Wednesday, August 12, 2026
Home Blog Page 120

യുഎഇ പൊതുമാപ്പുകാര്‍ക്ക് ജോലി വാഗ്ദാനവുമായി പ്രമുഖ കമ്പനികള്‍

0

യുഎഇ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ജോലി വാഗ്ദാനവുമായി പ്രമുഖ കമ്പനികള്‍. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പതിനഞ്ച് കമ്പനികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് ദുബൈ ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.വിവിധ മേഖലകളില്‍ വൈദഗദ്ധ്യമുള്ളവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി യുഎഇയില്‍ തന്നെ പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള സൗകര്യം ആണ് ഒരുങ്ങിയിരിക്കുന്നത്.

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന താമസനിയമലംഘകര്‍ക്ക് എതിരെ വീസവിലക്ക് പോലുള്ള നടപടികള്‍ ഇത്തവണ ഇല്ലെന്ന് യുഎഇ ഐസിപി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.യുഎഇയില്‍ തുടരാന്‍ താത്പര്യപ്പെടുന്ന താമസനിയമലംഘകര്‍ക്ക് പിഴകൂടാതെ രേഖകള്‍ നിയമപരമാക്കി രാജ്യത്ത് പുതിയൊരു ജോലിയില്‍ പ്രവേശിക്കുന്നതിനുളള അവസരം ആണ് ഒരുങ്ങിയിരിക്കുന്നത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പുതുജീവിതം ആരംഭിക്കുന്നതിന് സര്‍ക്കാരിന് ഒപ്പം കൈകോര്‍ക്കുകയാണ് രാജ്യത്തെ സ്വകാര്യമേഖലയും.പതിനഞ്ച് കമ്പനികള്‍ ആണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്.

ട്രാന്‍സ്ഗാര്‍ഡ്, ശോഭഗ്രൂപ്പ്,ട്രോജന്‍ തുടങ്ങിയ പ്രമുഖ കമ്പനികളാണ് നൂറുകണക്കിന് തൊഴിലവസരങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ട്രാന്‍സ്ഗാര്‍ഡ് അടക്കമുള്ള കമ്പനികള്‍ ദുബൈ ജിഡിആര്‍എഫ്എയുടെ അവീറിലെ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ പ്രത്യേക കൗണ്ടറുകളും തുറന്നിട്ടുണ്ട്.പൊതുമാപ്പ് നേടിയവര്‍ക്ക് ഈ കമ്പനികളുടെ കൗണ്ടറുകളില്‍ എത്തി തൊഴില്‍തേടാം. ഇന്നലെയും ഇന്നുമായി നിരവധി പേര്‍ക്ക് ഇത്തരത്തില്‍ നിയമനം ലഭിച്ചുകഴിഞ്ഞു. പൊതുമാപ്പിനായി എത്തുന്നവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും അടക്കമുള്ള സൗകര്യങ്ങളും ജിഡിആര്‍എഫ്എ അവീറില്‍ ഒരുക്കിയിട്ടുണ്ട്.ബയോമെട്രിക് വിവരങ്ങള്‍ നേരത്തെ നല്‍കിയിട്ടുള്ള മുന്‍താമസവീസക്കാര്‍ ആണെങ്കില്‍ ദുബൈയില്‍ അമര്‍ സെന്ററുകളിലും പൊതുമാപ്പിനായി അപേക്ഷ നല്‍കാം. എണ്‍പത്തിയാറ് അമര്‍ സെന്ററുകള്‍ ദുബൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജിഡിആര്‍എഫ്എ അറിയിച്ചു.

സീ കേജ് പദ്ധതി:അബുദബിയില്‍ കടലില്‍ കൂട് സ്ഥാപിച്ച് മത്സ്യ കൃഷി

0

കടലില്‍ കൃത്രിമകൂടുകളില്‍ മത്സ്യകൃഷി ആരംഭിച്ച് അബുദബി പരിസ്ഥിതി ഏജന്‍സി. പ്രതിവര്‍ഷം നൂറ് ടണ്‍ പ്രദേശിക മത്സ്യങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സീ കേജ് പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. ദെല്‍മ ഐലന്റിനോട് ചേര്‍ന്നാണ് കടലില്‍ കൂടുതല്‍ സ്ഥാപിച്ചത്.

