Tuesday, August 11, 2026
Home Blog Page 118

യുഎഇ ഇന്ത്യ:നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി അബുദബി കിരീടവകാശി

0

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി അബുദബി കിരീടവാകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നേതാക്കള്‍ കൂടിക്കാഴ്ച്ചയില്‍ വിലയിരുത്തി. നിരവധി പുതിയ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.ദില്ലി ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം നേതാക്കള്‍ കൂടിക്കാഴ്ച്ചയില്‍ അവലോകനം ചെയ്‌തെന്ന് അബുദബി മിഡീയ ഓഫീസ് അറിയിച്ചു. ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി.

കേന്ദ്രപെട്രോളിയം പ്രകൃതിവാതക മന്ത്രി മന്ത്രി ഹര്‍ദീപ് സിംഗ് പുരി, വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. ഇന്ത്യ-യുഎഇ സമഗ്രസാമ്പത്തിക പങ്കാളിത്തക്കരാറിന്റെ ഭാഗമായിട്ടുള്ള നിരവധി കരാറുകളും ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ കൂടിക്കാഴ്ച്ചക്കിടയില്‍ ഒപ്പുവെച്ചു.അബുദബി എണ്ണകമ്പനിയായ അഡ്‌നോക്കും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മില്‍ പ്രതിവര്‍ഷം പത്ത് ലക്ഷം മെട്രിക് ടണ്‍ പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. പതിനഞ്ച് വര്‍ഷത്തേക്ക് ആണ് കരാര്‍.

അബുദബി നിക്ഷേപ കമ്പനിയായ എഡിക്യു ഗുജറാത്തില്‍ ഭക്ഷ്യപാര്‍ക്ക് ആരംഭിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഒപ്പുവെച്ചു.ഗൂജറാത്ത് സര്‍ക്കാരുമായാണ് കരാര്‍.എമിറേറ്റ്‌സ് ന്യുക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ന്യുക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യുമായും ഒരു കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.ആണവോര്‍ജ രംഗത്ത് അറിവും അനുഭവവും പരസ്പരം പങ്കുവെയ്ക്കുന്നതിന് ആണ് കരാര്‍.ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെയാണ് അബുദബി കിരീടവകാശി ദില്ലിയില്‍ എത്തിയത്. നാളെ മുംബൈയില്‍ നടക്കുന്ന വ്യവസായ സംഗമത്തിലും ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തും.

അബുദബി കിരീടവകാശി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയില്‍

0

ഔദ്യോഗിക സന്ദര്‍ശനത്തിനായി അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയില്‍ എത്തി. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കിരീടവകാശി കൂടിക്കാഴ്ച നടത്തും.മുംബൈയില്‍ വ്യവസായ സംഗമത്തിലും ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുക്കും.ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദര്‍ശനത്തിനാണ് തുടക്കമായിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം ആണ് സന്ദര്‍ശനം.

ദില്ലിയില്‍ വിമാനമിറങ്ങിയ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദിനെ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ സ്വീകരിച്ചു.തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഔദ്യോഗിക വരവേല്‍പ്.അബുദബി കിരീടവകാശിയെ സ്വീകരിക്കുന്നതിന് കലാപരിപാടികളും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.നാളെ ദില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്ന ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ഉഭയകക്ഷ ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും.രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും കൂടിക്കാഴ്ച നടത്തും.

രാജഘട്ടില്‍ എത്തി ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചനയും നടത്തും. ചൊവ്വാഴ്ച മുംബൈയില്‍ എത്തുന്ന ഷെയ്ഖ് ഖാലിദ് ഇരുരാജ്യങ്ങളിലേയും വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന വ്യവസായ സംഗമത്തേയും അഭിസംബോധന ചെയ്യും. ഇന്ത്യ-യുഎഇ സമഗ്രസാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ച ചര്‍ച്ചകളും അബുദബി കിരീടവകാശിയുടെ ദില്ലി സന്ദര്‍ശനത്തില്‍ ഉണ്ടാകും എന്നാണ് സൂചന

യുഎഇ പൊതുമാപ്പ്:സെപ്റ്റംബര്‍ ഒന്നിന് ശേഷമുള്ള നിയമലംഘനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കില്ല

