Wednesday, August 12, 2026
Home Blog Page 123

ഗാസ വെടിനിര്‍ത്തല്‍:നിര്‍ദ്ദേശങ്ങള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് ബ്ലിങ്കന്‍

0

ഗാസവെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള പുതിയ നിര്‍ദ്ദേശം ഇസ്രയേല്‍ അംഗീകരിച്ചെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍.എന്നാല്‍ പുതിയ നിര്‍ദ്ദേശങ്ങളോട് ഹമാസ് അനുകൂലമായല്ല പ്രതികരിക്കുന്നത്. ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഹമാസ് ആരോപിച്ചു.
പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ആണ് ഗാസ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് ആന്റണി ബ്ലിങ്കന്‍ പ്രഖ്യാപിച്ചത്.

ഇനി ഹമാസ് ആണ് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കേണ്ടതെന്നും ബ്ലിങ്കന്‍ പറഞ്ഞു.ടെല്‍അവീവ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ബ്ലിങ്കന്‍ ഖത്തറിലും ഈജിപ്തിലും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. ഈ ആഴ്ച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുമ്പോള്‍ കെയ്‌റോയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് നെതന്യാഹുവും അറിയിച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള പുതിയ നിര്‍ദ്ദേശങ്ങളോട് ഹമാസിന് യോജിപ്പില്ല. പുതിയ നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടില്ലെന്നും തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും ഹമാസ് നേതാവ് ഒസാമ ഹംദാന്‍ അറിയിച്ചു.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാര്‍ നടപ്പാക്കണം എന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. ഈ കരാര്‍ നടപ്പാക്കുന്നതിന് ഹമാസ് അംഗീകരിച്ചതാണ്.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ട് പോകുന്നതിലൂടെ ഗാസയില്‍ കൂട്ടക്കൊല നടത്താന്‍ ഇസ്രയേലിന് കൂടുതല്‍ സമയം നല്‍കുകയാണ് അമേരിക്ക ചെയ്യുന്നത് എന്നും ഹമാസ് നേതൃത്വം ആരോപിച്ചു.ജൂണ്‍ പതിനൊന്നിന് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ച ഗാസവെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിന് ലോകരാജ്യങ്ങള്‍ ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണം എന്നും ഹമാസ് ആവശ്യപ്പെട്ടു.

മലയാള സിനിമയില്‍ ലൈംഗീകചൂഷണം വ്യാപകം,ഞെട്ടിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌

0

മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലൈംഗീക ചൂഷണം അടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് മാഫിയ ആണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
സിനിമ മേഖലയ്ക്ക് പുറമേയുള്ള ഗ്ലാമര്‍ മാത്രമേ ഉള്ളു എന്നാണ് ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.മലയാള സിനിമയിലെ സ്ത്രീകളുടെ ഞെട്ടിക്കുന്ന ദുരനുഭവങ്ങള്‍ ആണ് ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത്.

സിനിമയില്‍ ലൈംഗീക ചൂഷണം വ്യാപകമാണെന്നാണ് മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഹേമ കമ്മിറ്റിയുടെ കണ്ടെത്തല്‍. അവസരങ്ങള്‍ ലഭിക്കുന്നതിന് വഴങ്ങിക്കൊടുക്കണം എന്ന് ആവശ്യപ്പെടും. സഹകരിക്കുന്നവരെ കോഓപ്പറേറ്റിംഗ് ആര്‍ട്ടിസ്റ്റ് എന്ന് പേരിട്ട് വിളിക്കും. പ്രധാന നടമാര്‍ മുതല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വരെ ചൂഷകരായി മാറും.എതിര്‍ക്കുന്നവര്‍ക്ക് സൈബര്‍ ആക്രമണം അടക്കം പലവധി ഭീഷണികളും നേരിടേണ്ടിവരും.രാത്രികാലങ്ങളില്‍ നടിമാരുടെ മുറികളില്‍ മുട്ടിവിളിക്കും. വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും. പ്രമുഖ സംവിധായകര്‍ക്ക് എതിരെ അടക്കം കമ്മിറ്റിക്ക് മൊഴികള്‍ ലഭിച്ചിട്ടുണ്ട്. ജീവഭയം കൊണ്ടും അവസരങ്ങള്‍ ഇല്ലാതാകും എന്ന് പേടിച്ചും ആണ് പലരും അതിക്രമങ്ങളെക്കുറിച്ച് പൊലീസില്‍ പരാതപ്പെടാത്തത്.