പ്രാദേശിക മത്സ്യലഭ്യത വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് അബുദബി പരിസ്ഥിതി ഏജന്‍സി സീകേജ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം നിമിത്തം മത്സ്യലഭ്യതയിലുണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിനാണ് കൃത്രിമ കൂടുകളില്‍ മത്സ്യക്കുഞ്ഞുങ്ങളെ ഇട്ട് വളര്‍ത്തുന്നത്. കടലിലെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ കൂടുകളില്‍ മത്സ്യങ്ങളെ വളര്‍ത്തുന്നതാണ് രീതി. ആദ്യ ഘട്ടത്തില്‍ ആറ് കൂടുകളിലായി നൂറ് ടണ്‍ മത്സ്യം ഉത്പാദിപ്പിക്കുന്നതിനാണ് ശ്രമം. ആവശ്യക്കാര്‍ ഏറെയുള്ള പ്രാദേശിക മത്സ്യഇനങ്ങളായ ഷേരി, സാഫി , ഗബിറ്റ്, ഷാം എന്നിവയെ ആണ് സീ കേജിനുള്ളില്‍ പരിപാലിക്കുന്നത്. പ്രദേശിക മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും സമുദ്രപഠനത്തിനും പദ്ധതിയപ്രയോജനം ചെയ്യുമെന്നാണ് കണ്ടെത്തല്‍.

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് മത്സ്യപരിപാലനം. കടലിനടിയിലും സീ കേജിനു മുകളിലുമായി ക്യാമറ ഉപയോഗിച്ച് സദാസമയം നിരീക്ഷണം നടത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വെള്ളത്തിന്റെ പിഎച്ച്, ഒക്‌സിജന്റെ അളവ്, താപനില എന്നിവ നിരീക്ഷിക്കും. പരിസ്ഥിതിയെ ബാധിക്കാത്ത തരത്തില്‍ അക്വകള്‍ച്ചര്‍ മത്സ്യകൃഷി രീതി കൂടുതല്‍ മേഖലകളില്‍ കൂടി വ്യാപിപ്പിക്കുമെന്നും പരിസ്ഥിതി ഏജന്‍സി അറിയിച്ചു.


നിയമലംഘനം:സൗദിയില്‍ ഇരുപതിനായിരത്തിലധികം വിദേശികള്‍ അറസ്റ്റില്‍

0

സൗദി അറേബ്യയില്‍ താമസതൊഴില്‍ നിയമലംഘനങ്ങള്‍ക്ക് ഇരുപതിനായിരത്തിലധികം പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ പതിമൂവായിരത്തിലധികം പേര്‍ താമസനിയമലംഘകര്‍ ആണ്. താമസനിയമലംഘകര്‍ക്കായി വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടക്കുമെന്ന് സൗദി
ഓഗസ്റ്റ് ഇരുപത്തിരണ്ടിനും ഇരുപത്തിയെട്ടിനും ഇടയില്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 20718 നിയമലംഘകര്‍ അറസ്റ്റിലായെന്നാണ് സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പ്. ഇതില്‍ 13248 പേര്‍ താമസനിയമം ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്നവര്‍ ആണ്. തൊഴില്‍ നിയമലംഘനത്തിന് 2782 പേരാണ് അറസ്റ്റിലായത്.

4688 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിനും പിടിയിലായിട്ടുണ്ട്. രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിന് 744 പേരും അറസ്റ്റിലായിട്ടുണ്ട്. യെമന്‍ എത്യോപ്യന്‍ പൗരന്‍മാരാണ് അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും.നിയമലംഘകര്‍ക്ക് വാഹനസൗകര്യവും അഭയവും നല്‍കിയ കുറ്റത്തിന് പതിനാറ് പേരും അറസ്റ്റിലായി. 14634 വിദേശികള്‍ സൗദിയില്‍ നിലവില്‍ താമസ-തൊഴില്‍നിയമലംഘനങ്ങള്‍ക്ക് നിയമനടപടികള്‍ നേരിടുന്നുണ്ട്. 5361 നിയമലംഘകരെ മടക്കി അയക്കല്‍ നടപടിക്രമങ്ങളുടെ ഭാഗമായി അതത് രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ക്ക് കൈമാറി. താമസനിയമലംഘഖര്‍ക്ക് സഹായം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം തടവുശിക്ഷ ലഭിക്കും

