Wednesday, August 12, 2026
Home Blog Page 122

ബാഗേജ് അലവന്‍സ് വെട്ടിക്കുറച്ചതില്‍ വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്

0

യുഎഇയില്‍ നിന്നുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് അലവന്‍സ് വെട്ടിക്കുറച്ചതില്‍ ഉരുണ്ടുകളിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് ബാഗേജ് അലവന്‍സ് നേരത്തെയും ഇരുപത് കിലോഗ്രാം ആയിരുന്നു എന്നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിശദീകരിക്കുന്നത്.ബാഗേജ് അലവന്‍സില്‍ മാറ്റം വരുത്തിയിരിക്കുന്നത് കോര്‍പ്പറേറ്റ് ബുക്കിംഗുകള്‍ക്ക് മാത്രമാണെന്നും എയര്‍ലൈന്‍ അറിയിച്ചു.

യുഎഇ ഒഴികെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ ബാഗേജ് അലവന്‍സ് മുപ്പത് കിലോ ഗ്രാമും യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ളവര്‍ക്ക് ഇരുപത് കിലോഗ്രാമും ആണെന്നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇത് മാറ്റമില്ലാതെ തുടരും എന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് പറയുന്നുണ്ട്.എന്നാല്‍ മുന്‍കാലങ്ങളില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് മുപ്പത് കിലോഗ്രാം സൗജന്യ ബാഗേജ് യാത്രക്കാര്‍ക്ക് അനുവദിച്ചിരുന്നു.ഇത് മറച്ചുവെച്ചുകൊണ്ടാണ് നേരത്തേയും ഇരുപത് കിലോഗ്രാം തന്നെയാണ് അനുവദിച്ചിരുന്നത് എന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിശദീകരിക്കുന്നത്.

യുഎഇയില്‍ നിന്നുള്ളയാത്രക്കാര്‍ക്ക് ഇരുപത് കിലോഗ്രാമില്‍ കൂടുതല്‍ ബാഗേജ് അലവന്‍സ് വേണമെങ്കില്‍ അധിക പണം നല്‍കി വാങ്ങാം എന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. അഞ്ച് കിലോഗ്രാമിന് അന്‍പത് ദിര്‍ഹവും പത്ത് കിലോഗ്രാമിന് എഴുപത്തിയഞ്ച് ദിര്‍ഹവും ആണ് നിലവില്‍ അധിക ബാഗേജ് അലവന്‍സിന് നിരക്ക്. ഇത് പ്രമോഷന്റെ ഭാഗമായുള്ള കുറഞ്ഞ നിരക്കാണെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് വിശദീകരിക്കുന്നുണ്ട്.

വാട്‌സാപ്പില്‍ പാര്‍ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്:ദുബൈയില്‍ 4 പേര്‍ക്ക് തടവ്‌

0

ദുബൈയില്‍ വാട്‌സ്ആപ് വഴി ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ നാല് പേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. പാര്‍ട്ട് ടൈം ജോലിയുടെ പേരില്‍ ഇരകളെ കബളിപ്പിച്ച് പണം കൈക്കലാക്കിയവര്‍ക്കെതിരെയാണ് നടപടി. പ്രതികള്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു.
വാട്‌സ്ആപ് വഴി പാര്‍ട്ട് ടൈം ജോലി എന്ന പേരിലാണ് വ്യാജ സന്ദേശങ്ങള്‍ അയക്കുന്നത്. ഇത്തരത്തില്‍ ലഭിച്ച സന്ദേശത്തില്‍ പ്രതികരിച്ച യുവതിയെയാണ് സംഘം തട്ടിപ്പിന് ഇരയാക്കിയത്. പണം അയച്ചു നല്‍കിയാല്‍ വേഗത്തില്‍ ഇരട്ടിയാക്കാമെന്ന് അറിയിച്ച് പണവും കൈക്കലാക്കി.

