരാതികളുണ്ടെങ്കില്‍ പിഴ ഒഴിവാക്കാന്‍ അപേക്ഷ നല്‍കാം. ആവശ്യമായ രേഖഖള്‍ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പിഴ അടച്ചശേഷമാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കണം.മെട്രോ, ട്രാം, ബസ്, ജലയാനങ്ങള്‍ എന്നിവയിലെ യാത്രകളിലെ നിയമലംഘനങ്ങള്‍ക്കു ലഭിച്ച ശിക്ഷയില്‍ പരാതികളുണ്ടെങ്കിലാണ് പിഴ ഒഴിവാക്കാന്‍ അപേക്ഷ നല്‍കാന്‍ കഴിയുക. മെട്രോ, ട്രാം എന്നിവയിലെ നിയമലംഘനങ്ങള്‍ക്കു പിഴ ഒഴിവാക്കാന്‍ ആര്‍ടിഎ നിര്‍ദ്ദേശിച്ചിരിക്കുന്ന ഏഴ് രേഖകളും ബസ്, ജലഗതാഗത സംവിധാനം എന്നിവയിലെ പിഴ ഒഴിവാക്കാന്‍ അഞ്ച് രേഖകളുമാണ് ആവശ്യമുള്ളത്.

നിയമലംഘനം സംബന്ധിച്ച് ലഭിച്ച അറിയിപ്പിലെ നമ്പര്‍ അപേക്ഷയില്‍ നല്‍കണം. പിഴ അടച്ച ശേഷമാണ് അപേക്ഷിക്കുന്നതെങ്കില്‍ ബാങ്ക് അക്കൗണ്ടും അപേക്ഷയില്‍ ചേര്‍ക്കണം. ആര്‍ടിഎ പരിശോധനാ ഉദ്യോഗസ്ഥന്റെ പക്കല്‍ നേരിട്ടോ സേവനകേന്ദ്രങ്ങള്‍ വഴിയോ ആണ് പിഴ അടച്ചതെങ്കില്‍ പണമടച്ച രസീത് രേഖകളില്‍ ഉള്‍പ്പെടുത്തണം. നിയമലംഘനം രേഖപ്പെടുത്തിയതിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കം. നോല്‍ കാര്‍ഡ് അല്ലെങ്കില്‍ കാര്‍ഡിന്റെ പുറത്തെ നമ്പറാണ് മറ്റൊരു രേഖ. സന്ദര്‍ശക വീസയില്‍ എത്തിയ വ്യക്തിക്കാണ് പിഴ ലഭിച്ചതെങ്കില്‍ വീസ പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയും അപേക്ഷയ്‌ക്കൊപ്പം ചേര്‍ക്കണം. ഇതിനു പുറമേ, പിഴയ്‌ക്കെതിരായ അനുബന്ധ തെളിവുകളും നല്‍കാം.

ബസ്, ജലഗതാഗത പിഴയ്‌ക്കെതിരെയുള്ള അപേക്ഷയ്ക്ക് നിയമലംഘനം രേഖപ്പെടുത്തിയ നമ്പര്‍, പണമടച്ചെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ എമിറേറ്റ്‌സ് ഐഡി, പിഴ അടച്ചതിന്റെ രസീത് എന്നിവയാണഅ നല്‍കേണഅടത്.

ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഓഗസ്റ്റ് പതിനഞ്ചിന് പുനരാരംഭിക്കും