യുഎഇയില്‍ പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍

0

യുഎഇയില്‍ പുതുക്കിയ ഇന്ധന വില പ്രാബലത്തില്‍. പെട്രോളിന് പതിനഞ്ച് ഫില്‍സും ഡീസലിന് പതിനേഴ് ഫില്‍സും കുറഞ്ഞു.സൂപ്പര്‍ 98 പെട്രോളിന് 3 ദിര്‍ഹം 5 ഫില്‍സില്‍ നിന്നും 2 ദിര്‍ഹം 90 ഫില്‍സായി വില കുറഞ്ഞു. സ്‌പെഷ്യല്‍ 95 പെട്രോളിന് 2 ദിര്‍ഹം 78 ഫില്‍സാണ് പുതുക്കിയ വില. ഓഗസ്റ്റില്‍ 2 ദിര്‍ഹം 93 ഫില്‍സായിരുന്നു വില ഈടാക്കിയിരുന്നത്. ഇ പ്ലസ് പെട്രോളിന് 2 ദിര്‍ഹം 86 ഫില്‍സില്‍ നിന്നും 2 ദിര്‍ഹം 78 ഫില്‍സായി വില കുറഞ്ഞു. ഡീസലിന് സെപ്റ്റംബറില്‍ 2 ദിര്‍ഹം 78 ഫില്‍സാണ് വില. ഓഗസ്റ്റില്‍ ഇത് 2 ദിര്‍ഹം 95 ഫില്‍സായിരുന്നു.

രാജ്യാന്തരവിപണിയിലെ അംസ്‌കൃത എണ്ണവിലയുടെ അടിസ്ഥാനത്തില്‍ ആണ് യുഎഇ ആഭ്യന്തര എണ്ണവില പ്രതിമാസം നിശ്ചയിക്കുന്നത്. യുഎഇ ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിര്‍ണയ സമിതിയാണ്ഇന്നലെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചത്.

യുഎഇ പൊതുമാപ്പ് ആരംഭിച്ചു: സേവന കേന്ദ്രങ്ങളില്‍ തിരക്ക്

0

രണ്ട് മാസക്കാലം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് യുഎഇയില്‍ പ്രാബല്യത്തില്‍.താമസനിയമലംഘകര്‍ക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനോ രേഖകള്‍ നിയമപരമാക്കി രാജ്യത്ത് തുടരുന്നതിനോ ഉള്ള അവസരം ആണ് ഒരുക്കിയിരിക്കുന്നത്. നൂറുകണക്ക് പേരാണ് പൊതുമാപ്പ് സേവനം നല്‍കുന്ന വിവിധ കേന്ദ്രങ്ങളില്‍ ആദ്യ ദിവസം തന്നെ എത്തുന്നത്.രാജ്യത്ത് താമസനിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവര്‍ക്ക് പുതുജീവിതം ആരംഭിക്കുന്നതിനായിട്ടാണ് യുഎഇ പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്.എല്ലാത്തരം വീസ നിയമലംഘനങ്ങള്‍ക്കും പൊതുമാപ്പ് ബാധകമായിരിക്കും. താമസവീസാക്കാലവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവര്‍ക്കും സന്ദര്‍ശകവീസയില്‍ എത്തി താമസനിയമലംഘകരായി കഴിയുന്നവര്‍ക്കും പൊതുമാപ്പ് ലഭിക്കും.