സിനിമാ സെറ്റില്‍ മദ്യവും ലഹരി മരുന്ന് ഉപയോഗവും വ്യാപകമാണ്. സെറ്റുകളില്‍ സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കുന്നതിനോ വസ്ത്രം മാറുന്നതിനോ പലപ്പോഴും സൗകര്യങ്ങള്‍ ഉണ്ടാകില്ല. പ്രധാന താരങ്ങള്‍ക്ക് മാത്രമാണ് ക്യാരവാന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നത്.പ്രതിഫലക്കാര്യത്തിലും സിനിമയിലെ സ്ത്രീകള്‍ ചൂഷണം നേരിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സൂപ്പര്‍ ബ്ലൂ മൂണ്‍;ഇന്ന് ആകാശ വിസ്മയം

0

അപൂര്‍വ്വ ചാന്ദ്ര വിസ്മയത്തിന് ഇന്ന് ആകാശം സാക്ഷ്യം വഹിക്കും. സൂപ്പര്‍ ബ്ലൂ മൂണ്‍ എന്ന ആകാശ വിസ്മയമാണ് ഇന്ന് പ്രത്യക്ഷമാകുമെന്ന് അമേരിക്കാന്‍ ബഹികാശ ഏജന്‍സിയായ നാസ അറിയിച്ചു. യുഎഇയില്‍ ആകാശ പ്രതിഭാസം കാണാന്‍ വിവിധയിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കലാണ് നീല ചന്ദ്രന്‍ എന്നറിയപ്പെടുന്ന സൂപ്പര്‍ ബ്ലൂ മൂണ്‍ ദര്‍ശിക്കാനാകുക. 2020 ഒക്ടോബറിലും, 2021 ഓഗസ്റ്റിലും അവസാനത്തെ സീസണല്‍ ബ്ലൂ മൂണ്‍ ദൃശ്യമായിരുന്നു. സ്റ്റര്‍ജന്‍ മൂണ്‍ എന്നറിയപ്പെടുന്ന അപൂര്‍വ സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍ ഇന്ന് യുഎഇയില്‍ ദൃശ്യമാകും.

സാധാരണ ചന്ദ്രപ്രകാശമുള്ള രാത്രിയേക്കാള്‍ മുപ്പത് ശതമാനം കൂടുതല്‍ പ്രകാശം ലഭിക്കും. വിവിധയിങ്ങളില്‍ സൂപ്പര്‍ മൂണ്‍ കാണുന്നതിനായി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാദേശിക സമയം രാത്രി 10.30 ഓടെ ആയിരിക്കും സൂപ്പര്‍ മൂണ്‍ ദൃശ്യമാകുക. ചന്ദ്രന്‍ ഭൂമിയ്ക്ക് ഏറ്റവും അരികില്‍ എത്തുന്നതിനാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് നേരിട്ട് കാണാന്‍ കഴിയും. നാളെ പുലര്‍ച്ചെ വരെ സൂപ്പര്‍ മൂണ്‍ ദൃശ്യമാകുമെന്ന് നാസ അറിയിച്ചു.

വടക്കേ അമേരിക്കയില്‍ സൂപ്പര്‍ ബ്ലൂ മൂണ്‍ ദൃശ്യമായി. ആഫ്രിക്ക, യൂറോപ് എന്നിവിടങ്ങളില്‍ ഇന്നലെ മുതല്‍ സൂപ്പര്‍മൂണ്‍ ദൃശ്യമായി തുടങ്ങി.


ഗാസ വെടിനിര്‍ത്തല്‍:ഇത് അവസാന അവസരം എന്ന് ബ്ലിങ്കന്‍

0

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളുമായി അമേരിക്കയും ഖത്തറും ഈജിപ്തും. ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീണ്ടും പശ്ചിമേഷ്യയില്‍ എത്തി. ഈ ആഴ്ച്ച തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ കഴിയും എന്നാണ് അമേരിക്കയുടെ പ്രതീക്ഷ.ഒക്ടോബര്‍ ഏഴിന് ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് ഒന്‍പതാം തവണയാണ് ആന്റണി ബ്ലിങ്കന്‍ പശ്ചിമേഷ്യയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇസ്രയേലില്‍ എത്തിയ ബ്ലിങ്കന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി.