നല്‍കി പണം തിരികെ ലഭിക്കാതായതോടെയാണ് യുവതി പൊലീസില്‍ പരാധി നല്‍കിയത്. ദുബൈ പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തിയതോടെയാണ് നടപടി. ദുബൈ മിസ്ഡിമീനര്‍ കോടതിയാണ് നാല് പേര്‍ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. വ്യാജ സന്ദേശങ്ങളില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. പലതരത്തിലുള്ള സൈബര്‍ തട്ടിപ്പുകളെ കുറിച്ച് ബോധവാന്‍മാരിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

അബുദബിയില്‍ പ്ലാസ്റ്റിക് കുപ്പി നല്‍കിയാല്‍ ബസ് ടിക്കറ്റ് ലഭിക്കും

0

അബുദബിയില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ച് ബസ് ടിക്കറ്റ് എടുക്കാം. പ്ലാസ്റ്റിക് റീസൈക്ലിംഗ് റിവാര്‍ഡ് വഴി ഇതിന് അവസരമൊരുക്കുകയാണ് അബുദബി മൊബിലിറ്റി. ഹാഫിലാത്ത് കാര്‍ഡുമായി ബന്ധിപ്പിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിച്ചാല്‍ പോയിന്റുകള്‍ ലഭിക്കുന്ന തരത്തിലാണ് അബുദബി മൊബിലിറ്റിയുടെ പുതിയ സംരംഭം. പ്രധാന ബസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന റീസൈക്ലിംഗ് യൂണിറ്റുകളില്‍ കുപ്പികള്‍ നിക്ഷേപിക്കാം. ഈ കുപ്പികള്‍ റീ സൈക്കിള്‍ ചെയ്യുന്നതിനു പകരം നിക്ഷേപിക്കുന്നവര്‍ക്ക് പോയിന്റുകള്‍ ലഭിക്കും.

അറുനൂറ് മില്ലി ബോട്ടിലിന് ഒരു പോയിന്റും വലിയ കുപ്പികള്‍ക്ക് രണ്ട് പോയിന്റുമാണ് നല്‍കുന്നത്. സൈക്കിള്‍ഡ് റിവാര്‍ഡ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പോയിന്റുകള്‍ സ്വന്തമാക്കാം. പത്ത് പോയിന്റുകള്‍ ലഭിച്ചാല്‍ അത് ഒരു ദിര്‍ഹമായി ഹാഫിലാത്ത് കാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനം.

യുഎഇയില്‍ സ്മാര്‍ട്ട് റീസൈക്ലിംഗ് സ്റ്റേഷനുകളും റിവേഴ്‌സ് വെന്‍ഡിംഗ് മെഷീനുകളും നിര്‍മ്മിക്കുന്ന കമ്പനിയായ സൈക്കിള്‍ഡ് ടെക്‌നോളജീസും അബുദബി പരിസ്ഥിതി ഏജന്‍സിയുമായി സഹകരിച്ചാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്. അല്‍ഐനിലും, അല്‍ദഫ്രയിലും രണ്ട് റീസൈക്ലിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും അബുദബി മൊബിലിറ്റി അറിയിച്ചു. ഉപയോഗത്തിനു ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൃത്യമായി സംസ്‌കരിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമാണ് പുതിയ പദ്ധതി.

യുഎഇ തൊഴില്‍നിയമഭേദഗതി ഓഗസ്റ്റ് 31-ന് പ്രാബല്യത്തില്‍

0

യുഎഇ തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ ഓഗസ്റ്റ് മുപ്പത്തിയൊന്നിന് പ്രാബല്യത്തില്‍ വരും.വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ തൊഴിലെടുപ്പിക്കുന്നത് അടക്കമുള്ള കുറ്റങ്ങള്‍ക്ക് കനത്ത പിഴയാണ് പുതിയ നിയമപ്രകാരം ലഭിക്കുക. ജുലൈയ് ഇരുപത്തിയൊന്‍പതിന് ആണ് തൊഴില്‍നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് മാനവവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.തൊഴിലാളിമേഖലയിലെ ആറ് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷ ഒരു ലക്ഷം ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെയായി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് നിയമഭേദഗതി.