രാവിലെ മുതല്‍ തന്നെ രാജ്യത്ത് പൊതുമാപ്പ് സേവനങ്ങള്‍ ലഭിക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.അവിറീലെ കേന്ദ്രത്തില്‍ മാത്രം ആദ്യ മണിക്കൂറില്‍ നൂറിലധികം പേര്‍ പൊതുമാപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് ദുബൈ ജിഡിആര്‍എഫ്എ അറിയിച്ചു. തൊഴിലുടമകള്‍ ഒളിച്ചോട്ട കേസുകള്‍ ഫയല്‍ ചെയ്തവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം.പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന താമസനിയമലംഘകരില്‍ നിന്നും പിഴയോ എക്‌സിറ്റ് പെര്‍മിറ്റിനുള്ള ഫീസോ ഈടാക്കില്ല.അബുദബിയില്‍ ആരോഗ്യഇന്‍ഷൂറന്‍സ് പിഴയും ഒഴിവാക്കിയിട്ടുണ്ട്.അമര്‍ സെന്ററുകള്‍ വഴിയും ടൈപ്പിംഗ് സെന്ററുകള്‍ വഴിയും ഓണ്‍ലൈനായും പൊതുമാപ്പിന് അപേക്ഷിക്കാം. മുന്‍താമസവീസക്കാര്‍ അടക്കം നിലവില്‍ യുഎഇയില്‍ ബയോമെട്രിക് നല്‍കിയിട്ടുള്ള നിയമലംഘകര്‍ക്ക് ഐസിപിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നേരിട്ട് പൊതുമാപ്പിന് അപേക്ഷിക്കാം.

ബയോമെട്രിക് ഇല്ലാത്തവര്‍ക്ക് ഏതെങ്കിലും നിശ്ചയിക്കപ്പെട്ടിട്ടുള്ള സേവനകേന്ദ്രങ്ങളില്‍ എത്തി ബയോമെട്രിക് നല്‍കേണ്ടിവരും.അബുദബിയില്‍ വിവിധയിടങ്ങളിലുള്ള ഐസിപി കേന്ദ്രങ്ങളില്‍ ആണ് ബയോമെട്രിക് നല്‍കേണ്ടത്. ദുബൈയില്‍ അവീറിലുള്ള ജിഡിആര്‍എഫ്എ കേന്ദ്രത്തില്‍ ബയോമെട്രിക് സമര്‍പ്പിക്കാം.ഇന്ത്യയുടെത് വിവിധ രാജ്യങ്ങളുടെ എംബസികളും കോണ്‍സുലേറ്റുകളും തങ്ങളുടെ പൗരന്‍മാര്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.താമസനിയലംഘകരെ സഹായിക്കുന്നതിനായി വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും പ്രത്യക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സിനിമയില്‍ ശക്തികേന്ദ്രം ഇല്ല:വിവാദങ്ങളില്‍ പ്രതികരണവുമായി മമ്മുട്ടി

0

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയ മേഖലയില്‍ നിന്നും ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ ആദ്യ പ്രതികരണവുമായി മമ്മൂട്ടി.ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി.ഔദ്യോഗിക പ്രതികരണത്തിന് ശേഷമാണ് അംഗം എന്ന നിലയില്‍ പറയേണ്ടത് എന്നതുകൊണ്ടാണ് ഇത്രയും കാത്തത് എന്നാണ് മമ്മൂട്ടി വിശദീകരിക്കുന്നത്.

സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരിക്കലും സംഭവിക്കാന്‍പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടര്‍ന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും നടപടികള്‍ ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ. ആത്യന്തികമായി സിനിമ നിലനില്‍ക്കണം
എന്നും മമ്മൂട്ടി പറഞ്ഞു.

‘അമ്മ’യ്ക്ക് വീഴ്ച്ച പറ്റി:ആരോപണങ്ങളില്‍ അന്വേഷണം വേണം

0

സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം വേണം എന്ന് നടന്‍ പൃഥ്വിരാജ്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. പരാതികള്‍ പരിഹരിക്കുന്നതില്‍ താരസംഘടനയായ അമ്മയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്ത്രീകളുടെ പരാതികളുടെ പരാതികള്‍ എന്നിയുമായി ബന്ധപ്പെട്ട നിലപാട് പൃഥ്വിരാജ് വ്യക്തമാക്കിയത്. നിലവിലെ ആരോപണങ്ങളില്‍ പഴുതടച്ച അന്വേഷണം വേണം എന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടു. ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണവിധേയരുടെ പേരുകള്‍ പുറത്ത് വിടുന്നതില്‍ നിയമതടസ്സമില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

പരാതികളില്‍ അന്വേഷണം നടത്തുന്നത് അടക്കം നിലവിലെ വിവാദങ്ങളില്‍ അമ്മയ്ക്ക് വീഴ്ച്ച സംഭവിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.ശക്തമായ ഇടപെടലുകള്‍ സംഘടനയുടെ ഭാഗത്ത നിന്നും ഉണ്ടാകണം. മലയാളസിനിമയം പവര്‍ഗ്രൂപ്പ് ഉണ്ടെന്നോ ഇല്ലെന്നോ തനിക്ക് പറയാന്‍ കഴിയില്ല.