ഇത് ഒരു നിര്‍ണ്ണായക ഘട്ടമാണെന്നും ഒരുപക്ഷെ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള അവസാന അവസരമായിരിക്കും എന്നും ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു. വെടിനിര്‍ത്തലിലേക്ക് എത്തുന്നതിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവില്‍ ബ്ലിങ്കന്‍ കുടൂതല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ച്ച അവസാനത്തോട് കൂടി ആറാഴ്ച നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെയ്ക്കുന്നതിന് സാധിക്കും എന്നും അമേരിക്ക കണക്കുകൂട്ടുന്നുണ്ട്. പക്ഷെ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു കൂടുതല്‍ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ച് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുകയാണെന്നും ഹമാസ് ആരോപിച്ചു.

ദോഹ കേന്ദ്രീകരിച്ച് രണ്ട് ദിവസം നടന്ന ചര്‍ച്ചകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ മധ്യസ്ഥര്‍ ഹമാസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പ്രതിഫലിക്കുന്നത് നെതന്യാഹുവിന്റെ മുന്‍നിലപാടുകള്‍ തന്നെയാണെന്നാണ് ഹമാസ് പ്രതികരിക്കുന്നത്. ജുലൈയില്‍ ചര്‍ച്ച ചെയ്ത നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനോട് തങ്ങള്‍ക്ക് പൂര്‍ണ്ണ യോജിപ്പാണെന്നും ഹമാസ് വ്യക്തമാക്കി.

യുഎഇയില്‍ ഈ ആഴ്ച മഴയ്ക്ക് സാധ്യത:താപനില കുറയുന്നു

0

യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്ത് പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. യുഎഇയില്‍ താപനിലയിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്.ഓഗസ്റ്റ് ഇരുപത്തിമൂന്ന് വരെയുള്ള ദിവസങ്ങളില്‍ യുഎഇയുടെ ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.തെക്കന്‍ പ്രദേശങ്ങളിലും കിഴക്കന്‍ ഭാഗങ്ങളിലും ഇന്ന് മുതലുള്ള ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരിയ മഴ ആയിരിക്കും അനുഭവപ്പെടുക.

കാറ്റിന്റെ വേഗത മണിക്കൂറില്‍ നാല്‍പ്പത് വരെ വര്‍ദ്ധിച്ചേക്കും എന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ശക്തമായ കാറ്റ് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉയര്‍ത്തിയേക്കും. യുഎഇയില്‍ ചൂടുകാലം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുയാണ്. താപനിലയില്‍ കുറവ് രേഖപ്പെടുത്തുണ്ട്. അബുദബി ഒവ്‌തൈദില്‍ രേഖപ്പെടുത്തിയ 47.3 ഡിഗ്രി സെല്‍ഷ്യസ് ഇന്നലത്തെ ഏറ്റവും ഉയര്‍ന്ന താപനില.

രാത്രിയിലും രാവിലെയും താപനിലയില്‍ കുറവ് വന്നിട്ടുണ്ട്.പുലര്‍ച്ചെ 1.45-ന് റാസല്‍ഖൈമയിലെ ജബല്‍ജയ്‌സില്‍ രേഖപ്പെടുത്തിയ 18.7 ഡിഗ്രി സെല്‍ഷ്യസ് ആണ് കുറഞ്ഞ താപനില

സഹായം എത്തിക്കാന്‍ ഡ്രോണ്‍:40 കിലോഗ്രാം വഹിക്കും

0

പ്രകൃതി ദുരന്തങ്ങളിലും അത്യാഹിതങ്ങളിലും അടിയന്തരസഹായം എത്തിക്കുന്നതിനുള്ള ഡ്രോണ്‍ പുറത്തിറക്കി റാസല്‍ഖൈമ പൊലീസ്. നാല്‍പ്പത് കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് റാസല്‍ഖൈമ പൊലീസിന്റെ പുതിയ ഡ്രോണ്‍.അടിയന്തരസാഹചര്യങ്ങള്‍ പ്രഥമശുശ്രൂഷ അടക്കമുള്ള സഹായഹങ്ങള്‍ എത്തിക്കുന്നതിന് ആണ് ഫ്‌ളൈ ക്യാച്ചര്‍ 30 ഡ്രോണ്‍ റാസല്‍ഖൈമ പൊലീസ് ഉപയോഗിക്കുക.കടന്നുചെല്ലുന്നതിന് ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ പൊലീസിന് സഹായകമാകുന്നതാണ് ഈ ഡ്രോണ്‍.