വര്‍ക്ക് പെര്‍മിറ്റ് എടുക്കാതെ തൊഴിലെടുപ്പിക്കുന്നതാണ് പട്ടികയില്‍ പറയുന്ന ഒന്നാമത്തെ നിയമലംഘനം. നിയമനം നല്‍കിയ ശേഷം ജോലി നല്‍കാതിരിക്കുന്ന കുറ്റത്തിനും പത്ത് ലക്ഷം വരെയാണ് പിഴ ശിക്ഷ.നിശ്ചയിക്കപ്പെട്ട ആവശ്യങ്ങള്‍ക്കല്ലാതെ വര്‍ക്ക് പെര്‍മിറ്റുകള്‍ ഉപയോഗിക്കുന്നതാണ് പട്ടികയില്‍ പറയുന്ന മൂന്നാമത്തെ നിയമലംഘനം.

ജീവനക്കാരുടെ ശമ്പളകുടിശിഖയും ആനുകൂല്യങ്ങളും നല്‍കാതെ കമ്പനി പൂട്ടുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുയോ ചെയ്യുന്നതും ഈ പട്ടികയില്‍ പെടുന്ന നിയമലംഘനം.പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോ ജോലിക്കുന്ന നിയമിക്കുന്ന കമ്പനികളും അതിന് പ്രേരിപ്പിക്കുന്ന രക്ഷിതാക്കള്‍ക്കും പത്ത് ലക്ഷം വരെ പിഴ ലഭിക്കും.തൊഴിലാളി-തൊഴിലുടമ ബന്ധം സംബന്ധിച്ച 2021-ലെ ഫെഡറല്‍ നിയമത്തില്‍ ആണ് യുഎഇ ഭേദഗതി വരുത്തിയിരിക്കുന്നത്

ദുബൈ വിമാനത്താവളത്തില്‍ വരും ദിവസങ്ങളില്‍ തിരക്കേറും

0

ഈ വാരന്ത്യം ഉള്‍പ്പെടെ അടുത്ത പതിമൂന്ന് ദിവസം ദുബൈ രാജ്യാന്ത വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ദുബൈ എയര്‍പോര്‍ട് അതോരിറ്റി. മധ്യവേനല്‍ അവധി കഴിഞ്ഞ് ആളുകള്‍ മടങ്ങിയെത്തുന്നതോടെയാണ് തിരക്ക് വര്‍ദ്ധിക്കുന്നത്. 3.4 ദശലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.അടുത്ത ദിവസങ്ങളില്‍ പ്രതിദിനം 2,64,000 പേര്‍ ദുബൈ രാജ്യാന്തര വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് കണക്കുകള്‍. ഈ വാരാന്ത്യവും അടുത്ത വാരാന്ത്യവും ഏറ്റവും തിരക്കേറിയ ദിവസങ്ങളാകും.

ഓഗസ്റ്റ് 31 നും സെപ്റ്റംബര്‍ 1 നും ഇടയില്‍ അഞ്ച് ലക്ഷം പേര്‍ എത്തുമെന്നാണ് കണക്ക്. രണ്ടാം തിയതി 2,91,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദുബൈ എയര്‍പോര്‍ട് അതോരിറ്റി അറിയിച്ചു. വിമാനത്താവളത്തിലെ തിരക്ക് പ്രമാണിച്ച് ദുബൈയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ ഈ ദിവസങ്ങളില്‍ യാത്രാനടപടിക്രമങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കണമെന്ന് എയര്‍പോര്‍ട് അതോരിറ്റി അറിയിച്ചു.

ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തില്‍ റെക്കോര്‍ഡ് യാത്രക്കാരാണ് സഞ്ചരിച്ചത്. 44.9 ദശലക്ഷമാണ് യാത്രക്കാരുടെ എണ്ണം. പ്രതിവര്‍ഷം എട്ട് ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന. യുഎഇയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തി. ആദ്യ ആറ്മാസത്തില്‍ 7.17 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്.