മുന്‍പ് മലയാള സിനിമയില്‍ വിലക്ക് നേരിട്ടയാളാണ് താനെന്നും പ്രൃഥ്വിരാജ് പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചത് താനാണെന്നും സ്ത്രീസൗഹാര്‍ദപരമായ അന്തരീക്ഷ മലയാള സിനിമയില്‍ വേണമെന്ന അവശ്യമടക്കം മുന്നോട്ടുവെച്ചിരുന്നുവെന്നും പ്രൃഥ്വിരാജ് പറഞ്ഞു.

ദുബൈയില്‍ വീണ്ടും ഡിസ്‌കൗണ്ട് സെയില്‍ എത്തുന്നു

0

ദുബൈയില്‍ സമ്മര്‍സര്‍പ്രൈസിന്റെ സമാപനത്തോട് അനുബന്ധിച്ച് വ്യാപാരകേന്ദ്രങ്ങളില്‍ ഡിസ്‌കൗണ്ട് സെയില്‍ പ്രഖ്യാപിച്ചു. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് തൊണ്ണൂറ് ശതമാനം വരെ വിലക്കിഴവ് ലഭിക്കും എന്നാണ് പ്രഖ്യാപനം.അടുത്ത വാരാന്ത്യത്തില്‍ ആണ് വിലക്കിഴിവ് ലഭിക്കുക.

ദുബൈ സമ്മര്‍സര്‍പ്രൈസസിന്റെ ഭാഗമായി വിലക്കിഴിവ് പ്രയോജനപ്പെടുത്തി ഷോപ്പിംഗ് നടത്തിനുള്ള അവസാനം അവസരം ആണ് ഈ ആഴ്ച്ചത്തേത്. ഓഗസ്റ്റ് മുപ്പത്തിയൊന്ന് മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയാണ് ദുബൈയിലെ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും വിലക്കിഴിവ് ലഭിക്കുക. 550-ല്‍ അധികം ബ്രാന്‍ഡുകള്‍ക്ക് വിലക്കിഴിവ് ലഭിക്കും എന്നാണ് പ്രഖ്യാപനം. ദുബൈയിലെ 2500-ഓളം ഔട്ട്‌ലെറ്റുകള്‍ ഡിസ്‌കൗണ്ട് സെയിലിന്റെ ഭാഗമാകും.

എമിറേറ്റിലെ പ്രധാനപ്പെട്ട മാളുകളും ഷോപ്പിംഗ് സെന്ററുകളും എല്ലാം സമ്മര്‍സര്‍പ്രൈസസിന്റെ ഭാഗമാകും.ഉപയോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങള്‍ ലഭിക്കുന്നതിനുള്ള അവസരവും സമ്മര്‍സര്‍പ്രൈസിന്റെ അവസാനഘട്ടത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജാഗ്വാര്‍,ലക്‌സസ് കാറുകളും അയ്യായിരം ദിര്‍ഹം ക്യാഷ് പ്രൈസും എഴുപതിനായിരം ദിര്‍ഹം മൂല്യമുള്ള സ്വര്‍ണ്ണ-വജ്രാഭരണങ്ങളും ആണ് ഭാഗ്യശാലികള്‍ക്ക് ലഭിക്കുക.