മലനിരകളിലും കടലിലും എല്ലാം അടിയന്തരസഹായം എത്തിക്കുന്നതിന് ഈ ഡ്രോണ്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു.പ്രൊഫഷണല്‍ ക്യാമറകള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ ഡ്രോണ്‍ ഉപയോഗിച്ച് സംഭവങ്ങള്‍ തത്സമയ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലും എത്തിക്കാം.

അടിയന്തരസാഹചര്യങ്ങളില്‍ പെട്ടെന്ന് സഹായം എത്തിക്കുന്നതിന് ശേഷിയുള്ളതാണ് പുതിയതായി പുറത്തിറക്കിയ ഡ്രോണ്‍ എന്ന് റാസല്‍ഖൈമ പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍ നുഐമി അറിയിച്ചു. യുഎഇയില്‍ വിവിധ പൊലീസ് സേനകള്‍ സുരക്ഷ പരിശോധന അടക്കം വിവിധ ആവശ്യങ്ങള്‍ക്കായി ഡ്രോണുകളെ ആശ്രയിക്കുന്നത് വര്‍ദ്ധിച്ച് വരികയാണ്.

ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാനിട്ടാല്‍ പിഴയും തടവും ശിക്ഷ

0

ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാനിട്ടാല്‍ പിഴയും തടവും ശിക്ഷ. തുറന്ന ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നതിനാണ് വിലക്ക് എന്ന് മസ്‌ക്കത്ത് നഗരസഭ അറിയിച്ചു.നഗരഭംഗിക്ക് ദോഷം വരുത്തുന്നതിനാലാണ് തുറന്ന ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് മസക്കത്ത് മുന്‍സിപ്പാലിറ്റി അറിയിച്ചു.

അടച്ച ബാലക്കണികളില്‍ വസ്ത്രം വിരിക്കുന്നതിന് തടസ്സമില്ലെന്നും മുന്‍സിപ്പാലിറ്റി അറിയിച്ചു. നിയമലംഘകര്‍ക്ക് അന്‍പത് റിയാല്‍ മുതല്‍ അയ്യായിരം റിയാല്‍ വരെ പിഴയും തടവും ആണ് ശിക്ഷ ലഭിക്കുക. ഒരു ദിവസം വരെ ആറ് മാസം വരെ തടവ് ശിക്ഷ ലഭിച്ചേക്കും എന്നും മസ്‌ക്കത്ത് മുന്‍സിപ്പാലിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.നഗരസൗന്ദര്യത്തിന് ദോഷം സൃഷ്ടിക്കുന്നതിന് ഒപ്പം തന്നെ വസ്ത്രങ്ങളില്‍ നിന്നും ഇറ്റുവീഴുന്ന ജലം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മുന്‍സിപ്പാലിറ്റി വ്യക്തമാക്കി.

മുന്ന് നിലയില്‍ കൂടുതല്‍ താമസകെട്ടിടങ്ങളില്‍ എല്ലാം അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ബാല്‍ക്കണി നിര്‍ബന്ധമാണ്. ബാല്‍ക്കണികളില്‍ ആവശ്യമായ മറകള്‍ ഉറപ്പാക്കണം എന്നും മസ്‌ക്കത്ത് മുന്‍സിപ്പാലിറ്റി അറിയിച്ചു.