0

ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു.ചര്‍ച്ചകള്‍ക്ക് പ്രതിനിധികളെ അയക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.എന്നാല്‍ ഹമസ് ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഓഗസ്റ്റ് പതിനഞ്ചിന് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനാരംഭിക്കും
അമേരിക്ക ഈജിപ്ത് ഖത്തര്‍ എന്നി രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ആണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി സംയുക്ത ശ്രമം നടത്തുന്നത്. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ കൊലതപാതകത്തിന് പിന്നാലെ മധ്യപൂര്‍വ്വദേശത്തെ സംഘര്‍ഷസാഹചര്യം വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് സംയുക്തപ്രസ്താവനയും ഇറക്കി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍ സീസി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി എന്നിവര്‍ ആണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കുള്ള ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും തയ്യാറാക്കി കഴിഞ്ഞു. അടുത്തയാഴ്ച്ചയോട് കൂടി തന്നെ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിക്കുന്നതിന് ആണ് ശ്രമം.ചര്‍ച്ചകള്‍ക്കായി മധ്യസ്ഥ രാഷ്ട്രങ്ങള്‍ ഇസ്രയേലിനും ഹമാസിനും ക്ഷണം നല്‍കി.

വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഹമാസിന്റെ പ്രതിനിധിയായി മുന്‍പ് പങ്കെടുത്തിരുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട ഇസ്മയില്‍ ഹനിയ. ഹനിയയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഹമാസ് ചര്‍ച്ചകളോട് എന്ത് നിലപാട് സ്വീകരിക്കും എന്ന് വ്യക്തമല്ല.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടിയിലും ഇസ്രയേല്‍ രൂക്ഷമായ ആക്രമണം ആണ് ഗാസയില്‍ നടത്തുന്നത്.മധ്യഗാസയില്‍ നുസൈറത്തിലല്‍ അടക്കം നടത്തിയ വ്യോമാക്രമണങ്ങളില്‍ നാല്‍പ്പത് പലസ്തീനികള്‍ ആണ് കൊല്ലപ്പെട്ടത്.

സല്‍മാന്‍ രാജാവിന്റെയും കിരീടവകാശിയുടെയും അഭാവത്തിലും മന്ത്രിസഭ ചേരാം

0

സല്‍മാന്‍ രാജാവിന്റെയും കിരീടവകാശിയുടെയും അസാന്നിധ്യത്തിലും സൗദി മന്ത്രിസഭ ചേരുന്നത് അനുമതി. സല്‍മാന്‍ രാജാവാണ് ഇത് സംബന്ധിച്ച രാജകല്‍പ്പന പുറപ്പെടുവിച്ചിരിക്കുന്നത്. മന്ത്രിസഭാ നിയമത്തിലെ ഏഴാം വകുപ്പില്‍ ഇളവ് വരുത്തിയാണ് പുതിയ തീരുമാനം.സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആണ് മന്ത്രിസഭാ നിയമത്തില്‍ ഇളവുവരുത്തിക്കൊണ്ട് സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്.

സൗദി ഭരണാധികാരിയുടെയും കിരീടവകാശിയുടെയും അസാന്നിധ്യത്തില്‍ മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ക്യാബിനറ്റ് ചേരാം എന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്.മന്ത്രിസഭാ അംഗങ്ങളില്‍ അബ്ദുള്‍ അസിസ് രാജാവിന്റെ പൗത്രന്‍മാരില്‍ ഏറ്റവും മുതിര്‍ന്ന ആള്‍ യോഗത്തിന് അധ്യക്ഷത വഹിക്കണം എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. മന്ത്രിസഭാ തീരുമാനങ്ങളില്‍ അധ്യക്ഷത വഹിക്കുന്ന അംഗം ഒപ്പുവെയ്ക്കണം.

അബ്ദുല്‍ അസീസ് രാജാവിന്റെ ഏഴ് പൗത്രന്‍മാര്‍ നിലവില്‍ സൗദി മന്ത്രിസഭയില്‍ അംഗങ്ങളാണ്.ഭരണനിര്‍വഹണം സംബന്ധിച്ച അടിസ്ഥാനം നിയമം പരിശോധിച്ചതിന് ശേഷം പൊതുതാത്പര്യാര്‍ത്ഥം ആണ് സല്‍മാന്‍ രാജാവ് മന്ത്രിസഭാ നിയമത്തില്‍ മാറ്റം വരുത്തിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. നിലവില്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ആണ് സൗദി മന്ത്രിസഭ ചേരുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ വീഡിയോകോണ്‍ഫറന്‍സിലൂടെയാണ് സല്‍മാന്‍ രാജാവ് പങ്കെടുത്തത്.