സൗജന്യ ബാഗേജ് വെട്ടിക്കുറച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്‌

0

യാത്രക്കാര്‍ക്ക് തിരിച്ചടിയായി സൗജന്യ ചെക്ക് ഇന്‍ ബാഗ്ഗേജിന്റെ പരിധി കുറച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്. മുപ്പത് കിലോയില്‍ നിന്നും ഇരുപത് കിലോയായാണ് ബാഗ്ഗേജ് പരിധി കുറച്ചത്. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്കാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വിമാന ടിക്കറ്റുകള്‍ വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടും മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് എയര്‍ഇന്ത്യസിന്റെ തിരിച്ചടി.

ടിക്കറ്റിനൊപ്പം ലഭിക്കുന്ന ചെക്ക് ഇന്‍ ബാഗ്ഗേജ് 30 കിലോയില്‍ നിന്നും 20 കിലോയായി ചുരുക്കി. പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വന്നതായി എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. 20 കിലോ ബാഗ്ഗേജും 7 കിലോ ഹാന്‍ഡ് ബാഗുമാണ് ഇനി അനുവദിക്കുക. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്കാണ് പുതിയ നിയന്ത്രണം. എന്നാല്‍ മറ്റ് ജിസിസി രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ബാഗ്ഗേജ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കുന്നുണ്ട്. യുഎഇയില്‍ നിന്നും നിരവധി യാത്രക്കാരണ് എയര്‍ഇന്ത്യ എക്‌സ്പ്രസിനെ ആശ്രയിക്കുന്നത്. ഇതോടെ പുതിയ നിയന്ത്രണം യാത്രക്കാര്‍ക്ക് തിരിച്ചടിയാകും.

സൗജന്യ ബാഗ്ഗേജ് കൂടാതെ അധിക ഭാരമായി പരമാവധി അനുവദിക്കുന്നത് 15 കിലോ വരെ മാത്രമാണ്. ഇതിന് കിലോയ്ക്ക് 50 ദിര്‍ഹം വീതമാണ് ഈടാക്കുന്നത്. ടിക്കറ്റ് നിരക്കില്‍ വിമാന കമ്പനികള്‍ വലിയ വര്‍ദ്ധന വരുത്തിയതിനു പിന്നാലെയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ നിയന്ത്രണം.

ബ്ലിങ്കന്‍ മടങ്ങി;ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഈ ആഴ്ച്ചയും തുടരും

0

ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ കരാറിലേക്ക് എത്തിക്കാന്‍ കഴിയാതെ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പശ്ചിമേഷ്യയില്‍ നിന്നും മടങ്ങി.എന്നാല്‍ അടുത്തയാഴ്ച്ചയോടെ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്താന്‍ കഴിയും എന്നാണ് അമേരിക്ക പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്താന്‍ കഴിയാത്തതില്‍ ഹമാസിനെ ആണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്.ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഒന്‍പതാം പശ്ചിമേഷ്യന്‍ പര്യടനം അവസാനിപ്പിച്ചാണ് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മടങ്ങിയത്.