ഫലം കാണാതെ ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

0

ഫലം കാണാതെ ഈജിപ്തില്‍ നടക്കുന്ന ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍.
ഇസ്രയേലും ഹമാസും വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകാത്തതാണ് പ്രതിസന്ധി.ഇതിനിടയില്‍ ഇസ്രയേല്‍-ഹിസ്ബുള്ള ഏറ്റമുട്ടല്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിച്ചു.ഇന്നലെ നടന്ന ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടു.ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും പ്രതീക്ഷ പകരുന്ന വാര്‍ത്തകള്‍ ഒന്നും തന്നെ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ നിന്നും പുറത്തുവരുന്നില്ല. ഹമാസിന്റെയും ഇസ്രയേലിന്റെയും വിട്ടുവീഴ്ച്ചകള്‍ ഇല്ലാത്ത സമീപനങ്ങളാണ് ചര്‍ച്ചയുടെ മുന്നോട്ടുപോക്കിനെ തടസ്സപ്പെടുത്തുന്നതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മധ്യസ്ഥര്‍ ശുപാര്‍ശ ചെയ്ത വിട്ടുവീഴ്ച്ചകളോട് ഇരുകൂട്ടരും സഹകരിക്കുന്നില്ല. ഈ നിലപാട് തുടര്‍ന്നാണ് ചര്‍ച്ചകളുടെ ഫലം എന്താകും എന്നകാര്യത്തില്‍ മധ്യസ്ഥരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ജൂലൈയ് രണ്ടിന് അംഗീകരിച്ച കരാറിലെ വ്യവസ്ഥകള്‍ക്ക് അപ്പുറം മറ്റൊന്നും അംഗീകരിക്കില്ലെന്നാണ് ഹമാസിന്റെ നിലപാട്. വെടിനിര്‍ത്തല്‍ നടപ്പാക്കിയാലും ഗാസയിലെ രണ്ട് മേഖലകളില്‍ സൈന്യം തുടരും എന്ന ഇസ്രയേല്‍ നിലപാടാണ് ചര്‍ച്ചകളുടെ മുന്നോട്ട് പോക്ക് പ്രധാനമായും തടസ്സപ്പെടുത്തുന്നത്.അതെസമയം ഇന്നലെ നടന്ന ഇസ്രയേല്‍-ഹിസ്ബുള്ള ആക്രമണങ്ങള്‍ മേഖലയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഹിസ്ബുളള ഇസ്രയേലിലേക്കും ഇസ്രയേല്‍ ലബനനിലേക്കും ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ ആക്രമണം ആയിരുന്നു ഇരുകൂട്ടരും ഇന്നലെ നടത്തിയത്.

ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണത്തില്‍ വടക്കന്‍ ഇസ്രയേലില്‍ ഒരു നാവിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി പ്രതിരോധ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ലബനന്‍ അതിര്‍ത്തിയില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ നടന്ന ആക്രമണത്തില്‍ ആണ് ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടത്.

ബാക് ടു സ്‌കൂള്‍:മധ്യവേനല്‍ അവധിക്ക് ശേഷം യുഎഇയിലെ സ്‌കൂളുകള്‍ തുറന്നു

0

മധ്യവേനല്‍ അവധിക്ക് ശേഷം യുഎഇയിലെ സ്‌കൂളുകള്‍ തുറന്നു.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തിനും തുടക്കമായി. പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് യുഎഇ രാഷ്ട്രനേതാക്കള്‍ ആശംസകള്‍ നേര്‍ന്നു.
രണ്ട് മാസത്തിലധികം നീണ്ട അവധികള്‍ക്ക് ശേഷം ആണ് യുഎഇയിലെ വിദ്യാലയങ്ങളില്‍ വീണ്ടും അധ്യയനം ആരംഭിച്ചത്.

വിപുലമായ ഒരുക്കങ്ങളാണ് സ്‌കൂളുകളില്‍ നടത്തിയിരുന്നത്.പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ആണ് ഇന്ന് സ്‌കൂളുകളില്‍ തിരികെ എത്തിയതെന്നാണ് കണക്കുകള്‍.ശേഷിക്കുന്ന കുട്ടികള്‍ വരും ദിവസങ്ങളില്‍ ക്ലാസ് മുറികളിലേക്ക് തിരികെ എത്തും.പതിന്നൊന്ന് ലക്ഷത്തിലധികം കൂട്ടികള്‍ ആണ് യുഎഇ സ്‌കൂളുകളില്‍ പഠിക്കുന്നത്.രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിനും തുടക്കമായി.

പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടന്ന കുട്ടികള്‍ക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും ആശംസകള്‍ നേര്‍ന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ ശബ്ദസന്ദേശം കേള്‍പ്പിച്ചു.