പാരീസ് ഒളിംപിക്‌സ് :പുരുഷ ഹോക്കിയില്‍ വിജയശ്രീ കുറിച്ച് ഇന്ത്യന്‍ ടീം

0

പാരിസ് ഒളിമ്പിക്‌സില്‍ പുരുഷ ഹോക്കിയില്‍ വിജയശ്രീ കുറിച്ച് ഇന്ത്യന്‍ ടീം. സ്‌പെയിനെ 2-1 ന് പരാജയപ്പെടുത്തിയ ടീം വെങ്കലം സ്വന്തമാക്കി. പാരസില്‍ ഇത് ഇന്ത്യയുടെ നാലാം മെഡല്‍ നേട്ടമാണ്.ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കി. വാശിയേറിയ പോരാട്ടത്തില്‍ സ്‌പെയിനെ 2-1ന് തോല്‍പിച്ചാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്. പാരിസില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്.

ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഒളിംപിക് ചരിത്രത്തിലെ മൂന്നാം വെങ്കലവും. 30, 33 മിനിറ്റുകളില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോളടിച്ചത്. 18-ാം മിനിറ്റില്‍ പെനല്‍റ്റി സ്‌ട്രോക്കില്‍നിന്ന് മാര്‍ക് മിറാലസ് സ്‌പെയിനെ ആദ്യം മുന്നിലെത്തിച്ചു. അമിത് രോഹിന്‍ദാസിന്റെ സ്റ്റിക് ബ്ലോക്കിനെതിരെയാണു നടപടി. സ്‌പെയിന്റെ ഈ നീക്കം തടയാന്‍ ഇന്ത്യന്‍ ഗോളി പി.ആര്‍. ശ്രീജേഷിനും സാധിച്ചില്ല. പി.ആര്‍.ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരമാണ് ഇന്നത്തേത്. സെമിയില്‍ കരുത്തരായ ജര്‍മനിയോടു 2-3നു തോറ്റതോടെയാണ് ഇന്ത്യ 3-ാം സ്ഥാന മത്സരത്തിലേക്കെത്തിയത്. ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വെങ്കലമാണിത്. കഴിഞ്ഞ തവണ ടോക്കിയോയില്‍ ശ്രീജേഷ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം വെങ്കലം നേടിയിരുന്നു. 1980നു ശേഷം ആദ്യമായിട്ടായിരുന്നു ഹോക്കിയില്‍ ഇന്ത്യയുടെ ഒളിംപിക് മെഡല്‍. വനിതാ വിഭാഗം 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ അന്‍ഷു മാലിക് പ്രീക്വാര്‍ട്ടറില്‍ തോറ്റു.

യുഎസ്എക്കാരിയായ എതിരാളിയോട് 7- 2നാണ് അന്‍ഷു തോല്‍വി വഴങ്ങിയത്. പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ പ്രീക്വാര്‍ട്ടറില്‍ അമന്‍ സെഹ്‌റാവത്ത് വിജയിച്ചു. മാസിഡോണിയന്‍ താരത്തെ 10- 0നാണ് തോല്‍പ്പിച്ചത്. ഒളിംപിക്‌സില്‍ മെഡല്‍ നിഷേധിച്ചതിനെതിരെ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ ലോക കായിക തര്‍ക്കപരിഹാര കോടതി സ്വീകരിച്ചു. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജ്യാന്തര ഒളിംപിക് അസോസിയേഷന്‍ അയോഗ്യയാക്കിയതോടെയാണ് വിനേഷ് ഫോഗട്ട് അപ്പീല്‍ നല്‍കിയത്.