ഇസ്രയേലിലും ഈജിപ്തിലും ഖത്തറിലും സന്ദര്‍ശനം നടത്തിയതിന് ശേഷം ആണ് ബ്ലിങ്കന്‍ മേഖലയില്‍ നിന്നും മടങ്ങിയത്.ബ്ലിങ്കന്‍ മടങ്ങിയെങ്കിലും മധ്യസ്ഥരുടെ നേതൃത്വത്തില്‍ ഈ ആഴ്ചയും ചര്‍ച്ചകള്‍ തുടരും. വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച പ്രാഥമീക കരാര്‍ ഇസ്രയേല്‍ അംഗീകരിച്ചത് ആണ് തുടര്‍ചര്‍ച്ചകള്‍ക്ക് സാധ്യത തുറന്നിട്ടിരിക്കുന്നത്. അമേരിക്കയുടെ ഈ നിര്‍ദ്ദേശങ്ങള്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇസ്രയേലിനും ഹമാസിനും ഇടയിലെ അകലം കുറയ്ക്കുന്നതിന് സഹാകമാകും എന്നും മധ്യസ്ഥര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പൂര്‍ണ്ണമായും പിന്‍മാറണം എന്നതാണ് ഹമാസിന്റെ നിലപാട്. എന്നാല്‍ ഇസ്രയേല്‍ അതിന് തയ്യാറല്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാലും ഗാസ ഈജിപ്ത് അതിര്‍ത്തിയിലെ ഫിലാഡെല്‍ഫി ഇടനാഴിയില്‍ തുടരും എന്നാണ് നെതന്യാഹു വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിന് ഹമാസ് വഴങ്ങുന്നില്ല. നിലവില്‍ പുരോഗമിക്കുന്ന ചര്‍ച്ചകളില്‍ നിന്നും ഹമാസ് വിട്ടുനില്‍ക്കുകയാണ്. അമേരിക്ക മുന്നോട്ട് വെച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചിട്ടുമില്ല.ജൂണില്‍ ചര്‍ച്ച ചെയ്ത കരാര്‍ നടപ്പാക്കണം എന്ന നിലപാടാണ് ഹമാസിന്റേത്.

യുഎഇ പൊതുവിദ്യാലയങ്ങളില്‍ എഴുത്ത് പരീക്ഷയ്ക്ക് പകരം മൂല്യനിര്‍ണ്ണയത്തിന്പുതിയ രീതി

0

യുഎഇയിലെ പൊതുവിദ്യാലയങ്ങളിലെ മൂല്യനിര്‍ണ്ണയത്തില്‍ വിപ്ലവകരമായ മാറ്റത്തിന് വിദ്യാഭ്യാസമന്ത്രാലയം തുടക്കമിടുന്നു. എഴുത്ത് പരീക്ഷയ്ക്ക് പകരം വൈദഗദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതിന് ആണ് പദ്ധതി.രാജ്യത്തെ പൊതുവിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ മൂല്യനിര്‍ണ്ണയ രീതിയില്‍ ആണ് മാറ്റം വരുത്തുന്നത്. എഴുത്ത് പരീക്ഷയ്ക്ക് പകരം പ്രോജക്ട് അധിഷ്ഠിത മൂല്യനിര്‍ണ്ണയം നടത്തുന്നതിനാണ് തീരുമാനം. ഈ അധ്യയന വര്‍ഷം രണ്ടാം ടേമിലാണ് ഈ രീതിയില്‍ മൂല്യനിര്‍ണ്ണയം നടത്തുക.

യുഎഇ പൊതുവിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി സാറാ അല്‍ അമീരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.കുട്ടികളുടെ കഴിവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പാഠപുസ്തകങ്ങളില്‍ പഠിക്കുന്നത് പ്രായോഗികതലത്തില്‍ നടപ്പാക്കിക്കൊണ്ടുള്ള മൂല്യനിര്‍ണ്ണയം ആണ് ഏര്‍പ്പെടുത്തുന്നതെന്ന് സാറാ അല്‍ അമീരി പറഞ്ഞു.

മൂല്യനിര്‍ണ്ണയ രീതിയില്‍ സമൂലമാറ്റം നടപ്പാക്കുന്നതിന് പകരം ഘട്ടംഘട്ടമായുള്ള മാറ്റമാണ് ലക്ഷ്യമിടുന്നതെന്നും പൊതുവിദ്യാഭ്യാസ സഹമന്ത്രി പറഞ്ഞു.വാര്‍ഷിക പരീക്ഷ പാഠ്യപദ്ധതിയെക്കുറിച്ചുള്ള വിദ്യാര്‍ത്ഥിയുടെ സമഗ്രമായ ധാരണയെ പ്രതിഫലിക്കുന്നില്ലെന്ന് കണ്ടാണ് യുഎഇ മാറ്റം വരുത്തുന്നത്.