വ്യാപക പരിശോധന;സൗദി അറേബ്യയില്‍ 19989 വിദേശികള്‍ അറസ്റ്റില്‍

0

സൗദി അറേബ്യയില്‍ താമസതൊഴില്‍ നിയമലംഘനങ്ങള്‍ക്ക് ഇരുപതിനായിരത്തോളം വിദേശികള്‍ അറസ്റ്റിലായെന്ന് ആഭ്യന്തരമന്ത്രാലയം. പതിനൊരായിരത്തിലധികം വിദേശികളെ നാടുകടത്തിയെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ഓഗസ്റ്റ് എട്ട് മുതല്‍ പതിനാല് വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ തെരച്ചിലില്‍ 19989 നിയമലംഘകര്‍ പിടിയിലായെന്നാണ് സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പ്. അറസ്റ്റിലായവരില്‍ 12608 പേര്‍ താമസനിയമലംഘകര്‍ ആണ്. അതിര്‍ത്തി സുരക്ഷ നിയമങ്ങള്‍ ലംഘിച്ചതിന് 4519 വിദേശികളും 2862 പേര്‍ തൊഴില്‍ നിയമലംഘനത്തിനും അറസ്റ്റിലായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിന് 913 പേരും അറസ്റ്റിലായി. നിലവില്‍ 15803 വിദേശികള്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ നിയമനടപടികള്‍ നേരിടുന്നുണ്ട്. 11361 പേരെ കൂടി സൗദിയില്‍ നിന്നും നാടുകടത്തിയെന്നും ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

യുഎഇയുടെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ നേരിയ മഴ

0

യുഎഇയുടെ ചില പ്രദേശങ്ങളില്‍ ഇന്നും വേനല്‍ മഴ അനുഭവപ്പെട്ടു. രാജ്യത്തിന്റെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ആണ് മഴ അനുഭവപ്പെട്ടത്. രാജ്യത്ത് പൊടിക്കാറ്റടിക്കും എന്നും മുന്നറിയിപ്പുണ്ട്.ഇന്നലെയും രാജ്യത്ത് ചില പ്രദേശങ്ങളില്‍ മഴ അനുഭവപ്പെട്ടിരുന്നു.ഇന്ന് രാവിലെയാണ് യുഎഇയുടെ കഴിക്കന്‍ തീരപ്രദേശങ്ങളില്‍ മഴ അനുഭവപ്പെട്ടത്. ചില ഭാഗങ്ങളില്‍ ഭേദപ്പെട്ട മഴയാണ് അനുഭവപ്പെട്ടത്.

രാജ്യത്ത് ഇന്ന് മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗത വര്‍ദ്ധിച്ചേക്കും എന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശക്തമായ പൊടിക്കാറ്റിന് സാധ്യത ഉള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദ്ദേശം. ദൂരക്കാഴ്ച മൂവായിരം മീറ്ററിലേക്ക് വരെ ചുരുങ്ങും. രാജ്യത്ത് താപനിലയില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. അബുബിയിലെ ഹമീമില്‍ 48.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഇന്നലത്തെ ഏറ്റവും ഉയര്‍ന്ന താപനില.

ഇവിടെ അന്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് വരെ താപനില ഉയര്‍ന്നതിന് ശേഷം ആണ് കുറഞ്ഞത്. ഇരുപത് ഡിഗ്രി സെല്‍ഷ്യസ് ആണ് കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്.

ഗാസയില്‍ രൂക്ഷമായ ആക്രമണം,വെടിനിര്‍ത്തല്‍ ചര്‍ച്ച നിര്‍ത്തിവെച്ചു

0

ഗാസയിലും ലബനനിലും രൂക്ഷമായ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം.ഇരുപത്തിയേഴ് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനിടെ ഖത്തറില്‍ നടന്ന ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.മധ്യഗാസയില്‍ ഇസ്രയേല്‍ നടത്ത വ്യോമാക്രമണങ്ങളില്‍ പതിനേഴ് പലസ്തീനികള്‍ ആണ് കൊല്ലപ്പെട്ടത്. എട്ട് കുട്ടികളും നാല് സ്ത്രീകളും അടക്കം ആണ് പതിനേഴ് പേര്‍ കൊല്ലപ്പെട്ടത്.

മരിച്ചവരില്‍ ഭൂരിഭാഗം പേരും ഒരെ കുടുംബത്തിലെ അംഗങ്ങള്‍ ആണെന്നും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.ഉറങ്ങിക്കിടക്കുമ്പോള്‍ മൂന്ന് മിസൈലുകള്‍ വന്ന് പതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട ദക്ഷിണ ലബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. അഞ്ത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അതെസമയം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്നു വന്ന ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു. ഓഗസ്റ്റ് പതിനഞ്ചിന് ആണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.