ഖത്തറില്‍ സെപ്റ്റംബര്‍ മുതല്‍ ഗതാഗതപ്പിഴയുള്ളവര്‍ക്ക് യാത്രാ വിലക്ക്‌

0

ഖത്തറില്‍ ട്രാഫിക് പിഴയുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ യാത്രനിരോധനം പ്രാബല്യത്തില്‍ വരും. ഗതാഗത പിഴ അടയ്ക്കാത്തവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ കഴിയില്ല.നിലവില്‍ ഗതാഗതപ്പിഴയുള്ളവര്‍ക്ക് അന്‍പത് ശതമാനം ഇളവ് ഓഗസ്റ്റ് മുപ്പത്തിയൊന്ന് വരെ ലഭിക്കും.ഗതാഗതനിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചിട്ടുള്ളവര്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തും എന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം മാസങ്ങള്‍ക്ക് മുന്‍പെ അറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.

പുതിയ നിയമം അടുത്ത മാസം ഒന്നിന് പ്രാബല്യത്തില്‍ വരും എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പ്. കര-വ്യോമ-കടല്‍ മാര്‍ഗ്ഗങ്ങളിലൂടെ രാജ്യാതിര്‍ത്തി കടക്കുന്നവര്‍ക്ക് നിയമം ബാധകായിരിക്കും എന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് ശേഷം രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നവര്‍ പിഴകുടിശിഖയില്ലെന്ന് ഉറപ്പാക്കണം എന്നാണ് അറിയിപ്പ്. ഗതാഗതപ്പിഴയുള്ളവര്‍ക്ക് സമാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയും വൈബ്‌സൈറ്റ് മുഖാന്തിരവും പണം അടയക്കാന്‍ കഴിയും.

ഗതാഗതനിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴകള്‍ക്ക് നിലവില്‍ ഖത്തര്‍ അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നിന് പ്രഖ്യാപിച്ച പിഴയിളവ് ഓഗസ്റ്റ് മുപ്പത്തിയൊന്ന് വരെ തുടരും. മൂന്ന് വര്‍ഷത്തിനുള്ളില്‍ ലഭിച്ച പിഴത്തുകയ്ക്കാണ് ഇളവ് ബാധകമാകുക.ഖത്തര്‍ പൗരന്‍മാര്‍,താമസക്കാര്‍,സന്ദര്‍ശകര്‍,ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ എന്നിവര്‍ക്ക് അന്‍പത് ശതമാനം പിഴയിളവ് ലഭിക്കും.

ദുബൈ ജെബിആറില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് നിരോധനം

0

ദുബൈ ജുമൈറ ബീച്ച് റെസിഡന്‍സില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ഇ-ബൈക്കുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ കണക്കിലെടുത്താണ് നടപടി.ദുബൈ ഹോള്‍ഡിംഗ് ആണ് ജെ.ബി.ആറില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും ഇബൈക്കുകളും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹനങ്ങള്‍ ജെ.ബി.ആറില്‍ അനുവദിക്കില്ലെന്നാണ് ദുബൈ ഹോള്‍ഡിംഗ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ അറബിക്കിലും ഇംഗ്ലീഷിലും ജെബിആറില്‍ സ്ഥാപിച്ചിട്ടുണ്ട്. ജൂമൈറയില്‍ നടപ്പാതകളില്‍ അടക്കമാണ് നിരോധനം.

അപകടങ്ങള്‍ ഒഴിവാക്കുന്നതിനും കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആണ് നടപടി എന്നും ദുബൈ ഹോള്‍ഡിംഗ് അറിയിച്ചു. താമസക്കാരും സന്ദര്‍ശകരും ഏറെ എത്തുന്ന ജുമൈറ ബീച്ച് റെസിഡന്‍സില്‍ എല്ലാവര്‍ക്കും സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നതിനാണ് ദുബൈ ഹോള്‍ഡിംഗിന്റെ നടപടി.