0

സെപ്റ്റംബര്‍ ഒന്നിന് ശേഷം താമസനിയമം ലംഘിച്ചവര്‍ക്ക് പൊതുമാപ്പ് ലഭിക്കില്ലെന്ന് യുഎഇ ഐസിപി.പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും യുഎഇയിലേക്ക് തിരികെ എത്താം എന്നും ഐസിപി അറിയിച്ചു. പ്രാബല്യത്തില്‍ വന്ന് ഒരാഴ്ച്ചക്കിടയില്‍ താമസനിയമലംഘകരായ ആയിരങ്ങളാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്.ഓഗസ്റ്റ് മുപ്പത്തിയൊന്ന് വരെ രേഖപ്പെടുത്തപ്പെട്ട താമസ നിയമലംഘനങ്ങള്‍ക്ക് മാത്രമാണ് പൊതുമാപ്പിന്റെ അനൂകൂല്യം ലഭിക്കുക എന്നാണ് യുഎഇ ഐസിപി വ്യക്തമാക്കുന്നത്. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവര്‍ക്കും ജിസിസി രാജ്യങ്ങളില്‍ നിന്നും നാടുകടത്തപ്പെട്ടവര്‍ക്കും പൊതുമാപ്പ് ലഭിക്കില്ല.

പൊതുമാപ്പ് കാലത്ത് ഔട്ട്പാസ് വാങ്ങി രാജ്യം വിടുന്ന വിദേശികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും യുഎഇയിലേക്ക് പുതിയ വീസയില്‍ തിരികെ എത്താം. സുരക്ഷാ അതോറിറ്റികളുടെ അനുമതിയോട് കൂടിയായിരിക്കും ഇത്തരക്കാര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുക എന്നും ഐസിപി വിശദീകരിക്കുന്നുണ്ട്.കഴിഞ്ഞ ഞായറാഴ്ചയാണ് യുഎഇയില്‍ രണ്ടുമാസക്കാലം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നത്. ഇതിനിടയില്‍ ആയിരക്കണക്കിന് പേര്‍ പൊതുമാപ്പിന്റെ അനൂകൂല്യം പ്രയോജനപ്പെടുത്തി.

ദുബൈ അവീറിലെ ജിഡിആര്‍എഫ്എയുടെ പൊതുമാപ്പ് കേന്ദ്രത്തില്‍ കൗണ്ടറുകളിട്ട് പതിനഞ്ചിലധികം കമ്പനികള്‍ നൂറുകണക്കിന് പേര്‍ക്ക് തൊഴിലും നല്‍കുന്നുണ്ട്. പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നതിന് ശേഷം രണ്ടായിരത്തോളം ഫിലിപ്പൈന്‍ പൗരന്‍മാര്‍ അനൂകൂല്യം പ്രയോജനപ്പെടുത്താന്‍ മുന്നോട്ട് വന്നെന്ന്ഫിലിപ്പൈന്‍സ് എംബസി അറിയിച്ചു.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ

0

റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇടപെടല്‍ നടത്താന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യ സന്ദര്‍ശിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലും യുക്രൈനിലും സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥശ്രമം ആരംഭിക്കുന്നത്. ചര്‍ച്ചകള്‍ക്കായി അടുത്തയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റഷ്യയില്‍ എത്തും എന്നാണ് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യം റഷ്യയിലും പിന്നീട് യുക്രൈനിലും സന്ദര്‍ശനം നടത്തിയ മോദി ഇരുരാജ്യങ്ങളിലേയും പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായി മോദി ടെലിഫോണിലും ചര്‍ച്ചകള്‍ നടത്തിയിരുന്നു. നയതന്ത്രചര്‍ച്ചകളിലുടെ പ്രശ്‌നപരിഹാരം കണ്ടെത്തുന്നതിന് മധ്യസ്ഥം വഹിക്കുന്നതിനുള്ള സന്നദ്ധത നരേന്ദ്രമോദി ഇരുരാജ്യങ്ങളൂടെയും രാഷ്ട്രത്തലവന്‍മാരെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അജിത് ഡോവലിനെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി മോസ്‌ക്കോയിലേക്ക് അയക്കുന്നത്.യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയും യുക്രൈനും പ്രായോഗികമായ ചര്‍ച്ചകള്‍ നടത്തണം എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുള്ളത്.

ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എന്ന് വിജയ്:തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

0

തമിഴ് നടന്‍ വിജയുടെ തമിഴക വെട്രി കഴകം പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം.ടിവികെയുടെ ആദ്യ സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു.ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു.
ആദ്യ വാതില്‍ തുറന്നു എന്ന് പറഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം വിജയ് പ്രഖ്യാപിച്ചത്.തമിഴ്‌നാടിനെ നയിക്കുന്ന പാര്‍ട്ടിയായി ടി.വി.കെ മാറും. എല്ലാവരും തുല്യരാണെന്ന കാഴ്ച്ചപ്പാടില്‍ മുന്നോട്ടുപോകും.