യുഎഇയുടെ കിഴക്കന്‍മേഖലയില്‍ നേരിയ മഴ

0

യുഎഇയുടെ ചില ഭാഗങ്ങളില്‍ നേരിയ മഴ അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലഖളില്‍ നേരിയ മഴയും കാറ്റുമാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ഇന്ന് പുലര്‍ച്ചെയാണ് രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ മഴ അനുഭവപ്പെട്ടത്. നേരിയ മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഓഗസ്റ്റ് 23 വരെ രാജ്യത്ത് ചില മേഖലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. മഴ മേഘങ്ങള്‍ രൂപപ്പെട്ടതോടെ ഇന്ന് മേഘാവൃതമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്ത് പൊതുവേ താപനിലയിലും കുറവ് രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 22.3 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. റാസല്‍ഖൈമയിലെ അല്‍ ഹേബേന് മൗണ്ടെയ്‌നിലാണ് കുറഞ്ഞ താനില അനുഭവപ്പെട്ടത്. പകല്‍ സമയം അബുദബിയില്‍ 44 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.

ദുബൈ ഷാര്‍ജ എമിറേറ്റുകളില്‍ 43 ഡിഗ്രി സെല്‍ഷ്യസും, അജ്മാന്‍ 42, ഉംഅല്‍ഖുവൈന്‍ റാസല്‍ഖൈമ എമിറേറ്റുകളില്‍ 41, ഫുജൈറയില്‍ 37, അല്‍ ഐന്‍ 46 ഡിഗ്രി സെല്‍ഷ്യസ് എന്നിവങ്ങനെയാണ് കൂടിയ താപനില അനുഭവപ്പെട്ടത്.


ദുബൈ പാര്‍പ്പിട സമുച്ചയങ്ങളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നു

0

ദുബൈയില്‍ താമസകെട്ടിടങ്ങളില്‍ സൗരോര്‍ജം ഉപയോഗിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലാണ് പദ്ധതി നടപ്പിലാക്കിത്. രണ്ടായിരം പാനലുകളാണ് ആദ്യഘട്ടമായി സ്ഥാപിച്ചത്.
കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കുന്നതിനായി യുഎഇ നടപ്പിലാക്കുന്ന നെറ്റ് സീറോ എമിഷന്‍ പദ്ധതിയുടെ ഭാഗമായാണ് താമസ സമുച്ചയങ്ങളില്‍ സോളാര്‍ വൈദ്യുതി എത്തിക്കുന്നത്.

2050 ആകുമ്പോഴേയ്ക്കും പൂര്‍ണമായും ശുദ്ധമായ ഊര്‍ജം ഉപയോഗിക്കുകയാണ് ലക്ഷ്യം. ദുബൈയിലെ പാര്‍പ്പിച്ച സമുച്ചയങ്ങളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്. ഇതുവഴി വൈദ്യുതി ഉത്പാദനം ആരംഭിച്ചതായി ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലെ റിതാജ് കമ്മ്യൂണിറ്റിയില്‍ ഒമ്പത് പാര്‍പ്പിട കേന്ദ്രങ്ങളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്. ഇതില്‍ നിന്നും 1.2 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. രണ്ടായിരം പാനിലുകളാണ് സ്ഥാപിച്ചത്. കെട്ടിടങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതിയുടെ മുപ്പത് ശതമാനം സൗരോര്‍ജത്തിലൂടെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ പ്രതിവര്‍ഷം 7.56 ലക്ഷം കിലോ കാര്‍ബണ്‍ ഉല്‍പാദനം ഇല്ലാതാകും. പരിസ്ഥിതി സൗഹൃത ഊര്‍ജ്ജ സ്രോതസ്സുകള്‍ കൂടുതലായി പ്രയോജനപ്പെടുത്തുമെന്ന് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ് സീനിയര്‍ ഡയറക്ടര്‍ മുഹമ്മദ് ബിന്‍ ഹമ്മദ് പറഞ്ഞു.