സൗദിയില്‍ സ്വകാര്യമേഖലയില്‍ തൊഴില്‍ നേടി ഒന്നരലക്ഷം സ്വദേശികള്‍

0

സൗദിയില്‍ സ്വകാര്യ മേഖലയില്‍ നടപ്പിലാക്കിയ സ്വദേശിവത്കരണത്തിലൂടെ ആറ് മാസത്തിനുള്ളില്‍ തൊഴില്‍ നേടിയത് ഒന്നര ലക്ഷം സ്വദേശികള്‍. ഒരു ലക്ഷത്തോളം സ്ഥാപനങ്ങളിലാണ് സ്വദേശികള്‍ക്ക് നിയനം നല്‍കിയത്. തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ സഹായവും നല്‍കുന്നുണ്ട്.രാജ്യത്തെ എല്ലാ സുപ്രധാന മേഖലകളിലും പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷത്തോളം സ്ഥാപനങ്ങളില്‍ സ്വദേശികള്‍ തൊഴില്‍ നേടി.

ഈ വര്‍ഷം ആദ്യപകുതിയില്‍ മാത്രം 1,53,000 സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചത്. തൊഴിലവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ധനസഹായം ലഭ്യമാക്കിയതായി മാനവ വിഭവശേഷി നിധി ഡയറക്ടര്‍ ജനറല്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല അല്‍ജുവൈനി അറിയിച്ചു. തൊഴില്‍ വിപണി കണ്ടെത്തല്‍, പരിശീലനം, സ്വദേശിവത്കരണ പരിപാടികള്‍ക്കുള്ള പിന്തുണ എന്നിവയ്ക്കാണ് ധന സഹായം നല്‍കിയത്.

രാജ്യത്തെ പൗരന്മാരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുകയും അനുയോജ്യമായ മേഖല കണ്ടെത്തുന്നതിനുമാണ് പരിശീലനം നല്‍കുന്നത്. കൂടുതല്‍ മേഖലകളില്‍ സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതിയും മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്.

മോദി എത്തും : വയനാട് ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും

0

വയനാട് ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും.ശനിയാഴ്ചയാകും സന്ദര്‍ശനം.അതെസമയം വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണം എന്നും സമഗ്രപാക്കേജ് പ്രഖ്യാപിക്കണം എന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.ശനിയാഴ്ച ഉച്ചയോട് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് മേപ്പാടിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും എന്നാണ് വിവരം.

ദില്ലിയില്‍ നിന്നും പ്രത്യേകവിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്ടറില്‍ ദുരന്തബാധിച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് പദ്ദതി.ദുരിതബാധിതര്‍ താമസിക്കുന്ന ക്യാമ്പുകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചേക്കും. മോദിയുടെ സന്ദര്‍ശനവിവരം സംസ്ഥാനസര്‍ക്കാരിനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.സുരക്ഷ ഒരുക്കുന്നതിന് എസ്.പി.ജി സംഘം ഉടന്‍ സംസ്ഥാനത്ത് എത്തും.അതെസമയം വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണം എന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ദുരന്തബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചതാണെന്നും സമഗ്രമായ പാക്കേജ് ആവശ്യമാണെന്നും രാഹുല്‍ഗാന്ധി അറിയിച്ചു.

വയനാട് ദുരന്തത്തില്‍ കാണാതായവരുടെ ഫോട്ടോയും വിലാസവും സര്‍ക്കാര്‍ പുറത്തുവിട്ടു. 138 പേരുടെ വിശദാംശങ്ങള്‍ ആണ് പുറത്തുവിട്ടത്.മേഖലയില്‍ തിരിച്ചില്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന് വിട്ടു.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ആണ് വയനാട് ദുരന്തഭൂമിയില്‍ തെരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സൈന്യത്തിന് വിട്ടത്. പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പ് രാജ്യത്തെ തന്നെ ഏറ്റവും വിദഗദ്ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.മന്ത്രിസഭ ഉപസമിതി വയനാട്ടില്‍ തുടരും. ദുരന്തമേഖലയില്‍ ഇന്നും തെരച്ചില്‍ നടന്നു