രണ്ടാഴ്ച മുന്‍പാണ് വിജയ് പാര്‍ട്ടിയുടെ ഔദ്യോഗിക പതാക പുറത്തിറക്കിയത്. ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ ആനകളുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് ടി.വി.കെയും പതാക. 2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് വിജയ് പ്രഖ്യാപിചിട്ടുണ്ട്. പാര്‍ട്ടിയുടെ ആദ്യ സമ്മേളനവും ഉടന്‍ വിളിച്ച് ചേര്‍ക്കുന്നതിന് വിജയ്യുടെ പദ്ധതി. സമ്മേളനത്തിന് പൊലീസ് അനുമതി നല്‍കുന്നില്ലെന്നും പരാതിയുണ്ട്.

പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, രേവന്ത് റെഡ്ഡി,കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവരെ പങ്കെടുപ്പിക്കാന്‍ നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ആരാധക സംഘടനയുടെ ജനറല്‍സെക്രട്ടറി ബുസി ആനന്ദ് ആണ് ദില്ലിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് എത്തി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍

ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ കഴിയുമെന്ന് അമേരിക്ക

0

ഗാസയില്‍ വൈകാതെ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ അമേരിക്ക. തൊണ്ണൂറ് ശതമാനം കാര്യങ്ങളില്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായിട്ടുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.ഇതിനിടയില്‍ വെസ്റ്റ് ബാങ്കിലെ ജെനിനില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങി.ഗാസയില്‍ എത്രയും വേഗത്തില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ഖത്തറും ഈജിപിതും അമേരിക്കയും. ഓഗസ്റ്റ് പതിനഞ്ചിന് ആരംഭിച്ച വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. അടുത്തയാഴ്ച പുതിയ ചര്‍ച്ചകള്‍ ആരംഭിക്കും എന്നാണ് സൂചന. ഇതിനായി അമേരിക്ക പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കും എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രയേലിനും ഹമാസിനും ഇടയില്‍ ഏതാനും പ്രശ്‌നങങ്ങള്‍ മാത്രമാണ് ഇനി പരിഹരിക്കാനുള്ളതെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഗാസ ഈജിപിത് അതിര്‍ത്തിയിലെ ഫിലാഡെല്‍ഫി ഇടനാഴിയുടെ നിയന്ത്രണം സംബന്ധിച്ച തര്‍ക്കം അടക്കം സുപ്രധാനമായ ചില പ്രശ്‌നങ്ങള്‍ ആണ് ശേഷിക്കുന്നതെന്നും ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. ഇതിനൊപ്പം ബന്ദികളുടെയും പലസ്തീന്‍ തടവുകാരുടെയും മോചനം സംബന്ധിച്ച തര്‍ക്കങ്ങളും ശേഷിക്കുന്നുണ്ട് വരും ദിവസങ്ങളില്‍ മധ്യസ്ഥരാഷ്ട്രങ്ങള്‍ക്ക് ഇതിലും പരിഹാരം കഴിയും എന്നാണ് പ്രതീക്ഷ എന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

അതെസമ.ം ഗാസയ്ക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലും ആക്രമണം ആരംഭിച്ച ഇസ്രയേല്‍ ജെനിനില്‍ നിന്നും പിന്‍വാങ്ങിയതായി പലസ്തീന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്ത്ത് ദിവസം നീണ്ടുനിന്ന ആക്രമണങ്ങള്‍ക്ക് ശേഷം ആണ് സൈന്യം പിന്‍വാങ്ങിയത്. ഇവിടെ ഇസ്രയേല്‍ ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. നിരവധി റോഡുകളും കെട്ടിടങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തു.

വില കൂടി:വീണ്ടും കുതിപ്പ് ആരംഭിച്ച് സ്വര്‍ണ്ണവില

0

യുഎഇയില്‍ സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ചു. ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 305 ദിര്‍ഹമായി ഉയര്‍ന്നു. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 53760 രൂപയായി വര്‍ദ്ധിച്ചു
രാജ്യാന്തരവിപണിയില്‍ സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ച് തുടങ്ങിയിരിക്കുകയാണ്. 2515 ഡോളറും കടന്നാണ് ഒരൗണ്‍സ് സ്വര്‍ണ്ണത്തിന്റെ വില കുതിക്കുന്നത്. ഇതാണ് യുഎഇ പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.

ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 282 ദിര്‍ഹം അന്‍പത് ഫില്‍സ് ആണ് വില. ഇരുപത്തിയൊന്ന് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 273 ദിര്‍ഹം ഇരുപത്തിയഞ്ച് ഫില്‍സായും വര്‍ദ്ധിച്ചു. ആഗോളതലത്തിലുള്ള സാമ്പത്തിക സാഹചര്യങ്ങള്‍ ആണ് സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിപ്പിക്കുന്നത്. പ്രധാനമായും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കുകള്‍ കുറച്ചേക്കും എന്ന നിഗമനം കൂടുതല്‍ നിക്ഷേപകരെ സ്വര്‍ണ്ണത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

സെപ്റ്റംബര്‍ പതിനെട്ടിന് ആണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണ്ണായക യോഗം നടക്കുക.ഇതിനൊപ്പം തന്നെ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ദ്ധനയ്ക്ക് കാരണമാണ്.

യുഎഇയുടെ ഇത്തിഹാദ് പാസഞ്ചര്‍ സ്റ്റേഷനുകള്‍ മൂന്ന് എമിറേറ്റുകളില്‍

0

യുഎഇയുടെ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു.ആദ്യഘട്ടത്തില്‍ മൂന്ന് സ്റ്റേഷനുകള്‍ ആണ് നിര്‍മ്മിക്കുന്നത്.ദുബൈ അബുദബി ഫുജൈറ എന്നിവിടങ്ങളില്‍ ആണ് തുടക്കത്തില്‍ സ്റ്റേഷനുകള്‍ ഉണ്ടാവുക.അബുദബിയില്‍ ദല്‍മ മാളിന് സമീപത്തായിട്ടായിരിക്കും ഇത്തിഹാദ് റെയിലിന്റെ പാസ്ഞ്ചര്‍ സ്റ്റേഷന്‍ വരിക.ദുബൈയില്‍ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്‌റ്റേഷന് സമീപത്തായിരിക്കും സ്റ്റേഷന്‍. ഫുജൈറയില്‍ അല്‍ ഹിലാല്‍ സ്ട്രീറ്റിലും പാസഞ്ചര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കും.

ദുബൈയില്‍ മെട്രോയും ഇത്താഹദ് റെയിലും തമ്മില്‍ ബന്ധിപ്പിക്കും. ഷാര്‍ജ യൂണിവേഴ്‌സിറ്റി സിറ്റിയിലും ഇത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് പദ്ധതിയുണ്ട്. ഫുജൈറയില്‍ നിലവിലെ ട്രാക്കില്‍ തന്നെയാണ് സ്റ്റേഷന്‍ നിര്‍മ്മിമ്മിക്കുന്നത്. ദുബൈയിലും അബുദബിയിലും റെയില്‍പാതയ്ക്ക് സമീപത്തായി സ്റ്റേഷന്‍ നിര്‍മ്മിച്ച് ബന്ധിപ്പിക്കുന്നതിനാണ് പദ്ധതി.ഇത്തിഹാദ് റെയില്‍ നിലവില്‍ ചരക്ക് നീക്കത്തിനാണ് നിലവില്‍ ഉപയോഗിക്കുന്നത്. സൗദി അതിര്‍ത്തി മുതല്‍ ഫുജൈറ വരെയാണ് റെയില്‍ പാത ഉള്ളത്.

ഈ പാതയില്‍ പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കുന്നതോടെ വിവിധ എമിറേറ്റുകള്‍ക്കിടയിലെ യാത്രയ്ക്ക് അത് ഏറെ ഗുണകരമാകും. ഇത്തിഹാദ് റെയില്‍ ഭാവിയില്‍ അയല്‍രാജ്യങ്ങളായ ഒമാന്‍ സൗദി എന്നിവിടങ്ങളിലെ റെയില്‍പാതകളുമായി ബന്ധിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.

അന്‍വറിന്റെ പരാതി:അജിത്കുമാറിന് എതിരായ ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങി

0

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രത്യേകസംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു.അന്‍വറിന്റെ മൊഴിയും രേഖപ്പെടുത്തും.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് എതിരായ പരാതികളില്‍ പാര്‍ട്ടി തലത്തിലും അന്വേഷണം നടക്കും
എഡിജിപി എംആര്‍എജിത് കുമാര്‍ ,മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് എന്നിവര്‍ക്ക് എതിരായ പി.വി അന്‍വറിന്റെ ആരോപണങ്ങളില്‍ ആണ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൊലപാതകം, ഫോണ്‍ചോര്‍ത്തല്‍,സ്വര്‍ണ്ണക്കള്ളക്കടത്ത് തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ആണ് എഡിജിപി എംആര്‍ അജിത് കുമാറിന് എതിരെ പി.വി അന്‍വര്‍ ഉന്നയിച്ചിരിക്കുന്നത്.

അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം ആണ് പ്രത്യേക സംഘം ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ വിവരശേഖരണം ആണ് പ്രത്യേക അന്വേഷണസംഘം നടത്തുന്നത്. അടുത്തഘട്ടത്തില്‍ പി.വി അന്‍വറില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണത്തിന് ഒപ്പം പി.ശശിക്ക് എതിരായ ആരോപണങ്ങളില്‍ സിപിഐഎമ്മും പാര്‍ട്ടിതല അന്വേഷണം നടത്തും.എല്ലാ വിഷയങ്ങളും അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ നടപടിയുണ്ടാകും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സെക്രട്ടറി എംവി ഗോവിന്ദന്‍ പി.വി അന്‍വര്‍ നല്‍കി പരാതി അവതരിപ്പിക്കും എന്നാണ് വിവരം.ആരോപണങ്ങളില്‍ ഏത് തരത്തിലുള്ള പരിശോധന വേണ എന്ന് യോഗം ചര്‍ച്ച ചെയ്യും. അന്തിതീരുമാനം സംസ്ഥാന കമ്മിറ്റി യോഗം ആയിരിക്കും സ്വീകരിക്കുക.

ഗാസ വെടിനിര്‍ത്തലിന് പുതിയ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ അമേരിക്ക ഒരുങ്ങുന്നു

0

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് പുതിയ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. നിലവിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും വിധത്തിലുള്ളതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് ഹമാസ്.ഗാസ-ഈജിപ്ത് അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വീണ്ടും രംഗത്ത് എത്തി

ഹമാസ് ബന്ദികളാക്കിയ ആറ് പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ഇസ്രയേലില്‍ വലിയ പ്രതിഷേപ്രകടനങ്ങളാണ് അരങ്ങേറുന്നത്. പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ വസതിക്ക് മുമ്പില്‍ അടക്കം പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്. ഗാസയ്ക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ സൈന്യം യുദ്ധം ആരംഭിച്ചതില്‍ രാജ്യാന്തരതലത്തിലും വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.ഗാസ യുദ്ധം ആരംഭിച്ചിട്ട് അടുത്ത മാസം ഒരു കൊല്ലം പൂര്‍ത്തിയാവുകയും ചെയ്യും.ഇത്തര പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളുമായി അമേരിക്ക രംഗത്ത് എത്തുന്നത്.വെടിനിര്‍ത്തലിലേക്ക് എത്തുന്നതില്‍ നിലവില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്നതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

വെടിനിര്‍ത്തല്‍ നടപ്പാക്കിയാലും ഗാസ-ഈജിപ്ത് അതിര്‍ത്തിയിലെ ഫിലാഡെല്‍ഫി ഇടനാഴിയില്‍ നിന്നും സൈന്യം പിന്‍മാറില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹൂ ആവര്‍ത്തിക്കുന്നത്. വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നതിനായി ഹമാസ് ഫിലാഡെല്‍ഫി ഇടനാഴി ഉപയോഗിക്കും എന്നാണ് നെതന്യാഹുവിന്റെ വാദം.ഫിലാഡെല്‍ഫിയുടെ നിയന്ത്രണം സംബന്ധിച്ച തര്‍ക്കം ആണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ മുന്നോട്ട് പോക്കിനെ ഏറ്റവും പ്രധാനമായി തടസ്സപ്പെടുത്തുന്നത്.ഇതിനൊപ്പം കൂടുതല്‍ വ്യവസ്ഥകള്‍ നെതന്യാഹു മുന്നോട്ട് വെയ്ക്കുന്നുണ്ട്. താത്കാലിക വെടിനിര്‍ത്തലിന് മാത്രമേ ഇസ്രയേല്‍ തയ്യാറാകു.അടുത്ത ഘട്ടത്തില്‍ സ്ഥിര വെടിനിര്‍ത്തലിലേക്ക് എത്തണം എങ്കില്‍ ഗാസയുടെ നിയന്ത്രണം ആര് ഏറ്റെടുക്കും എന്ന കാര്യത്തില്‍ വ്യക്തത വേണം എന്നും നെതന്യാഹു പറയുന്നു.എന്നാല്‍ പുതിയ ഒരു വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിലുള്ള ചര്‍ച്ചകള്‍ക്കില്ല എന്നാണ് ഹമാസ് നിലപാട്. നേരത്തെ ചര്‍ച്ച ചെയ്ത് ധാരണയില്‍ എത്തിയ കരാര്‍ നടപ്പാക്കുകയാണ് വേണ്ടതെന്നാണ് ഇപ്പോഴും ഹമാസിന്റെ നിലപാട്.